Wednesday

കേട്ടതും കണ്ടതും

ഓഫീസില്‍ നിന്ന് തിരക്കിട്ട് വീടെത്തുമ്പോള്‍ അവള്‍ ഓര്‍ത്തു, രാവിലെ കേട്ട വഴക്കിന്റെ ബാക്കി ഉണ്ടാവും ഇനി.കുട്ടികള്‍ രണ്ടാളും അയലത്തെ മുറ്റത്തു കളിക്കുന്നു.മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നു. ഇന്ന് അവന്‍ നേരത്തേ എത്തിയിട്ടുണ്ട്.പുറകുവശത്ത് നിന്നും അയാളുടെ സംസാരം കേട്ടു. അയലത്തെ അമ്മൂമ്മയും ആയി ആണ്

“എന്തിനാ മോനെ, ആ കൊച്ചിനെ വെറുതെ ഇങ്ങനെ ശുണ്ഠി പിടിപ്പിക്കണെ ?“
“ഓ,അതു ചുമ്മാതല്ലേ അമ്മൂമ്മെ. “
“എന്തു ചുമ്മാ, ഇന്നു രാവിലേയും കൂടി കണ്ടുവല്ലോ , ആ കുട്ടിയുടെ കണ്ണു ചുവന്നിരിക്കുന്നത്.“
“അമ്മൂമ്മക്കറിയില്ല, ലാളിച്ചു വഷളാക്കിയിരിക്കുന്നു അവളെ. രണ്ടിനു പകരം ഇപ്പോള്‍, എനിക്ക് മൂന്നാ കുട്ടികള്‍. “


അവന്റെ കണ്ണുകളിലെ സ്നേഹം, അമ്മൂമ്മയുടെ പല്ലില്ലാത്ത മോണകളില്‍ തട്ടി പ്രതിഫലിക്കുന്നത് അവള്‍ കണ്ടു.

27 comments:

കടയ്ക്കല്‍ said...

കാച്ചിയ എണ്ണ, പൗഡര്‍, മുല്ലപ്പൂ, ചിരി എല്ലാം കുഴപ്പം തന്നെ..

മുല്ലപ്പൂ || Mullappoo said...

താഴ് വാര‍മേ, അനുഭവം ഗുരു , ആയിരിക്കും ല്ലേ ? :)

ittimalu said...

അത് ശരി ... അപ്പൊ അങ്ങിനെ ആണല്ലെ?. നന്നായിരിക്കുന്നു..

ബിന്ദു said...

അവള്‍ പുകഞ്ഞുതീര്‍ന്ന കൊള്ളി വീണ്ടും അടുപ്പിലേക്കു വച്ച് കത്തിച്ച് കാപ്പിയ്ക്കുള്ള വെള്ളം വച്ചു. :)വെള്ളം തിളയ്ക്കുന്ന ശബ്ദം പോലെ അവര്‍ പൊട്ടിപൊട്ടി ചിരിച്ചു.
എന്നെ തല്ലണ്ട, ഞാന്‍ നന്നാവില്ല.:)

chithrakaranചിത്രകാരന്‍ said...

///അവന്റെ കണ്ണുകളിലെ സ്നേഹം, അമ്മൂമ്മയുടെ പല്ലില്ലാത്ത മോണകളില്‍ തട്ടി പ്രതിഫലിക്കുന്നത് അവള്‍ കണ്ടു.///

സ്നെഹത്തെ കണ്ടെത്താനായല്ലൊ... സന്തൊഷം.

kaithamullu - കൈതമുള്ള് said...

അവന്‍പറഞ്ഞതല്ല മുല്ലപ്പൂ ശ്രദ്ധിച്ചത്, അമ്മൂമ്മയുടെ പള്ളില്ലാത്ത മോണ ‘ഓര്‍ബിറ്റ് ച്യൂയിംഗ് ഗം’ കൊടുത്ത് പ്രകാശിപ്പിക്കാനാണ്.
-ദാണ്ടെ, ദവ്ടെ കെടക്ക്ന്ണു പ്രശ്നത്തിന്റെ ‘കാതല്‍’-ല്ലേ?
-മുല്ലപ്പൂ, അനുഭവം നന്നായി പറഞ്ഞിരിക്കുന്നു.

ഇത്തിരിവെട്ടം|Ithiri said...

ഉം... കൊള്ളാം.

പൊതുവാള് said...

മുല്ലേ,
സീരിയ(സ്)ല്‍ നന്നാവുന്നുണ്ട്. അടുത്ത എപ്പിഡോസിനായി കാത്തിരിക്കുന്നു.

