Tuesday

ആഘോഷം

"ആഘോഷമോ? എന്തു ആഘോഷം?"
"കളഞ്ഞു പോയ പൊന്ന് തിരികെ കിട്ടി"
"പൊന്നോ..? എത്ര പവന്‍..?"
"നൂറു പവന്‍.. പത്തരമാറ്റ്‌.."
"എന്റമ്മെ!!!"
"തനിത്തങ്കം.."
"ഓഹ്‌!!.. എന്താ ഭര്‍ത്താവിന്റെയോ കുഞ്ഞുങ്ങളുടെയൊ പിറന്നാള്‍ ആണൊ...?"
"ഇതു രണ്ടും അല്ല. അതു കളഞ്ഞു പോയാല്‍ തിരികെ കിട്ടില്ല. കാരണം അത്‌ എന്റെ ജീവന്‍ ആണ്‌..."
"അപ്പൊള്‍ പിന്നെ എന്താണീ നൂറുപവന്‍, പത്തര മാറ്റു, തനിത്തങ്കം..."
"സൌഹൃദം"

അറിയാതെ... ചുണ്ടില്‍ വിരിഞ്ഞ ചിരിയുടെ ഉത്ഭവം... മനസ്സില്‍ നിന്നുമാണ്‌..
മഴ പെയ്തൊഴിഞ്ഞ മാനം പോലെ, മനസ്സും ശാന്തം...

'പടി കടന്നു, എന്നോ അകലേക്കു പോയ ഒരു സൌഹൃദം തിരികെ എത്തിയതിലുള്ള ആഘോഷത്തിലായിരുന്നു ഞാനും അവളും...'

20 comments:

Rasheed Chalil said...

കളഞ്ഞുപോയ സൌഹൃദത്തിന്റെ കണക്കെടുപില്‍ വീ‍ണ്ടെടുപ്പിനെ കുറിച്ച് അധികം ആലോചിക്കാറില്ല.
എല്ലാം തിരിച്ചുകിട്ടിയിരുന്നെങ്കില്‍

“കാലം കവര്‍ന്ന സുവര്‍ണ്ണകാലമേ
നിന്നിലേക്ക്‌ മടങ്ങിവരാനായെങ്കില്‍...“

അസ്സലായി..

Unknown said...

കളഞ്ഞ് പോയതിന്റേയും തിരിച്ച് കിട്ടുന്നതിന്റെയും ഇടയില്‍ കാലം മുറിവേല്‍പ്പിക്കാത്ത സൌഹൃദങ്ങള്‍ വളരെ കുറവാണ്. ആ തിരിച്ച് വരവുകള്‍ ആഘോഷിക്കുക തന്നെ വേണം.

കല്യാണി said...

ഓര്‍മകള്‍...

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

പത്തരമാറ്റുള്ള ഈ മിനിക്കഥ കൊള്ളാം.....!!!

പരസ്പരം said...

എപ്പോളത്തേയും പോലെ ഹൃസ്വം...ഹൃദ്ധ്യം.

Ajith Krishnanunni said...

പത്തരമാറ്റ്‌..

അത്തിക്കുര്‍ശി said...

സൌഹൃദങ്ങള്‍ക്കെന്നും പത്തരമാറ്റ്‌ തന്നെയണ്‌! പയ്യെ പ്പയ്യെ, പൊടിപിടിച്ച്‌ നിറം മങ്ങാറുമുണ്ട്‌..

ഇവിടെ ഇതാ 916 പരിശുദ്ധിയൊദെ വീണ്ടും തിരിച്ചു കിട്ടിയിരിക്കുന്നു.

ആഘോഷിക്കൂ.. ആശംസകള്‍!!

Visala Manaskan said...

കൊള്ളാം.

Durga said...

നന്നായി.:)

ഇടിവാള്‍ said...

കളഞ്ഞു പോയി തിരീച്ചു കിട്ടിയ സൌഹൃദങ്ങള്‍, വളരേ വിലപ്പെട്ടവ തന്നേ !

