Wednesday

ചില ‘ജനുവരി‘കള്‍

“എങ്ങോട്ടാ അമ്മയും മകളും കൂ‍ടി , കാലത്തെ ?” അയല‍ത്തെ കാര്‍ത്ത്യായനി അമ്മൂമ്മ ആണ്.

പുതിയ ഉടുപ്പിന്റെ ഭംഗിനോക്കി അമ്മയുടെ കയ്യില്‍ തൂങ്ങി നടക്കുന്നതിനിടയില്‍ അതു കേട്ടില്ലാ എന്നു നടിച്ചു.‘പറപ്പയുടെ പോലെ കൈകളുള്ള ,മഞ്ഞകളര്‍ ‘ പുത്തനുടുപ്പല്ലേ ഇത്തവണ അച്ഛന്‍ വാങ്ങിത്തന്നത്.

“ചോദിച്ച കേട്ടില്ലേ മോളെ ? ... ഇന്ന് ഇവളുടെ പിറന്നാളാ . അമ്പലത്തില്‍ വരെ .”

അമ്മ എന്നെയും കൊണ്ട് വേഗത്തില്‍ നടക്കവേ കാത്താത്തയോട് പറഞ്ഞു . “ഉച്ചക്കൂണ് അവിടുന്നവാം കേട്ടോ”.

സ്കൂളില്‍ എത്തുമ്പോള്‍ പൊട്ടിക്കനായി കരുതിവെച്ചിരിക്കുന്ന മിഠായി പായ്കറ്റിനെ ചുറ്റിപറ്റിയായിരുന്നു എന്റെ ചിന്ത.
അനിതക്കും ലേഖക്കും കലേഷിനും ഗോപനും രണ്ടു മിഠായി വീതം കൊടുക്കാം. ബിന്ദുന് ഒരെണ്ണമേ കൊടുക്കുന്നുള്ളൂ. വഴക്കാളി പെണ്ണാ അവള്‍. കഴിഞ്ഞ തവണ ജാതിക്ക പങ്കു വെച്ചപ്പോള്‍ , എനിക്കു, തന്നു കൂടെ ഇല്ല. സുധീറിനും ഒന്നേ കൊടുക്കുന്നുള്ളൂ. എന്റെ പുസ്തകം എടുത്ത് ഒളിപ്പിച്ച് വെച്ചിട്ട് ,ക്ലാസ്സില്‍ മുഴുവന്‍ ,എന്നെ കോണ്ടു തേടിച്ചവന്‍. അവസാനം ബോര്‍ഡിന്റെ പുറകില്‍ നിന്നു, അമൃത ആണ് എടുത്ത് തന്നത്. സാറിന്റെ മോന്‍ ആണ് എന്ന അഹങ്കാരം.എന്നാലെന്താ കര്‍ത്താവു സാറ് കണക്കിനു കൊടുത്തല്ലോ അന്ന്.

കര്‍ത്താവു സാറിനും ഭാനുമതിയമ്മ ടീച്ചര്‍ക്കും രാഘവന്‍ സാറിനും മിഠായി കൊടുക്കണം, . പിന്നെ സി.പി സാറിനും. രാഘവന്‍ സാറിന് മൂന്നെണ്ണം കൊടുത്തേക്കാം. ഇടക്കൊക്കെ പിയൂണ്‍ അവധി ആകുന്ന ദിവസങ്ങളില്‍, സ്കൂള്‍ മണി അടിക്കാന്‍ , എന്നെ സമ്മതിക്കുന്നതല്ലേ.

“വേഗം നടക്കൂ മോളേ.“ അമ്മ നടത്തത്തിനു വേഗത കൂട്ടി.



