Saturday

മഷിപ്പേന.

"അമ്മേ എനിക്കൊരു മഷിപ്പേന വാങ്ങിത്തരണം." സ്കൂളില്‍ നിന്ന് തിരികെ എത്തിയ ആദ്യ ദിവസം അഞ്ചാംക്ലാസ്സുകാരന്‍ ആവശ്യം നിരത്തി.


"ഞങ്ങളെ ഇനി മഷിപ്പേന വെച്ചേ എഴുതാന്‍ റ്റീച്ചര്‍ സമ്മതിക്കൂ". അല്പം ഗമയില്‍ പെന്‍സിലില്‍ നിന്നും പേനയിലേക്കുള്ള പ്രൊമോഷന്‍ ഉറക്കെ പ്രഖ്യാപിച്ചു അവന്‍ അകത്തേക്കു പോയി.


"അമ്മേ നിച്ചും വേണം ചേട്ട പറഞ്ഞ പേന". വീട്ടിലെ ഭിത്തി മുഴുവന്‍ എഴുതി തീര്‍ത്തിട്ടല്ലെ അമ്മേ ഞാന്‍ ചോദിക്കണെ എന്ന ഭാവത്തില്‍ മകള്‍.


ക്ലാസു കയറ്റം കിട്ടുന്നതിലും ഗമയായിരുന്നു പണ്ടു കാലത്തും പെന്‍സിലില്‍ നിന്നും പേനയിലേക്കുള്ള മാറ്റം.


അ‌ച്ഛ്ന്‍ വാങ്ങിത്തന്നു എനിക്ക് ആദ്യത്തെ പേന. സാധാരണയിലും നീളം കുറഞ്ഞ വാലറ്റം കൂര്‍ത്ത തൊപ്പി വെച്ച കുഞ്ഞി പേന. അതിനു നിറം നീല ആയിരുന്നു. പിന്നെ എപ്പോഴൊ മനസ്സിലെ പരീക്ഷണ പനി ഉണര്‍ന്നപ്പോള്‍, പേന മഞ്ഞളില്‍ മുങ്ങി പച്ച കളര്‍ ആയി.

"നീല മഷി വെച്ച് എഴുതിയാ മതി എല്ലാവരും". അവിടേം വന്നു ടീച്ചറിന്റെ വക ന്യായം. കറുപ്പ് മഷി വെച്ചെഴുതിയാല്‍ കുറച്ചുനാള്‍ കഴിയുമ്പോ അതു ബ്രൗണ്‍ കളര്‍ ആകും അത്രേ. ബ്രൗണ്‍ എന്താ മോശം കളറാ. ചോദിക്കാന്‍ തോന്നിയതാ. പിന്നെ റ്റീച്ചറിന്റെ കയ്യിലിരിക്കുന്ന ചൂരല്‍ അതിനു സമ്മതിച്ചില്ല


എല്ലാവരും സാദാ പേന വെച്ചെഴുതുമ്പോ അടുത്തിരുന്നു സൂര്യ, ഹീറോ പേനയും പിടിച്ചു ഹീറോയിന്റെ ഭാവത്തില്‍ എഴുതുന്നു . അവളുടെ ആരോ ഫോറിനില്‍ നിന്നു വന്നിട്ടുണ്ട്. അല്ലെങ്കിലും സ്വര്‍ണ്ണതലപ്പാവുള്ള ആ പേനക്കു ഒരു ചന്തം ഒക്കെ ഉണ്ട്.


ഇടക്കു പേന പണിമുടക്കും. 'തെളിയാത്ത പേന കുടയുമ്പോ തെളിയും' എന്ന തത്വം പരീക്ഷിച്ചാലോ? മഷി തുള്ളി ഒട്ടും ഉന്നം തെറ്റാതെ അടുത്തിരിക്കുന്നവന്റെ തിരുമുഖത്താകും വീഴുക. അതുമല്ലെങ്കില്‍ പേനതന്നെ മൂക്കും കുത്തി താഴേക്കും വീഴും. അതോടെ മഷിയില്ലാ പേന നിബ്ബ് ഒടിഞ്ഞു പൂര്‍ണ്ണ യോഗ്യനായി ബ്ലോക്സില്‍ കയറും. അറിയാതെ കയ്യില്‍ നിന്നും താഴെ വീണാലോ, മഷി ചോര്‍ന്ന് നടുവിരലില്‍ പരക്കാന്‍ പാകത്തില്‍ കൃത്യമായി പൊട്ടാന്‍ പേനക്കറിയാം.


