Friday

ഒന്നാം ക്ലാസ്സ്‌

ബെഞ്ചില്‍ അടുത്തു വന്നിരിക്കുന്ന കുറുമ്പി പെണ്ണിനെ അപ്പു ഒന്നു കൂടി നോക്കി.

പിന്നെ പതിയെ ചോദിച്ചു, "എന്താ പേര്‌?"

കുസൃതിക്കണ്ണുകളൊടെ അവള്‍ പറഞ്ഞു "പേരയ്ക്ക.."

"ങെ പേരക്കായോ??"..

"ഉം.." കണ്ണടച്ചു തലയാട്ടി അവള്‍ അപ്പൂനെ നോക്കി.

"അപ്പോള്‍ നാട്‌ നാരങ്ങയാവും അല്ലേ?" അപ്പു ചോദിച്ചു..

പിന്നെ അവര്‍ ഒന്നിച്ചു പൊട്ടി ചിരിച്ചു..

7 comments:

സു | Su said...

:) ബ്ലോഗ് റോളും ടെമ്പ്ലേറ്റും ഒക്കെ ശരിയായില്ലെ?

Satheesh said...

എത്ര കാലം പറഞ്ഞോണ്ട് നടന്ന ചോദ്യവും ഉത്തരവുമാണത്!
വീണ്ടും കേള്‍ക്കുംബം എന്തൊരു സുഖം!
നന്ദി മുല്ലപ്പൂ...

Santhosh said...

നാടാണോ, നാളാണോ നാരങ്ങ?

മുല്ലപ്പൂ said...

ഇതു കുമാറിട്ട കമന്റ്‌..

delete ആയതിനാല്‍ ഞാന്‍ ഇവിടെ ഇടുന്നു

---------------------------
ചോദ്യം കണ്ടെത്തു ലോഡ് കണക്കിന് സമ്മാനം നേടൂ..
അപ്പോള് ഏത് ചോദ്യത്തിനുത്തരമായാണ് കുറുമ്പിപ്പെണ്ണ് *"മുല്ലപ്പൂ!" എന്ന് ഉത്തരം പറഞ്ഞത്.
ഒന്നാം സമ്മാനം - അമ്മൂമ്മ ആയൂര്വേദിക്സ് നല്കുന്ന വൊരു ലോഡ് സോപ്പ്.
രണ്ടാം സമ്മാനം - കുളിര്മ ബുക്ക് നല്കുന്ന ഒരു ലോഡ് കുളിരന് ബുക്ക്.
മൂന്നാം സമ്മാനം - ചറപറ കുത്തരി നല്കുന്ന ഒരു ലോഡ് തവിട്.പങ്കെടുക്കൂ പരിവാടി ഗംഭീരമാക്കൂ....

ഇതാണോ ഇതിന്റെ ലക്ഷ്യം?

--Posted by kumar

മുല്ലപ്പൂ said...

ഇതാണൊ ഇതിന്റെ ലക്ഷ്യം എന്നു കുമാര്‍ ചോദിച്ചതു കൊണ്ടു ...ഉത്തരം..

അല്ല.. ലക്ഷ്യം സതീഷ്‌ പറഞ്ഞ അത്ര, അത്ര മാത്രം....

വരികള്‍ക്കിടയില്‍ വായിക്കാതിരിക്കൂ..കുമാറെ..

ഇനി വേറെ ആര്‍ക്കെങ്കിലും ഇങ്ങനെ തോനുന്നുണ്ടൊ എന്നു നൊക്കാം

Kumar Neelakandan © (Kumar NM) said...

എന്റെ കമന്റു ഡിലീറ്റ് ചെയ്ത സ്ഥിതിക്ക് വീണ്ടും ഇവിടെ വരേണ്ടതല്ല. എങ്കിലും ഇത്രയും ഒന്നു പരഞുപോകാം.

മുല്ലപ്പൂവേ, വരികള്‍ക്കിടയില്‍ വായിച്ചതോ വരച്ചതോ ഒന്നുമല്ല.
കമന്റു എഴുതിവന്നാപ്പോള്‍ അങ്ങനെ ഒരു തമാശയായിപ്പൊയി.
പേര് പേരക്കാ എന്നു പറഞ്ഞ പോസ്റ്റ് എഴുതിയ ആളിന്റെ പേര്‍ മുല്ലപ്പൂ. അതിലെ തമാശയാണ് ഞാന്‍ ഉദ്ദേശിച്ചത്.
അത് വരികള്‍ക്കിടയിലെ വായന ആയി തോന്നിയെങ്കില്‍ ക്ഷമിക്കു.

മുല്ലപ്പൂ said...

സു: ഒന്നും പറയെണ്ട സൂ.. അതിന്റെ മാറ്റൊലികള്‍ ഇപ്പോളും തീര്‍ന്നിട്ടില്ല..

സതീഷ്‌: :)
സന്തൊഷ്‌: :) രണ്ടും പറയാറുണ്ടു..

കുമാര്‍: ഉം..ഇനിയും കമന്റുകള്‍ പ്രതീക്ഷിച്ചോട്ടെ..