Thursday

ഓമനപ്പേര്

കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ വിളിച്ചു.
“ചേച്ചീ, ഇതു ഞാനാ ”
മറുപടി ഒന്നും കേള്‍ക്കാത്തതു കൊണ്ടാവും വീണ്ടും.
“ഇതു ഞാനാ.. ഞാന്‍”
പിന്നെ അറിഞ്ഞോ അറിയാതെയൊ ഇതും
“ചേച്ചി എന്നെ എന്താണു വിളിച്ചിരുന്നതെന്നു ഞാന്‍ മറന്നു”

ഇല്ലാത്ത അനിയന്റെ കുറവുനികത്തിയ അവനേയും,
അവനില്ലാത്ത ചേച്ചിയുടെ അധികാരം കൈപ്പറ്റിയ എന്നേയും,
കാലം എവിടെയോ ഉപേക്ഷിച്ചിരുന്നു.

ഓമനപ്പേരുകളെ ഉപേക്ഷിക്കാന്‍ ഞാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

40 comments:

സു | Su said...

ഇങ്ങനെയാണെങ്കില്‍ അങ്ങനെയൊരു അധികാരം ഇല്ലാതിരിക്കുകയായിരുന്നു നല്ലത്. എന്നാലും കാലം മാറുമ്പോള്‍ വന്ന് ചേരുന്ന മറവി പലപ്പോഴും അനുഗ്രഹമാകും.
ഓമനപ്പേരുകള്‍ ആരും ഉപേക്ഷിക്കേണ്ടി വരാതിരിക്കട്ടെ.

ദില്‍ബാസുരന്‍ said...

മുല്ല ചേച്ചീ,
ഈ അനിയനെ ദില്‍ബൂന്ന് എപ്പ വിളിച്ചാലും വിളി കേള്‍ക്കും ട്ടോ.
മറക്കില്ല. :-)
(ഇനി അഥവാ മറന്നിട്ടുണ്ടെങ്കില്‍ “ഡാ ദില്‍ബാ... അടിച്ച് നിന്നെ” എന്ന അപൂര്‍വ മന്ത്രം ഉരുക്കഴിച്ചാല്‍ മതി. അപ്പൊ ഓര്‍മ്മ വന്നോളും) :-)

Anonymous said...

സേം പിഞ്ച്! എനിക്കിതുപോലെ തന്നെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്...

വക്കാരിമഷ്‌ടാ said...

നന്നായിരിക്കുന്നു.

അതുല്ല്യേച്ചിയുടെ പെട്ടെന്നെഴുതി തീര്‍ത്ത കഥകള്‍ ഓര്‍മ്മ വരുന്നു.

ഇങ്ങിനെയൊന്നുമല്ലെങ്കിലും നമ്മളെ ഇപ്പോഴും നല്ലപോലെ ഓര്‍ത്തിരിക്കുന്ന പണ്ടത്തെ ചില പരിചയക്കാരെ കാണുമ്പോള്‍ അവരുടെ പേരു പോലും മറന്ന് പോകുന്നത് എന്റെ അപ്പോഴത്തെയും ഇപ്പോഴത്തെയും അഹങ്കാരത്തിന്റെ ഫലമായിരിക്കാം. അവര്‍ എനിക്ക് തന്ന വിലയുടെ ആയിരത്തിലൊരംശം പോലും ഞാന്‍ അവര്‍ക്ക് കൊടുത്തില്ല. എന്തൊക്കെയോ ആണ്/ആയി എന്നൊക്കെയുള്ള തോന്നലുകളുടെ ഫലമായിരിക്കാം :(

വല്യമ്മായി said...

നന്നായി

വളയം said...

ഇയ്യിടെ ഒരിക്കല്‍ പഴയ സ്‌കൂള്‍ വിടവങ്ങല്‍ ഫോട്ടോയിലൂടെ കടന്നുപോയപ്പോള്‍ ഒട്ടൊരു ജാള്യതയോടെ തിരിച്ചറിഞ്ഞു.
അന്ന് ‘പടി പാതി ചാരി തിരിച്ച്പോയ’വരെയും “ഓര്‍ക്കാം എല്ലായ്പ്പൊഴും, ഓര്‍ക്കുക വല്ലപ്പോഴും’ എന്നെഴുതിയവരെയും ഞാന്‍ മറന്നുവല്ലോ.

Obi T R said...

ഓനമപ്പേരുകള്‍ എന്തിനാണു ഉപേക്ഷിക്കുന്നേ?

