Monday

അകത്തും പുറത്തും

പുകഞ്ഞ കൊള്ളി പുറത്ത്,
പുകഞ്ഞ മനസ്സ് അകത്തും.

29 comments:

കരീം മാഷ്‌ said...

നന്നായിട്ടുണ്ട്

ബിന്ദു said...

ആര്‍ യൂ ആള്‍‌റൈറ്റ്‌? മനസ്സിലായില്ലെ, നീ എരിശ്ശേരി ആണോന്ന്‌. :)
എന്നെ തല്ലണ്ട, പകരം വക്കാരിയെ തല്ലിക്കോ ഞാന്‍ വിരണ്ടോളാം. :)

ദിവാസ്വപ്നം said...

ബിന്ദുച്ചേച്ചീ,

ഈ താഴെക്കാണുന്നതിന് പകരം വീട്ടിയതാണല്ലേ

“ബിന്ദുന് ഒരെണ്ണമേ കൊടുക്കുന്നുള്ളൂ. വഴക്കാളി പെണ്ണാ അവള്‍. കഴിഞ്ഞ തവണ ജാതിക്ക പങ്കു വെച്ചപ്പോള്‍ , എനിക്കു, തന്നു കൂടെ ഇല്ല“

മുല്ലപ്പൂവിന്റെ ഇതിനുതൊട്ടുമുന്നിലെ പോസ്റ്റില്‍ ഈ വരികള്‍ കണ്ടപ്പോഴും, ബിന്ദു അതോര്‍ത്ത് വച്ച് പകരം ചോദിക്കുമെന്നോര്‍ത്തില്ല :))

ജസ്റ്റ് കിഡ്ഡിംഗ്

ബിന്ദു said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നല്ലെ ദിവാ. പക്ഷേ ഇനി ദിവാ സൂക്ഷിച്ചൊ.:)
മറക്കണ്ടാ വക്കാരിയെ...;)

കല്യാണി said...

എന്താ‍ ഇവിടെ ഒരു പുക മണം? എന്തു പറ്റി മുല്ലേ?

Anonymous said...

ഉം... പുകഞ്ഞവര്‍ പ്രശ്നം തന്നെ.

Rasheed Chalil said...

ഞാന്‍ അനോണിയായോ ?

ഇത്തിരിവെട്ടം.

Peelikkutty!!!!! said...

പുകഞ്ഞ കൊള്ളി ആ മുറ്റത്തൂന്ന് എടുത്ത് പറമ്പിലേക്ക് ഇട്ടോളൂ മുല്ലേച്ചീ:)

റീനി said...

മുല്ലപ്പൂ, ഇപ്പോ പിടികിട്ടി. മനസിലെ പുക ഘനീഭവിക്കുന്നതാണ്‌ കണ്ണീരായി വെളിയില്‍ വരണത്‌, അല്ലേ?

Mubarak Merchant said...

ആര്‍ക്കും മനസ്സ്ലായില്യാന്ന് തോന്ന്ണൂ.
നൊമുക്ക് ഏതാണ്ടൊക്കെ പിടി കിട്ടീട്ട്വോ.

മുല്ലപ്പൂം ചേട്ടനും തമ്മില്‍ കൊച്ചിനെ കുളിപ്പിച്ചു സ്കൂളില്‍ വിടുന്നതിനെച്ചൊല്ലി വഴക്ക്. മുല്ലപ്പൂ ചേട്ടനെ പുറത്താക്കുന്നു,

അപ്പൊ, ചേട്ടന്‍ പുറത്ത് സിഗററ്റ് (പുകഞ്ഞ കൊള്ളി) വലിച്ച് നില്‍ക്കുന്നു.

ഇതിന്റെ പുക ജനാലേടെ ഉള്ളീക്കൊടെ അകത്ത് അടുക്കളയില്‍ നില്‍ക്കുന്ന മുല്ലപ്പൂന്റെ മൂക്കില്‍ കയറി ശ്വാസകോശത്തിലെത്തുന്നു. തുടര്‍ന്ന് മുല്ലപ്പൂ മനസ്സ് പുകഞ്ഞ് ചുമയ്ക്കുന്നു.

