Wednesday

അന്വേഷണം

ഒരു കുറവും തനിക്കില്ലല്ലൊ.. പിന്നെ എന്തിനു എല്ലാവരും അതന്വേഷിക്കണം.

പലപ്പോഴും ഒഴിഞ്ഞു മാറി . ചോദ്യങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ശ്രമിച്ചു.

എത്ര കാലം!!ഇല്ല ഇനി അറിഞ്ഞേ തീരൂ!!

അവസാനം അവള്‍ തീരുമാനിച്ചുറപ്പിചു.. കണ്ടു പിടിക്കുക തന്നെ.

ആരോടു ചോദിക്കണം.. ആരെ വിശ്വസിക്കണം

തടാകത്തിലെ ജലാശയം അവള്‍ക്കു കാണിച്ചു കൊടുത്തു അച്ഛന്റെ മുഖം..

മലനിരകളില്‍ പ്രതിധ്വനിച്ചതു.. അമ്മയുടെ ശബ്ദം.

അതൊന്നും അവള്‍ക്കു മനസ്സിലായില്ല.. അവളൊരിക്കലും കണ്ടിട്ടില്ലാത്ത അച്ഛ്നെയും അമ്മയെയും എങ്ങനെ തിരിച്ചറിയാന്‍.

11 comments:

മുല്ലപ്പൂ said...
This comment has been removed by a blog administrator.
Kalesh Kumar said...

ഈ ‘അവള്‍‘ സത്യത്തില്‍ ആരാ?

മുല്ലപ്പൂ said...

ആരോ ഒരുവള്‍..
നമ്മളൊക്കെ എപ്പോളോക്കെയൊ കണ്ടുമുട്ടുന്ന....

അരവിന്ദ് :: aravind said...

ഗുഡ് :-)

വര്‍ണ്ണമേഘങ്ങള്‍ said...

അവള്‍ ആരായലും ശരി,
എഴുത്ത്‌ കൊള്ളാം.

ശനിയന്‍ \OvO/ Shaniyan said...

അമ്പത് വാക്ക് ശ്രേണിയിലെയാണോ മുല്ലപ്പൂവേ?
നന്നായിട്ടുണ്ട്!

Adithyan said...

ആരുമില്ലേ അവളെ ഒന്നു സഹായിക്കാന്‍? :-)

Santhosh said...

49 വാക്കേയുള്ളൂ എന്നാണ് Word പറയുന്നത്. ‘അവളൊരിക്കലും’ രണ്ടാക്കി 50 ആക്കാം. മിനി-സാഗ കൃത്യം 50 വാക്കാവണം പോലും.

മുല്ലപ്പൂ said...

അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി.
അമ്പത് വാക്ക് ശ്രേണിയിലെയാണ്..
വെരുതെ ഒരു ശ്രമം

ഞാന്‍ കരുതി തലക്കെട്ടടക്കം അമ്പത് എന്നു.
ഇനി സന്തോഷ് പറഞ്ഞ പോലെ .. :)

പട്ടേപ്പാടം റാംജി said...

എന്തൊക്കെയാണെന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.

soul said...

എഴുത്ത്‌ കൊള്ളാം.