Friday

ഇടവേള

ഇന്നലെ രാത്രി കുട്ടിയെയും കെട്ടിപ്പിടിച്ചു കിടന്ന ഞാന്‍
ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍ ഞെട്ടി.

കയ്യില്‍, മോന് വേണ്ടി ചേട്ടന്‍ വാങ്ങിക്കൊണ്ടു വന്ന, ഗ്ലോബ്.

ഈശ്വരാ, ഭൂലോകം കൈക്കുള്ളില്‍ ഒതുക്കാന്‍ എന്റെ ഒരു ഉറക്കത്തിനു സാധിച്ചുവോ ?എന്റെ ഒരു കാര്യമേ .ഇത്തിരി അഹങ്കാരഭാവത്തില്‍ ഗ്ലോബ് ഒന്നു കൂടി ചേര്‍ത്തു പിടിച്ചു , ഒന്ന് പുഞ്ചിരിച്ച് തിരിഞ്ഞു കിടന്നു.

“എന്താടീ ? ഭൂലോകം കൈക്കുള്ളില്‍ ആയതിന്റെ സന്തോഷമാണോ ?” മനോരമ പത്രവും കയ്യില്‍ പിടിച്ചു കോണ്ടു ചേട്ടന്‍.

“ഉം...’ എന്റെ മനസ്സില്‍ ഉള്ളതു ഇത്ര പെട്ടെന്ന് മനോരമയിലും വന്നോ ? വിശ്വാസം വരാതെ ഞാന്‍.

“എന്നാല്‍ അതു ഭൂലോകമല്ല. നിന്റെ ബ്ലോഗാ!“

“അയ്യോ !“ അഹങ്കാരം ആര്‍ത്തനാദത്തിനു വഴിമാറി.
അതെപ്പോള്‍ സംഭവിച്ചു. എന്റെ ‘മുല്ലപ്പൂ’ എപ്പോള്‍ ഈ ഗതി ആയി.
കയ്യില്‍ ഇരുന്ന ഗ്ലോബ് കിടക്കയിലേക്കു മറിഞ്ഞു.

ചിരി അടക്കി ചേട്ടന്‍,
‘ഇന്നലെ രാത്രി ഉറക്കത്തില്‍ എന്റെ ബ്ലോഗേ... എന്റെ ബ്ലോഗേ.. എന്ന് നിലവിളിച്ചു.‘
‘ഇന്നു എന്റെ റ്റേണ്‍ അമ്മ തട്ടി എടുത്തോ‘ എന്ന് ആശ്ചര്യപ്പെട്ട് ഉണര്‍ന്ന മോന്‍, കേട്ടത് ഗ്ലോബ് എന്നായത് കൊണ്ട് അവന്‍ അതെടുത്ത് നിന്റെ കയ്യില്‍ പിടിപ്പിച്ചു.
എന്തായാലും, അതു കൈയ്യില്‍ കിട്ടിയ നീ, സ്വിച്ച് ഓഫാക്കിയതു പോലെ, നിലവിളി നിര്‍ത്തി സമാധാനത്തൊടെ ഗ്ലോബും കെട്ടിപ്പിടിച്ചു, കിടന്നുറങ്ങി.“

“അമ്മയെ ഞാനുറക്കി അച്ഛാ “എന്ന് പറഞ്ഞു മോനും.

79 comments:

Obi T R said...

ചിരി നിര്‍ത്താന്‍ പറ്റാത്തതു കൊണ്ടു ഒന്നും എഴുതാന്‍ പറ്റുന്നില്ല.
എന്തായാലും മുല്ലപ്പൂവിന്റെ ചേട്ടനെ സമ്മതിച്ചു കൊടുക്കണം, ഇതു പോലെ എന്തൊക്കെയാണു ആ പാവം മനുഷ്യന്‍ സഹിക്കുന്നതു ;-)

വല്യമ്മായി said...

ഹി..ഹി.ഹി അത് നന്നായി.

ബ്ലോഗ് മൂലം ബ്ലോഗുന്നവര്‍ മൂലം
തമാശ പലവിധമുലകില്‍ സുലഭം

ദിവാസ്വപ്നം said...

ആ നര്‍മ്മഭാവന എനിയ്ക്കും ഇഷ്ടപ്പെട്ടൂട്ടോ...

:-)

Mubarak Merchant said...

സൂപ്പര്‍ മുല്ലപ്പൂവേ സൂപ്പര്‍.
പിന്നെ, ചേട്ടനെ ഒന്നു പരിചയപ്പെടണമല്ലോ..

ഉമേഷ്::Umesh said...

ഈയടുത്ത കാലത്തു് ഒബിയുടേ ടോണ്‍ മാറിയതു് ആരെങ്കിലും ശ്രദ്ധിച്ചോ? ഭര്‍ത്താക്കന്മാരുടെ ആകുലത(ഏതു കുല തരാന്‍?)കളെപ്പറ്റി വ്യാകുലനാകുന്നതു കണ്ടില്ലേ?

മുല്ലപ്പൂവേ, കൊള്ളാം. വിശാലനൊരു കൂട്ടായി :-)

ജ്യോതിര്‍മയി /ज्योतिर्मयी said...

ചിരിച്ചു ചിരിച്ചു മുല്ലപ്പൂവേ, വല്ലാതായി.

സൂര്യോദയം said...

രസകരമായിട്ടുണ്ട്‌...
(ഈ ബ്ലോഗ്‌ വായനയും എഴുത്തും കാരണം എന്നാണാവോ എന്റെ ഭാര്യ ബ്ലോഗില്‍ വിഷം പുരട്ടി തിന്നാന്‍ തരുന്നത്‌) :-)

Anonymous said...

മൂല്ലപ്പൂവേ ,
കലക്കി.എന്തായാലും കൈയ്ക്കകത്തു വന്നല്ലോ.മനോരമയില്‍ വന്നതും നന്നായി.സ്വപ്നങ്ങളൊക്കെ ഫലിക്കട്ടെ.സ്നേഹം.
മുല്ലപ്പൂവമ്പനും, മോനും, മോള്‍ക്കും

കല്യാണി said...

മുല്ലേ കൊള്ളാം :-)

എനിക്ക് മോനെ ഒന്നു കാണണം, കുറച്ചു ടിപ്സ് കൊടുക്കാനാ :-)

അരവിന്ദ് :: aravind said...

ഹാഹഹ!
തകര്‍ത്തു മുല്ലേ!! :-))
നല്ല നര്‍മം..നല്ല എഴുത്ത്...രസിരസിച്ചു :-)

ഒന്നുകൂടി പറയട്ടെ..ശക്തനായ ഒരു കൊച്ചീബ്ലോഗറെകൂടി ഈ ബൂലോഗത്തിനാവശ്യമുണ്ട്! :-)

ശിശു said...

തകര്‍ത്തു..ഈരോഗത്തിനു സംസ്കൃതത്തില്‍ 'ഉറക്കസ്യാ,ഗ്ലൊബസ്യാ'എന്നു പറയും.. രാത്രി കിടക്കുന്നതിനു മുന്‍പ്‌ ഒരു പിടി മുല്ലപ്പു ഉണക്കി പൊടിച്ചു സമം ഗ്ലൊബസ്യയും ചേര്‍ത്തു മൂന്നുനേരം കഴിക്കുക.. സംസ്കൃതത്തില്‍ ഗ്ലൊബസ്യയില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഉമേശന്‍സറിനോട്‌ ചോദിച്ചല്‍ മതി..

Obi T R said...

ഉമേഷേട്ടന്‍ അതു ശ്രദ്ധിച്ചു അല്ലെ ;-)
വിവാഹിതരായ പുരുഷന്മാരുടെ കഷ്ടപാടുകള്‍ ഇപ്പോഴല്ലെ മനസ്സിലായെ.
അയ്യൊ മറന്നു ഇവിടെ അവിവാഹിതര്‍ കുറേയുണ്ടല്ലെ.. ഈ ഭര്‍ത്താക്കന്മാര്‍ക്കു യാതൊരാകുലതകളും ഇല്ല ഉമേഷേട്ടാ. അതൊക്കെ ചുമ്മ ഒരോരുത്തര്‍ പറയുന്നതല്ലെ,(ഉമേഷേട്ടനും ചുമ്മാ പറഞ്ഞതല്ലെ?) വളരെ രസകരമായ ഒന്നാണു വിവാഹ ജീവിതം, അതു കൊണ്ട് കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്നവരും, ആയവരും, ആകാന്‍ നിക്കുന്നവരും എല്ലാം വേഗം പോയി കെട്ടണം.

(ഹൊ എന്തൊരാശ്വാസം)

Kumar Neelakandan © (Kumar NM) said...

ഉറക്കത്തില്‍ പോലും ഒരു പോസ്റ്റിനുള്ള വിഷയം തപ്പി നടക്കുന്നവര്‍ക്ക് മാത്രം ഉണ്ടാകുന്ന ഒരു തരം അസുഖമാണിത്.
രാവിലെ ഒന്നു ഞെട്ടിയാലെന്താ, സ്വപ്നം ഫലിച്ചതില്‍ ഇപ്പോള്‍ സന്തോഷം തോന്നുന്നില്ലേ?

(പക്ഷെ ഇതിന്റെ ടൈറ്റില്‍ മാത്രം പിടികിട്ടണില്ല !)

asdfasdf asfdasdf said...

