ഇന്നു ഒരാള്‍ കൂടി പടിയിറങ്ങുന്നു......
ഒരു ഉച്ചസമയം... സീറ്റിനു പുറകില്‍..
"എടൊ.. "
"ഓ.. താനോ .. എന്താടൊ..?"
"ഞാന്‍.. തന്നോടു... ഒരു കാര്യം പറയാന്‍..." സംസാരത്തില്‍ പതിവല്ലാത്ത ഒരു ശാന്തത..
"എന്താടൊ..?"
"ഞാന്‍ resign ചെയ്യുകയാണു.. വേറെ ഒരു offer..."
"ഉം...."
.......................................................................................
"നിങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ ഇതു സര്‍വ്വ സാധാരണം.. അല്ലെ?.."
"അതെ ..." എന്നു സമ്മതിക്കുമ്പോളും അതിനപ്പുറം പോകുന്ന ചിന്ത..
ചില സുഹൃത്തുക്കള്‍ ...
പറയുന്നതും, പറയാത്തതും എല്ലാം മന്‍സ്സിലാക്കുന്നവര്‍...
മനസ്സു വായിച്ചെടുക്കുന്നവര്‍..അറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നവര്‍...
പറഞ്ഞു കൊണ്ടു തന്നെ സ്നേഹപ്പാരകള്‍ പണിയുന്നവര്‍..
അബദ്ധങ്ങളില്‍ കൂടെ ചിരിക്കുകയും, അബദ്ധങ്ങളില്‍ നിന്നു രക്ഷപെടുത്തുകയും ചെയ്യുന്നവര്‍...
പ്രൊഫെഷനെയും സൌഹൃദത്തിനേയും കൂട്ടിക്കുഴക്കാത്തവര്‍..
പിന്നീടൊരുനാള്‍, നേരിയ നൊമ്പരം ബാക്കി നിര്‍ത്തി ...
....................................................................................
"അപ്പോള്‍, എവിടെ ആണെടൊ നമുക്കു treat നു പൊകേണ്ടതു.."
അതെ..., ഇതും നമുക്കു ഒരു ആഘോഷമാക്കാം...
16 comments:
രാജിക്കത്ത്
സോഫ്റ്റ്വേര്‍ ജോലിയിലുള്ള ഒരു പ്രധാന പ്രശ്നമാണിത്. ഇവിടെ ബന്ധങ്ങള്‍ക്കൂം സൌഹൃദങ്ങള്‍ക്കും വേണ്ട പ്രാധാന്യും കിട്ടുന്നില്ല. ഒരിക്കല്‍ ഒരുമാസത്തിലധികം എന്റെ തൊട്ടടുത്തിരുന്ന ഒരാളുടെ പേര്‍ ആരോ ചോദിച്ചപ്പോള്‍ അറിയില്ല എന്ന് പറഞ്ഞ ചമ്മിയതോര്‍ക്കുന്നു. തിരക്ക് കാരണം അദ്ദേഹത്തോട് മിണ്ടാന്‍ വരെ ഞാന്‍ ശ്രമിച്ചിരുന്നില്ല. സര്‍ക്കാര്‍ ജോലി ആയിരുന്നെങ്കില്‍ അദ്ദേഹം എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിത്തീര്‍ന്നേനേ ആ സമയം കൊണ്ട്.
എന്റെ അടുത്ത ഒരു കൂട്ടുകാരന്റെ രാജി ഓര്‍മ്മ വരുന്നു.
പിരിയുന്ന ദിവസം പോകാന്‍ നേരമായപ്പോള്‍ അവന്‍ കരഞ്ഞ് പോയി. വൈകുന്നേരം ഞങ്ങള്‍ നാലുപേര്‍ അവനെ വീട്ടില്‍ കൊണ്ടാക്കി. അന്ന് അവന്‍ പുകച്ച സിഗരറ്റുകള്ക്ക് കണക്കില്ല. അവന്റെ വിഷമം കണ്ട് ഒരുദിവസം ഞങ്ങളെല്ലാം അന്നവിടെ തങ്ങി.