“ഇന്നെന്താ കൊച്ചേ കളര്‍ വേഷത്തില്‍ ? നിന്റെ പിറന്നാളാ ?” ആന്‍ഡ്രിയാമ്മ സിസ്റ്റര്‍ ആണ്.
ഇനി വിശേഷം മുഴുവന്‍ പറഞ്ഞാലേ, ക്ലാസ്സിലേക്ക് പോകാന്‍ സമ്മതിക്കൂ.
പുതുതായി വാങ്ങിയ റോസ് കളര്‍ മാങ്ങ പ്രിന്റുള്ള പാവാടയും ബ്ലൌസും , ടീച്ചര്‍ വരുന്നതിനു മുന്‍പേ എല്ലാരേം ഒന്നു കാണിക്കാം എന്നു കരുതി ഓടുന്നതിനിടയില്‍ , സ്റ്റാഫ് റൂമില്‍ നിന്നിറങ്ങി വന്ന സിസ്റ്ററിനെ, വിഷ് ചെയ്യാന്‍ മറന്നു.

“ഗുഡ് മോര്‍ണിങ്ങ് സിസ്റ്റര്‍. ഇന്ന് എന്റെ ബെര്‍ത്ഡേയ് ആണ്. ഇതാ മിഠായി” . ബാഗില്‍ നിന്നും തിടുക്കപ്പെട്ട് മിഠായി എടുത്ത്, സിസ്റ്ററിനു നേരേ നീട്ടി.

“ഉം. ഉം... പിന്നെ നിന്റെ അമ്മ വരുമ്പോള്‍ എനിക്കൊന്നു കാണണം. സോഷ്യല്‍ സ്റ്റഡീസ് , ഇത്തവണയും നീ തഴഞ്ഞു അല്ലേ .”
ഈ സിസ്റ്ററിന്റെ ഒരു കാര്യം ഇന്നെങ്കിലും എന്നെ ഒന്നു വെറുതെ വിട്ടുകൂടെ .

“ഇല്ല ,സിസ്റ്റര്‍ അതു പിന്നെ... “
“ഉം ക്ലാസ്സിലേക്ക് പൊയ്ക്കോ.”



“ങേ, ഇന്നു നീ ഹാഫ് സാരിയിലാ. ആഹ കോള്ളാല്ലോ.“

ഈ അമ്പിളീടെ ഒരു കാര്യം. പതുക്കെ സംസാരിക്കാനേ അറിയില്ല.ക്ലാസ്സില്‍ കയറിയതും, ചമ്മല്‍ മറച്ചു ഞാന്‍.
അനിതയും സീമാറാണിയും സാറയും ഓടി അടുത്തു വന്നു. അമ്പിളി ഒരു കൊച്ചു സമ്മനപ്പൊതി കയ്യില്‍ വെച്ചു തന്നു. കെട്ടിപ്പിടിച്ചൊരു മുത്തവും. അനിത, അവള്‍ വരച്ച ഒരു കാര്‍ഡ് എനിക്കു നീട്ടി. ക്ലാസിലെ പലരും അങ്ങനെ ആണ്. ഒരു ചെറിയ കുറിപ്പോ, സ്വയം വരച്ച ഒരുചെറിയ പടമോ, വര അറിയാത്തവര്‍ ഏതെങ്കിലും ഒരു പടം വെട്ടി ഒട്ടിച്ചോ ആവും കാര്‍ഡുകള്‍ ഉണ്ടാക്കുക.

“പറഞ്ഞില്ലല്ലോ നീ “.പരാതിയോടെ ഗ്രേസി.
“അതു സാരമില്ല. ആഘോഷം നമുക്കു ഹോസ്റ്റലില്‍ അല്ലേ”.
ഹോസ്റ്റലില്‍ എത്തിയാല്‍ രാത്രി സിസ്റ്ററിനെ പറ്റിച്ചു ഞങ്ങള്‍ നടത്താറുള്ള ബിര്‍ത്ഡേയ് പാര്‍ട്ടി ഓര്‍ത്തിട്ടോ എന്തൊ, ഗ്രേസിയും സാലിയും ചിരിച്ചു.