ഒരു സൗഹൃദം തുടങ്ങാനും ഒരു തുള്ളി മഷി മതി. അടുത്തിരിക്കുന്നവന്റെ മോന്തക്ക് ചാര്‍ത്തീട്ടല്ല. മറിച്ച് "പേനയിലെ മഷി തീര്‍ന്നു. അല്‍‌പം മഷി തരുമോ?" എന്ന കുഞ്ഞു ആവശ്യം നിഷേധിക്കാന്‍ ആരെക്കൊണ്ടാകും.സൗഹൃദം തുടങ്ങാനും, പുതുക്കാനും പേന തന്നെ ബെസ്റ്റ്. കൊടുക്കുന്നവന്റെ പോക്കറ്റ് കീറുകയും ഇല്ല കിട്ടുന്നവന്റെ പോക്കറ്റിനു ഭംഗിയുമേറും.


എഴുതാന്‍ പേന കടം വാങ്ങി തിരികെ തരാന്‍ മറക്കുന്ന മറവിക്കാരിക്ക് ,ക്യാപ്പ് ഊരി പേന മാത്രം കയ്യില്‍ വെച്ചു കൊടുത്തു. ഉപയോഗം കഴിഞ്ഞപ്പോ പേന ക്യാപ് അന്വേഷിച്ചു താനേ ഇങ്ങ് എത്തി. എന്നിരുന്നാലും ഒരാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന മഷിപ്പേന വേറെ ഒരാള്‍ക്കും ഇണങ്ങില്ല. ദീര്‍ഘനാളത്തെ ഉപയോഗം കൊണ്ടു എഴുത്തിന്റെ രീതി അനുസരിച്ചു, പേനക്കും വരും ഒരു മാറ്റം.


പേനയില്‍ ഇറുക്കി പിടിച്ചു എഴുതിയാല്‍ നടുവിരലിനും കിട്ടും ഒരു അടയാളം. കാലങ്ങളോളം നില്‍ക്കുന്ന ഒരു തഴമ്പ്.

പേനയില്‍ ചില വേന്ദ്രന്മാരും ഉണ്ടു. മേശപ്പുറത്തു കുടഞ്ഞ് മഷി മുഴുവനായി അകത്തേക്കു വലിക്കാനറിയുന്നവര്‍. എല്ലാ പേനക്കും ആ കഴിവുണ്ടോ ആവൊ?


ബിസ്മി പേനകളായിരുന്നു അന്ന് സാധാരണക്കാരന്റെ താരം.(ഇപ്പോളും ആ ബ്രാന്റ് നിലവിലുണ്ടോ ?)വാലറ്റം തരിച്ചാല്‍ മഷി ഉള്ളിലേക്കു കയറുന്ന പേനകളായിരുന്നു സ്കൂളില്‍, ഹീറോ പേനയുടെ വില്ലന്‍. ഇപ്പോള്‍ ഹിന്ദയിലെ പ്രമുഖ താരം ബ്രാന്റ് അംബാസഡറായി പ്രത്യക്ഷപ്പെടുന്ന കയ്യൊപ്പുള്ള പേനകള്‍ വരെ എവിടെയും സുലഭം.

എന്നിരുന്നാലും എനിക്കു എന്നും പ്രിയപ്പട്ടത് , തൊപ്പി വെച്ച എന്റെ ആദ്യത്തെ പേന തന്നെ.



47 comments:

മുല്ലപ്പൂ said...
This comment has been removed by the author.
Rare Rose said...

പേന വിശേഷം ഇഷ്ടായി...പെന്‍സിലില്‍ നിന്നും പേനയിലേക്ക് മാറുമ്പോള്‍ വരുന്നൊരു ഗമ എന്താല്ലേ..ഒരിടക്കാലത്ത് മണമുള്ള പേനക‍ളായിരുന്നു ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് താരമായി വിലസി നടന്നിരുന്നത്..:)

Sudhi|I|സുധീ said...

ഒരു പേനകൊണ്ട് എന്തൊക്കെയാ ചെയ്തേ? നല്ല ഓര്‍മ്മകള്‍ ...
എനിക്ക് ഹീറോ പേന തന്നെയാ ഹീറോ(യിന്‍)...

അഗ്രജന്‍ said...

