സ്കൂള്‍ ജീവിതത്തില്‍ നിന്നും കോളേജ് ജീവിതത്തിലേക്കു കടന്നപ്പോള്‍ ,അച്ഛനമ്മമാര്‍ വിചാരിച്ചു ഈയുള്ളവളെ ഒന്നു "സ്വയം പര്യാപ്ത" ആക്കണമെന്നു. അതിന്റെ പരിണത ഫലമായി ഞാന്‍ ഹോസ്റ്റലില്‍ എത്തിപ്പെട്ടു.
എന്റെ പ്രീഡിഗ്രി പഠനം കോട്ടയത്തെ ഒരു "പെണ്ണുങ്ങളുടെ മാത്രം" കോളേജില്‍ ആയിരുന്നു...
മരുന്നിനു പോലും ഒരു ആണ്തരിയെ എടുക്കാന്‍ ഇല്ലല്ലൊ എന്നു പെണ്കിളികള് ആകുലപ്പെടുകയും ,മാതാപിതാക്കല്‍ ആശ്വസിക്കുകയും, ചെയ്ത കോളേജില്‍ ആകെയുള്ള ആശ്വാസം തൊട്ടപ്പുറത്തെ mixed കോളേജില്‍ നിന്നും എത്തി നോക്കുന്ന പൂവാലന് ചെക്കന് മാര്‍ ആയിരുന്നു..
ആദ്യ വര്‍ഷം വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ അല്ലറ ചില്ലറ തല്ലുകൊള്ളിത്തരവുമായി, അങ്ങനെ കടന്നു പൊയി..
dormitory പൊലെ ഒരു മുറി. ആതില്‍ ഒന്‍പതു പേര്. എല്ലാവരും തന്നെ അനുസരണാശീലം ഒരു ദുശ്ശീലം ആയിക്കാണുന്നവര്‍..
പഠനം അല്പം കുറഞ്ഞാലും,ബാക്കി എല്ലാ മേഖലകളും പരിപോഷിപ്പിച്ചു മുന്നേറിക്കൊണ്ടിരുന്ന ഞങ്ങളെ, ഒന്നു കശക്കി വെറെ പല മുറികളില്‍ ആക്കിയാലോ എന്നു മേട്രന് സിസ്റ്ററമ്മ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. പിന്നെ ഇരുന്നും ,നിന്നും ,വ്രതമെടുതും ആലോചിച്ചു.
"ഇതിലൊരെണ്ണം അവിടെ എത്തിയാല്‍ .. അവിടെ ഉള്ളതുങ്ങള്‍ എല്ലാം ഇമ്മാതിരി ആയിപ്പൊകും" എന്ന തിരുവുള്ളപ്പാടുണ്ടാകുകയും അങ്ങനെ ,ആ ഉദ്യമം ഉപേക്ഷിക്കുകയും ചെയ്തു.
അങ്ങനെ.. എന്നത്തെയുമ്പോലെ അന്നും രാത്രി പത്തുമണി ആയപ്പോള്‍ , എല്ലാവരും കിടക്കാന്‍ സമയമായെന്നു ഓര്‍മ്മപ്പെടുത്തി സിസ്റ്ററമ്മ വന്നു.. സിസ്റ്ററമ്മയുടെ നോട്ടത്തില്‍ മുറികളിലെ ബള്‍ബുകള്‍ താനേ അണഞ്ഞു.. ലൈറ്റ് അണയാത്തമുറിയുടെ വെളിയില്‍ വന്നുനിന്നു ,അകത്തേക്കു കിളിവാതിലില്‍ക്കൂടി എത്തി നോക്കി.(മുറികളുടെ വാതിലിന്റെ മുകളിലത്തെ ഭാഗം കിളിവാതില്‍ മാതൃക ആണു. )
"നിനക്കൊന്നും കിടക്കാറായില്ലേടി .. കണ്ടവന്റെ കുറ്റം പറയാതെ ഇവള്ക്കൊന്നും ഉറക്കോമില്ലേ" എന്നൊക്കെ വഴക്കും പറഞ്ഞു, തിരുക്കരങ്ങളാല്‍ കതകില്‍ തട്ടി ലൈറ്റ് ഓഫ് ആക്കിച്ചു സിസ്റ്ററമ്മ പൊയി.
