Tuesday

അഹങ്കാരം

അതെ, എന്റെ അഹങ്കാരം ഇവിടെ അവസാനിക്കുകയാണ്‌.

അവളുടെ ദിനങ്ങള്‍ എന്നില്‍ തുടങ്ങിയിരുന്നു എന്ന അഹങ്കാരം...
അവളുടെ ചിന്തകളെ ഞാന്‍ നിയന്ത്രിച്ചിരുന്നു എന്ന അഹങ്കാരം...
അവളുടെ ശ്വസോച്ഛ്വാസം എന്നിലൂടെ ആയിരുന്നു എന്ന അഹങ്കാരം...
അവളുടെ ഹൃദയമിടിപ്പുകള്‍ ഞാനറിഞ്ഞിരുന്നു എന്ന അഹങ്കാരം...


അതെ, വെള്ളത്തുണിയില്‍ പുതച്ചു കിടത്തിയിരിക്കുന്ന അവളുടെ മുഖത്തെ പുഞ്ചിരിയില്‍...

എന്റെ അഹങ്കാരം ഇവിടെ അവസാനിക്കുകയാണ്‌ ...

49 comments:

മുല്ലപ്പൂ said...

അഹങ്കാരം

Anonymous said...

മുല്ലപ്പൂവെ! അനുഭവമല്ലല്ലൊ അല്ലെ? ആകാതിരിക്കട്ടെ !

Adithyan said...

അവളുടെ ദിനങ്ങള്‍ എന്നില്‍ തുടങ്ങിയിരുന്നു എന്ന അഹങ്കാരം...
അവളുടെ ചിന്തകളെ ഞാന്‍ നിയന്ത്രിച്ചിരുന്നു എന്ന അഹങ്കാരം...
അവളുടെ ശ്വസോച്ഛ്വാസം എന്നിലൂടെ ആയിരുന്നു എന്ന അഹങ്കാരം...
അവളുടെ ഹൃദയമിടിപ്പുകള്‍ ഞാനറിഞ്ഞിരുന്നു എന്ന അഹങ്കാരം...


എനിക്കറിയാം അതെന്താണെന്ന്... ബാക്കി വായിയ്ക്കുന്നില്ല :(

മുല്ലപ്പൂ said...

വെറും കഥയാണു.. എല്‍. ജി. ക്കുട്ട്യേ

വര്‍ണ്ണമേഘങ്ങള്‍ said...

അഹങ്കാരം അവിടെ അവസാനിക്കുന്നു...
ഓര്‍മകള്‍ തുടങ്ങുന്നു...
വിട്ടുപിരിയാതെ..!

രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട്. കുറച്ചു വാചകങ്ങളില്‍ പറയാവുന്നതിലേറെ പറഞ്ഞിരിക്കുന്നു.

രാജ് said...

ഗര്‍ഭിണി വീരപ്രസുവാകട്ടെ എന്നാശംസിക്കാനാണു തോന്നിയതു്. എല്‍.ജിയുടെയും മറ്റുള്ളവരുടേയും കമന്റ് വായിച്ചപ്പോള്‍ സംശയമായി, ഞാന്‍‍ തെറ്റിവായിച്ചോ?

രാജ് said...

ഗര്‍ഭിണി വീരപ്രസുവാകട്ടെ എന്നാശംസിക്കാനാണു തോന്നിയതു്. എല്‍.ജിയുടെയും മറ്റുള്ളവരുടേയും കമന്റ് വായിച്ചപ്പോള്‍ സംശയമായി, ഞാന്‍‍ തെറ്റിവായിച്ചോ?

അരവിന്ദ് :: aravind said...

കൊള്ളാം മുല്ലേ..
സത്യായിട്ടും ഈ അഹങ്കാരം ഇപ്പോ എനിക്കുണ്ട്.

മുല്ലപ്പൂ said...

ഗര്‍ഭിണി വീരപ്രസുവാകട്ടെ ??
എന്താണതിന്റെ അര്‍ത്ഥം ?

മുസാഫിര്‍ said...