“അല്ലാ, താനിതിനകത്ത് എന്തെടുക്കുവാ ? വേഗം മുറിക്ക് വെളിയിലേക്കു ഇറങ്ങ്.“
അമിതയും കൂട്ടരും സര്‍വ്വ സന്നാഹത്തോടും കൂടി ആണ് വരവ്.
അനുസരിക്കുന്നതാ നല്ലത് അല്ലെങ്കില്‍ കയ്യില്‍ പിടിച്ചു തൂക്കി വെളിയിലേക്കെറിയുകയാവും അടുത്ത പടി.
അല്ലെങ്കില്‍ മുറി ഒരാഴ്ചത്തെക്കു ഉപയോഗ്യ യോഗ്യമല്ലാതെ ആക്കും ഈ പിറന്നാളാഘോഷക്കാര്‍.
തലയില്‍ ഉടക്കാനുള്ള മുട്ടകള്‍ ഉണ്ടാവും എല്ലാത്തിന്റെയും കയ്യില്‍.

പതിയെ എഴുന്നെറ്റതെ, കയ്യും കാലും അവരുടെ കൈകളില്‍ ആയി.
ഇനി ആകാശത്തും ഭൂമിയിലും നോക്കാതെ തന്നെ, നക്ഷത്രമെണ്ണുന്ന “ബെര്‍ത്ഡെയ് ബംസ്’‘ എന്ന കലാ പരുപാടി ആണ്.
അതിനിടക്കു തന്നെ ചിലര്‍ അവനവന്റെ മനോധര്‍മ്മത്തിനനുസരിച്ചു വികസിപ്പിച്ചെടുത്ത ചെളിവെള്ളം തലയിലും ദേഹത്തും അഭിഷേകം ചെയ്തു.പിന്നെ മുറ്റത്തുള്ള മഴവെള്ള റ്റാങ്കിലെക്ക് ഇട്ടു.

“ഹാവൂ” എന്റെ ഈ വര്‍ഷത്തെ ‘ക്വോട്ട’ കഴിഞ്ഞു.ഇനി കുളി. അതുകഴിഞ്ഞെത്തുമ്പോളേക്കും കൂട്ടുകാര്‍ മുറി അലങ്കരിച്ച്, കേക്ക് , മുറിക്കാന്‍ പാകത്തിനാക്കി വെച്ചിട്ടുണ്ടാകും.

“ഈ പെണ്‍‍പിള്ളേരെക്കോണ്ടു തോറ്റു പോകുകയേ ഉള്ളല്ലോ. ലേഡീസ് ഹോസ്റ്റലാണ് എന്ന വിചാരം ഉണ്ടോ ആര്‍ക്കെങ്കിലും എനിവെയ് ഹാപ്പി ബെര്‍ത്ത്ഡെയ് ഡിയര്‍. “ വാര്‍ഡന്റെ വക വിഷ് ,ഇങ്ങനെ ആണ്, എല്ലാര്‍ക്കും


“ഞാന്‍ കോളിങ്ങ് ബെല്ലടിച്ചത് കേട്ടില്ലേ ? എന്താ ഇത്ര വലിയ ആലോചന ?” കതകു തുറന്ന് , ആലോചനയില്‍ നി‍ല്‍ക്കുന്ന എന്നോട് , ചിരിച്ചു കൊണ്ടു ചേട്ടന്‍.
ചേട്ടനോട് പറയണോ എന്റെ പിറന്നാളിനെ പറ്റി. വേണ്ട. പിന്നെ ആകട്ടെ.
“ഒന്നുമില്ല” കുനിഞ്ഞു, ഞാന്‍ പെട്ടി എടുത്തു. കൂട്ടത്തില്‍ ഒരു കവര്‍ !

“ഇത് ?” ചോദ്യരൂപേണ ഞാന്‍ ചേട്ടനെ നോക്കി.
“പിറന്നാളാശംസകള്‍ “ ചിരിയോടെ ചേട്ടന്‍.

33 comments:

Obi T R said...

Belated Birthday Wishes :-)

തമനു said...

നല്ല വരികള്‍...

ആ കവറിനുപകരം കുറേ മുല്ലപ്പൂക്കള്‍ ആയിരുന്നെങ്കിലോ ... കുറേക്കൂടി റൊമാന്റിക്‌ ആയേനേ ...

എന്റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍

സു | Su said...