അങ്ങനെ എല്ലാവരും ഉറങ്ങി കുറേനേരം കഴിഞ്ഞപ്പൊള്‍..
"അയ്യോാ" .. ഉറക്കെ ഉള്ള നിലവിളി കേട്ടാണു സിസ്റ്ററമ്മ ഉണര്‍ന്നതു..
മുറിയില്‍ നിന്നും ചാടിയിറങ്ങി സിസ്റ്റര്‍ ഉറക്കെ ചോദിച്ചു..
"ആരാ അതു.. എന്താ അവിടെ? എന്തുപറ്റി..?"
പിന്നെ തലങ്ങും വിലങ്ങും ഇടനാഴിയില്‍കൂടി ഒരു ഓട്ടപ്രദക്ഷണവും..
"എവിടുന്നാ ശബ്ദം ? ആരാ കരഞ്ഞെ?" സിസ്റ്റര്‍ വീണ്ടും ചോദിച്ചു..
ഒരൊ മുറികളിലായി ലൈറ്റ് തെളിഞ്ഞു.. ഒരൊരുത്തരായി ഓരോ മുറിയില്‍ നിന്നു വേളിയിലെക്കു വന്നു..
സിസ്റ്റര്‍ ഇടനാഴിയില്‍ക്കൂടി ഒരു ഓട്ടപ്രദക്ഷണവും വീണ്ടും നടത്തി..
ഞങ്ങളുടെ മുറിയില്‍ ഒഴികെ എല്ലാ മുറിയിലും ലൈറ്റ് തെളിഞ്ഞു . അവിടെ ഒന്നും നോക്കിട്ടു ഒരു കുഴപ്പോമില്ല..
അപ്പോള്‍ പിന്നെ..
സിസ്റ്റര്‍ ഞങ്ങളുടെ മുറിയുടെ അടുത്തേക്കു വന്നു..കിളിവാതിലിലൂടെ നൊക്കി..
ഇടനാഴിയില്‍ നിന്നും ഉള്ള അരണ്ട വെളിച്ചത്തില്‍ സിസ്റ്റര്‍ അതു കണ്ടു..ഫാനില്‍ തൂങ്ങി നില്ക്കുന്ന ഒരു രൂപം..
"അയ്യൊ ഗ്രേസിയെ " എന്നു സിസ്റ്റര്‍ പറയാന്‍ ശ്രമിക്കുന്നതും പിന്നെ ഭിത്തിയിലേക്കു ചാരി പതിയെ നിലത്തേക്കിരുന്നതും നോക്കി ബാക്കി ഉള്ളവര്‍ ഓടിക്കൂടി..............................
ഫ്ലാഷ് ബാക്ക്:
എന്നത്തേയും പൊലെ, അന്നും രാവേറെ ചെല്ലുന്നതുവരെ വര്‍ത്തമാനം പറഞ്ഞു ഇരുന്നു .അങ്ങനെ മെഴുകുതിരികള്‍ തീരുകയും ,പഠനം തീരാതിരിക്കുകയും ചെയ്തു.മുന്പില് തുറന്നു വെച്ച ഊര്‍ജതന്ത്ര റെക്കോര്‍ഡില്‍ എഴുതാന്‍ ഉള്ള ഊര്‍ജ്ജം മുഴുവന്‍ ചോര്‍ന്നു പോയതിനാല്‍ , ഇനി എഴുതിയാല്‍ അതു തന്ത്രം മാത്രം ആകും എന്ന തിരിച്ചറിവു കൊണ്ടു, ഞാന്‍ ഉറങ്ങാന്‍ തീരുമാനിച്ചു..