മുല്ലപ്പൂവെ,

ബ്ലോഗിങ്ങിലെ ഒരു പുതുമുഖമാണ്‌.
വളരെ കുറച്ചു പേരുടെ ബ്ലൊഗിലൂടെ കൌതുകത്തോടെ സഞ്ചരിക്കാറുണ്ട്‌.
മുല്ലപ്പൂവിന്റെ കഥ അവസാനം വന്നപ്പോള്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കി എന്നു പറയാതെ വയ്യ.സാധാരണ പ്രിന്റ്‌ / വിഷ്വല്‍ മീഡിയകളേക്കാള്‍ കൂടുതല്‍ ഒരു അടുപ്പം ബ്ലോഗിലെ വരികളോട്‌ തോന്നുന്നതു കൊണ്ടാവാം. ഇനിയും എഴുതുക...

രാജ് said...

വീരപ്രസുവെന്നാല്‍ വീരനായപുത്രനെ പ്രസവിച്ചവള്‍ എന്നാണര്‍ത്ഥം. പുത്രി എന്നും വായിച്ചോള്ളൂ ;)

myexperimentsandme said...

ഇത് കഥയാണെന്ന് മുല്ലപ്പൂ സാക്ഷ്യപ്പെടുത്തിയപ്പോള്‍ ആശ്വാസത്തോടെ പിന്നെയും വായിച്ചു. വളരെ ചെറിയ വരികളില്‍ വളരെ വലിയ കാര്യങ്ങള്‍. നന്നായിരിക്കുന്നു.

myexperimentsandme said...

പക്ഷേ പതിവുപോലെ കമന്റ് പിന്നെയും പതിമൂന്നാമന്‍!

Sreejith K. said...

അഹങ്കാരം കളയണ്ട. ഇപ്പോഴും അവളുടെ ദിനങ്ങളും, ചിന്തകളും, ശ്വാസോച്ഛാസവും ഹൃദയമിടിപ്പും എല്ലാം അമ്മയുടേതും കൂടെ അല്ലേ? നല്ല ഭാവന മുല്ലപ്പൂ, ഇഷ്ടപെട്ടു.

ദേവന്‍ said...

ങേ?
ഞാന്‍ മനസ്സിലാക്കിയത്‌ തെറ്റിയോ?
ഇന്നലെ വരെ ഇന്റേര്‍ണല്‍ പ്രോജക്റ്റ്‌ ആയിരുന്ന സംരംഭം ഒരു സബ്സിഡിയറി കമ്പനി ആക്കി ഇന്‍കോര്‍പ്പറേറ്റ്‌ ചെയ്തിട്ട്‌ എംഡി ശകലം സങ്കടത്തോടെ സന്തോഷിക്കുന്ന രംഗമായിരുന്നു ഞാന്‍ ഈ കഥയില്‍ കണ്ടത്‌. കുഞ്ഞാവ തന്റെ ഒരു അംഗമായിരുന്നിട്ട്‌ പെട്ടെന്നൊരു സെപ്പരേറ്റ്‌ ലീഗന്‍ എന്റിറ്റി ആകുന്ന ഫീലിംഗ്‌ (എന്റെ കൊച്ചേ ഞാന്‍ നിന്നെ പ്രസവിക്കണ്ടായിരുന്നു, നീ ഉള്ളിലുള്ളപ്പോ എനിക്കൊരു കൂട്ടായി... എന്നോ മറ്റോ ലന്തന്‍ ബത്തേരിയില്‍...)

Ajith Krishnanunni said...

കഥ മാത്രമാണെന്നറിഞ്ഞിട്ടും ഒരു ചെറിയ നീറ്റലോടെ വായിച്ചു..
നന്നായി മുല്ലപ്പൂ

ചില നേരത്ത്.. said...

മുല്ലപ്പൂ..
ഗര്‍ഭത്തിലേ, ദൈവം കൊന്ന എന്റെ അനിയനെ കുറിച്ചോര്‍ക്കാന്‍ ഇത് പ്രേരിപ്പിക്കുന്നു..പിറന്നപ്പോഴവന് വെളുത്ത നിറമായിരുന്നു.പൊതിഞ്ഞ് ഖബറടക്കാന്‍ പുതപ്പിച്ച തുണിയേക്കാള്‍ വെളുപ്പ്.
ദൈവമന്ത്രം ഉരുവിട്ട് അവസാനയാത്രക്കൊരുക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ മാതാപിതാക്കളെ ആനയിക്കാന്‍ കാത്തിരിക്കുന്നവനാണിവന്‍ എന്ന് മുതിര്‍ന്നവര്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..