ഞാന്‍ അടുത്ത കാലത്തു ജനശതാബ്ദിയില്‍ വെച്ചു കണ്ട ഒരു പഴയ സഹപാഠിയെ അവന്റെ പേരു ഓര്‍ക്കാന്‍ പറ്റിയില്ല എന്ന ഒറ്റ കാരണം കൊണ്ടു, അവന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഞാന്‍ പെട്ടപാട് എനിക്കു മാത്രമെ അറിയൂ. പിന്നീട് നിന്നും ഇരുന്നും തലകുത്തി നിന്നുമൊക്കെ അവന്റെ പേരു ഓര്‍ത്തെടുത്തിട്ടാണു ഞാന്‍ ജനശതാബ്ദിയിലെ മറ്റൊരു യാത്രയില്‍ അവന്റെ അടുത്തേക്കു ചെന്നതു.

എന്റെ ഒപ്പം ഏഴാം ക്ലാസ്സില്‍ പഠിച്ച നാല്പത്തിയാറുപേരില്‍ നാല്പത്തിനാലുപേരുടേയും പേരുകള്‍ ഞാന്‍ ഓര്‍ത്തിക്കുന്നു, ഒരു ദിവസം അന്നത്തെ ഗ്രൂപ്പ് ഫോട്ടോ എടുത്തു മുഴവന്‍ സഹപാഠികളുടേയും പേരെഴുതാന്‍ ശ്രമിച്ചു, രണ്ടെണ്ണം ഒഴിച്ചു ബാക്കിയെല്ലാരേയും പിടികിട്ടി.

മുല്ലപ്പൂ || Mullappoo said...

സു: ശരിയാണ്.
ദില്‍ബൂ: ദില്‍ബൂന്നു തന്നെ ഉറപിക്കാം ല്ലേ വിളി.
ഇഞ്ചി: :) എഴുത്.
വക്കാരി : :)
നമ്മളൊടു വളരെ സ്നെഹമായി സംസാരികുമ്പോള്‍ മറവിയുടെ മാറാപ്പില്‍ നമ്മള്‍ അവരുടെ പേരു തേടുന്നതു ഒരു ദുരവസ്ഥ തന്നെ.

വല്യമ്മായി: :)
വളയം: :) ബൈ പറയുമ്പോള്‍ നമ്മള്‍ വിചാരിക്കും ഇവരെ ഒന്നും മറക്കില്ല എന്നു. പക്ഷേ അതു തെറ്റാണെന്നു പിന്നീടു മന്‍സ്സിലാവും.

ഒബി : :)കാലം ശാരീരികമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ തല്‍ക്കലത്തെക്കെങ്കിലും രക്ഷപെടാം.

ഓമനപ്പേരുകള്‍ ബന്ധത്തിന്റെ ദൃഡത കൂട്ടുമെങ്കിലും, കാലം അതിനെ മായ്കുമ്പോള്‍ ഉപേക്ഷികലാവുമോ ബുദ്ധി.

അരവിന്ദ് :: aravind said...

ഉം.
കൊള്ളാം, കുഴപ്പമില്ല.

അടുത്തത് പോരട്ടെ. :-)

പല്ലി said...

അത്ര അടുപ്പമുള്ളവരെയാണു നാം ഓമനപ്പേരില്‍ വിളിക്കുന്നതു.അതു മറന്നു എന്നു പറയുമ്പോള്‍ മുല്ലപ്പൂവിന്റെ ആത്മാര്‍ത്ഥ്തയാണു ചോദ്യം ചെയ്യപ്പെടുന്നതു.

kumar © said...

ഓമനപ്പേരുകളെ മാത്രമല്ല എന്തിനേയും ഉപേക്ഷിക്കാന്‍ നമ്മളൊക്കെ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

ചിലപ്പോള്‍ ഒരു ജനിമൃതിയുടെ പഠനം തന്നെ വേണ്ടിവരും. കാരണം മറവിയുടെ ബാക്കി എന്നു പറയുന്നത്, വീണ്ടും തിരിച്ചുവരുന്ന ഓര്‍മ്മകളാണ്. ഇതാണ് മനുഷ്യരാശിയുടെ ശാപം.

ശ്രീജിത്ത്‌ കെ said...

നല്ല ആഖ്യാനം. പക്ഷെ ഓമനപ്പേരുകളെ മറക്കേണ്ട ആവശ്യം എനിക്ക് ഇതില്‍ നിന്ന് തോന്നുന്നില്ല. ഓമനപ്പേരു കൂടുതല്‍ ഉപയോഗിച്ചാല്‍ ശരിക്കുമുള്ള പേരു മറന്നു പോകുമോ?

ശിശു said...