എന്നിട്ടും ഇപ്പോള്‍ വിളിക്കുമ്പോള്‍ അവന്‍ പറയും, എനിക്കു തീരെ സമയമില്ല, പിന്നെ വിള്ക്കാമെന്ന്. (ആ വിളി ഒരിക്കലും വന്നില്ല :D )
മുല്ലപ്പൂ ഒരുപാട് ഓര്‍മ്മകളെ ഉണര്‍ത്തുന്ന കഥ.
കഥയും ആശയവും കലക്കി പൂവേ..:-)
ഡയലോഗുകളുടെ പ്രയോഗം നന്നായി.
(പക്ഷേ ശൈലിയില്‍ കഴിഞ്ഞ പോസ്റ്റിന്റെ ഹാങ് ഓവര്‍ കാണുന്നുണ്ട് ട്ടോ..)
“ഒരു ജ്വാലി കിട്ടിയിരുന്നെങ്കില്‍ ലീവെടുത്ത് വീട്ടിലിരിക്കാമായിരുന്നൂ” എന്ന് ജോലിയൊന്നുമില്ലാതെ വായില്‍ നോക്കിയിരിക്കുന്ന സമയത്ത് ഓര്‍ക്കാപ്പുറത്ത് മോഹന്‍ലാല്‍ മുടിനെടുവേണുവിനോട് ചോദിച്ചതോര്‍മ്മ വരുന്നു.
കിട്ടാത്തവന് കിട്ടാത്തതിന്റെ സങ്കടം. കിട്ടിയവന് കിട്ടിയത് പോരാത്തതിന്റെ സങ്കടം. കിട്ടാന്‍ വേറേ ജോലിയുണ്ടെങ്കില്‍ രാജിവെയ്‌പ് ഒരു ചേയ്‌ഞ്ചായിരിക്കും. അല്ലാത്തവന്റെ കാര്യം കുറുമന്‍ പറഞ്ഞതുപോലെ.
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും ഈ പോസ്റ്റിനുമുണ്ടൊരു സൌരഭ്യം!
അരവിന്ദെ:
ഇപ്പോള്‍ ചിന്ത ഈ രീതിയില്‍ പോകുന്നു..
എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി പിന്നെ വിചാരിച്ചു.. ആ ഇട്ടേക്കാംന്നു
നമ്മള്‍ ഒരു കൊല്ലം മുമ്പ് അബുദാബിയിലെ ഒരു കമ്പനിയില്‍ നിന്ന് 10 കൊല്ലത്തെ സേവനം അവസാനിപ്പിക്കുകയുണ്ടായി, പാരകളുടെ ഐ.ഐ.ടി എന്ന് പറയാകുന്ന ഒരു കമ്പനി ആയിരുന്നു അത്.
പിരിഞ്ഞുപോരുമ്പോള്‍ തികഞ്ഞ സന്തോഷം തോന്നേണ്ട കമ്പനി. പക്ഷേ അന്ന് റൂമില്‍ വന്ന് ടി.വി ഓണ്‍ ചെയ്തപ്പോള്‍ ഡിഡി മലയാളത്തില്‍ ഗാനസ്മൃതി എന്ന പരിപാടിയില്‍ ഒരു എല്ലന്‍ ചേട്ടന്‍ പാടുന്നു:
നിറഞ്ഞ കണ്ണുകളോടേ....
നിശബ്ദവേദനയോടെ.....
പിരിഞ്ഞു പോൊണവരേ......
വിധിയുടെ കൈകള്‍ക്കറിയില്ലല്ലോ
വിരഹ വേദനാാാാാാാാാാാാാാാാാ
വി...... രഹ.....വേദന..................
സന്തോഷമായിരുന്ന എന്റെ മനസില്‍ അപ്പോള്‍ ഒരു ഇത്.... ആ ഇത് എന്തായിരുന്നു എന്ന് നിര്‍വചിക്കാനാകുന്നില്ല.
ശ്രീജിത്തേ..... അടുത്തിരിക്കുന്നവന്റെ പേര് അറിയാതെ ചമ്മിപ്പോയി.
ഒരു നിമിഷം ചിന്തിക്കണം. ആഫ്റ്ററോള്‍ ലൈഫ് ഈസ് വാട്ട്?
ലോകം നേടിയിട്ടും ആത്മാവ് നശിച്ചാല്‍ എന്തു ഫലം?
നമ്മള്‍ വളരെ യാന്ത്രികരായിപ്പോയോ?