മുല്ലപ്പൂ :) ആശംസ പറയാന്‍ വൈകിയെങ്കിലും, പാര്‍ട്ടി മറക്കരുത്.

ജന്മദിനാശംസകള്‍.

ലിഡിയ said...

എന്നാലും ശുഭപര്യവസായിയല്ലേ, സന്തോഷിക്കുക..ചേട്ടനോടല്ലാതെ ആരോടാ പറയുക, പഴയ പിറന്നാള്‍ ഓര്‍മ്മകളുടെ കഥ പറഞ്ഞു കൊണ്ട് ഒരു ഡിന്നര്‍ ഒരുക്കൂ വേഗം, ഉള്ള മെഴുകുതിരികളുടെ വെട്ടത്തില്‍, അങ്ങനെ ഒരു പിറന്നാള്‍ കൂടി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍.

-പാര്‍വതി.

വല്യമ്മായി said...

പിറന്നാള്‍ ആശംസകള്‍

കുറുമാന്‍ said...

എന്തെല്ലാം, എന്തെല്ലാം ഓര്‍മ്മകളാണെന്നോ,

പിറന്നാളാശംസകള്‍ (ഇന്നലേം പറഞ്ഞൂട്ടാ, മറക്കണ്ട).

ഹാ എന്തു നല്ല ചേട്ടന്‍, പിറന്നാള്‍ മറക്കാതെ ഓര്‍ത്തു വച്ചൂലോ. കവറിലെന്താണാവോ? (ഞാനായിരുന്നെങ്കില്‍, ഹാ, വൈഫിന്റെ പിറന്നാളായിട്ട് ഒന്നാഘോഷിക്കാതെങ്ങനെ - യേത്?)

മുസ്തഫ|musthapha said...

ജന്മദിന വാഴ്ത്തുക്കള്‍ :)

അരവിന്ദ് :: aravind said...

ആഹ! :-)
നല്ല പോസ്റ്റ്!

പിറന്നാളാശംസകള്‍!

ഉത്സവം : Ulsavam said...

ഒമദേത്തൊ, ഒമദേത്തോ, ഒതാന്ജോബി ഒമദേത്തോ ഗൊസായിമസ്...പേടിയ്ക്കേണ്ട അതു തന്നെ ജന്മദിനാശംസകള്‍!

ഇടിവാള്‍ said...

പിറന്നാളാശംസകള്‍!

ബിന്ദു said...

ഇന്ന് മെയിലൊന്നു ചെക്കു ചെയ്തേക്കാം, ങ്ങേ.. 535 വായിക്കാത്ത മെസ്സേജുകളോ?? ഓരോന്നായിതുറന്നു, എല്ലാം ബ്ലോഗ്ഗേഴ്സിന്റെ പിറന്നാളാശംസകള്‍! കണ്ണുനിറഞ്ഞു... ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും...
ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍!!:) :) :)

Visala Manaskan said...

പെങ്ങളേ... ഹൃദയം നിറഞ്ഞ പിറന്നാളംശസകള്‍.
നൈസ് പോസ്റ്റ്!
(ഇപ്പോള്‍ വന്നാല്‍ പായസം കിട്ട്വോ??)

Siju | സിജു said...

ജാസ്മിന്‍ ചേച്ചീ...
ഒരു കുട്ട മുല്ലപ്പൂ ആശംസകള്‍

Anonymous said...

പിറന്നാള്‍ ആശംസകള്‍

Nousher

അനംഗാരി said...

ആ കവറിലെന്തായിരുന്നു?പണം?മുല്ലപ്പൂ?മാല?അതോ സ്നേഹത്തിന്റെ പ്രതീകമായി കണവന്റെ ഒരു പ്രണയലേഖനം?

Anonymous said...

അമ്മൂ... ഉമ്മ ഉമ്മ ഉമ്മുമ്മ.
എന്‍റെ മുല്ലമോളും, മുല്ലപ്പൂക്കുട്ടനും , കുഞ്ഞുമൊട്ടുകളും ഒക്കെ ചുഗായി ചുഗായി സന്തോഷായി ഇരിക്കണം ( കഴുതെ ഫോണ്‍ ചെയ്തപ്പോ എവട്യായിരുന്നു?)