മുല്ലപ്പൂ said...

കമെന്റുകള്‍ കൂട്ടി വായിച്ചപ്പോള്‍..
"ഈ കുഞ്ഞികഥക്കും ഇരട്ട ക്ലൈമാക്സോ?..."
കഥാകാരിയുടെ പരാജയമല്ലേ അതു...

Unknown said...

കമ്മെന്റുകള്‍ എന്നെ പല വഴി നടത്തി..

ഒരു പാ‍സ്സിവ് വായനക്കാരനായ ഞാന്‍ ‘വെള്ളത്തുണിയില്‍ പുതച്ചു കിടത്തിയിരിക്കുന്ന‘ + കമ്മെന്റുകള്‍ കാരണം ഒരു വഴി പോയി..

പിന്നെ ‘വെള്ളത്തുണിയില്‍ പുതച്ചു കിടത്തിയിരിക്കുന്ന അവളുടെ മുഖത്തെ പുഞ്ചിരിയില്‍...‘ ആ പുഞ്ചിരി കൂട്ടി വായിച്ചപ്പോള്‍ മറ്റൊരു വഴിയെ...

ഒരു ‘പുഞ്ചിരി’ വരുത്തിയ വ്യത്യാസം...

മുസാഫിര്‍ said...

വെള്ളത്തുണിയുടെ പുതപ്പ്‌ ആണു്‌ പ്രതി. തെറ്റിദ്ധരിപ്പിക്കുന്നത്‌ അതാണെന്നു തോന്നുന്നു

Anonymous said...

ഇങനെ പല പല അഹങ്കാരങളും അവസാനിക്കാന്‍ ഒരു നിമിഷം മതി അല്ലേ?

നല്ലെഴുത്ത്‌.

ചില നേരത്ത്.. said...

തുളസീ..ഹ ഹ :)

Kumar Neelakandan © (Kumar NM) said...

മുല്ലപ്പൂവേ, ഇതിനു എനിക്കു രണ്ടുവായന വേണ്ടിവന്നു. ഒറ്റവായനയില്‍ തെറ്റിദ്ധരിക്കാം. രണ്ടാം വായനയില്‍ വെള്ളത്തുണിയിലെ ചിരി തിരിച്ചറിയാം. സന്തോഷിക്കാം.
അങ്ങനെയാണെങ്കില്‍ എല്‍ഗിയുടെ ചോദ്യത്തിനു ഉത്തരമായി പറഞ്ഞ വാക്ക് തെറ്റല്ലേ? ഇതൊരു കഥയല്ലല്ലൊ!

myexperimentsandme said...

ദേവേട്ടന്റെയും ബാബുവണ്ണന്റെയും പെരിങ്ങോടരുടേയുമൊക്കെ കമന്റ്‌സ് വായിച്ചപ്പോള്‍ സംഗതി ഒന്നുകൂടി ക്ലിയറായി. ശരിയാ, ആ വെള്ളത്തുണിയാ കണ്‍‌ഫ്യൂഷന്‍ ഉണ്ടാക്കിയത്. അപ്പോള്‍ ഞാന്‍ വിചാരിച്ചതിനേക്കാളും വലിയ അര്‍ത്ഥം.. ദേവേട്ടനും പെരിങ്ങോടര്‍ക്കും ശ്രീജിത്തിനുമൊക്കെ ഇതെങ്ങിനെ ആദ്യവായനയില്‍ തന്നെ മനസ്സിലായി എന്നോര്‍ത്ത് അത്‌ഭുതം.

കുമാര്‍‌ജിയുടെ ചോദ്യം.............. :)

ഡാലി said...