ചേച്ചീ, ഇതു ഞാനാ ശിശു.. എന്നെയും തിരിച്ചറിയുന്നില്ലേ, ഞനിവിടെ ഈ ആത്മഹത്യാമുനമ്പില്‍ കയറി നിന്നിട്ട്‌ കാലുകഴയ്കുന്നു.. ചേച്ചിക്കീശിശുവിന്റെ കൂട്ട്‌ എപ്പഴുമുണ്ടാകും..ട്ടോ.

Obi T R said...

എല്ലാരും മണ്ടന്‍ മണ്ടന്‍ എന്നു വിളിച്ചു ശ്രീജിത്ത് എന്ന പേരു മറന്നു പോകുമോ എന്നാവും ശ്രീജിത്തിന്റെ പേടി.

ബിന്ദു said...

ഇത്ര മറവിയോ? ഡോക്ടറെ കാണൂ വേഗം.:) ഒരു ടെസ്റ്റിങ്ങ് : എന്റെ പേരെന്താ?

അചിന്ത്യ said...

ഇയ്യ്യ്യൊ ...പേടിപ്പിക്കാതെ കുഞ്ചീ...പിടിച്ച് നിര്‍ത്യാ നിക്കണതായി ഒന്നൂല്ല്യാ. വാതിലിങ്ങനെ തുറന്ന് വെക്ക്യാ. വരണോര് വരട്ടെ , പോണോര് പോട്ടേ.നമ്മക്ക് സ്നേഹം വരുമ്പോ നമ്മള്‍ ഓമനപ്പേര് വിളിക്കുണു, അതു കേക്കാന്‍ യോഗല്ല്യാത്തോര് പോട്ടേന്നേ.നമ്മള്‍ അവരെ പക്ഷേ എപ്പഴും ആ പേര് ചൊല്ലിത്തന്നെയല്ലെ വിളീക്കൂ.
ന്റ്റെ പല്ല്യേ... ആല്‍മാര്‍ത്ഥാത്യൊക്കെ ചോദ്യം ചെയ്യേ?അടി അടി...
കുമാര്‍‍ ..ജനിമൃതി...ന്റ്റെ കടവുളേ...എന്‍ കൊളന്തയ്ക്ക് എന്നാച്ച്?

kumar © said...

അചിന്ത്യ ടീച്ചറേ, അപ്പോള്‍ എനിക്ക് എന്നമോ ആച്ച് അല്ലേ? ഇനി അതു വട്ടാണോ? ജനിമൃതികളെക്കുറിച്ചൊക്കെ ഞാന്‍ പറയുന്നു അല്ലേ?

അങ്ങനെയാണെങ്കില്‍ ഒരു സത്യം പറയട്ടെ? എന്താ സംഭവിച്ചതെന്നു പറയട്ടെ?

ആച്ച്വലീ, (ഇനി എല്ലാം അല്പം കടുപ്പിച്ചു വായിക്കണം) ഞാന്‍ രാവിലേ നടക്കാനിറങ്ങിയപ്പോള്‍ അണ്ഡകടാഹത്തിലെ മരവിച്ചുകിടന്ന മഞ്ഞയില്‍ ഒളിഞ്ഞിരുന്ന അഗാധ നീലിമ എന്നോട് ചോദിച്ചു നീ എവിടെ പോകുന്നു ഉണ്ണീ എന്ന്. ഞാന്‍ പറഞ്ഞു, മുല്ലപ്പു ഒരു ബ്ലോഗെഴുതി, അതില്‍ ഒരു കമന്റുവയ്ക്കാന്‍ പോകുന്നു എന്ന്. അപ്പോള്‍ അഗാധ നീലിമയുടെ അടിയില്‍ കിടന്ന അണ്ഡ കടാഹം എന്നോട് പറഞ്ഞു, നീ അവിടെപോയി ജനിമൃതികളെക്കുറിച്ച് എഴുതൂ എന്ന്.
ഞാന്‍ അടുത്തുകണ്ട ഇന്റര്‍നെറ്റ് കഫേയില്‍ കയറി.
അവിടെ തമിഴ് പുലികള്‍ ഇന്റര്‍നെറ്റില്‍ ഗെയിം കളിക്കുന്നു. അവരുടെ നെഞ്ചില്‍ വിശ്രമിക്കുന്ന സയനൈഡ് ഗുളികകള്‍ ബോറഡിച്ച് കോട്ടുവായ ഇടുന്നു.
ഞാന്‍ പറഞ്ഞു, ഞാന്‍ ജനിമൃതികളെക്കുറിച്ച് എഴുതാന്‍ വന്നതാണ്. അപ്പോള്‍ അവരെനിക്കു തിരിച്ചറിവിന്റെ പായസച്ചോറു തന്നു അതു കഴിച്ച് ഞാന്‍ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ ഞാന്‍ ജനിമൃതികള്‍ അറിഞ്ഞവനായി. ഞാന്‍ ഖസാക്കില്‍ പോയി തുമ്പികളെ പിടിച്ചു.
ഞാന്‍ ഓഫ് യൂണിയന്റെ ഓഫീസിനു തീവച്ചു. അവിടെ കെട്ടിയിരുന്ന പശുക്കളെ കയറൂരിവിട്ടു. ചിലത്തിരുന്ന ചിത്തിരക്കിളികളെ കൂടുതുറന്നു വിട്ടു.
ചാന്‍ (മച്ചാന്‍ വര്‍ഗ്ഗീസ് സ്റ്റൈലില്‍ ‘ഞാന്‍’) ഇറങ്ങിഓടി.. എന്റെ പുറകെ ചങ്ങലയുമായി അവരും.
അത്രയേ സംഭവിച്ചുള്ളു അതിനാണോ ഈ കിടന്ന് എന്റെ കൊളന്തയ്ക്ക് എന്നമോ ആച്ച് എന്നും പറഞ്ഞ് നിലവിളിക്കണേ?