ഒരുപാടൊരുപാട് സ്നേഹം
ചേച്ച്യമ്മ

Adithyan said...

സ്നേഹമുള്ളവരാല്‍ ചുറ്റപ്പെട്ട ആഘോഷങ്ങള്‍ പരശതം ഇനിയും ഇനിയും നേരുന്നു.

ഓടോ: അമ്മൂ എന്നാണല്ലേ മുല്ലപ്പൂച്ചേച്ചീടെ പേര്‍ ;)

റീനി said...

മുല്ലപ്പൂ, പിറന്നാളാശംസകള്‍!

അല്ലാ, കവര്‍ തുറന്നപ്പോള്‍ എന്തേ നിന്റെ കവിളിലെ ശോണിമ വര്‍ദ്ധിച്ചൂ? ചേട്ടന്‍ എന്താ എഴുതിയിരുന്നത്‌? ബൂലോഗത്തില്‍ രഹസ്യം പാടില്ല.

reshma said...

ജന്മദിനാശംസകള്‍:)

ജനുവരി ഓര്‍മ്മകള്‍ ആസ്വദിച്ചു. നിറച്ചും മുല്ലപ്പൂ തുന്നിചേര്‍ത്ത ഉടുപ്പും, മുല്ലപ്പൂന്റെ ഹെയര്‍ ബാന്‍ഡും, മുല്ലപൂന്റെ വളയും മാലയും സ്വപ്നം കണ്ടില്ലേ?:)

qw_er_ty

സുല്‍ |Sul said...

സന്തോഷ ജന്മദിനം കുട്ടിക്ക്. :)

തമനു :) കവറിനുള്ളില്‍ മുല്ലപ്പൂ അല്ലെന്നാരുപറഞ്ഞു. അല്ലെങ്കില്‍ ഒരു പട്ടുസാരി :)

-സുല്‍

ഇട്ടിമാളു അഗ്നിമിത്ര said...

ഞാനിത്തിരി വൈകിയോ.. ഒരു ദിവസമല്ലെ.. ക്ഷമിക്ക്.. ആശംസകള്‍ .. സുഖവും സന്തോഷവും നിറഞ്ഞ ഒരു വര്‍ഷം .. അതിനു ശേഷവും ... :)

Kumar Neelakandan © (Kumar NM) said...

വാച്ച് 24 മണിക്കൂര്‍ തിരിച്ചുവച്ച് ഒരു ഹാപ്പി ബര്‍ത്ത്ഡേ പറയണം എന്നുണ്ടായിരുന്നു. പക്ഷെ കയ്യില്‍ സമയത്തെ കെട്ടിവച്ചു നടക്കുന്ന ശീലം ഇല്ലാത്തതുകൊണ്ട് അതിനും വഴി ഇല്ല.
അതുകൊണ്ട്, ബിലേറ്റട് ഹാപ്പി ബര്‍ത്ത്‌ഡേ തന്നെ പറയുന്നു. താമശിച്ചതില്‍ ക്ഷമാപണം അടക്കം.
അപ്പോള്‍ എപ്പഴാ ചെലവ്?
ടാജ് റസിഡന്‍സി വേണ്ട. അവിടുത്തെ എണ്ണ എനിക്കിഷ്ടമല്ല. അവിടെ ഉപയോഗിക്കുന്ന ഉള്ളി (തമിഴ് നാട്ടില്‍ വെങ്കായം എന്നു പറയുന്ന ചുവന്ന സാധനം) ശരിയല്ല. മാത്രമല്ല വൃത്തികെട്ട പരല്‍ ഉപ്പാണ് അവര്‍ ഉപയോഗിക്കുന്നത്. (ഞാന്‍ അവിടെ കുക്ക് ആണോ എന്നാവും ആലോചന. ല്ലെ?)
ടാജ് മലബാര്‍ മതി. ഐലന്റിലുള്ളത്. അവിടെ ആകുമ്പോള്‍ എളുപ്പത്തില്‍ കുറച്ച് കാശു മാറിക്കിട്ടുകയും ചെയ്യും.