നല്ല ഭാവന. ഇനി മുതല്‍ ചില ബ്ലോഗുകള്‍ക്കടിയില്‍ മുന്നറിയിപ്പായി ‘ബ്ലോഗിങ്ങ് ആരോഗ്യത്തിന് ഹാനികരം’ എന്നൊക്കെ എഴുതി വെക്കേണ്ട അവസ്ഥയിലേക്ക് മാറുന്നതായി തോന്നുന്നു. ചില ചുള്ളന്മാരുടെ ലാപ്ടൊപ്പും കമ്പ്യൂട്ടറുമെല്ലാം ആരോഗ്യത്തോടെയിരിക്കുന്നതിന് അവരുടെ ഭാര്യമാരുടെയും ഭര്‍ത്താക്കന്മാരുടെയും ക്ഷമാശീലം ഒന്നുമാത്രമാണ്.

Sreejith K. said...

“അമ്മയെ ഞാനുറക്കി അച്ഛാ” എന്നതാണ് ഈ പോസ്റ്റില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. സ്വന്തം അമ്മയ്ക്ക് ബ്ലോഗുള്ളത് കൊണ്ട് അവനതിനു പറ്റി. മുല്ലപ്പൂ ഭാവന കൊള്ളാം. വീട്ടില്‍ ബ്ലോഗിനെ പറ്റി സംസാരിക്കുന്ന മൂന്നിലധികം പോസ്റ്റ് ആയല്ലൂ മുല്ലപ്പൂവിന്റേതായി, ബ്ലോഗ് ഒരു കുടുംബാംഗത്തെപ്പോലെയായോ?

myexperimentsandme said...

മുല്ലപ്പൂവേ, അത് കൊള്ളാം. ബ്ലോഗ് തലയ്ക്ക് പിടിച്ചല്ലേ-മോന്‍ കൊണ്ട് വന്ന് കൈയ്യില്‍ പിടിപ്പിച്ചല്ലേ.

നന്നായിരിക്കുന്നു.

ബിന്ദു said...

മുല്ലപ്പൂവേ.. നമ്മളൊരു യൂണിയന്‍ ഉണ്ടാക്കേണ്ട കാലം കഴിഞ്ഞു. :)ഓണത്തിനു ബ്ലോഗിശ്ശേരി, ബ്ലോഗിയല്‍ എന്നിവയാണോ ഉണ്ടാക്കിയത്?

myexperimentsandme said...

ഹ...ഹ...ബിന്ദൂ, അത് തകര്‍ത്തു.

ബ്ലോഗിശ്ശേരി, ബ്ലോവിയല്‍, ബ്ലോരന്‍, ബ്ലോറ്, ബ്ലായസം, കുടിക്കാന്‍ ബ്ലെള്ളം, ബ്ലോച്ചാറ്, ബ്ലൂട്ടുകറി, ബ്ലബ്ലടം, ബ്ലഴം...

മുല്ലപ്പൂമ്പൊടിയേറ്റ് കടിക്കും നായയ്ക്കുമുണ്ടാം സൌരഭ്യം എന്നാണല്ലോ :)

ഉമേഷ്::Umesh said...

ഇതിനെയാണു ബിന്ദൂ “മരത്തീന്നിറങ്ങാത്ത കുരങ്ങനു് ഏണി വെച്ചു കൊടുത്താല്‍...” എന്നു പറയുന്നതു്. അല്ലെങ്കില്‍ത്തന്നെ വക്കാരിക്കു വാ‍ക്കു കൊണ്ടുള്ള കസര്‍ത്തു് അല്പം കൂടുതലാണു്. ഇനിയും ഐഡിയ കൊടുക്കല്ലേ...

ബിന്ദുവിനെവിടെപ്പോയാലും യൂണിയനാണല്ലോ. (“ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും...”) ക്യാനഡയിലെ തൊഴിലാളിനേതാവാണോ? ഓഫുയൂണിയനൊക്കെ അടിച്ച്ച്ചുപിരിഞ്ഞ്ചോ?

ഹിലാരി ബ്ലോഗുകളും കമന്റുകളും വായിക്കുന്നുണ്ടെന്നു മനസ്സിലായി. ഒരാള്‍ക്കു കൂ‍ടി ബീപ്പിയായാദിത്യാ...

myexperimentsandme said...

ഇതിപ്പം കുരങ്ങനാരാണെന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.

അവസാനം പിടികിട്ടി :)

(ഒരു ഏകാംഗ ഫോട്ടോ തപ്പി ആ ഗാലറി മൊത്തം കയറിയിറങ്ങി-കിട്ടിയില്ല)

ബിന്ദു said...

വക്കാരി കുരങ്ങന്‍ ആരാന്നു പിടികിട്ടിയില്ലേ? ഉമേഷ്‌ജീ അതു കൊള്ളാം ഓഫ്‌യൂണിയനെന്തു പറ്റി എന്നോ? സ്ഥാപകനേതാവു തന്നെ ചോദിക്കണം. :)

Kumar Neelakandan © (Kumar NM) said...

വലതു വിങ്ങിലൂടെ വലിഞ്ഞുകേറി വക്കാരി അടിച്ചിരിക്കുകയാണ് ഉമേശന്‍ മാഷക്കിട്ട്, ഗോള്‍ ഒന്ന്.

ഇനി ഉമേശന്‍ മാഷക്കടിക്കാം തിരിച്ചൊന്ന്.
(ഒരു പഴയ കുറുക്കന്റെ കഥ ഓര്‍മ്മവന്നെങ്കില്‍ അതു തികച്ചും സ്വാഭാവികം മാത്രം)

Kumar Neelakandan © (Kumar NM) said...

എന്റെ കഴിഞ്ഞ പോസ്റ്റില്‍ ഒരു തിരുത്തുണ്ട്:
വക്കാരി എന്നുള്ളത് “ബ്ലക്കാരി” എന്നു മാറ്റിവായിക്കുക.

myexperimentsandme said...

ഹ...ഹ...കുമാര്‍ജീ, ബ്ലക്കാരി. അത് കലക്കി.

ഇന്ന് ഉമേഷ്‌ജിയുടെ കയ്യില്‍നിന്ന് രണ്ട് വാങ്ങിക്കാന്‍ ഞാന്‍ രാവിലെ തൊട്ട് പാടുപെടുന്നുണ്ട്. മിക്കവാറും ഇപ്പോള്‍ കിട്ടും :)

Kumar Neelakandan © (Kumar NM) said...

ഉമേഷ് ഉത്സവപ്പറമ്പിന്റെ ഏതെങ്കിലും മൂലയില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാനപേക്ഷ. വക്കാരിയുടെ ഇടികഴിഞ്ഞ് ഒത്തിരി നേരമായി. ഉടന്‍ തിരിച്ചടിച്ചില്ലെങ്കില്‍ ഞാന്‍ (ബ്ലഫറി) ടൈം ഔട്ട് ഫ്ലാഗ് പൊക്കുന്നതായിരിക്കും.
(ഉമേഷ് വക്കാരിയുടെ പടം തപ്പി ജപ്പാനില്‍ പോയി എന്നു കേട്ടത് ശരിയാണോ?)

ഉമേഷ്::Umesh said...

അതു കുരങ്ങനല്ല ബ്ലക്കാരീ, പശുവാണു്. കൂടെ കുഴലു വിളിച്ചു ശ്രീകൃഷ്ണനെയും കണ്ടില്ലേ?

(വാലുള്ളതെല്ലാം കുരങ്ങെന്നു തോന്നുന്നതു മാനസികരോഗമാണോ ബ്ലോക്റ്റര്‍?)

സ്വന്തം പേരും മുഖവും പടവും പകല്‍ വെളിച്ചത്തില്‍ പുറത്തുകാട്ടാന്‍ മടിയുള്ള ചിലര്‍ ചിലപ്പോള്‍ സോപ്പു തേക്കുന്ന സസ്തനികളുടെ പടം കൊടുത്താ‍ണു (ലിങ്കു തപ്പാന്‍ സമയമില്ല. ആ പടം എടുത്തുകളഞ്ഞെന്നാണോര്‍മ്മ. പിന്മൊഴികളില്‍ നിന്നു പൊക്കണം.) സ്വത്വപ്രദര്‍ശനം സാക്ഷാത്കരിക്കുക എന്നു കേട്ടിട്ടുണ്ടു്. മാന്യന്മാരുടെ ഇരുളടഞ്ഞ ഭൂതകാലത്തിലെ (ക്യാമറയ്ക്കു ഫ്ലാഷ് ഇല്ലായിരുന്നു) മനം മടുപ്പിക്കുന്ന ചിത്രങ്ങള്‍ പുനഃപ്രദര്‍ശനം ചെയ്യുന്നതു സമൂഹത്തിന്റെ പുഴുക്കുത്തുകളെ നിലാവത്തു ചിക്കിപ്പെറുക്കുന്ന, പല്ലില്ലാത്തതിനാല്‍ മാത്രം സ്വന്തം പല്ലിട കുത്തിമണക്കാത്ത, ഒരു കുക്കുടത്തിനേ കഴിയൂ.

ബ്ലുമാറേ, ഇതു മതിയോ? അതോ ബ്ലോവറായോ?

:)

ബിന്ദു said...

ഇവിടേ ആകെ മൊത്തം ബ്ലാ ബ്ലാ ആയൊ? :)

Kumar Neelakandan © (Kumar NM) said...

ഇനി ബ്ലക്കാരിയുടെ ടേണ്‍.
ബ്ലഫറിയുടെ നെഞ്ചിലേക്ക് ചവിട്ടാതെ നോക്കണേ ബ്ലക്കളേ...
( ഹോ എന്താ രസം ഒരു അടി മോഡറേറ്റ് ചെയ്യാന്‍)

എവിടേ ബ്ലുന്ദു? മുങ്ങിയോ?