Anonymous said...

‘..തിരിച്ചറിവു പ്രകാശം നിറക്കുന്നു.. അതില്‍ സ്‌നേഹവും ചേര്‍ന്നാലോ!!!..‘

വിവരണം ഹൃദ്യമായി...

ബിരിയാണിക്കുട്ടി said...

:)

കല്യാണി said...

പുക പോയി ചിരി വന്നു അല്ലേ :-)

qw_er_ty

അഗ്രജന്‍ said...

ഇത്തിരിയേ ഉള്ളുവെങ്കിലും ഒത്തിരി ടച്ചിങ്ങ് ആയ വരികള്‍.

sandoz said...

'രണ്ടിനു പകരം എനിക്കിപ്പോ മൂന്നാ കുട്ടികള്‍'
അത്‌ കേട്ട്‌ കൊണ്ടാണു അവള്‍ കയറി വന്നത്‌.അവള്‍ അവനെ കുത്തിപ്പിടിച്ചു.എന്നിട്ട്‌ ചോദിച്ചു.
'ദുഷ്ടാ..തനിക്ക്‌ ഞാന്‍ അറിയാതെ വേറെ കുട്ടി ഉണ്ടല്ലേ'
അടുത്ത വീട്ടിലെ മോണയില്ലാത്ത അമ്മൂമ്മ അവിടുന്ന് താമസം മാറ്റി.
[ഞാനും താമസം മാറ്റി]

ദൃശ്യന്‍ said...

മുല്ലപ്പൂവേ.. നന്നായിരിക്കുന്നു.. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കണ്ടെത്താനുള്ള കഴിവു നഷ്ടപ്പെടുത്താത്ത മനസ്സ് കാത്തുസൂക്ഷിക്കുക.

സസ്നേഹം
ദൃശ്യന്‍

പാര്‍വതി said...

സത്യമായും മുല്ലപ്പൂവിന്റെ കഥ ഇഷ്ടമായി,

പക്ഷേ ഈ സാന്‍ഡോ കുഞ്ഞന്റെ കമന്റ് അതിലും ഇഷ്ടമായി, മുല്ലപ്പൂവേ തല്ലരുത്,ഞാന്‍ ഈ നാട്ടുകാരിയല്ല.

-പാര്‍വതി.

പച്ചാളം : pachalam said...

ഹി ഹി
ഗൊള്ളാം ഗൊള്ളാം, നടക്കട്ടേ...

ലത് പണ്ട് നമ്മട കൊച്ചീ മീറ്റില്‍ വന്ന ‘അമ്മുമ്മ’(യേത് യേത്) അല്ലെ?
ഞാനന്ന് ചോദിച്ചതു തന്നെ.
(ഡെയ്ലി അഞ്ചു കീലോമീറ്റര്‍ ഓടണമെന്നാ ഡോക്ടര്‍ ക്ലാര പറഞ്ഞിരിക്കുന്നത്)

മുല്ലപ്പൂ || Mullappoo said...

കൂട്ടുകാരെ, വീട്ടുകാരെ,പ്രിയപ്പെട്ടവരെ,നാട്ടുകാരെ (മൈക്കു കിട്ടിയാല്‍ പണ്ടേഇങ്ങനെയാ, അധികപ്രസംഗമേ വരൂ)
കമ്മെന്റിട്ട എല്ലാവര്‍ക്കും നന്ദി.
ബിന്ദൂ , കൊണ്ടേ പോകൂ അല്ലേ :)
ചിത്രകാരാ, കൈതമുള്ളേ, ഇത്തിരീ :)
പൊതുവാളാ ഇതൊരു തുടര്‍ക്കഥ അല്ല. ചെറുകഥ ആണ്.
അനോണീ, ബിക്കൂ,അഗ്രജാ :)
സാന്‍ഡോ : ഹഹ അതും ഞാനൂഹിച്ചു അതാ ആദ്യം രണ്ടാളേ മുറ്റത്തിരുത്തിയതു കളിക്കാന്‍ .
ദൃശ്യാ, പച്ചൂ :)

സു | Su said...

മുല്ലപ്പൂ :) സ്നേഹക്കഥ. എനിക്കിഷ്ടായി.ഓ.ടോ. പച്ചൂ, എന്നെയാ അല്ലേ കൊച്ചി മീറ്റില്‍ വന്ന അമ്മൂമ്മ എന്നുദ്ദേശിച്ചത് ;) ഇനിയും മീറ്റ് നടക്കും. അപ്പോ ബാക്കി പറഞ്ഞുതരാം.

