"അമ്മേ, സ്റ്റ്രോബെറി ഫ്ലേവര്‍ കേക്കു മതി ട്ടോ"..
"ഡൊനാള്‍ഡിനെ വരക്കാം ല്ലേ കേക്കിന്റെ പുറത്തു..."
"ഞാന്‍ ഏതു ഉടുപ്പാ അമ്മേ ഇടണ്ടേ?"
"രോഹിത്തിനേം ഉണ്ണീയേം കിരണേയും വിളിക്കാം , കേക്കു മുറിക്കുമ്പോള്‍.."
"ഇത്തവണ കിട്ടണ സമ്മാനക്കളിപ്പാട്ടങ്ങള്‍ ഒക്കെ ഞാന്‍ സൂക്ഷിച്ചു ഊപയോഗിച്ചോളാം കെട്ടോ അമ്മേ"..
"എനിക്കു ഫോര്‍ട്ടി ഫൈവ് മിട്ടായി വേണം ട്ടൊ ക്ലാസ്സില്‍ കൊടുക്കാന്‍"
........................................................................
"നിയ്ക്കും വേണം ഒരു കുഞ്ഞാവയെ"..
"ആതിരക്കും,വറുഗീസിനും, സംയുക്തക്കും എല്ലാം ഉണ്ട്.."
സ്കൂളില്‍ നിന്നെത്തിയ എല്‍.കെ.ജി. ക്കാരന്റെ പുതിയ ആവശ്യം കേട്ടു ഞാന്‍ ചിരിച്ചു..
"സ്കൂളിലെ സ്റ്റോറില്‍ നിന്നു വാങ്ങിയാലോ മോനെ..?" ചിരിച്ചു കൊണ്ടു ചേട്ടന്‍..
അവന്‍ അതു ശ്രദ്ധിക്കാതെ തുടര്‍ന്നു..
"എല്ലര്‍ക്കും കളിക്കാന്‍ വീട്ടില്‍ കൂട്ടുണ്ടു.. എനിക്കും വേണം"
മോനും ഉണ്ടല്ലോ കളിക്കാന്‍ കൂട്ടു... രോഹിതും, കിരണും, ഉണ്ണിയും ഒക്കെ..
"അതു പോര.. "നിയ്ക്കും വേണം ഒരു ക്ഞ്ഞാവയെ"..
.......................................................................................
ഒരു കുഞ്ഞാവ അവനായിട്ടു ഉണ്ടാകുന്നു എന്നറിഞ്ഞപ്പോള്‍...
അതു അനിയത്തിക്കുട്ടി ആണു എന്നു അവന്‍ ഉറപ്പിച്ചപ്പോള്‍..
'സുന്ദരി' എന്നു അവന്‍ പേരു നിശ്ചയിച്ചപ്പൊള്‍..'
എന്റെ ഉദരത്തിലെ വളരച്ചക്കൊപ്പം അവന്റെ മനസ്സിലും രൂപവും ഭാവവും വെച്ചപ്പൊള്‍...
കയ്യില്‍ വെച്ചു കൊടുത്ത വാവയെ "എന്റെ മൊളുട്ടിക്കുട്ടപ്പാ ന്നു വിളിചപ്പോള്‍..
"എല്ലാവരും കേള്‍ക്കെ 'സുന്ദരീ' ന്നു അവളുടെ ചെവിയില്‍, പേരു ചോല്ലി വിളിച്ചപ്പോള്‍..
അവളുടെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍...
അറിയുന്നു ഞാന്‍ അവന്റെ കുഞ്ഞു വലിയ ആഗ്രഹതിനു, ഇത്ര വ്യാപ്തി ഉണ്ടായിരുന്നു...
..............................................................................
"അമ്മേ, എന്താ ഓര്‍ക്കണെ.. വേഗം റെഡി ആകൂ...
ഞാനും വാവയും റെഡി.. അമ്പലത്തില്‍ പോവാന്‍.."
"ഞാനും.. " ചിരിച്ചു കൊണ്ടു ചേട്ടനും ..
23 comments:
പിറന്നാള്
മോളൂട്ടിക്ക് പിറന്നാളാശംസകള്‍..
എഴുത്തിനെ കുറിച്ചു എന്തു പറയണം എന്നറിയില്ല.. കുറഞ്ഞത് നന്നായിട്ടുണ്ട് എന്നെങ്കിലും പറയണ്ടതു കൊണ്ട്, നന്നായിട്ടുണ്ട് എന്നു പറയുന്നു.. ജൂലായ് 8നു വരുമ്പോള്‍ മോനെയും മോളെയും പിന്നെ പിറന്നാളിന്റെ ചിലവും കൊണ്ടു വരണം കേട്ടോ..
കുഞ്ഞുവാവയ്ക്ക് പിറന്നാളാശംസകള്‍. എത്ര വയസ്സായി വാവയ്ക്ക്. ഒരു ചിത്രം കൂടി പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു.
കുഞ്ഞുവാവ വേണം എന്നത് കൊച്ചു കുട്ടികള്‍ എല്ലാവരും പറയുന്ന ആഗ്രഹമാണെന്ന് തോന്നുന്നു. പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാനും ആ പ്രായത്തില്‍ അങ്ങിനെ എന്തെങ്കിലും പറഞ്ഞിരുന്നോ എന്തോ.
സുന്ദരിക്ക് പിറന്നാളാശംസകള്‍
ഒരു നാല്പത്തഞ്ചു മിട്ടായി എനിക്കും വേണട്ടോ കട്ടമുല്ലപ്പൂവേ
"നിയ്ക്കും വേണം ഒരു കുഞ്ഞാവയെ"..