ഉമേഷ്::Umesh said...

ജപ്പാനിലൊന്നും പോകണ്ട കുമാറേ. വക്കാരിയുടെ പേരു്, പടം, വിലാസം, ഫോണ്‍ നമ്പര്‍, വിവരം, വിദ്യാഭ്യാസം, പ്രായം, വീട്ടിലുള്ളവരുടെ വിവരങ്ങള്‍, ഭാര്യാ-പുത്ര-പുത്രീ-പൌത്ര-പൌത്രീജനം എത്ര വീതമുണ്ടെന്നുള്ളതു്, അടിവസ്ത്രത്തിന്റെ നിറം തുടങ്ങി വക്കാരിയുടെ നാട്ടിലുള്ള വീടിനും സിഗ്നല്‍ കിട്ടാന്‍ വേണ്ടി മാത്രം വണ്ടികള്‍ നിര്‍ത്തുന്ന റെയില്‍‌വേ സ്റ്റേഷനും ഇടയ്ക്കുള്ള കലുങ്കിന്റെ മുകളില്‍ ഇന്നലെ എഴുതിവെച്ച ഗ്രാഫിറ്റി വരെ ഞാന്‍ പറഞ്ഞുതരാം. ദേവന്‍, അനില്‍ തുടങ്ങിയ ഏതാനും ബുദ്ധിജീവികളും ഈ സിദ്ധി വശമായവരാണു്.

ഒരു സൈക്കിളും മൈക്കുമായി ബൂലോഗക്ലബ്ബിലൊന്നു് ഇറങ്ങട്ടേ വക്കാരീ? അല്ലെങ്കിലും അവിടെ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്നു ചിലരൊക്കെ പറയുന്നുണ്ടു്... :)

Kumar Neelakandan © (Kumar NM) said...

തുടര്‍ച്ചയായി രണ്ടാം ഗോള്‍! ഇതു വലപൊട്ടിച്ചു.
ബ്ലക്കാരി മുങ്ങി.

ഞാന്‍ എപ്പഴേ മുങ്ങി. (ഇനി ഇവിടെ നില്‍ക്കുന്നത് പന്തിയല്ല!)

myexperimentsandme said...

വേറേ എന്തു വേണമെങ്കിലും പറഞ്ഞോ, ഞങ്ങളുടെ സ്റ്റേഷനെ മാത്രം പറയരുത്. സിഗ്‌നല്‍ കിട്ടാന്‍ മാത്രമോ...ഹും...? :)

കുമാര്‍ജീ, സമാധാനമായല്ലോ, ഞാന്‍ ദേ ഫ്ലാറ്റ് :)

ഉമേഷ്‌ജി, ഇമ്പീരയല്‍ പാലസിന്റെ മുന്നിലുള്ള ഹോട്ടല്‍ ഇമ്പീരയലില്‍ വേണോ അതോ ലോസ്റ്റ് ഇന്‍ ട്രാന്‍സ്‌ലേറ്റര്‍ ഷൂട്ട് ചെയ്ത പാര്‍ക്ക് ഹയവട്ടില്‍ വേണോ? സെറ്റിലും ചെയ്യാമെന്ന്.

“ സോപ്പു തേക്കുന്ന സസ്തനികളുടെ പടം”- ഒരബദ്ധം പറ്റിപ്പോയി. വേണ്ടാത്ത സമയത്ത് ചിലരുടെയൊക്കെ ഓര്‍മ്മ ശക്തി...

...കൊടുത്താ‍ണു (ലിങ്കു തപ്പാന്‍ സമയമില്ല. ആ പടം എടുത്തുകളഞ്ഞെന്നാണോര്‍മ്മ. പിന്മൊഴികളില്‍ നിന്നു പൊക്കണം.) - പൊക്കരുത്, ശുട്ടിടുവേന്‍

“...നിലാവത്തു ചിക്കിപ്പെറുക്കുന്ന, പല്ലില്ലാത്തതിനാല്‍ മാത്രം സ്വന്തം പല്ലിട കുത്തിമണക്കാത്ത, ഒരു കുക്കുടത്തിനേ കഴിയൂ

ഹെന്റമ്മോ

Anonymous said...

ഉമേഷ് മാഷിന്,

ഞാന്‍ വക്കാരിയുടെ ഇപ്പോഴത്തെ (എന്നു ഞാന്‍ വിചാരിക്കൂന്നു) ഭാര്യയാണ്. മാഷ് പറഞ്ഞ “ഭാര്യാ-പുത്ര-പുത്രീ-പൌത്ര-പൌത്രീജനം എത്ര വീതമുണ്ടെന്നുള്ളതു്” എന്നതിന്റെ ഡീറ്റെയിത്സ് ഒന്നു കിട്ട്ടിയാല്‍ വലിയ ഉപകാരമായിരുന്നു.

എന്നു സൊന്തം വക്കാരിണി
(wakarini@gmail.co.jp)

Kumar Neelakandan © (Kumar NM) said...

ആനയും ആനപ്പുറത്തിരിക്കുന്നവനും തമ്മില്‍ അടി സെറ്റില്‍ ചെയ്ത സ്ഥിതിക്ക് എനിക്കിനിയും പ്രത്യക്ഷപ്പെടാം.
എന്നാലും ബ്ലക്കാരീ, ഇതൊക്കെ ശരിയാണോ? അയ്യയ്യേ ഛെ ഛെ ഛെ...
ഇപ്പോള്‍ തന്നെ ഭാര്യാ പട്ടം ക്ലൈം ചെയ്ത് ഒരു അനോണി എത്തി. ഇനി എപ്പഴാണാവോ ഉമേഷ് പറഞ്ഞ, സെന്‍സര്‍ ‍ബോര്‍ഡ് പിടിക്കുന്ന ചിലതൊക്കെയും ക്ലൈം ചെയ്ത് ആളെത്തുന്നത് എന്നു വല്ല പിടിയും ഉണ്ടോ ബ്ലക്കാരി?

ഉമേഷ്::Umesh said...

സെന്‍സര്‍ ബോര്‍ഡു പിടിച്ചതു കൊണ്ടാണോ വക്കാരി ആ പടം മാറ്റിയതു്? ഛെ ഛെ... ഈ സെന്‍സര്‍ ബോര്‍ഡ് എവിടെയൊക്കെയാ പിടിക്കുന്നതു്? :)

വക്കാരിണിയേ,
ഫര്‍ത്താവിനു പറ്റിയ ഫാര്യയാണല്ലോ. ഇതൊക്കെ ഓസിനു കിട്ടുമെന്നു വിചാരിച്ചോ? യെന്‍ വേണം തേവരേ, യെന്‍!

മുല്ലപ്പൂവേ, സോറി. ദാ ലവനിട്ടു രണ്ടെണ്ണം പൊട്ടിക്കാന്‍ കുറെക്കാലമായി കൈ തരിച്ചിരിക്കുകയായിരുന്നു, അതുകൊണ്ടാ.

ബിന്ദു said...

ഒരു കാര്യം ഉമേഷ്‌ജി പറഞ്ഞതെനിക്കു ബോദ്ധ്യമായി. മരത്തീന്നിറങ്ങില്ലാത്ത ‘കുരങ്ങന്‍‌മാര്‍ക്ക്’ ഏണി വച്ചു കൊടുക്കുന്നത് അപകടമാണെന്ന്. ;)മുല്ലപ്പൂവേ ക്ഷമ എന്നൊരു വാക്കു കിട്ടുമോ വെറുതെ എടുക്കാന്‍?

myexperimentsandme said...

വക്കാരീ വസ്ത്രാക്ഷേപം നാറ്റക്കഥ.
എന്നാലും എന്റെ കുമാര്‍ജീ, എന്നെന്നാലും എന്റെയെന്റെ ഉമേഷ്‌ജീ.

ഒരാളെ നേരിട്ട് കാണാന്‍ അമേരിക്ക എന്ത് വിസയാ തരുന്നതെന്ന് ഞാന്‍ ഇപ്പോള്‍ ഉമേഷ്‌ജിയോട് ചോദിച്ചിട്ടിരിക്കുകയാ. അതറിഞ്ഞിട്ട് വേണം. പിന്നെ നാട്ടിലേക്ക് വരാന്‍ പ്രത്യേകിച്ച് വിസയൊന്നും വേണ്ടല്ലോ അല്ലേ കുമാര്‍ജീ :)

ശരിയാ ബിന്ദൂ, കുരങ്ങന് ഏണി വെച്ച് കൊടുത്താല്‍ ആദ്യം ചെയ്യുന്നത് ഏണി വെച്ച് കൊടുത്തയാള്‍ അപ്പുറത്തെ വേലിയേലിരിക്കുന്ന പാമ്പിനെയെടുത്ത് തോളത്തിടുക എന്നതാണെന്നിന്ന് മനസ്സിലായി. കുരങ്ങന്‍ പിന്നേം തെങ്ങേല്‍ തന്നെ :)

Kumar Neelakandan © (Kumar NM) said...

അയ്യോ, ഇവിടെ ഒരു “ഇടവേള“ കിട്ടിയപ്പോള്‍ അനുവാദമില്ലാതെ ഒരു താല്‍ക്കാലിക കൂടാരം കെട്ടിയതാ.. അതിനുള്ള ബ്ലന്ദി പറയുന്നു ശ്രീമതി മുല്ലപ്പൂവിനോട്.