പക്ഷേ, ആമ്പല്ല്ലൂര്‍ക്കു ബസ്സു ക്കേറ്റി വിട്ട തൂലികാസൌഹൃദങ്ങള്‍, തിരിച്ചു കൊടകരയില്‍ ഇറങ്ങിയാല്‍, വല്യ പ്രശ്നമാകുമേ ! ;) !

myexperimentsandme said...

കൊള്ളാം.. നല്ല എഴുത്ത്.

അരവിന്ദ് :: aravind said...

എവിടെയൊക്കെയോ ഡയലോഗുകള്‍ തമ്മില്‍ ചേരുന്നില്ലല്ലോ മുല്ലേ..
ആഘോഷം പൊന്ന് തിരിച്ചു കിട്ടിയതിനാലാണ് എന്ന് പറഞ്ഞിട്ടും പിറന്നാളാണോ എന്ന ചോദ്യം..പിറന്നാളാണോ എന്ന ചോദ്യത്തിന് അത് കളഞ്ഞുപോയാല്‍ തിരികെ കിട്ടില്ല എന്ന ഉത്തരം..
പിന്നെ എന്താണീ പത്തരമാറ്റ് എന്ന ചോദ്യം..

ഞാന്‍ പെട്ടെന്ന് തെറ്റി വായിച്ചോ?

(എന്നാ വായനയുടെ ലെവലൊന്ന് കൂറ്റി വായിക്കട്ടെ :-))

വളയം said...

"കണ്ടുമുട്ടുക,പിരിയുക എന്നത്‌ ജീവിതത്തിന്റെ സ്വഭാവവും, വീണ്ടും കണ്ടുമുട്ടുക എന്നത്‌ ജീവിതത്തിലെ പ്രതീക്ഷയുമാ"കുമ്പോള്‍ തിരിച്ചുവരവിനെന്നും പത്തര മാറ്റുതന്നെ.

Santhosh said...

നന്നായിരിക്കുന്നു.

Sreejith K. said...

അകലേക്കു പോയ ഒരു സൌഹൃദം തിരികെ എത്തിയതിലുള്ള സന്തോഷവും ആഘോഷവും ഞാന്‍ ഉള്‍ക്കൊള്ളുന്നു മുല്ലപ്പൂ. ആ സന്തോഷത്തില്‍ ഞാനും ഭാഗഭൃക്കാവുന്നു. ചിന്തകള്‍ നന്നായിരിക്കുന്നു.

സു | Su said...

എന്തിനാ, അവിടെയാ കളഞ്ഞ് പോയത്?
സൌഹൃദം ഒരിക്കലും കളഞ്ഞ് പോകുന്നില്ല. മറഞ്ഞിരിക്കുന്നേയുള്ളൂ. കാര്‍മേഘം വരുമ്പോള്‍ സൂര്യന്‍ മറയുന്നത്പോലെ.
സൌഹൃദം എപ്പോഴും കടന്ന് വരട്ടെ. മനസ്സിന്റെ പടിവാതില്‍ തുറന്നിടൂ. (ഉപദേശം വളരെ എളുപ്പമുള്ള ഒരു കാര്യമാണ് ;))

മുല്ലപ്പൂവേ പൂവേ പൂവേ :)

മുല്ലപ്പൂ said...

ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.
എല്ലരും പറഞ്ഞപോലെ , തിരികെ കിട്ടുക വിരളം...
അതു കൊണ്ടു തന്നെ ആഘോഷവും..

ആദീ, എനിക്കും തോന്നി.. ഒരു പക്ഷേ ആഘോഷം പിറന്നാളിന്റെതാണൊ എന്നാവുമോ...

മുസാഫിര്‍ said...
This comment has been removed by a blog administrator.
മുസാഫിര്‍ said...

ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്താന്‍ വൈകി.
നല്ല ആശയം.നന്നായിട്ട് എഴുതിയിട്ടുണ്ടു.വാചകങള്‍ തമ്മിലുള്ള പൊരുത്തം ഒന്നു കുടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതിലും ഭംഗിയായേനെ എന്നു ഒരു തോന്നല്‍ , ചിലപ്പോള്‍ വെറും തോന്നലായിരിക്കാം.

Durga said...

:-)
:-))
:-)))
:-)......)....

....