മിനിയാന്ന് സൂപ്പർമാർക്കറ്റിൽ കയറിയപ്പോഴും കണ്ടു ഹീറോ പേനയുടെ കൂട്ടങ്ങളെ, ഒരു കാലത്ത് ഒരുപാട് കൊതിച്ചിരുന്ന ഹീറോ പേന. വില രണ്ട് ദിർഹംസ് മാത്രം... ഹീറോ പെൻ - മെയ്ഡിൻ ചൈന...

ഓ.ടോ:
ഇന്ന് ‘മെയ്ഡിൻ ചൈന’ എന്ന് കണ്ടാൽ മിക്ക സാധനങ്ങളും തിരിച്ചവിടെ വെയ്ക്കാറാണ് പതിവ്... മിടുക്കന്മാർ ചില വസ്തുക്കളിലെല്ലാം ‘മെയ്ഡ് ഇൻ പി.ആറ്.സി.” എന്ന ചുരുക്കെഴുത്ത് ചേർത്തിരിക്കുന്നു... ചൈന നോക്കി മാറ്റി വെക്കുന്നവരെ പറ്റിക്കാനായിരിക്കും.

മഴത്തുള്ളി said...

പെന്‍സിലില്‍ നിന്നും പേനയിലേക്കുള്ള മാറ്റം ഇപ്പോഴും ഓര്‍മ്മയുണ്ട്. വിവിധ നിറങ്ങളിലുള്ള പേനകള്‍.. ഹീറോ പേനകള്‍ അങ്ങനെ..അമര്‍ത്തി നിബ്ബു പുറത്തേക്കു വരുന്നവ, തിരിച്ചാല്‍ നിബ്ബ് പുറത്തേക്ക് വരുന്നവ.

siva // ശിവ said...

എനിക്ക് ഇഷ്ടം റീഫില്ലറുകള്‍ ഉപയോഗിക്കുന്ന റെയ്നോള്‍ഡ്സ് തന്നെ...

Readers Dais said...

ive always loved pens though idont use fountain pens,yet to own a good pen,its really great of you to find such wonderful topics in small small things & the way its presented is equally great

കണ്ണനുണ്ണി said...

എനിക്കും അന്ന് എന്ത് ജാടയായിരുന്നു... ആദ്യമായി പേനയിലേക്ക്‌ പ്രമോഷന്‍ കിട്ടിയ ദിവസം ... ഹീറോ പേന കൊണ്ട് എഴുതുന്നതിന്റെ ഗമ ഒക്കെ ഒന്ന് വേറെ തന്നെ.. ഒക്കെ ഒര്മിപിച്ചു ഈ നല്ല പോസ്റ്റ്‌.. അഭിനന്ദനങ്ങള്‍

അരുണ്‍ കരിമുട്ടം said...

:)

Anonymous said...

മറന്നുവച്ച മഷിപേന തിരിച്ചു തന്നതിന് നന്ദി
എല്ലാ ആശംസകളും...

ഹന്‍ല്ലലത്ത് Hanllalath said...

കൊള്ളാം... പേന വിശേഷങ്ങള്‍...

Unknown said...

പേനകൊള്ളാം കുട്ടികാലത്ത് ഒരു നല്ല പേന കിട്ടാൻ
ഒരുപ്പാട് കൊതിച്ചിട്ടുണ്ട്

ഞാന്‍ ഇരിങ്ങല്‍ said...

ചെറിയ കാര്യങ്ങളിലെ വല്യകാര്യം നന്നായി എഴുതിയിരിക്കുന്നു.
പേന പുരാണമിഷ്ടമായി. ഒരു പാട് ഓര്‍മ്മകള്‍ തിരിച്ച് തന്നു.
പേനയ്ക്ക് വേണ്ടി വഴക്കിട്ടതും, പേനകൊടുത്തതും വാങ്ങിയതും...തുടങ്ങി ഒരുപാട് മറക്കാത്തോര്‍മ്മകള്‍..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

സന്തോഷ്‌ പല്ലശ്ശന said...

എന്‍റെ കൈയ്യിലും ഉണ്ടായിരുന്നു ഒരു ഹീറൊ പെന്‍ കാക്ക ചിനക്കിയ പൊലെയുള്ള എണ്റ്റെ കൈയ്യക്ഷരം ആ പേനകൊണ്ടെഴുതുംബൊ ഇത്തിരി മെച്ചപ്പെടാറുണ്ടായിരുന്നു. പിന്നെ എപ്പോഴോ കാലം ജെല്‍ പെന്നിലേക്ക്‌ തിരിഞ്ഞു. ഇതു വായിച്ചപ്പൊ വീണ്ടും ഒരു മഷിപ്പേന വാങ്ങാനുള്ള പൂതി തോന്നി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്റെ ഹീറോ പേന പരീക്ഷാക്കാലത്ത് മാത്രം കയ്യില്‍ കിട്ടും..:(

Jayasree Lakshmy Kumar said...