ബ്ലിന്ദു വീണ്ടും “മരത്തീന്നിറങ്ങില്ലാത്ത ‘കുരങ്ങന്‍‌മാര്‍ക്ക്’ ഏണി വച്ചു കൊടുക്കുന്നത്“ പറഞ്ഞ് ആനപ്പുറത്തിരിക്കുന്ന ഉമേശന്‍ മാഷിനു ഏണി വച്ച് താഴെ ഇറക്കല്ലേ?

ഉമേഷ്::Umesh said...

ഒരു പ്രശസ്ത പ്രയോഗത്തെ ഞാന്‍ പ്രയോഗിച്ചു കുളമാക്കി എല്ലാവരും തെറ്റിദ്ധരിച്ചു.

“തന്നേ കേറുന്ന കുരങ്ങനു് ഏണി വെച്ചുകൊടുക്കുക” എന്നതാണു മൂലപ്രയോഗം. ഏണി സ്മര്യപുരുഷനു കയറാനാണു്. ഇറങ്ങാനല്ല.

തെറ്റു പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

Kumar Neelakandan © (Kumar NM) said...

ഉമേശന്‍ മാഷേ...
തീക്കട്ടയില്‍ ഉറുമ്പരിച്ചോ?

നാളെ മോനെ വിളിച്ചുകൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതി.
ആ പഴം ചൊല്ല് മാറ്റിയിട്ട് “മരത്തിന്റെ മണ്ടയില്‍ ഇരുന്ന കുരങ്ങനു എറിയാന്‍ കല്ലുപെറുക്കിക്കൊടുത്തപോലെ” എന്നാക്കിയാലോ?

Adithyan said...

ഛായ് ലഗ്നാവഹം
ഞാന്‍ ഇത് മിസ്സ് ചെയ്തല്ലോ
ബ്ലക്കാരിയും ഉമേഷ്ജിയും തമ്മിലുള്ള ബ്ലുമാര്‍ മോഡറേറ്റ് ചെയ്യുന്ന നാടന്‍ തല്ല്. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ വെറുതെ ഇടക്കു കേറി രണ്ട് തല്ല് ഫ്രീയായി മേടിച്ചെടുക്കാരുന്നു.

ഉമേഷ്ജീ, വക്കാരീടെ അവസാനത്തെ കമന്റില്‍ ഒരു വെല്ലുവിളിയുടെ ലാഞ്ചന. ഇനി ഒന്നും നോക്കാനില്ല, ഫോട്ടോ ബബ്ലിഷ് ചെയ്യൂ‍ൂ....

എന്നാലുമെന്റെ വക്കാരീ, താങ്കളും പുത്രമിത്രകളത്രങ്ങളൊക്കെ ഉള്ളവനാണല്ലെ? ബ്ലോഗില്‍ എലിജിബിള്‍ ബാച്ചിലേഴ്‌സിന്റെ എണ്ണം വീണ്ടും കുറയുന്നു ;))

Vempally|വെമ്പള്ളി said...

ഈ വഴിയരികിലിറങ്ങി നിന്നാ ബ്ലാ ബ്ലാ ന്ന് ചവിട്ടു മേടിക്കാല്ലോ. ബ്ലാക്കാരീ ഇപ്പോ കുമാറും ആനപ്പുറത്തു മാഷും എന്താണു പറഞ്ഞു വരുന്നത്?
ബൈജു പറഞ്ഞതുപോലെ ഈങ്ങനെയും..

Kumar Neelakandan © (Kumar NM) said...

ഗോഡ്ഫാദര്‍ (മലയാളം) സിനിമയില്‍ കുട്ടിയും കുടുംബവും ഉള്ളകാര്യം ഒളിച്ചുവച്ച ഇന്നസെന്റിന്റെ അവസ്ഥയായിപ്പോയി പാവം നമ്മുടെ ബ്ലക്കാരിയുടെ അവസ്ഥ.
അശ്വമേധത്തിനുള്ള കുരിത ഇവിടെ എത്തിയിട്ടുണ്ട്. അതിനെ ഇവിടെ പിടിച്ചുകെട്ടിയിട്ട് ‍ഞാന്‍ പോണൂ.
അപ്പോള്‍ എല്ലാം ദമനകന്‍ :)

Adithyan said...

വക്കാരി കിണറ്റില്‍ ചാടാന്‍ പോയോ? അതോ അനോണി ആണൊ കിണറ്റില്‍ ചാടാന്‍ പോകുന്നെ? ബൈദിബൈ രണ്ട് അനോണിക്കുഞ്ഞുങ്ങള്‍ കൂടി ഉണ്ടെങ്കിലല്ലേ സംഭവം ഗംബ്ലീറ്റ് ആവൂ... ;)

myexperimentsandme said...

ഗോഡ്ഫാദറിലെ തന്നെ സീന്‍:

“ആരാ...?”
“മനസ്സിലായില്ലാ...”
“എന്തു വേണം...?”

ഇങ്ങിനെ ആള്‍ക്കാരെയൊക്കെ പറ്റിച്ച് രസിക്കാന്‍ എന്താ രസം :)

അതേ, അമേരിക്കയ്ക്ക് ഒരാളെ കാണാന്‍ ഗ്രൂപ്പ് വിസയ്ക്ക് എവിടെയാ അപേക്ഷിക്കേണ്ടത്? ഒരു ഗ്രൂപ്പില്‍ മിനിമം എത്രപേര്‍ വരെ പറ്റും? പത്തെങ്കിലും പറ്റില്ലെങ്കില്‍ രണ്ട് ഗ്രൂപ്പാക്കണം.

Adithyan said...

എന്റെ പൊന്നു വക്കാരീ,
നിങ്ങള്‍ ഫാമിലിയായിട്ട് പോകുന്നത് അപ്പോള്‍ ലോറി പിടിച്ചാണോ? പത്തില്‍ക്കൂടുതല്‍ ആള്‍ക്കാരോ? എല്ലാത്തിനും ഒരു കണ്ട്രോള്‍ വേണ്ടേ? ;))

ഇങ്ങോട്ട് വരുന്ന സമയം ഒന്ന് അറിയിക്കണേ, എനിക്ക് ലീവ് എടുത്ത് നാട്ടില്‍ പോകാനാ..

myexperimentsandme said...

അങ്ങിനെയാണോ, എന്നാല്‍ രണ്ട് ഗ്രൂപ്പാക്കിയേക്കാം. ഒന്ന് പൊട്ടലാന്റിലേക്കും ഒന്ന് ഛീ കാഗോയിലേക്കും. ഒരു കണ്ട്രോളും കാണില്ല പിന്നെ. :)

ഫാമിലിയായിട്ട് ലോറിപിടിച്ച് പോകുന്നത് അടിപൊളി :)

അപ്പോള്‍ കിടക്കട്ടെ. ഇന്നത്തേക്ക് ആവശ്യത്തിനുള്ളതായി. ഇനി മധുരസ്വപ്നങ്ങള്‍ കണ്ട് കിടന്നുറങ്ങാം. എങ്ങാനും ആ ഫോട്ടോ സ്വപ്നത്തില്‍ കാണുമോ എന്നൊരു പേടി മാത്രമേ ഉള്ളൂ. കാണില്ലായിരിക്കും, ല്ലേ.

ഉമേഷ്::Umesh said...

ആ പടം സ്വപ്നത്തില്‍ കാണുന്നതു നല്ലതാണു വക്കാരീ.

സസ്തനീനാം പടം സ്വപ്നേ
ദര്‍ശനം പുണ്യവര്‍ദ്ധകം


എന്നാണു ലക്ഷണശാസ്ത്രം പറയുന്നതു്.

ശനിയന്‍ \OvO/ Shaniyan said...

‘ഇന്നു എന്റെ റ്റേണ്‍ അമ്മ തട്ടി എടുത്തോ‘ പാവം മുല്ലമൊട്ട്! എന്നാലും കൊച്ചുപിള്ളേരുടെ അടുത്തുനിന്നും തട്ടിപ്പറിക്കല്‍ നല്ല ശീലമല്ലാ ട്ടാ..
;-)
ചേട്ടന്റെ അടുത്തുനിന്നും കൂടെ ഇതിന്റെ വകഭേദം കേള്‍ക്കാന്‍ പറ്റുമോ? ;-)

മുല്ലപ്പൂവേ, ഓഫ്‌ടോപ്പിക്കിനു മാപ്പ് (ഇന്‍ഡ്യയുടേതായാലും മതി, ‘ബ്ലോഗ് (ഗ്ലോബ്)‘ തന്നെ വേണമെന്നില്ല :‌)

ഉമേഷ്ജീ, അങ്ങനെയാണെങ്കില്‍ എല്ലാരും പുണ്യം വന്നു നിറഞ്ഞു കവിഞ്ഞു പോകുമല്ലോ മാഷേ..

മനുഷ്യന്‍, പട്ടി പൂച്ച തുടങ്ങി പൊതുവേ സ്വപ്നം കാണുന്ന ഇരു, നാല്‍ക്കാലികള്‍ ഒക്കെ സസ്തനികളാകുന്നു.
ആശാന്‍ പറഞ്ഞതനുസരിച്ച്
“സസ്തനീനാം പടം സ്വപ്നേ
ദര്‍ശനം പുണ്യവര്‍ദ്ധകം“

അപ്പോ രാമന്‍ സീതക്കെപ്പടി? ;0)

Anonymous said...