(മുല്ലപ്പൂവേ നീ ക്ഷമിക്കുക, നിന്റെ ക്ഷമയുടെ നെല്ലിപ്പലയില്‍ ആണ് ഞാന്‍ ഓഫാണി അടിച്ച് രസിക്കുന്നത് എന്നറിയാം. വേറേ വഴിയില്ല, ആരെങ്കിലും ഈഎ വഴി വരും ഈ ആണി വലിച്ചൂരി നിന്നെ മോചിപ്പിക്കാന്‍!)

ഇപ്പോള്‍ ഒരു പ്രപഞ്ചസത്യം ഞാന്‍ തിരിച്ചറിഞ്ഞു, ‘ഭ്രാന്തന്മാര്‍ എങ്ങനെ ഉണ്ടാകുന്നു എന്ന്’, കുടാതെ ഉത്തരാധുനീകതയുടെ പേറ്റ് നോവും.

ഇത്തിരിവെട്ടം|Ithiri said...

ഓമനപ്പേരുകള്‍ ഉപേക്ഷിക്കാവുമോ.. അത് ഒരു സംശയമാണ്. എന്നാലും മനുഷ്യബന്ധങ്ങള്‍ പേരില്‍ മാത്രമെതുങ്ങുന്ന ഒരു കാലത്ത് അതും അപ്രസക്തം...

ആ.... ഇത് ഓഫ് ആയോ . അറിയില്ല.

നന്നായിരിക്കുന്നു.

അചിന്ത്യ said...

ആ എന്നിട്ട് ഈ പ്രാന്ത് കണ്ട സൂമ ആ അണ്ഡകടാഹം എടുത്ത് ഒരു ഓമ്ലെറ്റ് ണ്ടാക്കി കല്ലൂന് കൊടുത്തു.

ദില്‍ബാസുരന്‍ said...

കുമാറേട്ടാ,
:D
ഉത്തരാധുനികന്‍.... ഹ ഹ ഹ

മിടുക്കന്‍ said...

ഇതെന്തൊന്നിത്‌..??
ഇതിലും നല്ല ഒരു കഥ ഞാന്‍ പറയാം..
....
വര്‍ക്കി : തൊമസേ, കുളിക്കാന്‍ പോയതാണൊ..?
തോമാ : "ശ്ശേ.. അല്ല.. ഒന്ന് കുളിക്കാന്‍.."
വര്‍ക്കി : "ഓാ...ഞാന്‍ കരുതി കുളിക്കാന്‍ പോയതായിരിക്കുമെന്ന്...."
....

ബ്ലൊഗുകാരെ കൊല്ലാന്‍ ഒരു കൃഷ്ണന്‍ നായരും, ഇവിടെ ഇല്ലാതെ പോയത്‌.. നമ്മടെ ഒക്കെ ഭാഗ്യം...

കുട്ടന്മേനൊന്‍::KM said...

നെടുനീളന്‍ കഥകളേക്കാ‍ള്‍ മിനിക്കഥകളാണ് മിടുക്കാ ആശയങ്ങള്‍ മനസ്സില്‍ തട്ടാന്‍ നല്ലത്. അതിന് കൃഷ്ണന്‍നായരെയൊന്നും കൂട്ടുപിടിക്കേണ്ട.
പുനത്തില്‍ കുഞ്ഞബ്ദൂള്ളയുടെ ചില നോവെല്ലെകള്‍ വായിച്ചപ്പൊള്‍ എനിക്ക് തോന്നിയത് തിരിച്ചായിരുന്നു.

Adithyan said...