കിടക്കുമ്പൊള്‍ ഹാംഗറില്‍ നൈറ്റി ഇട്ടു ,അതു ഫാന്‍ ഫിറ്റ് ചെയ്തിരുന്ന മുറിക്കു കുറുകനെ ഉള്ള കമ്പിയില്‍ ഇടുന്ന ഗ്രേസിയൊടു എന്നത്തേയും പൊലെ പറഞ്ഞു
"നിന്നെ ഒരു ദിവസം സിസ്റ്ററമ്മ ഇതു പൊലെ തൂക്കും" (മുറിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇടരുത് എന്നു പഴയ നിയമം 1:2:3)
എന്റെ കട്ടില് ജനാലക്ക് അടുത്തായിരുന്നു. ഇടക്കിടെ മറ്റേ കെട്ടിടത്തില്‍ പ്രത്യക്ഷപ്പെടാറുള്ള കള്ളനെയും മനസ്സില്‍ ധ്യാനിച്ച്, ജനാല തുറന്നിട്ടു, എന്റെ ആഭരണങ്ങള്‍,( ഒരു പെണ്‍കുട്ടിക്കു അത്യാവശ്യം വേണ്ടതു എന്നു അച്ഛനമ്മമാര്‍ക്കു തോന്നുന്ന മാല ,കമ്മല്‍, വള. ) ഒക്കെ യഥാസ്താനത്തു ഉണ്ടു എന്നു ഉറപ്പു വരുതി ഞാന്‍ കിടന്നു.
"നീ രാവിലെ എന്നേയും കൂടി ഒന്നു വിളിക്കണെ" കിടക്കാന്‍ നേരം അയലത്തെ കട്ടിലുകാരിയോടു പറഞ്ഞു.
രാത്രിയില്‍ എപ്പോളോ ഉണര്‍ന്ന അവള് കിടന്നു കൊണ്ടു,തൊട്ടടുത്ത കട്ടിലില്‍ നിന്നും എന്നെ വിളിച്ചു. പക്ഷെ വിളിക്കാന്‍ ഉയര്‍ത്തിയ കൈ വന്നു വീണതു എന്റെ കഴുത്തില്‍ . കള്ളനെ ധ്യാനിച്ചു ഉറങ്ങിയ ഞാന്‍, സര്‍വ ശക്തിയും എടുത്തു ഉച്ചത്തില്‍ അയ്യോ എന്നു വിളിച്ചതും , ഞങ്ങള്‍ രണ്ടും ചാടി എണീറ്റതും ഒപ്പം കഴിഞ്ഞു.. പരിസര ബോധം വന്ന ഞാന്‍ പെട്ടെന്നു പുതപ്പിനടിയില്‍ ഒളിച്ചു. അതേപോലെ കൂട്ടുകാരിയും.
എന്റെ നിലവിളി കേട്ടുണര്‍ന്ന ഞങ്ങടെ മുറിയില്‍ ഉള്ളവര്‍ ,ഞങ്ങള്‍ രണ്ടു പേരും പെട്ടെന്നു കിടക്കുന്നതാണു കണ്ടതു.
"പിന്നേയും എന്തോ ഒപ്പിച്ചു" എന്ന് ആരോ പറഞ്ഞതു കേട്ടതും, വീണ്ടും എല്ലാവരും അവനവന്റെ കട്ടിലുകളില്‍ ഫ്ലാറ്റ്.....
പിന്നെ സിസ്റ്ററമ്മ പ്രത്യക്ഷപ്പെട്ടതും ,തളര്‍ന്നിരുന്നതും ബാക്കി വെളിയില്‍ക്കൂടിയവര്‍ വാതിലില്‍ മുട്ടി കതകു തുറപ്പിചതും, പുറകെ സിസ്റ്ററിന്റെ ചമ്മലും, അതു മറയ്കാനുള്ള ശകാരവും എല്ലാം രസകരമായ ഒരു ഓര്മ..
(സമര്‍പ്പണം: ഈ കാര്യം പറഞ്ഞു പിന്നെ ഒരു വര്‍ഷത്തേക്കു എന്നെ target ആക്കിയ എല്ല സഹമുറിയത്തിമാര്‍ക്കും)
26 comments:
കയ്യിലിരിപ്പ് മോശമല്ലല്ലോ മുല്ലപ്പൂവിന്റെ. ഇത് പോലെ ഓരോ ഹോസ്റ്റല്‍ പുരാണങ്ങള്‍ ഇനിയും പോരട്ടെ.
കഥ നന്നായിട്ടുണ്ട് കേട്ടോ. ലേഡീസ് ഹോസ്റ്റലിനെക്കൂറിച്ചുള്ള എന്ത് കഥയും എനിക്ക് ഇഷ്ടമാകും എന്നത് വേറെക്കാര്യം.
മുല്ലപ്പൂവേ....കൊള്ളാലോ ഹോസ്റ്റല്‍ ജീവിതം........അപ്പോ ആളല്പം ജഗജില്ലിയാല്ലെ....ഉം....പോരട്ടെം, പോരട്ടെ
:-)) കലക്കി!!!