പിടികിട്ട്യാ?

(നമ്മള്‍ ഓഡാന്‍ കൊഡ്ത്തു. :))

ദേവന്‍ said...

ഒരു കാര്യം ഉറപ്പിച്ചു- ഇവിടെ ചന്ദ്രേട്ടനൊഴിച്ച്‌ കൃഷിയില്‍ പരിചയമുള്ള ആരുമില്ല. അല്ലെങ്കില്‍ ആരെങ്കിലും മുല്ലയെ പുക കൊള്ളിക്കുന്നത്‌ എന്തിനാണെന്ന് ഓര്‍ത്തേനേ!

(ഗുരുപഥം പിന്തുടര്‍ന്ന് ഞാന്‍ ഇവിടെന്ന് ഇറങ്ങിയോടി ആംസ്റ്റര്‍ഡാമിലേക്ക്‌ പോകുന്ന ഒരു വിമാനത്തിന്റെ വാലില്‍ ചാടി പിടിച്ച്‌ തൂങ്ങി ജബെല്‍ അലി പോര്‍ട്ട്‌ കഴിഞ്ഞപ്പോ വെള്ളത്തില്‍ ചാടി മുങ്ങാങ്കുഴിയിട്ട്‌ ദാസ്‌ ഐലന്‍ഡില്‍ കയറി ഒളിച്ചു.)

സുല്‍ |Sul said...

വാടിയ മുല്ല ചൂടിയാലും
ചൂടിയ മുല്ല ചൂടരുതെന്നല്ലെ

ഇനി പുക കൊണ്ട മുല്ല എന്തു ചെയ്യാമെന്നതതില്‍ ചേര്‍ക്കണം.

-സുല്‍

Anonymous said...

പുകഞ്ഞക്കൊള്ളി പുറത്ത് പോകുമ്പോള്‍ പുകയുന്ന മനസ്സാണ് അകതുള്ളതെങ്കില്‍ പുകഞ്ഞക്കൊള്ളി തിരികെ അകത്തെപ്പൊയെത്തി എന്നു ചോദിച്ചാ മതി :)

Unknown said...

മുല്ലപ്പൂ..
ഇഷ്ടമായി താങ്കളുടെ അകത്തും പുറത്തും.
പുകയുന്ന മനസ്സ് ഒരു നീറ്റല്‍ തന്നെ. ഒന്ന് കത്തി തീര്‍ന്നെങ്കില്‍ അല്ലേ...

കുറുമാന്‍ said...

തീയില്ലാതെ പുകയുണ്ടാകില്ല. തീയെവിടേയാണെന്നു കണ്ടുപിടിച്ച്, ഒരു ബക്കറ്റ് വെള്ളമൊഴിക്കൂ മുല്ലപ്പൂവേ :) ചുമ്മാ :)

ഹേമ said...

നല്ല വാക്കുകള്‍, പൊള്ളുന്ന വാക്കുകള്‍.
പറഞ്ഞു കേട്ടിട്ടേ ഉള്ളൂ. ഇങ്ങനെ പുകഞ്ഞാലോ..
മുല്ലപ്പൂവല്ലേ.. നല്ല മണം വരട്ടേ..
ഒരുപാടിഷ്ടമായി
: ഹേമ

Unknown said...

പുകഞ്ഞ മുല്ല പുറത്ത്

ഓടോ: സിഗരറ്റില്ലാതെ പുകയുണ്ടാവില്ല എന്നാണല്ലോ. (ബീഡിയുടെ കാര്യം മെന്‍ഷന്‍ ചെയ്യരുത്. അന്ന് ബീഡി കണ്ടുപിടിച്ചിട്ടില്ല) :-)

സിദ്ധാര്‍ത്ഥന്‍ said...

നന്നായിട്ടുണ്ടു് മുല്ലേ.

Areekkodan | അരീക്കോടന്‍ said...

മുല്ലേ...പുകവലിച്ച്‌ ഇനിയും മനസ്സിനെ പുകക്കരുത്‌

sandoz said...