നീലമഷി പുരണ്ട ഓർമ്മപ്പെടുത്തലുകൾ. നന്ദി :)

ഇട്ടിമാളു അഗ്നിമിത്ര said...

കല്ലുകോല്‍.. മരക്കോല്‍.. പിന്നെ മഷിക്കോല്‍

jaideep said...

ലളിതമായ എഴുത്ത്. ഉള്ളില്‍ ഓര്‍മ്മകളുടെ ആഴം തിരിച്ചറിയാനാവുന്ന എഴൂത്ത്.

Sethunath UN said...

ഫൌണ്ടന്‍ പേന റിപ്പയ‌ര്‍ പഠിക്കാതിരിക്കാനുള്ള ഒരു വേല‌യായിരുന്നു എനിയ്ക്ക്. :-) ന‌ല്ല പോസ്റ്റ്

Mohanam said...

ഹീറോ പേനയ്ക്ക് ഒരുപാട് കൊതിച്ചിട്ടുണ്ട് , കിട്ടിയപ്പോ പൈലറ്റിന്റേത്..... അതിനാല്‍ ഞാന്‍ തന്നെ ഹീറോ.......

മുല്ലപ്പൂ said...

ഒരു തുള്ളി മഷി തന്ന എല്ലവര്‍ക്കും നന്ദി :)

Readers Dais said...

Thanks for ur visit & comment on a beginners blog which truly drives me forth , will definitely think abt ur suggestion for a diifrt eng blog.As for the paragraph:,to be frank hve not thought about it while posting,will try next time,but after reading your comment tried on my post,but getting confused on where all to break.Once again thnx 4 ur visit.

വരവൂരാൻ said...

ഒത്തിരി ഓർമ്മകളുടെ മഷി കുടഞ്ഞു പോയി ഈ പേന

Rejeesh Sanathanan said...

ഓരോ പ്രാവശ്യവും പേന കളഞ്ഞിട്ടു(കളയുന്നതല്ല ആരോ അടിച്ചുമാറ്റുന്നതാ...എനിക്കുറപ്പ്) വരുമ്പോള്‍ അച്ഛന്‍റെ വകയുള്ള ശകാരവും അടിയും........എല്ലാം ഓര്‍ത്ത്പോയി ഈ പോസ്റ്റ് കണ്ടപ്പോള്‍......

aneel kumar said...

Bismi-യ്ക്കും മുമ്പേ Wality എന്നൊരു പേനയുണ്ടായിരുന്നു.

ചാണക്യന്‍ said...

പേന പുരാണം നന്നായി....

Bindhu Unny said...

ഓര്‍മ്മകളിലെ പേന നന്നായിരിക്കുന്നു. അന്നൊക്കെ ഒരു പേന എത്ര സൂക്ഷിച്ചാ ഉപയോഗിച്ചിരുന്നത്. ഇന്ന് പേനകള്‍ക്ക് വിലയില്ലാണ്ടായി. :-)

hi said...

ഹോ കുറെ കാലം പുറകോട്ടു പോയി, reynolds ആയിരുന്നു ആദ്യത്തെ പേന. പിന്നെ rotomac .. നല്ലൊരു ഹീറോ പേനയ്ക്ക് വേണ്ടി കൊതിച്ചിരുന്നു. കുറെ കാലം കഴിഞ്ഞിട്ടാണ് കിട്ടിയത്‌ . എന്തൊക്കെ തരാം പേനകള്‍ ! മനം ഉള്ളത്‌ , ലൈറ്റ്‌ ഉള്ളത്‌ , ജെല്‍ മഷി , മൈക്രോ ടിപ്പ് , എല്ലാം ഹരമായിരുന്നു .

ബഷീർ said...

പേന ചിന്തകൾ നന്നായി. തറവാടിക്ക് ഒരു പോസ്റ്റിടാനുള്ള ക്ലൂ കൂടി കിട്ടിയല്ലോ. അവിടെ നിന്നാണീടെയെത്തിയത്..

നന്ദി

Sudhir KK said...