ഞങ്ങള്‍ ഒരു പത്തിരുപതു പേരുണ്ടാവൂം. പച്ചാളത്തിനെ ലോക്കേഷനിലേക്ക് വിടട്ടേ? സെറ്റ് ഇടാന്‍?

Rasheed Chalil said...

മുല്ലപ്പൂ(ഒര്‍ജിനല്‍)പോലെ ഒത്തിരി കാലം സുഗന്ധം പരത്തി സുഖസമൃദ്ധിയോടെ കഴിയാനാവട്ടേ...

ഒരായിരം ജന്മദിനാശംസകള്‍.

ഓടോ : യു യെ ഇ ക്കാര്‍ക്ക് പാര്‍ട്ടിയില്ലേ...

Abdu said...

പിറന്നാള്‍ ആശംസകള്‍

കല്യാണി said...

പിറന്നാ‍ളാശംസകള്‍ ഒരിക്കല്‍ കൂടി..

കവറിലെന്തായിരുന്നൂന്ന് പറഞ്ഞില്ലല്ലോ‍ :-)

qw_er_ty

Peelikkutty!!!!! said...

മുല്ലപ്പൂ ചേച്ചീ,ഹാപ്പി ബിലേറ്റഡ് ബര്‍ത്ഡെ..(ഹാവൂ..ഒരൂസല്ലേ വൈകിയുള്ളൂ!)..
അപ്പൊ,മുട്ടായി എങ്ങ്നെയാ..

krish | കൃഷ് said...

മുല്ലപ്പൂവേ... വൈകിയാണെങ്കിലും ജന്മദിനാശംസകള്‍.

കൃഷ്‌ | krish

മുല്ലപ്പൂ said...

ഒബീ :) അന്ന് ഉണര്‍ന്നപ്പോളേ കണ്ട, ആദ്യ എസ്.എം. എസ്. പോലെ, ഇവിടേയും ആദ്യം :)

ഉത്തമാ,(അങ്ങനെ വിളിക്കുന്നു) മുല്ലപ്പൂ വാങ്ങിത്തരാന്‍ മാത്രം പറയരുത് എന്നാ ചേട്ടന്‍ പറഞ്ഞിരിക്കുന്നത്. :) കേശഭാരം അലങ്കരിക്കാന്‍ മാത്രം ഇല്ല.;)

സൂ: പാര്‍ട്ടി റെഡിയല്ലേ. എപ്പോളാ വരണേ ?

പാറൂ: പിന്നല്ലാതെ?

വല്യമ്മായീ :)

കുറൂ: :) മറക്കില്ല. പിന്നെ, ചേട്ടന്‍ ഓര്‍ത്തു വെച്ചതോ. അതു സിമ്പിളല്ലേ ;) ഇടക്കിടക്ക് ഓര്‍മിപ്പിക്കുക അസ് സിമ്പിള്‍ അസ് ദാറ്റ്. ;)

അഗ്രജാ :)

അരവിന്ദേ :) ചില്ലറ ഒന്നും കിലുങ്ങണില്ലല്ലോ കുറെ നാളായി.

ഉത്സവം :) ഭാഷ കണ്ടു ഒരു നിമിഷം പേടിച്ചു ട്ടോ . യിതേതു ഭാഷ ? :)

ഇഡിഗഡീ :)

ബിന്ദൂസെ :) എന്റെ മെയില്‍ ബോക്സ് ഹായ്ക്കു ചെയ്തോ ?

വിശാലാ :) പൊന്നാങ്ങളേ, പായസം... ഞാന്‍ കുടിച്ചിട്ടുണ്ട്.

സിജു: മുല്ലപ്പൂ, മുല്ലപ്പൂ കൈപറ്റിയിരിക്കുന്നു.

Nousher : :) ബ്ലോഗ് എന്നാ തുടങ്ങുന്നേ ? അതോ നേരത്തെയേ ഉണ്ടോ ?