1. ടൊക്യൊവില്‍ നിന്നും യമനോട്ടെ ലൈനില്‍ കയറി 15 മിനുട്ട്‌ കാത്തു നില്‍ക്കും, പിന്നെ എബിസു കാണുമ്പോള്‍ ഇറങ്ങും..
(http://patangal.blogspot.com/2006/04/blog-post_25.html#links)

2. എബിസുവിലെ മുപ്പത്തിയെട്ടാം നിലയില്‍ ചായ കുടിക്കാന്‍ വരുന്ന എല്ലാവരേയും നിരീക്ഷിക്കും..( കാരണം, വക്കാരി ഏതു വേഷത്തിലും വരാം..., വക്കാരിയാരാ മോന്‍... )

3. ചേട്ടാ കടുപ്പത്തില്‍ ഒരു ചായ മധുരം കൂട്ടി ..എന്നാരെങ്കിലും order ചെയ്താല്‍ അതു വക്കാരിയാകാം.. കൂടെ " മധുരം ഇത്തിരി കൂടി പോയാലും പാല്‍ ഒട്ടും കുറക്കേണ്ടാ " എന്ന ഡയലോഗ്‌ കൂടെ ഉണ്ടങ്കില്‍ ഒട്ടും മടിക്കേണ്ടാ..അതു വക്കാരി തന്നെ...

4. പിന്നെ വക്കാരിയുടെ പല പോസ്സിലുള്ള പടം വരും .. ഈ ബ്ലോലോകത്ത്‌ ..വക്കാരി ചായ കുടിക്കുന്നത്‌.. വക്കാരിയും കുട്ട്യൊളും.. വക്കാരിയും കെട്ട്യൊളും ..അങ്ങിനെ പല പോസ്സിലും...

വക്കാരി ..ജാഗ്രതൈ ...

Anonymous said...

കാര്യങ്ങള്‍ ഇത്രയൊക്കെ ആയ സ്ഥിതിക്ക്‌ ..ഉദയസൂര്യന്റെ നാട്ടില്‍ നിന്നും ബ്ലോഗുന്ന മറ്റോരാള്‍ എന്ന നിലക്കു ഞാനും ഒന്നു കമന്റട്ടേ ...

വക്കാരി മിഷന്‍ - 1 ആരംഭിച്ചു കഴിഞ്ഞു..

മുന്‍ കമന്റിന്റെ ആദ്യം ഇതു കൂടെ ചേര്‍ത്തു വായിക്കാനപേക്ഷ...

വളയം said...

ഈ പോസ്റ്റിന്റെ നാലഞ്ച് കോപ്പി എങ്ങിനെയാ എടുക്കാന്‍ കഴിയാന്നാരെങ്കിലും പറഞ്ഞ് തര്വൊ?
എന്റെ ഭാര്യയെ കാണിക്കാനാ. പെണ്ണ്ങ്ങള്‍ക്കിത്ര നല്ല തമാശ പറയാന്‍ കഴിയുമെന്ന് ഒന്ന് തെളിയിക്കാനാ.

(അല്ലെങ്കി വേണ്ട; ഇനീപ്പൊ അതിന്റെ പേരില്‍ വേറെ വല്ല പൊല്ലാപ്പും ണ്ടായാലോ!!)

Adithyan said...

അത്രേള്ളു അന്‍വര്‍ :)
ഈ മിഷനെ ഞാന്‍ ‘മിഷന്‍ ഇമ്പോസിബിള്‍ 1‘ എന്നു നാമകരണം ചെയ്യുന്നു. റിമമ്പര്‍, ദിസ് ഈസ് നോട്ട് മിഷന്‍ ഡിഫിക്കല്‍ട്ട്, ഡിഫിക്കല്‍റ്റ് ഈസ് ജസ്റ്റ് അ വോക്ക് ഇന്‍ദ പാര്‍ക്ക് ഫോര്‍ അസ്. ദിസ് ഈസ് മിഷന്‍ ഇമ്പോസ്സിബിള്‍.

അപ്പോല്‍ എന്തു ബുദ്ധിമുട്ടിയാണെങ്കിലും ബ്ലക്കാരിയുടെ ബ്ലോട്ടോസ് ബ്ലോഗില്‍ വരുത്തണം. പോയ്‌വരൂ സഖാവേ, ദീര്‍ഘസുമംഗലീ ഭവ.

aneel kumar said...

ബ്ലോഗ്ലോബിന്റെ കഥയെ (വിശ്വ)നിഷ്പ്രഭയാക്കിക്കിക്കൊണ്ട് കമന്റടി വധം.
വിശ്വം എന്നെപ്പോലെ പ്യേര് ഫില്‍റ്ററ് പിടിച്ചിവിടെ വരട്ടെ. മാഷെന്റെ പേരെഴുതിയ നിമിഷം ഇങ്ങോട്ടോടിയെങ്കിലും ഇപ്പോഴേ എത്താന്‍ പറ്റിയുള്ളൂ.
വക്കാരിടെ വൈറ്റല്‍ വെവരങ്ങളൊക്കെ എനിക്കറിയാമെന്ന് മാഷിനെങ്ങനെ മന്‍സിലായോ ആവോ.
(ഇതു പോലെ വ്യേറെ ഒരു വെവരത്തെപ്പറ്റി പാപ്പാന്‍ കഴിഞ്ഞ ദിവസം ദില്‍ബനോടും പറയുന്നതു കേട്ടു.)

വക്കാരി കഴിഞ്ഞ തവണ നാട്ടീന്നു മടങ്ങുന്ന വഴി പ്ലെയിനിന്റെ പെട്രോള്‍ തീര്‍ന്നിട്ട് ഫുജൈറ ആങ്കറേജീലെ പമ്പില്‍ നിന്നെനിക്ക് എസോയെസ് അയച്ചതിന്‍ പ്രകാരം പോയിക്കണ്ട പരിചയം മാത്രമേ എനിക്കുള്ളൂ. (നിര്‍)ഭാഗ്യവശാല്‍ അപ്പോ (ക്യാ)മറയില്ലായിരുന്നു. അല്ലെങ്കില്‍ പിറ്റേന്നത്ത ബ്ലോഗ്‌പുലരി എന്തായിരുന്നേനെ.

OffTopic: മുല്ലപ്പൂവിന്റെ മ്വോന്‍ കലക്കി. ഗോംബ്ലാനൊക്കെ കൂടുതല്‍ കലക്കിക്കൊടുത്ത് വേഗം ബ്ലോഗ്‌പ്രായമാക്ക്.

Santhosh said...

“സസ്തനീനാം പടം സ്വപ്നേ
ദര്‍ശനം പുണ്യവര്‍ദ്ധകം”


അല്ല, അറിയാമ്മേലാഞ്ഞ് ചോദിക്ക്വാ... ആരെങ്കിലും സസ്തനികളല്ലാത്ത ജീവികളെ സ്വപ്നം കണ്ടിട്ടുണ്ടോ?

Adithyan said...

പണ്ട് എന്റെ ഒരു യൂണിവേഴ്സിറ്റി പരീക്ഷയുടെ റിസല്‍റ്റ് വന്ന ദിവസം രാത്രി ഞാന്‍ ഒരു കറുത്തിരുണ്ട് തടിച്ചു കൊഴുത്ത അമീബയെ സ്വപ്നം കണ്ടിരുന്നു. അത് സസ്തനിയില്‍ പെടില്ലല്ലോ ;)

Santhosh said...

അന്നേ ആശുപത്രിയിലാക്കിയിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെ (അമീബയല്ല).

ദേവന്‍ said...

ദേവന്‍ എന്നു മെയിലില്‍ കണ്ടു ഇവിടെയെത്തിയതാ. മുല്ലപ്പൂ അലക്കിപ്പൊളിച്ചെന്നും വക്കാരിയെ ഗുരുക്കളും മറിച്ചും കാലേ വാരി അടിച്ചെന്നും കണ്ട്‌ മൊത്തത്തില്‍ സന്തോഷമായി!

സസ്തനി അല്ലാത്ത ജീവി? ഉവ്വു സന്തോഷേ.
1. നല്ല ബെസ്റ്റ്‌ പാമ്പ്‌. അതിന്റെ കൂടെ ഞാന്‍ ഡാന്‍സ്‌ ചെയ്യും.

2. മുതല - തോട്ടിറമ്പില്‍ ഇരിക്കുമ്പോള്‍ എന്നെ തിന്നാന്‍ ഓടിക്കും

ഉമേഷ്::Umesh said...

ഒരു പ്രത്യേക അറിയിപ്പു്:

“സസ്തനീനാം പടം സ്വപ്നേ
ദര്‍ശനം പുണ്യവര്‍ദ്ധകം“


എന്ന ശ്ലോകം ഒരു കെരന്തത്തിലും ഉള്ളതല്ല. ഒരു വെയിറ്റിനു വേണ്ടി (സംസ്കൃതം ശ്ലോകം ക്വോട്ടു ചെയ്താല്‍ വെയിറ്റാകുമെന്നു് ഒരു മൂഢവിശ്വാസമുണ്ടല്ലോ) ഒരെണ്ണം ഉണ്ടാക്കി കാച്ചിയതാണു്.

പിന്നെ, “പടം” എന്ന വാക്കിനു സംസ്കൃതത്തില്‍ “വസ്ത്രം” എന്നാണര്‍ത്ഥം--ചിത്രം എന്നല്ല. അപ്പോള്‍ ആ ശ്ലോകവും പൊട്ടത്തെറ്റാകുന്നു.

അറിയിപ്പു കഴിഞ്ഞു.

Kumar Neelakandan © (Kumar NM) said...

എന്റെ പൊന്നു മാഷേ.. ഇപ്പോള്‍ത്തന്നെ എത്ര തെറ്റും എത്ര അബദ്ധവുമായി?
ഇനി എങ്കിലും ഒന്നു നിര്‍ത്തിക്കൂടേ? അല്ലെങ്കില്‍ ആ ആന ( ഒരു ഷേപ്പ് ഇല്ലാത്ത ആന) ആ മാന്യ ദേഹം കുലുക്കി നിലത്തിടും.
(ഇങ്ങനെ ആണെങ്കില്‍ ശ്ശ്ലോകങ്ങള്‍ ഞാനും എഴുതും. പക്ഷെ ഇതുപോലെ തിരുത്തില്ലാതെ.)

