Friday

മഴ

ഇന്നലെ തുടങ്ങിയ മഴയാണ്‌...
ഇനിയും തോര്‍ന്നിട്ടില്ല...
ഇനി എത്ര നേരം പെയ്യും.. അറിയില്ല...

വേദനയെ ഒഴുക്കിക്കളയാനുള്ള കഴിവു ഈ മഴക്കുണ്ടെങ്കില്‍, നില്‍ക്കാതെ പെയ്യട്ടെ ഈ മഴ...

"അകത്തേക്കു കയറൂ കുട്ടീ. എത്ര നേരമായ്‌ നീ ഈ മഴയില്‍"

"വേണ്ട ഞാനിവിടെ നില്‍ക്കട്ടെ. എന്റെ കണ്ണുനീര്‍ ആരും കാണാതിരിക്കട്ടെ"

20 comments:

ശ്രീജിത്ത്‌ കെ said...

അയ്യോ, മുല്ലപ്പൂവിന് എന്ത് പറ്റി. വിഷമിക്കരുത് കേട്ടോ. ഞങ്ങളൊക്കെ ഇല്ലേ !!!

മുല്ലപ്പൂ || Mullappoo said...
This comment has been removed by the author.
bodhappayi said...

ചാറ്റല്‍മഴയുള്ള ദിവസങ്ങളില്‍ ബസ്‌ ഇറങ്ങിയാല്‍ പതുക്കെയാണു ഞാന്‍ നടക്കുക.

പെയ്യട്ടെ.. ഈ മഴ..

വക്കാരിമഷ്‌ടാ said...

വെറും മൂന്നോ നാലോ വരികള്‍... പക്ഷേ അതിന്റെ സ്വാധീനം അപാരം...

അരവിന്ദ് :: aravind said...

കരയുമ്പോള്‍ കണ്ണുനീര്‍ കാണാതിരിക്കാന്‍ ഉടന്‍ പോയി മുഖം കഴുകുന്ന ഒരു ശീലമുണ്ട് എനിക്ക് ...
ഇത്തിരി വാക്കുകളില്‍ മുല്ലപ്പൂ മാജിക് സൃഷ്ടിക്കുന്നു.
ഇനിയും മഴ പെയ്യട്ടെ.

കുറുമാന്‍ said...

ഒരു തോര്‍ത്തെടുക്കൂ മുല്ലപ്പൂ, പിന്നെ ആ രാസ്നാദിപൊടിയുടെ ഡബ്ബയും, എനിക്കല്ല, എന്റെ മക്കള്‍ റിഷികക്കും, അവന്തികക്കുമാ....


നന്നായി

Obi T R said...

"I like to walk in rain, So no one can see my tear"

നുറുങ്ങു കഥ നന്നായിട്ടുണ്ട്‌. കമ്പ്യൂട്ടറില്‍ വലിയ വലിയ കഥകള്‍ വായിക്കുന്നതിലും എനിക്കു ഇഷ്ടം ഇങ്ങിനെയുള്ള കഥകളാണ്‌. നീണ്ട കഥകളും നോവലുകളും വായിക്കണമെങ്കില്‍ കയ്യില്‍ പുസ്തകം തന്നെ വേണം.

Vempally|വെമ്പള്ളി said...

മുല്ലപ്പൂ,
മാനം കറക്കുമ്പൊ, മഴ തുള്ളിയായ് പെയ്യുമ്പൊ എന്തൊരും സന്തോഷമാണ് ജീവജാലങ്ങള്‍ക്കെല്ലാം.
വേദനകളും, കണ്ണുനീരും എല്ലാം പോകട്ടെ ഈ മഴയില്‍. ഭരതന്‍റെ വൈശാലിയും ഓര്‍മ്മ വരുന്നു.

തണുപ്പന്‍ said...

തിമര്‍ത്ത് പെയ്യുന്ന മഴയത്ത്, കുതിച്ചൊലിക്കുന്ന ചാലുകളില്‍ തത്തിക്കളിച്ച് നടക്കുന്നതാണെനിക്കിഷ്ടം.

kumar © said...