അനംഗാരീ :) ഒരു ക്ലൂ തരാം . 'സാരീ എമ്പോറിയ'ത്തിന്റെ കവര്‍ ആയിരുന്നു. :)

ചേച്യമ്മേ :) ഒരുപാടൊരുപാട് സ്നേഹം. അങ്ങനെ എത്ര പാട് ? എന്താ പാട് ?(ഞാന്‍ ഓടണില്ല.പകരം ശയനപ്രദക്ഷിണം.)

ആദീ : :) അമ്മു, അത് ഒരോരുത്തരുടെ പേരും ഓര്‍ത്തിരിക്കാ‍ന്‍ പാടുള്ളതു കൊണ്ട്, ഉമേച്ചിടെ ഒരു നമ്പര്‍ അല്ലേ.

റീനി: :) ‘ഗൃഹലക്ഷ്മി’ വായിച്ചു. പിറന്നാളുകാരിയായ ഞാന്‍, അതു ഇങ്ങെടുത്തു. കഥ ഒത്തിരി ഇഷ്ടമായി.

രേഷ്: :) അതെല്ലാം ദേ എന്റെ രണ്ടു വയസ്സുകാരി കൊണ്ടു പോയി.

സുല്‍: :) കൊടുകൈ.

ഇട്ടീമാളൂട്ടി :) ഇല്ലാട്ടോ.

കുമാറെ : പാര്‍ട്ടി എവിടെ വെച്ചായാലും കുഴപ്പമില്ല. തീയതി Jan 15 മതി. അന്നാകുമ്പോള്‍ കാശ് കുമാറ് കൊടുത്തോളുമല്ലോ ? :)പച്ചാളം അപ്പോള്‍ എല്ലാം പ്ലാന്‍ ചെയ്യണ്ടേ ? വേഗം ഇവിടെ റിപ്പോര്‍ട്ട് ചെയ്യൂ. (പച്ചാളം :ആറടി പൊക്കം , കപ്പടാ മീശ യ്യോ ഓര്‍ത്തിട്ട് പേടിയാവണു.)

ഇത്തിരീ: ) ചെയ്യാം. Jan 14 മതി അതാകുമ്പോള്‍ വിശാലമായി അങ്ങു ചെയ്യാം . എന്താ വിശാലാ ?

ഇടങ്ങള്‍ :)

കല്യാണി :) ക്ലൂ മതിയൊ?

പീലീ :തരാം . എന്നാ കൊച്ചിക്ക്?

ക്രിഷ് :)

ദേവന്‍ said...

ങേ മുല്ലപ്പൂവിന്റെ പിറന്നാള്‍ ആയിരുന്നോ എല്ലാ പിറന്നാളുകാര്‍ക്കും ഞാന്‍ കൃത്യമായി എത്തിക്കുന്ന ബിലേറ്റഡ്‌ ആശംസകള്‍ മുല്ലപ്പൂവിനും :)

Anonymous said...

ഗതകാലത്തിലെ ശീതള സ്മരണകള്‍ ഉണര്‍ത്തിയ ഈ പിറന്നാള്‍ ഇനിയും വരുന്ന നാളുകള്‍ക്കായി ഒരായിരം സുഖകരമായ ഓര്‍മകള്‍ സമ്മാനിക്കട്ടെ...

Anonymous said...

മുല്ലപ്പൂവെ..എന്റെ വകയും പിറന്നാളാശംസകള്‍്! :)

Santhosh said...

പിറന്നാളാശംസകള്‍...

മ്മറ്റൊരു ജനുവരി പത്തുകാരന്‍.

qw_er_ty

ചീര I Cheera said...

Belated B'day wishes...
വൈകിയപ്പോള്‍ ഇനി കമന്റ് വേണോ എന്നു സംശയിച്ചു.
പക്ഷെ മുഴുവനും വായിച്ചു തീര്‍ത്തിട്ട്, എങിനെ മിണ്ടാതെ പൊകും?
പോസ്റ്റ് വളരെ ഇഷ്ട്ടപ്പെട്ടു.