എന്ന് പറഞ്ഞ് പറഞ്ഞ് ത്വയിരക്കേടായിട്ടായിരുന്നു ഒന്നുമതിയെന്ന് പറഞ്ഞ് നടന്ന ഞാന്‍ രണ്ട് ക്ടാങ്ങള്‍ടെ അച്ഛനായത്.
സുന്ദരിക്കുട്ടിക്ക് എന്റെയും എന്റെ കുടുമ്മത്തിന്റെയും പിറന്നാളാശംസകള്‍. ചുള്ളത്തീടെ ഒരു ഫോട്ടോ കൂടെ ഇട്ടൂടേ??
സുന്ദരിക്ക് പിറന്നാളാശംസകള്‍!!
സസ്നേഹം
ഇബ്രു
വാവക്ക് പിറന്നാള്‍ ആശംസകള്‍..:-))
മുല്ലപ്പൂ എഴുതിത്തുടങ്ങിയത് മുതല്‍ ശ്രദ്ധിക്കുന്നു..നല്ല ടാലന്റ് ഉണ്ട് കേട്ടോ..
നേരത്തെ എഴുതീരുന്നോ, അതോ ബ്ലോഗിലാണോ ഹരിശ്രീ?
ഈ പോസ്റ്റില്‍ വ്യത്യസ്ത സീനുകള്‍ ചേര്‍ത്ത് വച്ച രീതിയും, അവസാനിപ്പിച്ച സ്റ്റൈലും എനിക്ക് വളരെയിഷ്ടപ്പെട്ടു.
ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ്. :-)
ചുന്ദരി ലച്ചൂന് പിറന്നാളുമ്മാ...
ഒരു പാട് പിറന്നാള്കളിങ്ങനെ നാലു പേരും സന്തോഷായി...
ഒരുപാട് സ്നേഹം
ലക്ഷ്മി കുഞ്ഞുവായയ്ക്ക് ഞങ്ങളുടെ കല്യാണിയുടേയും അവളുടെ അമ്മയുടേയും അഛന്റേയും പിറന്നാള്‍ ആശംസകള്‍!
മുല്ലപ്പൂമൊട്ടിന് പിറന്നാളാശംസകള്‍
കുഞ്ഞുവാവയ്ക്ക് പിറന്നാളാശംസകള്‍....
സുന്ദരികുട്ടിക്കു പിറന്നാള്‍ ആശംസകള്‍...
ഒരു പിറന്നാള്‍ ക്ഷണകത്ത് ഇങനെയൊ? ഇതു കോപ്പി അടിക്കും 3 തരം.................
കുഞ്ഞുവാവയ്ക്കു പിറന്നാളാശംസകള്‍! ആന്റിയുടെ ചക്കരയുമ്മ. കുഞ്ഞുവാവേടെം എല്‍ കേ ജി ക്കാരന്‍ ചേട്ടായിയുടെയും ഫോട്ടം ഇടൂ മുല്ലപ്പൂവേ, സമയം കിട്ടുമ്പോള്‍.
മുല്ലപ്പൂവിന്റെ കുഞ്ഞുവാവക്ക്‌പിറന്നാള്‍ ആശംസകള്‍
പിറന്നാളാശംസകള്‍
സുന്ദരി മൊട്ടിനു പിറന്നാള്‍ ആശംസകള്‍...
എല്ലാ സൌഭാഗ്യങ്ങളും
സന്തോഷമായ പിറന്നാള്‍ നിനക്ക് നേരുന്നു
സന്തോഷമായ പിറന്നാള്‍ നിനക്ക് നേരുന്നു
സന്തോഷമായ പിറന്നാള്‍ മുല്ലപ്പൂമൊട്ടിന്
നല്ലവനായ ഈശ്വരന്‍ നിന്നെ കാത്തു രക്ഷിക്കട്ടെ.
വൃത്തം: തര്‍ജ്ജ്മായാലങ്കൃതം
ഇതു ഞാന്‍ സ്വന്തമായി ഉണ്ടാക്കിയ കവിത ആണ് . ആരു അല്ല എന്ന പറഞ്ഞാലും പ്ലീസ്
വിശ്വസിക്കരുത്.
കുഞ്ഞുവാവയ്ക്കിന്നല്ലോ.. നല്ല നാളു പിറന്നാള്... തുന്നി വച്ചതാരാണീ .. കിന്നരിപ്പൊന്‍ തലപ്പാവ്..?
പിറന്നാളാശംസകള്‍ !! :)
ചുന്തരിമോക്കു പിറന്നാളാശംസകള്‍... :)
എല്ലവരുടെയും ആശസകള്‍ക്കു ‘പിന്നാളു‘കാരീടെ വക ഒരു കുഞ്ഞിച്ചിരി...
അരവിന്ദ്: :)
നിങ്ങടെ ഒക്കെ പോസ്റ്റിന്റെ അഞ്ച്അയലത്തു വരുമൊ ഇതു...
ബ്ലോഗിലാണു ഹരിശ്രീ..
“ശുഭം” ഇതും ഇവിടെ തന്നെ ആകും ...
പ്രൊത്സാഹനത്തിനു നന്ദി...
ഞാന്‍ പതിനെട്ട് വര്‍ഷം പിന്നോട്ട് പോയി.:)
അമ്മയോട് അങ്ങനെ പറഞ്ഞിരുന്നു ഞാനും...കുഞ്ഞുവാവ അനങ്ങുന്നതു കേള്‍ക്കാന്‍ അമ്മയുടെ ഉദരത്തില്‍ ചെവി ചേര്‍ത്ത്തു വെക്കാറുണ്ടായിരുന്നു..:) ഇന്നലെക്കഴിഞ്ഞ പോലെ ഓര്‍മ്മ!!:)
Post a Comment