ഉമേഷ്::Umesh said...

നിരീക്ഷണങ്ങള്‍:

1) സന്തോഷ് ഭാഗ്യവാന്‍. അങ്ങേര്‍ സ്വപ്നം കാണുന്നവരെല്ലാം “സസ്തനികള്‍” അത്രേ.

2) പാമ്പിനെ സ്വപ്നം കാണുന്നതിനു് എന്തൊക്കെയോ വിശദീകരണങ്ങള്‍ ഫ്രായിറ്റ് പറയുന്നുണ്ടല്ലോ ദേവാ.

3) അനിലിന്റെ കമന്റ് രൊമ്പ പുടിച്ചു്. വിശേഷമായി, പോസ്റ്റിനെപ്പറ്റിയുള്ള അഭിപ്രായത്തെ ഓഫ്‌ടോപ്പിക് എന്നു വിളിച്ചതു്.

4) “ഭാര്യാ-പുത്ര-പുത്രീ-പൌത്ര-പൌത്രീജനം“ എന്നു പറഞ്ഞതില്‍ നിന്നു വക്കാരി വിവാഹിതനാണെന്നും മക്കളുണ്ടെന്നും കൊച്ചുമക്കളുണ്ടെന്നും അര്‍ത്ഥമില്ല. അവരിലോരോന്നിന്റെയും എണ്ണം പറയാം എന്നേ പറഞ്ഞുള്ളൂ. അവ പൂജ്യം മുതല്‍ ഏതു വലിയ സംഖ്യ വരെയുമാകാം. (നെഗറ്റീവ് ആകില്ല.) Their numbers are finite എന്നു പറയും കണക്കന്മാര്‍. They belong to a semi-infinite domain എന്നും വേണമെങ്കില്‍ പറയാം.

5) ആദിത്യന്റെ കാര്യം കട്ടപ്പൊഹ.

“വക്കാരി ഒരു വ്യക്തിയല്ല, പ്രത്യുത ഒരു സംസ്കാരത്തിന്റെ ആന്ദോളനതരംഗങ്ങളുടെ ഉല്ലേഖിതതരംഗവാഹകരായ ഒരു പറ്റം സമാനയാശയരും സമാനബൌദ്ധികവ്യാപ്തരുമായ, കാലത്രയാതീതരും രൂപത്രയാതീതരുമായ ആളുകളുടെ സമുച്ചയത്തിന്റെ ബഹിഃസ്ഫുരണങ്ങളുടെ ആകെത്തുകയാണു...” എന്നു് ആരെങ്കിലും പറഞ്ഞാല്‍ അവരെ എതിര്‍ക്കുവാനുള്ള ചങ്കൂറ്റം എനിക്കില്ലെന്നു പരസ്യമായി പറയാനുള്ള ധൈര്യം കാട്ടേണ്ട ആവശ്യകത തീരെയില്ലെന്നതാണു് ഇതിനെപ്പറ്റി ആലോചിച്ചപ്പോള്‍ എന്റെ മനോമുകുരത്തില്‍ ഉദിക്കാത്ത ഒരേയൊരു കാര്യം.

Adithyan said...

ഒബ്ജക്ഷന്‍ ഇലന്തൂര്‍ ഗുരുക്കള്‍
ഞാന്‍ വക്കാരിയുടെ ഇപ്പോഴത്തെ (എന്നു ഞാന്‍ വിചാരിക്കൂന്നു) ഭാര്യയാണ്. എന്ന് അനോണി പറഞ്ഞതില്‍ നിന്നും ഭാര്യ(മാരു)ടെ എണ്ണം പൂജ്യത്തില്‍ തുടങ്ങില്ല എന്നും മിനിമം ഒന്നേലും ഒണ്ടെന്നും അനുമാനിക്കാം. പിന്നെ ബ്ലക്കാരീന്റെ ആകെമൊത്തം സ്വഭാവോം അനോണീന്റെ കമന്റിലെ ധ്വനിയും ഒക്കെക്കൂടി ചേര്‍ത്തു നോക്കിയാല്‍ പ്രത്യുത സംഖ്യ ഒന്നില്‍ കൂടാനാണ് സാധ്യത :)

ഓട്: മിക്കവാറും വക്കാരി കൊല്ലുന്നതിനു മുന്നെ സന്തോഷ് എന്നെ കൊല്ലും :) ഒന്നെങ്കില്‍ ഒരു ഇന്‍ഷുറന്‍സ് എടുക്കണം അല്ലേല്‍ ഒരു തൂലികാനാമം സ്വീകരിക്കണം ;)

Santhosh said...

യ്യേ!

സസ്തനികളിടുന്ന വസ്ത്രം സ്വപ്നം കാണുന്നത് പുണ്യവര്‍ധകം എന്നാണോ ഈ പറഞ്ഞ് പഠിപ്പിച്ചു തന്നത്. ‘അയ്യേ’ എന്നു തോന്നിയത് എന്നിലെ പഴയ ഹൈസ്കൂള്‍ വിദ്യാര്‍ഥിക്കാവണം.

Kumar Neelakandan © (Kumar NM) said...

ഉമേഷേ, താങ്കളുടെ 5th പോയന്റ് ഞാന്‍ ബ്രേക്ക് ചെയ്യുന്നു..
“വക്കാരി ഒരു വ്യക്തിയല്ല..." എന്നുള്ള പോയന്റ്. അതു
വക്കാരി ഒരു പ്രസ്ഥാനമാണ്. ഈ അണ്ഡകടാഹത്തിന്റെ അഗാതനീലിമയില്‍ അലിയാന്‍ അറച്ചുനില്‍ക്കുന്ന ഒരു മഹാ പ്രതിഭാസത്തിന്റെ നി‌മ്നോന്നതങ്ങളില്‍ വിലയിക്കാതെ വിറൊണ്ടുനില്‍ക്കുന്ന ഒരു വലയത്തിന്റെ കലകലാന്നുള്ള കണ്ഠക്ഷോഭത്തിന്റെ അമൂര്‍ത്തങ്ങളായാ മൂര്‍ത്തിമത് ഭാവങ്ങള്‍ ബഹിര്‍ഗമിക്കുന്ന ചില രാസമാറ്റങ്ങള്‍ ആണ് വക്കാരി.
ആ രാസമാറ്റങ്ങള്‍ ആസിഡ് ഉല്പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ചില രാസ/ശബ്ദ മാറ്റങ്ങളില്‍ നിന്നും ഉണ്ടായതാണ് “ബ്ലക്കാര്‍” എന്ന വക്കാരി.

Adithyan said...

കുമാറേട്ടാ, വെള്ളമടിച്ചിട്ടാണോ കമന്റ് ചെയ്യാന്‍ ഇരിക്കുന്നത്? അഞ്ചാമത്തെ തിരുമുറിവ് ഒരു ഡീസന്റ് വ്യക്തിയെക്കുറിച്ചുള്ള് വ്യത്തിഹത്തിയ ആരുന്നു.

വക്കാരീനെപ്പറ്റിയുള്ളത് ഒരു ജെനറല്‍ സ്റ്റേറ്റ്മെന്റ് ആരുന്നു. ആ പോയന്റിന് നമ്പര്‍ ഇല്ല. പിന്നെ നിങ്ങള്‍ രണ്ടു പേരും പറഞ്ഞത് എന്താണെന്ന് ഞാന്‍ പഠിച്ചോണ്ടിരിക്കൂന്നു, എന്തേലും മനസിലായാല്‍ അറിയിക്കാം.

Kumar Neelakandan © (Kumar NM) said...

ആദിത്തെയ്യാ... അതികം താമസിക്കാതെ അറിയിച്ചാല്‍ നന്നായിരുന്നു.. ഇവിടെ ഇന്ത്യയില്‍ 2:30 മണിയാകാറായി.
അല്ലെങ്കിലിനി നേരം വെളുത്തിട്ട് പറഞ്ഞാല്‍ മതിയാകും.

കാരണം മുല്ലപൂ ഇന്ന് ഉണര്‍ന്നു വന്നു നോക്കുമ്പോള്‍ കൈയ്യില്‍ ഗ്ലോബിനു പകരം ചെവിയില്‍ ചെംബരത്തിപൂവ് വയ്ക്കേണ്ട അവസ്ഥയാവും ആ പാ‍വത്തിന്.

ഇവിടെ ചെമ്പരത്തി വിരിയാന്‍ ഇന്യും ടൈ എടുക്കും. സാരമില്ല. എങ്കിലും നടക്കട്ടെ!

ബിന്ദു said...

അങ്ങനെയിരിക്കുമ്പോള്‍ ഇടയ്ക്കു ചാടി അമിട്ട് പൊട്ടിക്കുന്ന ജീവി, സോറി ബ്ലോഗ്ഗര്‍ ആര്? ക്ലൂ വേണമെങ്കില്‍ തരാം. :)

aneel kumar said...

അതാരാ അങ്ങനെയൊരു ചാമുണ്ടി ബ്ലോഗര്‍?

Adithyan said...