ഹ... ഹ... ഹ....ഇതുകൊള്ളാം.. കഥകാരി മനസ്സില്‍ പോയിട്ടു മാനത്തു പോലും ഉദ്ദേശിക്കാത്തതു വായിക്കാന്‍ ആ വെളുത്ത തുണിക്കു കഴിഞ്ഞൂലോ എന്നാലും........വെളുത്ത തുണിക്കു പകരം വെളുത്ത കബളി എന്നൊ മറ്റൊ ആയിരുനെങ്കില്‍ ഈ തെറ്റിദ്ധാരണ വരില്ലയിരുന്നു എന്നു തോന്നുനു.
മുല്ലപ്പൂ ആ feeling നന്നായി എഴുതി... വായിച്ചവര്‍ക്കു തെറ്റിയതാണ്.. എന്റെ ഒരു കൂട്ടുകാരി അവള്‍ക്കുണ്ടായ മോളെ കാണാന്‍ ചെന്നപ്പോള്‍ പറഞ്ഞു... വയറ്റില്‍ കിടക്കുമ്പോഴയിരുന്നു കൂടുതല്‍ സന്തോഷം.. നമ്മള്‍ പോകുന്നിടത്തൊക്കെ കൊണ്ടുപോകമല്ലൊ... ഇനിപ്പൊ അവളെ ആരേയെങ്കിലും ഏല്‍പ്പിച്ചു വേണം ജോലിക്കു പോകാന്‍.. കംഗാരുനെ പോലെ ഒരു സഞ്ചി ഉണ്ടയിരുന്നെകില്‍ എന്നു...

ബിന്ദു said...

അതേ.. കമന്റുകളാണു തെറ്റിദ്ധരിപ്പിച്ചത്‌, വെള്ളകമ്പിളിയില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന എന്നായാലും ...
:)

കുറുമാന്‍ said...

ഇത് വായിച്ചിട്ട് ഞാന്‍ അഹങ്കരിക്കാന്‍ തുടങ്ങി. ഇങ്ങനെ സീരിയസ്സായ കാര്യങ്ങള്‍ ചുരുങ്ങിയ വരികളില്‍ എഴുതുന്ന ബ്ലോഗേഴ്സ് എനിക്ക് കൂട്ടുകാരായിട്ടുണ്ടല്ലോ എന്നോര്‍ത്ത്.
കൊള്ളാം

Visala Manaskan said...

കഥ നന്നായി. പക്ഷെ, അഹങ്കാരം നന്നല്ല!

മലയാളത്തിന് കുറെ എഴുത്തുകാരെ ബ്ലോഗിലൂടെ കിട്ടും എന്ന് ബ്ലോഗ് രത്തിനം ശ്രീ. കലേഷ് ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു.

‘മുല്ലപ്പൂ‍‘ ആ ഗണത്തില്‍ പെട്ട ഒരു ബ്ലോഗറാണ്.

Anonymous said...

ഹും! “എന്റെ അഹങ്കാരം ഇവിടെ അവസാനിക്കുകയാണ്‌ ...“ ഇതിലാണൊ ഞാന്‍ കണ്‍ഫ്യൂസ്ഡ് ആയെ? ഞാന്‍ കരുതിയതു വേറെ ഒന്ന്. അഹങ്കാരം + അവസാനം? . കുട്ടി ഉണ്ടായിരുന്നെങ്കില്‍, അഹങ്കാരം കൂടുകെ അല്ലേ ഉള്ളൂ? എന്റെ കണ്ണു, അമ്മൂമ്മേടെ ചിരി,
അച്ഛന്റെ വിരല്‍..എന്നൊക്കെ പറഞ്ഞ്?
അങ്ങിനെ മുല്ലപ്പൂ അവസാനിപ്പിച്ച അഹങ്കാരത്തിന്
ഞാന്‍ വേറെ അര്‍ത്ഥങ്ങള്‍ കണ്ടുവൊ? വിവരമുള്ളവര്‍ വായിച്ചപ്പൊ അവര്‍ക്ക് കാര്യം മനസ്സിലായി..ഇനി ഞാന്‍ ഒന്നിലും ആദ്യമേ കമന്റൂല്ല..പ്ലിസ് വെയിറ്റ് എന്ന ജപ്പാനില്‍ ഇരുന്ന് ആരോ പറയുന്ന പോലെ ഒരു തോന്നല്‍ :)

Adithyan said...

മഞവെളിച്ചം എന്റെ ചമ്മിയ മുഖത്തുനിന്ന് (കട: പാപ്പേട്ടന്‍)

(ഞാന്‍ ഇതു പറയണ്ടെന്നു കരുതി ഇരുന്നതാ.. എല്‍ജി എന്നെക്കൊണ്ട് പറയിപ്പിച്ചു.)

മുല്ലപ്പൂ said...