ഇവിടെ (ഇതും കൊച്ചിതന്നെ) ഇതുവരെ മഴ തോര്‍ന്നില്ല.
ഇപ്പോഴും മഴ.
പെയ്യട്ടെ.
തിമിര്‍ത്തു പെയ്യട്ടെ.
തണുക്കട്ടെ എല്ലാം.

(ഒരു കട്ടനും പരിപ്പുവടയും കൂടികിട്ടിയാല്‍ കൂടുതല്‍ എഴുതാമായിരുന്നു)

ബിന്ദു said...

മഴവെള്ളത്തിനു പക്ഷേ ഉപ്പു രസമില്ലല്ലൊ.. അതുകൊണ്ട്‌ ഒളിക്കാന്‍ നിവൃത്തിയില്ല. :(

സു | Su said...

മുല്ലപ്പൂവേ, മഴ ഇല്ലാത്തപ്പോള്‍ കരയാന്‍ എന്തു ചെയ്യും?

സ്നേഹിതന്‍ said...

ഒടുവിലത്തെ വരി മഴയ്ക്ക് പുതിയൊരു മാനം കൊടുത്തു. ഇതുപ്പോലെയുള്ള മുല്ലപ്പൂക്കള്‍ ഇനിയും വിടരട്ടെ.

Anonymous said...

മനസ്സിലു ഒരു ചെറിയ മഴ എന്റെ മുല്ലപ്പൂവേ....

സന്തോഷ് said...

കൊള്ളാം, നന്നായിരിക്കുന്നു.

Adithyan said...

ഒരു മഴയിലൊഴുകിപ്പോകുന്ന വിഷമങ്ങളെല്ലേ ഉള്ളൂ മുല്ലപ്പൂവിന്?

ഹസ്തേ രഹോ

evuraan said...

ഈ പെയ്തൊഴിയുന്ന മഴയില്‍, മുല്ലേ, കണ്ണീരിനൊപ്പം, നിന്റെ കൊഴിഞ്ഞ് വാടിയ പൂക്കളൊക്കെ ഒഴുകിയകലട്ടെ, നീ ശുദ്ധയാവട്ടെ.

കാറും മഴയും മാറി മാനം തെളിയുമ്പോള്‍, നിന്റെ മൊട്ടും പൂവും കണ്ട് ലോകം തന്നെ നിന്നോട് ചോദിക്കും, എന്തേ വെറുതെ അന്നാ മഴയെ അത്രയും ഭയന്നതെന്ന്...

അന്നേരം, ചെറുചിരിയോടെ, മഴയോ, അതിനിയും പെയ്തിറങ്ങട്ടെയെന്ന് നീ പറയുമാറാകട്ടെ.

(നീ എന്ന് വിളിച്ചത് മുല്ലപ്പൂ എന്ന എഴുത്ത്കാരിയെ അല്ല എന്ന് മനസ്സിലാക്കുമല്ലോ?)

മുല്ലപ്പൂ || Mullappoo said...

ശ്രീജി: :)
കുട്ട: :)
വക്കാരീ: :)
അരവിന്ദ്::)
കുറു: :) നല്ല പേരുകള്‍ കുഞ്ഞുങ്ങളുടെ...
ഒബി:)
വെമ്പള്ളി: :) എഴിക്കഴിഞപ്പൊള്‍ ഞാനും...
കുമറെ: :) മഴയത്തു കാപ്പിയും തണുക്കും..
ബിങു: :) സു:) മന‍സ്സില്‍ പെയ്യണ മഴയാകാം ..
സ്നേഹിതന്‍::)
എല്‍ജി:)
സന്തോഷ്: :)
ആദി:) അങ്ങനെ ആവട്ടെ.. അങ്ങനെ ആവണം.. :)

ഏവു:) നല്ല കമന്റ്...“അന്നേരം, ചെറുചിരിയോടെ...” :):)
(മനസ്സിലാക്കി :))

തണുപ്പന്‍: :)

;-) said...

vajrathekkaal thilakkamarnnathu kaneeru.. mattullavaril ninnolippikkan irulil mukham oilippikkuka pathivundu.. mazhayum oru upadhiyatre..

പച്ചാളം : pachalam said...

ങാഹാ അപ്പൊ ഇതാണാ മഴപ്പൊസ്റ്റ് അല്ലെ? ഗൊള്ളാം ;)