കൊള്ളാട്ടോ !!!
പിന്നെ ഞാനും ശ്രീജിയുടെ ലൈനിലാണ്, ഇനിയും പോരട്ടെ ലേഡീസ് ഹോസ്റ്റല്‍ കഥകള്‍.
മോശം മോശം (കഥയല്ല, ഈ ശ്രീജിത്തിന്റേയും തണുപ്പന്റേയുമൊക്കെ ആക്രാന്തം)
മുല്ലപ്പൂവേ, പ്രീ ഡിഗ്രി കൊണ്ടൊന്നും ഹോസ്റ്റല്‍ ജീവിതം നിര്‍ത്തി കാണില്ലെല്ലോ അല്ലേ? (ഇനിയും ഇതു പോലെ കഥ വല്ലതും കിട്ടുമോന്ന് അറിയാന്‍ ചുമ്മാ ചോദിച്ചെന്നേയുള്ളൂ).
ശ്ശേ..ശ്ശേ..മോശം മോശം എന്നൊന്നും ഞാന്‍ പറയില്ലാട്ടോ, ഒരു ഹോസ്റ്റല്‍ ജീവിതം തരാവാത്തതിന്റെ വിഷമം നല്ലവണ്ണം ഉണ്ടു താനും. ഒരെണ്ണത്തില്‍ നിര്‍ത്തിയോ???
മുല്ലപ്പൂവേ, ഇതു കലക്കി. ശ്രീജിത്തിനുവേണ്ടി ഇനിയും എഴുതൂല്ലേ LH കഥകള്‍?
പാപ്പാനേ, എന്നെ ഒരു ആനയായിക്കണ്ട് മുന്നില്‍ നിര്‍ത്തി കാര്യം സാധിക്കാന്‍ നോക്കുവാണല്ലേ, ഗൊച്ചു ഗള്ളന്‍. അടി അടി.
ഒന്നു സഹായിക്കൂ..
എല്ലാരുടെയും ബ്ലൊഗില്‍ "മറ്റു മലയാളം ബ്ലൊഗുകള്" എന്നും പറഞ്ഞു ലിങ്ക് കാണുന്നല്ലൊ.. അതു എങ്ങനെയാ ഇടുന്നെ?
ഇതൊന്ന് നോക്കൂ
http://vfaq.blogspot.com/2005/01/blog-post_02.html
നന്ദി ജിത്തേ.. അപ്പൊള്‍ സമയമെടുക്കും..
സഹായത്തിന് ഇത്രയും ആളുകള്‍ ഉണ്ടായിട്ടും സമയമെടുക്കുമെന്നോ. മോശം മോശം.
പണി ചെയ്തില്ലേല് പണി പോകും...
അറിഞ്ഞിരുന്നാല്‍ എപ്പോള്‍ വേണമെങ്കിലും ആകാല്ലോ
അയ്യോ .. അയ്യോ.. അതാകെ കുളമായി അല്ലെങ്കിലും ഈ ശ്രീജിത്തരം ആരെങ്കിലും കെള്ക്കുമോ..
ഒന്നെടുതു നൊക്കിയേ..
മുല്ലപ്പൂവേ........കുറേനാളുകൂടി ഒന്നാര്‍ത്തു ചിരിച്ചു... വലത്തോട്ടും ഇടത്തോട്ടും താഴോട്ടും എല്ലാം തല തിരിച്ച്...... ബ്രൌസര്‍ സ്പീഡില്‍ താഴോട്ടോടിക്കണം. എന്നാലേ അതിന്റെ ബ്യൂട്ടി മൊത്തത്തില്‍ ആസ്വദിക്കാന്‍ പറ്റൂ.
മുല്ലപ്പൂ കോഡ് ഇട്ട സ്ഥലം മാറിപ്പോയി.
<!-- Begin #sidebar --> എന്നതിന്റെ അടിയില്‍ നിന്ന് അതെടുത്ത്
<!--h2 class="sidebar-title">New</h2>
<p>This is a paragraph of text in the sidebar.</p>
-->
എന്നതിന്റെ തൊട്ട് മുകളില്‍ ഇടൂ. എല്ലാം ശരിയാകും. മംഗളം ഭവതു.