"..ഇനി ഞാന്‍ ഒന്നിലും ആദ്യമേ കമന്റൂല്ല..പ്ലിസ് വെയിറ്റ് എന്ന ജപ്പാനില്‍ ഇരുന്ന് ആരോ പറയുന്ന പോലെ ഒരു തോന്നല്‍ :)
"
ഇങ്ങനെ പറയല്ലേ എല്‍.ജി യെ :(
നമ്മുടെ കമ്മെന്റുകള്‍ ചെറ്ത്തു വെക്കുമ്പോളേ ചില പോസ്റ്റുകള്‍ നമുക്കിഷ്ടമാവുനുള്ളൂ... :)(അതാണു നല്ലതും)
ജപ്പാന്‍ എന്നു കെട്ടാല്‍ .. എനിക്കു, വക്കാരിയെയേ ഒറ്ക്കന്‍ പറ്റണുള്ളൂ...;)

Anonymous said...

ആതു ശരി!..അപ്പൊ ഞാന്‍ ഇനീം ഇങ്ങിനെ ഐസ് ആവട്ടേന്ന് അല്ലെ മുല്ലപ്പൂവെ? കമന്റും..പക്ഷെ ഒരു 10 പേരു കമന്റി അര്‍ത്ഥം ഒക്കെ ഡിസ്ക്കസ് ചെയ്തിട്ട്.. :-)

Anonymous said...

ആദിക്കുട്ടീ
എനിക്കെപ്പോഴെ കാര്യം മനസ്സിലായി.പിന്നെ ആദിത്യന്‍ ഒന്ന് വഴി തെറ്റട്ടേന്ന് കരുതിയല്ലെ? :)

Rasheed Chalil said...
This comment has been removed by a blog administrator.
Rasheed Chalil said...

അഹങ്കാരത്തിന്റെ അവസാനം ആത്മപരിശോധനയുടെ ആഗമനമല്ലേ.....

മുല്ലപ്പുമ്പൊടിയേറ്റുകിടക്കും വാക്കുകള്‍ക്കും കാണുന്നു സൌരഭ്യം...

അശംസകളോടെ...

Anonymous said...

മോളു,
വളരെ നന്നായിരിക്കുണു. അവള്‍ടെ മുഖത്ത് ഭാവിയില്‍ പലപല ഭാവങ്ങളും മിന്നിമായുമ്പഴും , അപ്പൊ കാതങ്ങളകലെ നിന്‍റെ നെഞ്ച് പിടയുമ്പഴും നിനക്കഹങ്കരിക്കാം,അവളെ നീയറിയുന്നു.
മനോഹരം

Unknown said...

എനിക്ക് ഒരിക്കലും ഇത്ര മനോഹരമായി എഴുതാന്‍ കഴിയില്ല എന്നറിയുമ്പോള്‍ എന്റെ അഹങ്കാരം അവസാനിക്കുന്നു.ഇതുപോലെ മനോഹരമായവ ഈ ബ്ലോഗില്‍ ഇനിയും വായിക്കാമെന്നറിയുമ്പോള്‍ സന്തോഷവും തോന്നുന്നു.

മുല്ലപ്പൂ.. മനോഹരമായിരിക്കുന്നു.

:: niKk | നിക്ക് :: said...

എന്താ കഥ ???

:: niKk | നിക്ക് :: said...

ആരാ ഈ ചേച്ച്യമ്മ ??? ആരായാലും എന്റെ ചേച്ച്യമ്മയെ എനിക്കോര്‍മ്മ വന്നു. ചേച്ച്യമ്മേയ്‌..യ്‌...യ്‌... :-)

ചേച്ച്യമ്മ said...
മോളു,
വളരെ നന്നായിരിക്കുണു. അവള്‍ടെ മുഖത്ത്.....
5:19 AM, July 05, 2006

മുല്ലപ്പൂ said...

മാതൃത്വത്തിന്റെ കണ്ണിലൂടെ, വെള്ളത്തുണിക്കുള്ളില്‍ ഒരു ജന്മസാഫല്യം കണ്ടവര്‍..
പ്രണയത്തിന്റെ കണ്ണിലൂടെ ,വെള്ളത്തുണിക്കുള്ളില്‍ ഒരു തീരാനഷ്ടം കണ്ടവര്‍..