രാജു ഇരിങ്ങല്‍ said...

പറഞ്ഞു പഴകിയതെങ്കിലും കേള്‍ക്കാനൊരു വല്ലാത്ത സുംഖമുണ്ട്.
അഭിനന്ദനങ്ങള്‍.

പൊതുവാള് said...

ചില ജനുവരികള്‍,
അകത്തും പുറത്തും,
കേട്ടതും കണ്ടതും
എന്നീ കൊച്ചു കഥകളും അവയിലെ കമന്റുകളും വായിച്ചപ്പോള്‍ ഇതെല്ലാം ഒരേ നാലു ചുവരുകള്‍ക്കുള്ളില്‍ (കുടുംബത്തില്‍) ഇതള്‍ വിരിയുന്നതും പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്നതുമാണെന്നു തോന്നിക്കാന്‍ മുല്ലപ്പൂവിന്റെ തൂലികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പറയാതെ പറയുന്ന ,വായനക്കാരന് പൂരിപ്പിക്കാന്‍ ധാരാളം വരികള്‍ ഇടയ്ക്ക് വിട്ടുകൊടുക്കുന്ന ഈ ശൈലി എനിക്കേറെയിഷ്ടപ്പെട്ടു.
അതു കൊണ്ടാണ് ഒരു തുടര്‍ച്ച എന്നു സൂചിപ്പിക്കാന്‍ സീരിയല്‍ എന്നു പറഞ്ഞതും ഓരോ കഥയേയും ഓരോ ഭാഗമായി (എപ്പിസോഡ്)കരുതിയതും,അല്ലാതെ ഇതു ഒരു ചെറുകഥയല്ല തുടര്‍ക്കഥയാണ് എന്നു തെറ്റിദ്ധരിച്ചിട്ടൊന്നുമല്ല.

ഇപ്പോള്‍ മുല്ലയുടെ തെറ്റിദ്ധാരണ മാരിയിട്ടുണ്ടാകും എന്നു കരുതുന്നു.

മുല്ലപ്പൂ || Mullappoo said...

പൊതുവാളാ,
നന്ദി. :):):)

വിചാരം said...

നല്ലത് ഇത്തിരി പോരെ... വളരെ നന്നായിരിക്കുന്നു മുല്ലപ്പൂവിന്‍റെ മണമുള്ള സ്നേഹം
( സ്നേഹത്തിന് എന്നുമെനിക്ക് മുല്ലപ്പൂവിന്‍റെ മണമാണ് കാരണം എന്‍റെ ഉമ്മയ്ക്കിഷ്ടം മുല്ലപ്പൂവാണ് മുല്ലപ്പൂവിന്‍റെ മണമടിച്ചാല്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞുവരും .. സ്നേഹം അതുമുല്ലപ്പൂ തന്നെ )

gmanu said...

eeshwara...ee dialog njaana paranjirunnenkil .enikkipo moonna kuttikal enna parachilinu oru reply atukkalyil vachu kittiyene ..da ingane "nannai abhinayikkan ariyam..sneham enthanennu aa muthshiyil ninnu adyam patikku..pinne avatte ee natanam..."

kollam ......(asooya thonnunu avanodum avalodum

brijviharam.blogspot.com

കുട്ടിച്ചാത്തന്‍ said...

മുല്ലപ്പൂ : ഈ പേര് ഞാനെന്റെ ഒരു പോസ്റ്റിന്‍ ഇടാന്‍ വച്ചതായിരുന്നു.പിന്നെയാ ഓര്‍ത്തത് ഇത് തിരിച്ചിട്ടാല്‍ ഒരു സിനിമാപ്പേരാകുമല്ലോ എന്ന്.

കേട്ടതിനു പകരം കേള്‍ക്കാനാഗ്രഹിച്ചതും എന്നതല്ലേ സത്യം?

മനു said...

കുസുമമേ, സൂനമേ, പുഷ്പമേ
ജോറായിട്ടിണ്ട്ട്ടാ....

ചില നേരത്ത്.. said...

ഇതുഷാറായി

കുടുംബംകലക്കി said...

ഇടപ്പള്ളി എകെജി സ്മാരക ഹാളിനെതിര്‍വശത്ത് ഹൈവേയില്‍ വച്ചിരിക്കുന്ന മൊത്തം ശ്രീലങ്കന്‍ മുല്ലകളും അവയുടെ പരിമളമുള്‍പ്പെടെ...
ഈ കുറിപ്പിനു സമ്മാനം...