പ്രാണന് പ്രിയ ആയിരുന്നവള്‍ ആരുമല്ലാതായി മാറാന്‍ അധികസമയം ഒന്നും വേണ്ടാത്ത ഈ ലോകത്ത് ഒരു ഓമനപ്പേരു കൊണ്ടുണ്ടാക്കിയ ബന്ധം തകരുന്നതില്‍ എന്തല്‍ഭുതം?

ശരിയാണ്, പേരുകള്‍ ഓര്‍ത്തെടുക്കാന്‍ ഞാനും പാടു പെടാറുണ്ട്.

ഓടോ: ആ കുമാറേട്ടന്‍ ചേകവനെ ആരേലും അങ്കത്തിനിടക്ക് വാളിന്റെ പിടി കൊണ്ട് തലക്കടിച്ചോ?

kumar © said...

ആദിത്യാ വേണ്ടാ മോനേ എന്റെ ഉത്തരാധുനികതയില്‍ പാണന്മാരുടെ പരിചമുട്ടുകളി വേണ്ട.

അചിന്ത്യ പറഞ്ഞ അണ്ഡകടാഹ ആമ്പ്ലേറ്റും അടിച്ച് ഒരു ചായയും കുടിച്ചിരിക്കയാണ് ഞാന്‍.ഒരു അങ്കം പോയിട്ട് ഒരു കുഞ്ഞിത്തല്ലിനുപോലുമിള്ള ബാല്യമില്ല.
നീ പോയിട്ട് പിന്നെ വാ മോനെ അങ്കത്തട്ട് ഉറച്ചശേഷം.

ഉമേഷ്::Umesh said...

മുല്ലപ്പൂ, കൊള്ളാം.

ഈ കുമാറിനു് എന്താ പറ്റിയതു്?

(അചിന്ത്യയ്ക്കെന്താ പറ്റിയതെന്നു പിന്നെ നമുക്കെല്ലാം അറിയാം :))

ആദിത്യനെന്താ പറ്റിയതു്?

എനിക്കെന്താ പറ്റിയതു്?

(എന്റെകൂടെ-മുന്നിലോ, പിന്നിലോ, പാര്‍ശ്വഭാഗങ്ങളിലോ-ഓടാന്‍ ആളുണ്ടോ? :))

kumar © said...

ഉമേഷേ, (വട്ടന്മാര്‍ മാഷേ എന്നു വിളിക്കാറില്ല)

എന്തായാലും മുന്നില്‍ തലയായി ഓടാന്‍ ഞാന്‍ ബുക്ക് ചെയ്തു കഴിഞ്ഞു. പിന്നില്‍ വാലിനും സൈഡില്‍ ചിറകിനും ഉള്ള ആള്‍ക്കാരെ നോക്കിയാല്‍ മതി.

പക്ഷെ ഒരു നിബന്ധന വട്ടന്മാരുടെ കൂട്ട ഓട്ടം ആണ് ഓട്ടത്തിനിടയില്‍ കടിച്ചാല്‍ പൊട്ടാത്ത ശ്ലോകങ്ങള്‍ ഒന്നും പാടില്ല. റ്ണ്‍ ഔട്ട് ആയിപ്പോകും.
അതു പോലെ ചെവിയില്‍ തിരുകാനുള്ള ചെമ്പര്‍ത്തിപൂവ് അവരവര്‍ കൊണ്ടുവരേണ്ടതാണ്.

ദില്‍ബാസുരന്‍ said...

കുമാരച്ചേകവരേ,
കുത്ത് വീളക്ക് തലയില്‍ വീണെന്ന് കരുതി അങ്കച്ചടങ്ങുകള്‍ തെറ്റിക്കരുത്. ചെറുബാല്യം മാറാത്തവരോടും സദ്യക്കിടയില്‍ കടുമാങ്ങ മൂന്നാമതാവശ്യപ്പെടുന്നവരോടും ‘കശ്മലന്മാരോടും’ അങ്കം പാടില്ല എന്നല്ലേ. പിന്നെ എന്തിന് ആദി ചേകവരെയൊക്കെ വെല്ലുവിളിക്കുന്നു.

മാറ്റച്ചുരിക ഞാന്‍ കുന്നംകുളത്ത് കൊടുത്ത് നന്നാക്കിയെടുക്കുന്നുണ്ട്. എന്നിട്ട് നമ്മുക്ക് അങ്കം കുറിക്കാം.

kumar © said...

അസുരാ അടുത്ത അങ്കം ഇവിടെ തന്നെ ആയാലോ?
മുല്ലപ്പൂവ് തിങ്കളാഴ്ച വരുമ്പോള്‍ ചെമ്പരത്തിപ്പൂവ് വയ്ക്കുന്ന അവസഥയിലാക്കിക്കൊടുക്കാം.