'സ്വന്തം കമന്റുകല്‍ ചേര്‍ത്തു വെച്ചു കഥക്കു പൂര്‍ണ്ണരൂപം'...
അതിനും ഒരു രസമുണ്ടല്ലേ.. :)

കമെന്റുകള്‍ വെച്ച എല്ലാവര്‍ക്കും നന്ദി..

Anonymous said...

നിക്ക് ,
ഞാനാ ചേച്ച്യമ്മ.ആരോ പറഞ്ഞു, നിക്ക് ശ്രീ തിരുനെല്ലൂരിന്‍റെ പേരക്കുട്ട്യാ ന്ന്. അപ്പൊ ആകാശവാണീലെ മനോജ് അമ്മാവന്‍?
പരിചയപ്പെട്ടേല്‍ സ്റ്ന്തോഷം ട്ടോ. നിക്കിനേം നിക്കിന്‍റെ ചേച്യമ്മേനേം.

അശരീരി...| a said...

മുല്ലപ്പൂ, നന്നാ‍യിരിക്കുന്നു.
ഈ കവിതക്കു കൈവന്നിരിക്കുന്ന ദ്വിമാനം (അല്ലെങ്കില്‍ മാനങ്ങള്‍) മന:പൂര്‍വം ഉണ്ടാക്കിയതാണോ?
അങ്ങനെയാണെങ്കില്‍, വളരെ നന്നായിരിക്കുന്നു. ഇനി അങ്ങനെയല്ല, ഒട്ടും ആഗ്രഹിക്കാത്ത വിലയിരുത്തലുകളാണ് ഉണ്ടായതെങ്കില്‍, അനുവാചകരുടെ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന ബിംബങ്ങള്‍ക്കു അര്‍ത്ഥഭേദം കൊടുക്കുമ്പോള്‍, അല്പം കൂടി കരുതല്‍ ആവാം.

ബുലോഗ് എന്ന് മാധ്യമത്തെ, കേവലം കൊച്ചുവര്‍ത്തമാനം എന്ന തലത്തില്‍ നിന്നും (സൌഹൃദ സംഭാഷണങ്ങള്‍ മോശമാണെന്നല്ല), തീവ്രമായ ആത്മപ്രകാശനത്തിന്റെ തലത്തിലേക്കു താങ്കളെ പോലെയുള്ളവര്‍ ഉയര്‍ത്തുന്നു.
...
തുടര്‍ന്നും എഴുതുക.

സു | Su said...

വെള്ളത്തുണിയില്‍ പുതച്ചുകിടത്തിയിരിക്കുന്ന ആ കുഞ്ഞുചുണ്ടിലെ പുഞ്ചിരി ആവും ലോകത്തിലെ ഏറ്റവും മനോഹരമായത്. അല്ലേ മുല്ലപ്പൂവേ? :)

മുല്ലപ്പൂ said...

അ : കമന്റു പലതവണ വായിച്ചു..
സു: :):):)

salil | drishyan said...

അസ്സലായിരിക്കുന്നൂ‍ മുല്ലപ്പൂവേ.

സസ്നേഹം
ദൃശ്യന്‍

വേണു venu said...

അഹങ്കാരത്തിനവസാനം ഉണ്ടാക്കാന്‍‍ അഹങ്കാരം ഒരിക്കലും ഉണ്ടാവാതെ ഇരിക്കാന്‍‍ ശ്രമിക്കാം. വളരെ ചിന്തിപ്പിക്കുന്ന കുഞ്ഞു വരികള്‍‍.:)

ജെസ്സ് said...

വെള്ള തുണിയില്‍ പൊതിയാന്‍ പോലും ഇട തരാതെ പോയ എന്റെ കുഞ്ഞു മോളെ വീണ്ടും ഓര്‍മിപ്പിച്ചു.
ശരിയാണ്.
എന്ന്കും ഉണ്ടായിരുന്നു ആ അഹങ്കാരം.
ഞാനില്ലാതെ അവളില്ല എന്നഅഹങ്കാരം .
ഒടുവില്‍ ഇന്നു അവളില്ലാതെ ഞാന്‍ ജീവിക്കുന്നു എന്നത് തന്നെ എന്റെ അഹങ്കാരതിനെട്ട ഏറ്റവും വലിയ അടി.

balu said...

mulle enda pala kathaklilum oru antharleenamaya shythyam kanunnuvallo..oru marna petakathile shythyam..endenglum karanam undo?