ഒരറിയിപ്പ്..:
ഞാന്‍ ഒരു ശ്രീജിത്തരം ചെയ്തതിന്റെ അനന്തരഫലമായി, എന്റെ ബ്ലൊഗിനു ഈ അവസ്ഥ കൈവരുകയും .. അതില്‍ ചില വാക്കാരിമാര് ആര്‍ത്തു ചിരിക്കുകയും ചെയ്യുന്നു..ആരും ചെവി കൊടുക്കണ്ട..
ഇനി വല്യേട്ടന്മാര് ആരെങ്കിലും വരുന്നതു വരെ ഇതു ഇങ്ങനെ തന്നെ കിടക്കും....
വല്യേട്ടന്മാരെ.. ഹലൊ,.. ഹലൊ
ശ്ശൊ. ഈ മുല്ലപ്പൂവിന്റെ ഒരു കാര്യം. ബുദ്ധി ഇല്ലന്നറിയാമായിരുന്നു. ബോധും ഇല്ലയെന്ന് ഇപ്പോഴാ മനസ്സിലായതു. തമാശ തമാശ. എല്ലാവരും ചിരിച്ചേ.
ആ ഇട്ട കോഡ് എടുത്ത് കളഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ബ്ലോഗ് പൂര്‍വ്വ സ്ഥിതിയിലാക്കാം. അല്ലെങ്കില്‍ ഞാന്‍ നേരത്തേ പറഞ്ഞപോലെ ചെയ്യൂ. ഇനിയും ഒന്നൂടെ പറയണോ? വേണോ? വേണോ?
മുല്ലപ്പൂവേ ഇവിടെ വിശ്വാസമുള്ള ആരെയെങ്കിലും അല്പനേരത്തേയ്ക്കു ഈ ബ്ലോഗിന്റെ അഡ്മിനായി ചേര്‍ക്കൂ അവരോട് ഹെല്പ് ചെയ്യുവാന്‍ പറയൂ. എന്നെ ചേര്‍ത്താല്‍ ടെമ്പ്ലേറ്റ് പ്രശ്നം ഞാന്‍ സോള്‍വ് ചെയ്തു തരാം ;)
അപ്പോള്‍ ഇതിനെയാണല്ലേ ശ്രീജിത്തിന്റെ കൈയില്‍ കിട്ടിയ മുല്ലപ്പൂ പോലെ എന്ന് കാരണവന്മാരു പറയുന്നത്. ;)
കണ്ടോ .. ഇപ്പൊല് ഞാന്‍ ശ്രീജിത്തായി... :(
ശ്രീജിത് അയച്ചലിങ്കില് പറഞ്ഞ പോലെയേ ഞാന്‍ ചെയ്തുല്ലൂ..
.
എന്റെ ബ്ലോഗേ.. അയ്യോ.. :(:(
പെരിങ്ങൊടരെ.. ഇനി അതേുല്ലൊ വഴിന്ന തോന്നണെ
ന്നാലും ഗ്രേസീ!!
രസായിട്ട് എഴുതിയിട്ടുണ്ടെ മുല്ലപ്പൂ.
മുല്ലപ്പൂ വിഷമിക്കേണ്ടാ, അടുത്തതു എന്റെ റ്റേണ്‍ ആണ്. അതല്ലേ ഞാനിതുവരെ ലിസ്റ്റിടാതെ ഇരിക്കുന്നതു, എപ്പൊ കുളമാവുമ്ന്ന് നോക്കിയാല്‍ മതി.
മുല്ലപ്പൂ, കലക്കി..എനിക്ക് പണ്ടേ ലേഡീസ് ഹോസ്റ്റലിലെ കഥകള്‍ അത്ര ഇഷ്ടല്ല.. എന്നാലും ശ്രീജിത്ത് പറഞ്ഞതല്ലേ..ഇനിയും പോന്നോട്ടെ. (ശ്രീജിത്തേ, ഷമി!
ജീവിതത്തിലെ ഏറ്റവും മനോഹരമായ വര്‍ഷങ്ങള്‍ ഹോസ്റ്റല്‍ ജീവിതകാലമായിരുന്നു.
ഈ കഥ കൊള്ളാം...
നന്നായി.അൽപം കൂടി തമാശ ചേർക്കാമായിരുന്നു.
Post a Comment