അവടെ ചെമ്പരത്തി ടൈ ഒക്കെ കെട്ടിയാണോ വിരിയുന്നത്? ;))

നിങ്ങള്‍ രണ്ടാളും നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ അന്തരാളങ്ങളിലേക്കൂളിയിട്ടിറങ്ങി വെറുതെ റ്റൈം വേസ്റ്റ് ചെയ്യാതെ എന്റെതായ ഒരു നിര്‍വ്വചനം കൊടുക്കാന്‍ തീരുമാനിച്ചു. അതായത് 1967-ഇല്‍ ചൈനയില്‍ സംഭവിച്ചതെന്ത്? 1982-ല്‍ കംബോഡിയയില്‍ സംഭവിച്ചതെന്ത്? അല്ലെങ്കില്‍ 1999-ല്‍ ടാന്‍സാനിയയില്‍... എന്തിന് 2004-ല്‍ ലാവോസില്‍ എന്തു സംഭവിച്ചു?

ഇപ്പോള്‍ മനസിലായില്ലേ? എല്ലാം പരസ്പരം ബന്ധപ്പെട്ട സംഭവങ്ങള്‍ തന്നെ.

viswaprabha വിശ്വപ്രഭ said...

ഇതൊരു അവിയല്‍ കമന്റാണ്. കാരണമെന്താണെന്ന് വക്കാരിയോട് അവസാനം പറയാം.

അനിലേ,
ഞാന്‍ അങ്ങനെ ഫില്‍ടര്‍ കോപ്പി പതിവാക്കിയിട്ടൊന്നുമില്ല.
മിക്കവാറും എല്ലാ പോസ്റ്റുകളും കമന്റുകളും വായിക്കും. ഇപ്പോളിപ്പോള്‍ അതിനു കുറെയേറെ സമയം വേണ്ടി വരും. കുറച്ചുകൂടി കഴിഞ്ഞാല്‍ അതും പറ്റാതെ വരും.

തിരക്കുകൂടുന്ന സമയങ്ങളില്‍ പത്തിരുനൂറു കമന്റുകള്‍ ഒരുമിച്ചുകാണുമ്പോള്‍ ആണു പ്രശ്നം.
ഔട്ട്‌ലുക്ക് 2003 ആണ് ഉപയോഗിക്കുന്നത്. (പത്തുനൂറു ഫോള്‍ഡറുകള്‍ ഉണ്ടെന്നറിയാമല്ലോ). അതിലെ ഒരു ഫോള്‍ഡര്‍ കമന്റുകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ജീമെയില്‍ മാത്രം വന്നു വീഴാനുള്ളതാണ്. അവയ്ക്കു കീഴില്‍ പല സെര്‍ച്ച് ഫോള്‍ഡറുകള്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്.
വിശ്വം, വിശ്വേട്ടന്‍, വിശ്വപ്രഭ , വിശ്വന്‍ എന്നിങ്ങനെ പലതരത്തിലും വരാം. അതുകൊണ്ട് വിശ്വ എന്നു മാത്രം വെച്ചാണ് ഒരു സെര്‍ച്ച് ഫോള്‍ഡര്‍. (വിശ്വ എന്നു വെച്ചാല്‍ വിശ്വേ-യും വരും, പക്ഷേ വിശ്വസിക്കാന്‍ പറ്റില്ല, വിശ്വാസം തുടങ്ങിയ വാക്കുകളും ഉണ്ടാവും കൂടെ).

മൊത്തത്തില്‍ പിന്മൊഴികള്‍ വായിച്ചുപോവാന്‍ ഏറ്റവും നല്ല രീതി ഇതാണെന്നു തോന്നുന്നു. ആദ്യം വളരെയധികം കമന്റുള്ള പോസ്റ്റില്‍ പോയി അതും കമന്റുകളും മുഴുവനായി വായിച്ചുതീര്‍ക്കുന്നു.‍ തിരിച്ച് ഔട്ട്‌ലുക്കില്‍ പോയി ആ പോസ്റ്റിന്റെ കമന്റുകള്‍ മൊത്തമായി ‘Mark as read' എന്നു കൊടുക്കും. ഇങ്ങനെയുള്ളതൊക്കെ കഴിഞ്ഞാല്‍ ചുരുക്കം കമന്റുകള്‍ വന്നവയും (സമയമുണ്ടെങ്കില്‍) അതിന്റെ പോസ്റ്റും വായിക്കും. പോസ്റ്റില്‍ ക്ലിക്ക് ചെയ്യാന്‍ നേരമില്ലെങ്കില്‍ ആ കമന്റുകള്‍ ഫ്ലാഗ് ചെയ്തുവെക്കും. പിന്നെ ആഴ്ചവട്ടം എത്തുമ്പോള്‍ ആ പോസ്റ്റും ബ്ലോഗ് മൊത്തമായും ഇങ്ങനെ വായിച്ചുതീര്‍ക്കും!

ഉദാഹരണത്തിന് ഇന്ന് ദുര്‍ഗ്ഗയുടെ ബ്ലോഗിലായിരുന്നു വിശേഷാല്‍ സഞ്ചാരം. കൂട്ടത്തില്‍ യാഹൂ 360 തുടങ്ങി അയല്‍പ്പക്കത്തും ഒക്കെ പോയി. ഇനി ഒരു 2-3 മാസത്തേക്ക് അവിടെയൊന്നും വിശദമായി ചുറ്റിക്കറങ്ങല്‍ ഉണ്ടാവില്ല മിക്കവാറും. അട്ടത്തുകയറ്റിയ പഴയ പോസ്റ്റുകള്‍ കണ്ടിട്ട് സങ്കടം സഹിച്ചില്ല!

ബ്ലോഗുകള്‍ നഷ്ടപ്പെടുത്തുന്നവരോടും ബ്ലോഗ് മൊത്തമായോ പോസ്റ്റുകളായോ കമന്റുകളായോ ഡീലിറ്റ് ചെയ്യുന്നവരോടും ഞാന്‍ സെറ്റില്ല, പങ്കു വെട്ടും എന്നു പ്രത്യേകിച്ച് പറയണ്ടല്ലോ.

ചിലരുടെ പോസ്റ്റുകള്‍ (അവര്‍ പിന്മൊഴി ജീമെയിലിലേക്കയച്ചില്ലെങ്കിലും) എന്റെ മെയില്‍ ബോക്സില്‍ വരാന്‍ rmail എന്നൊരു പരിപാടി ചെയ്തുവെച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് നമുക്കൊക്കെ ഉപയോഗിക്കാവുന്ന ഒരു post collector ആക്കി മാറ്റാന്‍ എന്തുചെയ്യാമെന്നാണ് പഠിക്കുന്നത്. PDF പരിപാടിയും ഇതില്‍ ചേര്‍ത്തുനോക്കണം.

ഉമേഷിന്റെ ബ്ലോഗ് ഇടയ്ക്കൊക്കെ ഒന്നുകൂടി ചെന്നു വായിക്കും. അയാളുടെ സ്പാമരക്കൂടോത്രം കാരണം ചില കമന്റുകളൊക്കെ മിസ്സായിക്കാണും. എന്തെങ്കിലും എഴുതുന്നതിനുമുന്‍പ് നന്നായി വായിച്ചുപഠിക്കേണ്ടി വരും ചിലപ്പോള്‍. അതുകൊണ്ട് പലപ്പോഴും പിന്നേക്കു വെക്കും. ഉടന്‍ കമന്റെഴുതാനുള്ള ത്വരയെ എങ്ങനെയെങ്കിലും മറി കടക്കേണ്ടി വരും ഇതുപോലെ ചര്‍ച്ചകളും നിരീക്ഷണങ്ങളും നടക്കുന്ന പല ബ്ലോഗുകളിലും. വിശദമായി കാര്യകാരണസഹിതം അഭിപ്രായം പറയണം; എങ്കില്‍ പിന്നെ പിന്നെ യാവട്ടെ!ഫലം? നിതാന്തമൌനം!
കമന്റുകള്‍ എഴുതാനും ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമല്ലോ. കുറേ എഴുതിക്കഴിഞ്ഞ സമയത്ത് എന്തെങ്കിലും കാരണവശാല്‍ സൈറ്റുമായുള്ള കണക്ഷന്‍ പോകും. (സൂക്ഷിച്ചു Refresh ചെയ്താല്‍ ചിലപ്പോള്‍ രക്ഷപ്പെടും!) മറ്റു ചിലപ്പോള്‍ (ഉമേഷിന്റെ വേര്‍ഡ്പ്രെസ്സ് പോലുള്ളിടങ്ങളില്‍) പ്രിവ്യൂ ചെയ്യാനൊന്നുമൊക്കില്ല. കഷ്ടപ്പെട്ട് ടൈപ്പുചെയ്ത് ഒടുവില്‍ വിരല്‍ത്തുമ്പുകളുടെ തേമാനം വേയ്സ്റ്റ് ആക്കുന്നത് അത്ര ഇഷ്ടമല്ല.
അതുകൊണ്ട് 2-3 വരിയില്‍ കൂടുതലുള്ള കമന്റുകളൊക്കെ പകുതിവെച്ച് ഔട്ട്ലുക്കില്‍ ന്യൂ മെയില്‍ തുറന്ന് അതില്‍ ടൈപ്പ് ചെയ്യും. ഇടയ്ക്ക് പീസി ചത്താലും ഞാന്‍ ചത്താലും autosaved draft copy അതിലുണ്ടാവുമല്ലോ. മാത്രമല്ല, ചെറിയ കമന്റു പെട്ടിക്കു പകരം വലിയ സ്ക്രീനില്‍ പെരുമാറുകയും ചെയ്യാം. ഒടുക്കം, എല്ലാം കണ്ട് തൃപ്തിയായതിനു ശേഷം, നേരെ കമന്റു പെട്ടിയിലേക്ക് വീണ്ടും കോപ്പി/പേസ്റ്റ് ചെയ്ത് പ്രിവ്യൂ, പബ്ലിഷ്.