ഈ അചിന്ത്യ ടീച്ചറെവിടേ? എന്റെ നെറ്റിയില്‍ ഇവിടെ വട്ടിന്റെ തൊടുകുറി ഇട്ടത് ആ ടീച്ചറാര്‍ച്ചയാ...

ഉമേഷ് ചെമ്പരത്തിയും നെല്ലിക്കയും വാങ്ങാന്‍ പോയീ എന്നു കേട്ടത് ശരിയാണോ?

ഉമേഷ്::Umesh said...

കുമാരിലഭട്ടാ, അല്ല കുമാരവട്ടാ,

തലയായോ അതിനും മുന്നിലുള്ള ഏതോ അവയവമായോ ഓടാന്‍ തയ്യാറായി ആദി (-കുറുമാനല്ല, -ത്യന്‍) നില്‍പ്പുള്ളതറിയില്ലേ? അവനു വട്ടു ശകലം കൂടുതലായതിനാല്‍ പോസ്റ്റു മാറി വളയത്തിന്റെ പോസ്റ്റിലാണു് അതെഴുതിയതു്.

പണ്ടു് എഞ്ച്ചിനീയറിംഗ് ക്ലാസ്സില്‍ അര മണിക്കൂര്‍ വന്നു ക്ലാസ്സെടുത്തതിനു ശേഷം “അയ്യോ ചാപ്റ്റര്‍ മാറിപ്പോയി” എന്നു പറഞ്ഞിട്ടു് (അതുകഴിഞ്ഞു്, “നിങ്ങള്‍ എന്തോ നോക്കിയിരിക്കുകയാ, ഇതു വരെ ആര്‍ക്കും മനസ്സിലായില്ലേ?” എന്നു ഞങ്ങളോടൊരു ചോദ്യവും!) വേറേ ഒരു അദ്ധ്യായത്തില്‍ നിന്നു തലേന്നതിന്റെ ബാക്കി പഠിപ്പിച്ച ഒരു അദ്ധ്യാപികയെ ഓര്‍മ്മിപ്പിച്ചു ആദിത്യന്‍.

kumar © said...

അപ്പോള്‍ ഈ ടീച്ചര്‍മാരൊക്കെ വട്ടു കേസുകളാണോ ഉമേഷെ? (വട്ടനാണെങ്കിലും ജീവനില്‍ പേടിയുള്ളതു കൊണ്ട് ഞാന്‍ മുങ്ങി. തൃശ്ശൂരു പാലക്കാട് ഭാഗത്തു നിന്നും ഇടിവെട്ടാന്ന് ചാന്‍സ് ഉണ്ട്)

Adithyan said...

"ചെറുബാല്യം മാറാത്തവരോടും സദ്യക്കിടയില്‍ കടുമാങ്ങ മൂന്നാമതാവശ്യപ്പെടുന്നവരോടും ‘കശ്മലന്മാരോടും’
ദില്‍ബാ‍ാ‍ാ, ഇതില്‍ ഏതാണ്‍ടാ ഞാന്‍? അതറിഞ്ഞിട്ടു വേണം നെന്നോട് അങ്കം കുറിക്കണോ കുമാറേട്ടനോട് കുറിക്കണോ എന്ന് തീരുമാനിക്കാന്‍...

ഒരു അദ്ധ്യായം മാറിയതു പോയിട്ട് ഒരു സെമസ്റ്റര്‍ മാറി പഠിപ്പിച്ചാ പോലും ഞങ്ങളാരും അറിയില്ലാരുന്നു. :))

ക്യാമ്പസ് ഇന്റര്‍വ്യൂവിന്റെ സമയത്ത് ഒരു കൂട്ടുകാരന്റെ അടുത്ത് കഴിഞ്ഞ് സെമസ്റ്ററില്‍ ഏതൊക്കെ വിഷയങ്ങള്‍ ആയിരുന്നു എന്നു ചോദിച്ചു. ഏഴില്‍ രണ്ടെണ്ണം മാത്രമേ അവനു പറയാന്‍ കഴിഞ്ഞുള്ളു. അതില്‍ ഒന്ന് ഫസ്റ്റ് സെമസ്റ്ററിലേതാണ് പറഞ്ഞതും താനും. എന്തൊക്കെയാണേലും ലവനും ജോലി കിട്ടി കേട്ടാ...

ദില്‍ബാസുരന്‍ said...

ആദീ ഞാന്‍ ആള് മാറിപ്പറഞ്ഞതാ ;)

നമ്മള്‍ ടീമല്ലേ. ആരാടാ ഈ ബൂലോഗത്ത് ഞങ്ങളോട് ഡബിള്‍സ് അങ്കത്തിനുള്ളത്? ങേ... ങാ‍.....

