Thursday

നിഷിദ്ധം

"നിഷിദ്ധം"

"എന്താദ്‌?"

"ചെയ്യാന്‍ പാടില്ലാത്തത്‌.., അരുത്‌.. എന്നര്‍ത്ഥം"

"എന്താണു അരുതാത്തത്‌ ... ?"

"നിന്റെ ഈ എഴുത്തു..."

"അതെന്താ...?"

"നിന്റെ മനസ്സില്‍ ഉള്ളതു എല്ലാവരും അറിയും.."

"അതുകൊണ്ടു...?"

"അതെനിക്കിഷ്ടമല്ല"

"നിന്റെ ഇഷ്ടത്തിനു വേണോ ഞാനെപ്പോഴും പ്രവര്‍ത്തിക്കാന്‍...!!!" ദേഷ്യം കൊണ്ടു ശബ്ദം അല്‍പ്പം ഉയര്‍ന്നുവോ...

പിന്നീടൊന്നും കേട്ടതേ ഇല്ല... 'അകത്തുള്ള അവള്‍' പിണങ്ങിപ്പൊയെന്നു തോന്നുന്നു...

(സമര്‍പ്പണം: "ഞാന്‍ ഒരു പോസ്റ്റ്‌ എഴുതി വെച്ചിട്ടുണ്ടു.. ഇടണോ വെണ്ടയൊ എന്ന സംശയത്തിലാ.." എന്നു ചിന്തിക്കുന്ന എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും....)

14 comments:

kumar © said...
This comment has been removed by a blog administrator.
kumar © said...

ഇതെന്താ സ്പ്‌ളിറ്റ് പേര്‍സണാലിറ്റിയാണോ?
അതോ മള്‍ട്ടിപ്പിള്‍ പേര്‍സണാലിറ്റി ഡിസോര്‍ഡറോ?
എന്തു കുന്തമായാലും, ഉള്ളിലുള്ള നാഗവല്ലിമാര്‍ക്കെ പെര്‍ഫോം ചെയ്യാനാകൂ. അവളെ എത്ര ശബ്ദമുയര്‍ത്തി ചങ്ങലയ്ക്കിട്ട് പിണക്കിയാലും ,
സൃഷ്ടിയുടെ നിലാവുപരക്കുന്ന ദുര്‍ഗ്ഗാഷ്ടമിരാവുകളില്‍ മുല്ലപ്പൂമണവുമായി അവള്‍ വരും ആടും ഇതുപോലെ. ചെറിയ വരികളില്‍ ഒരു ഓം‌ങ്കാര നടനം. (എന്നുവച്ചാല്‍ എന്തു നടനം?)

ശ്രീജിത്ത്‌ കെ said...

മുല്ലപ്പൂവിനു വട്ടായോ? അതോ കഴിഞ്ഞ പോസ്റ്റ് പലരും പല രീതിയില്‍ കണ്ടതിന്റെ നിരശയോ?

ikkaas|ഇക്കാസ് said...

മുല്ലപ്പൂ പറഞ്ഞത്‌ കറക്ട്‌. ഞാന്‍ ഓരോ പോസ്റ്റ്‌ റെഡിയാക്കുമ്പൊഴും വില്ലൂസ്‌ ചോദിക്കും: 'ഇതിടണോ ഇക്കാസേ?'

Thulasi said...

ഉള്ളിലുള്ളവന്‍

അടുത്തത് ഒരു ഔട്‍സ്വിങര്‍ മതി, വിക്കറ്റ്‌ ഉറപ്പ എന്നു പറഞിട്ട് എന്നെ ചെയ്യിപ്പിച്ച്‌ ബോള്‍ കവറിനു മുകളിലൂടെ പകര്‍ക്കുമ്പോള്‍ എനെറ്റ് ദേഴ്യം കണ്‍ദ്‌ ചമ്മിയ ചിരി ചിരിക്കുമ്മാ‍യിരുന്നൌ അവന്‍...

മുല്ലപ്പൂ || Mullappoo said...

കുമാറെ, ശ്രീജിത്തെ:

ചില പോസ്റ്റുകള്‍ ഇടുന്നതിനു മുന്‍പു നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ സംഭവിക്കുന്ന ഒന്നല്ലേ ഇത്‌.. :)

അജിത്‌ | Ajith said...

'അകത്തുള്ള അവളുടെ' ഇഷ്ടത്തിനൊത്ത്‌ ജീവിക്കാന്നു വെച്ചാല്‍, നടക്കില്ലാന്നുള്ളതു പച്ചയായ സത്യം ...

ഇടിവാള്‍ said...

ഉള്‍പ്രേരണകളും.. മനസ്സിന്റെ വേണ്ട്രാ വേണ്ട്രാ വിളികളും ( ക:ട്‌: വിശാല്‍ജി ) ഓര്‍മ്മ വന്നു ! ;) !

ബിന്ദു said...

ഹ.. ഹാ... ഹാ..അപ്പോള്‍ സമര്‍പ്പണം എനിക്ക്‌ !
:)

Obi T R said...

ഇതു എന്ന ഉദ്ദേശിച്ചാണ്‌, എന്നെ മാത്രം ഉദ്ദേശിച്ചാണ്‌..

അശരീരി | a said...

മുല്ലപ്പൂ...
നന്നാവുന്നു, ചെറിയ വാക്കുകളില്‍
പറയാനുള്ളത് നീ മഹോഹരമായി പറയുന്നു
...
_a_

:: niKk | നിക്ക് :: said...

ദുര്‍ഗ്ഗയോടു പറഞ്ഞതു തന്നെ മുല്ലപ്പൂവിനോടും പറയുന്നു.

നേരില്‍ കണ്ടിട്ടും പരിചയപ്പെടാതിരുന്നതിനു ക്ഷമാപണം.

കുട്ടന്മേനൊന്‍::KM said...

ഇതെന്തൂട്ട് കുന്താണു മനസ്സിലാവ്ണില്ലല്ലോ. മുല്ലപ്പൂവിന് ജമന്തിപ്പൂക്കളുട്ടെ സ്വഭാവോ ?
http://kuttamenon.blogspot.com/

മുല്ലപ്പൂ || Mullappoo said...

കുമാര്‍ :)
ശ്രീജി :)
ഇക്കാസ്‌,വില്ലൂസ്‌:
തുളസി: :)
അജിത്‌: :)
ഇടിവാള്‍: :)
ബിന്ദു: :)
ഒബി:)
അ: :)
നിക്ക്‌::)

ആദ്യം ഈ പൊസ്റ്റിനു സമര്‍പ്പണം ഉണ്ടായിരുന്നില്ല...
എന്റെ തോന്നല്‍ എഴുതിയതാണ്‌..
പിന്നെ പലരും ചോദിച്ചു..
"പാര എനിക്കിട്ടാണല്ലേ എന്നു...:) "
അപ്പോള്‍ ഇതു എല്ലാവര്‍ക്കും ആയി സമര്‍പ്പിച്ചു...