നല്ല പോസ്റ്റ്, നല്ല ഓര്‍മ്മകള്‍. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അന്വേഷിച്ചു. ബിസ്മി കിട്ടിയില്ല. ഹീറോ പേനകള്‍ കിട്ടി. പഴയ ഗുണമൊന്നും ഇല്ല :( . മഷി ആകെ ബ്രില്‍ മാത്രം, ചെല്‍പ്പാര്‍ക്കൊന്നും ഇല്ലേയില്ല.

കൊതി തീര്‍ക്കാന്‍ ഇവിടുന്ന് disposable fountain pen-ഉം വാങ്ങി.

Sudhir KK said...

disposable fountain pen ദാ ഇവിടെ
Disposable Fountain pens

vinus said...

ശെരിയാ ഹീറോ പേനകൾ അക്കാലത്തെ ഒരു ഫാസിനേഷൻ ആയിരുന്നു .ഈ പൊസ്റ്റതോർമിപ്പിച്ചു

Sudhir KK said...

"എഴുതാന്‍ പേന കടം വാങ്ങി തിരികെ തരാന്‍ മറക്കുന്ന മറവിക്കാരിക്ക് ,ക്യാപ്പ് ഊരി പേന മാത്രം കയ്യില്‍ വെച്ചു കൊടുത്തു. ഉപയോഗം കഴിഞ്ഞപ്പോ പേന ക്യാപ് അന്വേഷിച്ചു താനേ ഇങ്ങ് എത്തി"

ദാ ഈ ആശയം ഞാന്‍ ഒരു കവിതയില്‍ പ്രയോഗിച്ചു. അത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആണ് ഈ പോസ്റ്റ്‌ കണ്ടത്. അപ്പൊ മുല്ലപ്പൂവിനു കടപ്പാട്.
ഇവിടാണ്‌ പോസ്റ്റ്‌: http://koomans.blogspot.com/2010/04/blog-post.html

Sapna Anu B.George said...

ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം

LiDi said...

എന്റെ മുല്ലപ്പൂ,
നല്ല മണം.
നല്ല പേന
പിന്നെ ഞാനിപ്പോ തൊടനീതേ ഉള്ളൂ.
athodu aa aal alla ee aal

Jishad Cronic said...

ലളിതമായ എഴുത്ത്

sm sadique said...

പേന മാഹാത്മ്യം ഉഗ്രൻ……!!!!
എനിക്കും ഉണ്ടായിരുന്നു പണ്ട് പണ്ടെരു പേന.
"അമ്മേ നിച്ചും വേണം ചേട്ട പറഞ്ഞ പേന “

അഭി said...

നന്നായിരിക്കുന്നു ഈ പേന വിശേഷങ്ങള്‍

Thabarak Rahman Saahini said...

നന്നായിരിക്കുന്നു,
അവതരണ ശൈലി ഇഷ്ടമായി.

Pranavam Ravikumar said...

ഇഷ്ടായി!

ഹാരിസ് നെന്മേനി said...

പേനയ്ക് പകരമാവില്ല ഒരു pen drive ഉം അല്ലെ...!

മഴവില്ലും മയില്‍‌പീലിയും said...

ശരിയാണ് മുല്ലപ്പൂ നീലപേനകൊണ്ട് എഴുതി എഴുതി ഇപ്പോ പച്ചമഷികൊണ്ട് അറ്റസ്റ്റ് ചെയ്യാമെന്നായി എന്നിരുന്നാലും പച്ചമഷി ഉപയോഗിക്കുമ്പോള്‍ പിന്നില്‍ നിന്നാരോ വിലക്കുന്നത് പോലെ..ഇഷ്ടമായി ഈ ഓര്‍മകള്‍!

ഗൗരിനാഥന്‍ said...

രസകരമായ സ്കൂള്‍ ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി..നന്ദി..കൂറെ കാലമായി ബോഗുലകം വിട്ടിട്ട്..എല്ലാവരുടെയും പോസ്റ്റുകള്‍ വായിക്കാനുള്ള ശ്രമത്തിലാണ്..കൂടുതല്‍ വായനക്കായി വീണ്ടും വരാം..

Sapna Anu B.George said...

ഫെയിസ്ബുക്കിൽ നിന്ന്, ഇവിടെയും എത്തിയതിൽ സന്തോഷം, മുല്ലപ്പൂവെ

balu said...

Innum Mazhi Pena upayogikkunna enne ithu hadathakarshichu..

balu said...

innum mazhi pena upayogikkunna enne ithu hadathakarshichu..

Binosh said...

ishtapettu.. :-)