ദില്‍ബാസുരന്‍ said...

കുമാറേട്ടാ,
ഞിങ്ങ ബേജ്ജാറാവണ്ടാന്നും. ഇവിടെത്തന്നെ അങ്കം. മുല്ലപ്പൂ=ചെമ്പരത്തിപ്പൂ!

(ഓടോ: നെടുമങ്ങാടീയം പോലെ കറുത്തീയം, ഉത്തരാധുനികീയം ഒക്കെ തുടങ്ങുന്നത് കണ്‍സിഡര്‍ ചെയ്തൂടെ?) :-)

kumar © said...

അതേയ് ഉത്തരാധുനികതയിലെ ആദ്യകമന്റ് ഇവിടെ ഇന്ന് രാവിലെ എന്റെ പേരില്‍ റെക്കോര്‍ഡായി. ഇനി പ്ലീസ് ആരും വരരുതെ അത് ക്ലൈ ചെയ്യാന്‍. വെറുതെ തല മണ്ണുതിന്നിക്കല്ലെ! (എന്റെ അല്ല)

അപ്പോള്‍ നിങ്ങള്‍ ആദിത്യനും അസുരനും ഡബിള്‍ തായമ്പക പോലെ ഡബിളങ്കത്തിനു വേഷം കെട്ടി അല്ലേ? (വേഷം എന്തിനു കൂടുതല്‍ കെട്ടുന്നു? മൊത്തം അതല്ലേ?)

Adithyan said...

നെടുമങ്ങാടീയം എന്നൊക്കെപ്പറഞ്ഞ് നാട്ടുകാരെപ്പറ്റി പരദൂഷണം പറഞ്ഞതിന് അവരെല്ലാം കൂടെ പെരുമാറിയതാണെന്നു തോന്നുന്നു കുമാറേട്ടന്‍ ഈ ഗതിയായിപ്പോയത് :))

ങാ.. അതെ ആരെങ്കിലും ഉണ്ടോ എന്നോടും ദില്‍ബുനോടും മുട്ടാന്‍? (ആരേലും വന്നാ നോക്കിക്കോണേ ദില്‍ബ്വേ)

ദില്‍ബാസുരന്‍ said...

ങേ.... ആദീ ദാ കുമാറേട്ടന്‍ വെല്ല് മാതിരി എന്തോ വിളിച്ചിരിക്കുന്നു.നീയൊന്നങ്ങട് ചെന്നേ. എന്റെ എന്തോ എന്ന് ഇവിടെ എവിടെയോ കളഞ്ഞ് പോയി.ഞാന് തിരിച്ച്‍ വന്ന് പ്പൊ ശര്യാക്കിത്തരാം.

പിന്നെ അമ്മ എപ്പൊഴും പറയും “മോനേ രാത്രി ബൂസ്റ്റൊക്കെ കുടിച്ച് ഉറങ്ങാന്‍ പോകുന്നേന് മുമ്പേ ഒരു ചെറുപഴം പാലിലടിച്ച് കഴിയ്ക്കണേ“ എന്ന് . അമ്മ പറഞ്ഞാല്‍ പിന്നെ...(അമ്മേ.. ഇത് ഞാന്‍ ലീവിന് വരുമ്പൊ സെറ്റില്‍ ചെയ്യാം):-)

സു | Su said...

"പിടിച്ച് നിര്‍ത്യാ നിക്കണതായി ഒന്നൂല്ല്യാ. വാതിലിങ്ങനെ തുറന്ന് വെക്ക്യാ. വരണോര് വരട്ടെ , പോണോര് പോട്ടേ.നമ്മക്ക് സ്നേഹം വരുമ്പോ നമ്മള്‍ ഓമനപ്പേര് വിളിക്കുണു, അതു കേക്കാന്‍ യോഗല്ല്യാത്തോര് പോട്ടേന്നേ.നമ്മള്‍ അവരെ പക്ഷേ എപ്പഴും ആ പേര് ചൊല്ലിത്തന്നെയല്ലെ വിളീക്കൂ."

അചിന്ത്യാമ്മേ :) കമന്റ് എനിക്ക് ഒരുപാട് ഇഷ്ടായി. ഒക്കെ വളരെ ശരിയാ. പക്ഷെ ഇടയ്ക്ക് മനസ്സ് സമ്മതിക്കില്ല. അതെന്താ അങ്ങനെ ,ഇതെന്താ ഇങ്ങനെ, അവരെന്താ ഇങ്ങനെ,ഞാനെന്താ ഇങ്ങനെ എന്നൊക്കെ ചോദിച്ചോണ്ടിരിക്കും. ഇപ്പോ ഇടയ്ക്കിടയ്ക്ക് വന്ന് ഈ കമന്റ് നോക്കും. അപ്പോ ഒരു ആശ്വാസമാകും.
ഒരുപാട് സ്നേഹം, ആ സ്നേഹക്കടലിലേക്ക്.