റമദാന്‍ വരുന്നു. ചിലപ്പോള്‍ സമയം കൂടുതല്‍ കിട്ടിയേക്കും.

(മുല്ലപ്പൂ കാലത്ത് എണീറ്റപ്പോള്‍ തന്നെ ഞാന്‍ ഈ പോസ്റ്റ് വായിച്ചിരുന്നു. മനസ്സിലുണ്ടെങ്കില്‍ മനോരമയില്‍ മാത്രമല്ല സിബുറോളിലും കാണാമല്ലോ!)

അതു പറഞ്ഞപ്പോഴാണ് ഒരു കാര്യം കൂടി ഓര്‍മ്മ വന്നത്: ഇന്‍ഡിക് ലിസ്റ്റില്‍ ഒരു ദ്രമിളശിരോമണി ചോദിച്ചു: ഇന്‍ഡിക് ഭാഷകളില്‍ മൊത്തം എത്ര വെബ് പേജുകള്‍ ഉണ്ടെന്നറിയാന്‍ വല്ല വഴിയുമുണ്ടോ എന്ന്. ഞാന്‍ സിബുറോളിന്റെ ലിങ്കു കൊടുത്ത് ‘ദാ, വേണേങ്കില്‍ ഇങ്ങനെയുണ്ടാക്കിക്കോ’ എന്നു മറുപടിച്ചു.ആശാനും കൂട്ടര്‍ക്കും പെരുത്ത് ഇഷ്ടമായി എന്നു തോന്നുന്നു. ഇപ്പോള്‍ ml മാറ്റി ta ഒക്കെ ആക്കി കളിക്കുകയാവും! ;)

ഇന്നു മോന്തിയ്ക്ക് ന്റെ ബീടര് ഒക്കെ ഇബ്ടെ ബന്ന് ചേര്‍ന്ന്‌. ഫില്‍ട്ടര്‍ കോപ്പികളുടെ എണ്ണം ഇനിയും കൂട്ടേണ്ടി വരും!

പെട്ടെന്ന് ഇതൊക്കെ ഒന്നു വിളിച്ച് പറയാന്‍ തോന്നി. അതുകൊണ്ട് ഇവിടെ എഴുതി എന്നു മാത്രം.ഇന്നത്തെ പിന്മൊഴിത്താരമല്ലേ മുല്ലപ്പൂ!

വക്കാരീ, ബീടരും കുട്ട്യോളും ഒക്കെ ആയാല്‍ മനസ്സിന്റെ സമനിലയൊക്കെ ഒരു ലെവലായി, കോണി വെക്കാതെ തന്നെ തെങ്ങിന്റെ മോളില്‍ കേറുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?

ബിന്ദു said...

അയ്യോ... അനില്‍‌ജിക്കു മനസ്സിലായില്ലേ? ഒരു ക്ലൂ കൂടി തരാം. പേരിലും സ്ഥലപ്പേരിലും ‘സ’ ഉണ്ട്. വിശ്വംജി തെറ്റിദ്ധരിച്ചൊ ആവോ?

Santhosh said...

ഒരു പുടീം കിട്ടണില്ലല്ല്... അങ്ങ് തെളിച്ച് പറ ബിന്ദ്വേ!

ഉമേഷ്::Umesh said...

സ്ഥലപ്പേരില്‍ സ ആണോ, സി അല്ലേ, ബിന്ദ്വേ?

(അതോ ഇനി സീ ആണോ? സൂ ആകാതിരുന്നാല്‍ മതി :-) )

ഉമേഷ്::Umesh said...

മേല്‍പ്പറഞ്ഞ ജീവിയുടെ അമിട്ടുകള്‍, വല്ലപ്പോഴുമായാലെന്താ, ഒന്നൊന്നര അമിട്ടു തന്നെ!

അവസാനത്തേതും അതിനു മുമ്പുള്ള രണ്ടെണ്ണവും ക്ഷ പിടിച്ചു :-)

ബിന്ദു said...

ഉമേഷ്‌ജീ നിര്‍ത്തി നിര്‍ത്തി വായിക്കൂ..എന്നാലല്ലേ? ഞാന്‍ പറഞ്ഞത് സ ഉണ്ട് എന്നാണ്. എന്നാലും സന്തോഷിനത് കണ്ടിട്ട് തലയില്‍ തപ്പാന്‍ തോന്നിയതെന്താണോ. :)വല്ലപ്പോഴും ആയതുകൊണ്ട് വളരെ ഇഫക്ടീവ് ആണ്.

ഉമേഷ്::Umesh said...

സന്തോഷിന്റെ ഒരമിട്ടു് ഇപ്പോഴാണു പൂര്‍ണ്ണമായി ആസ്വദിച്ചതു്. പെരിങ്ങോടന്റെ കുതിരവണ്ടി വായിച്ചതു് ഇപ്പോഴാണു്.

നേരത്തേ വായിച്ചപ്പോള്‍ എട്ടിലെത്തുന്നതിനു മുമ്പുള്ള ബാലന്‍ ഹൈസ്കൂളിലെത്തിയാലുള്ള സ്ഥിതിയെപ്പറ്റിയായിരുന്നു ഓര്‍ത്തതു്.

:)

അനംഗാരി said...

എനിക്ക് ചിരിക്കാന്‍ വയ്യ!എന്റെ നടുവുളുക്കും. ഭാര്യ ചോദിക്കുന്നു എന്താ‍, എന്താന്ന്! ഞാനെന്താ പറയുക?.
മുല്ലപ്പൂവിന്റെ സുഗന്ധം ഇതിലുടനീളം നിറഞ്ഞു നില്‍‌ക്കുന്നു.
നാളെ വിവാഹ മോചനത്തിനുള്ള കാരണങ്ങളില്‍ ഒന്നായി നിയമത്തില്‍ ബ്ലോഗ് ഭ്രാന്ത് എന്നൊരു കാരണം കൂടി എഴുതി ചേര്‍ക്കുന്ന കാ‍ലം വിദൂരമല്ല എന്ന് മനസ്സ് പറയുന്നു. ജാഗ്രതൈ!

റീനി said...

മുല്ലപ്പൂ, കഥ വളരെ ഇഷ്ട്ടമായി. നല്ല ഭാവന. സ്വതവെയുള്ള വാസനക്ക്‌ പുറമെ മുല്ലപ്പൂവിന്‌ കഥ എഴുതുന്നതിനും നല്ല വാസനയുണ്ടെന്നു തെളിയിച്ചിരിക്കുന്നു.

മുല്ലപ്പൂ said...

കമെന്റിയ എല്ലവര്‍ക്കും നന്ദി.
ഒബി,വല്യമ്മായി,ദിവാ, ഇക്കാസ്, ജ്യോതി,സൂര്യോ,ചെച്യമ്മേ, കല്യാണി,കുട്ടമേനോന്‍,ശ്രീജി,അര,ശിശു,ശനിയന്‍,വളയം,റീനി,കുടിയന്‍. : :)

ന്റെ ബ്ലൊഗ് പരമ്പര ദൈവങ്ങളേ,

ആകെ മൊത്തം ഇവിടെ എന്താ സംഭവിച്ചെ?.
ഓണത്തിനു ബ്ലോഗിശ്ശേരി, ബ്ലോവിയല്‍, ബ്ലോരന്‍ ഒക്കെ ഉണ്ടാക്കിയോ ബിന്ദൂട്ടി.
ചര്‍മ്മകാന്തിക്കു ചന്ദ്രിക സോപ്പു തേച്ചിരിക്കുന്ന വക്കാരിയെ ഓര്‍മിപ്പിക്കല്ലേ ഉമേഷേട്ടാ. ക്ല‍ബില്‍ (അല്ലേ ?)വക്കാരി വക്കരിണികളുടെ “വാക്കാരീ സങ്കല്പം“ എന്ന ഒരു പോസ്റ്റും ഓര്‍ത്തു.
അതിനിടക്കു ഇതും സംഭവിച്ചോ ? ബ്ലക്കാരി അനിലേട്ടനെയും വിസിറ്റ് ചെയ്തോ ?
കുമാറെ, ഏണി ആനപ്പുറത്തെക്കാണോ, മരത്തിന്മേലെക്കണോ ചാരിയെ?

ആദീ, ഗവേഷണ വിദ്യര്‍ത്ഥിക്കു എത്രയാ ഭര്യമാരു എന്നു ( വര്‍ണ്ണ്യത്തിലാശങ്ക വെണോ?)

സഞോഷേ, അമിട്ടുകള്‍ കണ്ടു സന്തോഷമായി.
ദേവേട്ടാ, സ്വപ്നം കാണുന്ന ലിസ്റ്റ് ഇനിയും നീളുമോ ? സ്വപ്ന യന്ത്രം വാങ്ങിക്കുന്ന കാര്യം എന്തായി ? വക്കാരി ഇനി അതിനു ഹെല്പുംന്നു തോന്നണില്ല.

വിശ്വേട്ടന്‍, ഫില്‍ട്ടെറിലേക്കു ‘വിശ്വേച്ചി‘ എന്നും കൂടി ചേര്‍ക്കൂട്ടോ.

SISIRAM said...

dñYïöiêjñ hkiêqð öfëêLt FYñªîñ Alöus JlïYJqñhêiú

EïŸöq JñjïOþñ Sêu šïlïiïv Jûñ höösu öö½lú Fª djïdêTïiïv

Jlï“aiù.öfëêLú öoçêˆú.