തീ,പുക,പുറത്ത്‌,അകത്ത്‌ എന്നൊക്കെ പിന്മൊഴിയിലൂടെ പറക്കുന്നത്‌ കണ്ടപ്പോ, എവിടെയാണെന്നൊന്നും നോക്കാന്‍ നിന്നില്ലാ, വണ്ടിയെടുത്ത്‌ നേരെ ക്ലബ്ബിലേക്കു വിട്ടു..അവിടെ ചെന്നപ്പൊ തീയും അണഞ്ഞു....ക്ലബ്ബിന്റെ ഷട്ടറും ഇട്ടു.പിന്നെയാണു മനസ്സിലായത്‌ പ്രശ്നം ഇവിടെയാണെന്ന്.ഇതൊരു നിസ്സാര പ്രശ്നമല്ലേ.ആ കൊള്ളി എടുത്ത്‌ അകത്ത്‌ വച്ചേക്ക്‌.ആവശ്യം വരും.

Siji vyloppilly said...

ഹ..ഹ
നന്നായിട്ടുണ്ട്‌.

വല്യമ്മായി said...

പുകഞ്ഞ കൊള്ളിയെ പുറത്താക്കിയാല്‍ കുറച്ചു കഴിയുമ്പോള്‍ കൊള്ളിയിലെ തീ അണയും.പക്ഷെ അകത്തുള്ളത് മുഴുവനും എറിഞ്ഞു തീരുകയും ചെയ്യില്ലെ?

അയ്യോ ആലോചിച്ച് എന്റെ തല പുകയുന്നു.പോട്ടെ

Visala Manaskan said...

ആകെ മൊത്തം പൊകയായി അപ്പോള്‍ ല്ലെ?
വെരി നൈസ് പോസ്റ്റ്. സിദ്ദാര്‍ത്ഥന്‍ പറഞ്ഞറിഞ്ഞാണ് വന്ന് വായിച്ചത്. ഭയങ്കര തിരക്കാ മുല്ലാ ജി.

Anonymous said...

nannaayittundu mullakkuttii. buuful.
pakshe thulasi paranjathaa kaaryam.
manassu pukayunundenki koLLi puRaththu pOvillya. akaththu, nammaTe nenchOT~ chErthth~ nTAvum.

മുല്ലപ്പൂ said...

പുക കൊണ്ടും കണ്ടും ശ്വാസം മുട്ടിയവര്‍,
ഓട്ടോയും കൊണ്ട് ഓടിയവര്‍...

കമന്റിട്ട എല്ലാവര്‍ക്കും നന്ദി.

Anonymous said...

‘കൊള്ളി‘ പുറത്തു കരിഞ്ഞടങ്ങും..‘മനസ്സു‘ ഉള്ളില്‍ എരിഞ്ഞും..

മുല്ലപ്പൂ said...

അനോണീ,
അന്ത്യം ചിലപ്പോള്‍ അങ്ങനേയും ആകാം. ഇതു പറയാന്‍ ഒരു മുഖം മൂടിയുടെ ആവശ്യമില്ലല്ലോ ?
(അറിയുന്നവര്‍, മുഖം മൂടി ഇട്ടുവന്നാലും അറിയും അല്ലേ ? )

Anonymous said...

ഞാനിവിടൊള്ളപ്പോ അരാടാാ ഇവിട വന്നനോണി ക്കമാന്റിട്ടത്‌? നെന്നെ ബൂലോക നിയം 1444)0 വകുപ്പ്‌ രണ്ടാം ഖണ്ഡിക 34)0 ഉപ വകുപ്പ്‌ പ്രകാരം ആയുഷ്കാലം നല്ല നടപ്പിന്‌ വിധിച്ചിരിക്കുന്നു,



(നടക്കണേ അപ്പീ, നാണം കെടുത്തല്ലേ..)

Anonymous said...

പറയാതെ വന്നിട്ടും തിരിച്ചറിഞ്ഞ മുല്ലപ്പൂവേ.. അഭിനന്ദങ്ങളുടെ പൂച്ചെണ്ടുകള്‍.