അചിന്ത്യ said...

ഉമേഷ്,(എന്നെപ്പ്പോലെള്ളോര്‌ മാഷേ ന്ന് വിളിക്കണ്ട ആവശ്യല്ലാന്ന് കുമാരന്‍ വൈദ്യര് വിധിച്ച്ട്ട്ണ്ട്). ഞാന്‍ ഇവടെള്ളോരോട് പറഞ്ഞ്ണ്ട്, ഞാന്‍ ചത്ത് കിടക്കുമ്പോ മൂക്കില്‍ പഞ്ഞി വെക്കണ്ടാ, പകരം ഓരോ മുല്ലപ്പൂ മതീന്ന് (ഇയ്യോ ഈ ബ്ലോഗ്ഗിന്‍റെ ഉടമടെ കാര്യല്ലാട്ടൊ അമ്മൂ പറഞ്ഞേ).അപ്പോ...വേറെ ആര്‍ക്ക് മനസ്സിലായില്യെങ്കില്ലും ഉമേശഗുരൂന് ഞാന്‍ പറേണത് മനസ്സിലായീല്ലോ ല്ലേ(എന്നെക്കൊണ്ട് ഇയാളോരോന്ന് പറയിക്കും, ന്നിട്ടു പറയും അചിന്ത്യ ദേ അതു പറഞ്ഞൂ, ഇതു പറഞ്ഞൂ, ന്ന്).

സൂക്കുട്ട്യേ, ആ വക ചോദ്യങ്ങളൊക്കെ എല്ലാരടെ മനസ്സിലും വരും, ന്ന് വെച്ചാ അതോടെ നമ്മളങ്ങട്ട് സ്നേഹിക്കാണ്ട്യാവോ? പോടീ.
സ്നേഹം

സന്തോഷ് said...

നന്നായി, മുല്ലപ്പൂ.

മുല്ലപ്പൂ || Mullappoo said...

ഈശ്വരന്മാരേ,
ഞാനെപ്പോള്‍ ഊളമ്പാറയില്‍ എത്തി.
അയ്യോ , അല്ലല്ലൊ ഇതു എന്റെ ബ്ലോഗ്‌ അല്ലേ? തന്നെ, തന്നെ.

ഒരു വീക്കെന്‍ഡ്‌ കിട്ടീയപ്പോള്‍ മറ്റു വീടൊക്കെ സന്ദര്‍ശിച്ചു തിരികെ വന്നാപ്പോള്‍, എന്റെ വീട്ടില്‍ കുറെ ആള്‍ക്കാര്‍ ചെമ്പരത്തിപ്പൂവെച്ചു അങ്കം കളിക്കുന്നോ?

ഒന്ന് സങ്കടം ഭാവിച്ചു ഒരു കോണില്‍(അതേതു കോണ്‍?) ഇരിക്കാമെന്നു വെച്ച്പ്പോള്‍, സാരമില്ല, പോട്ടെ, അങ്ങനെ ചിന്തിക്കണ്ട, എന്നൊക്കെ പറഞ്ഞു വന്നവരെ കണ്ടു, ആശ്വസിച്ചു.
ചേച്ച്യമ്മേടെ ഉപദേശപ്രകാരം വാതിലും ജന്നലും ഒക്കെ തുറന്നിട്ടു ഒന്നു വെളിയിലേക്കിറങ്ങി.
അപ്പോളേക്കും അണ്ഡകടാഹവും, ഓമ്ലേറ്റും, കുന്നം കുളത്തുണ്ടാക്കിയ മാറ്റചുരികയും ആയി, ബൂസ്റ്റു കലക്കിയ ഉത്തരാധുനികതയും അടിച്ചു,
ചെമ്പരത്തി പൂ ചൂടിയ ചേകവന്മാര്‍ ഇവിടെ അങ്കം കുറിച്ചുവോ ? ചോരപ്പുഴയില്‍ ആരോ മുല്ലപ്പൂവും ചൂടി കിടക്കുന്നല്ലോ ?

"ന്റെ ബ്ലോഗനാര്‍ക്കവിലമ്മേ എനിക്കും തരൂ കുറേ ചെമ്പരത്തി പൂ. മാലകെട്ടി അവിടുത്തെക്കു സമര്‍പ്പിക്കനാ. (അല്ലാതെ ചെവിയില്‍ വെക്കനൊന്നുമല്ല.)"