ഏയ്!! അതിനെന്ത്? ഞാന്‍ പോസ്റ്റിന് കുറവായിട്ട് പറഞ്ഞതല്ലാ ട്ടോ...:-))വെറുതേ ഒരഭിപ്രായമായി കണ്ടാല്‍ മതി.ആ ശൈലി വളരെ നല്ലത് തന്നെ.തുടര്‍ന്നും പ്രതിക്ഷിക്കുന്നു. :-)
എഴുതിയതൊക്കെ മടിക്കാതെ ഇടണം മുല്ലേ...
വളരെ ലളിതമാണ് എഴുത്തുകള്‍... നൈര്‍മ്മല്യം തൊട്ടറിയാനാകുന്നു.
മുഖങ്ങള്‍ മാറിമറിയുന്ന ലോകത്ത് ആരും എന്നും എപ്പൊഴും പഴമുഖങ്ങളെ ഓര്‍ക്കാറില്ലായിരിക്കാം, അല്ലെങ്കില്‍ മറക്കാന്‍ ശ്രമിക്കുമായിരിക്കാം..
ശ്രീജിത്തെ, എനിക്കു തോന്നുന്നത് ആ ഒരു മാസം അടുത്ത് ഇരുന്ന ആളിനെ വല്ലോ ചാറ്റൊ ഈമെയിലൊ ചെയ്തെനെ എന്ന്..സോഫ്റ്റ് വേര്‍ ജോല്ലിക്ക് മാത്രമല്ല് തിരക്കൊക്കെ. പക്ഷെ സോഫ്റ്റ് വേര്‍ കാര്‍ നേരിട്ടു മുഖാമുഖം സംസാരിക്കുന്നതിലുപരി ഈമെയിലിലും ചാറ്റിലും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന് എന്ന് തോന്നുന്നു.
കംബ്യൂട്ടര്‍ സ്ക്രീന്‍ ഒരു മുഖം മൂടി അക്കി..മൌസ് ഉം കീബോര്‍ഡും സെന്‍സറി ഓര്‍ഗന്‍സ് ആക്കി..അതാണ് എന്ന് എനിക്കെപ്പോഴും തോന്നുന്നു...ഇനി അല്ലെങ്കിലും സാരമില്ല :)
വേര്‍പിരിയലുകളും നമുക്ക് ആഘോഷിക്കാം..
എന്നെ ഞാന്‍ ഇപ്പോല്‍ വര്‍ക്ക് ചെയ്യുന്ന കമ്പനിയില്‍ (അവനീര്‍) പിടിച്ചു നിര്‍ത്തുന്നത് തന്നെ ഇവിടുത്തെ സൌഹൃതങ്ങളാണു. മണ്ടത്തരം ആണ് എന്നറിയാമെങ്കിലും എല്ലാരേം പിരിയാന്‍ ഒരു വിഷമം. അതു കൊണ്ടു തന്നെ ഒരിക്കല്‍ രാജികത്ത് കൊടുത്തിട്ട് റിലീവ് ചെയ്യണ്ട ദിവസം സങ്കടം സഹിക്കാതെ പോയി അത് പിന്‍ വലിച്ചു. അവനീറിന്റെ പടികള്‍ പൊട്ടികരഞ്ഞുകൊണ്ടിറിങ്ങിയ ധാരാളം കൂട്ടുകാര്‍ എനിക്കുണ്ടു. അവരൊക്കെ എര്‍ണാകുളത്തു വരുമ്പോള്‍ സമയം ഉണ്ടാക്കി ഇവിടെ വരാറുണ്ടു, എല്ലാരെയും കണ്ടു പഴയ കാര്യങ്ങള്‍ ഒക്കെ അയവിറക്കി, ഇനിയും സമയം കിട്ടുമ്പോള്‍ വരാം എന്നു വീണ്ടും യാത്ര പറയും..
അതൊക്കെ കൊണ്ടു എനിക്കു ഇവിടെ ഒരോ രാജിയും അഘോഷത്തെക്കാളുപരി സങ്കടം തന്നെയാണ്..
മറ്റൊരു കൂടുമാറ്റം ഞാനും കാത്തിരിക്കുകയാണ്.
നല്ല പോസ്റ്റ് ..
koLaLaam
Post a Comment