
ഞാനും തുടങ്ങിട്ടോ, സ്കൂളിപ്പോകാന്‍. കഴിഞ്ഞ വര്‍ഷവും ഞാന്‍ സ്കൂളില്‍ പോയി . പക്ഷെ അതു അമ്മുക്കുട്ടി എന്നെ പറ്റിച്ചതാന്ന് ഇപ്പൊളല്ലെ മനസ്സിലായെ. അതു കുഞ്ഞി സ്കൂളായിരുന്നു. രണ്ടു ക്ലാസ് റൂമെ ഉള്ളൂ അവിടെ. എങ്കിലും നല്ല രസമായിരുന്നു ആ സ്കൂളും. പക്ഷെ… കുറെ നേരം ഇരിക്കണം ആ സ്കൂളില്‍. പിന്നെ, ഉച്ചക്ക് എന്നോടുറങ്ങാനും പറയും ടീച്ചര്‍.
പുതിയ സ്കൂള്‍ അങ്ങനെ ഒന്നും അല്ല. എന്തു രസമാ. വല്യെ സ്കൂളാ. ഒത്തിരി പിള്ളേരും. നിറയെ കളിപ്പാട്ടങ്ങളും. ചേട്ടയും പോകുന്നത് ഈ സ്കൂളിലാ. ചേട്ടനോടും അമ്മയോടും അച്ചാച്ചയോടും കൂടെയാ ആദ്യദിവസം സ്കൂളിലേക്കു പോയെ. പക്ഷെ സ്കൂളെത്തിയതെ ചേട്ടന് റ്റാ റ്റാ യും തന്നു തനിയെ ക്ലാസ്സിലേക്ക് ഓടിപ്പൊയി. എനിക്കും പേടിയൊന്നുമില്ലായിരുന്നു . എന്നാലും അമ്മെടെ കൈ പിടിച്ചാ ഞാന്‍ ക്ലാസ്സില്‍ ചെന്നത്. എല്ലാരും എന്നെ പൊലത്തെ തന്നെ ഉടുപ്പൊക്കെ ഇട്ട്... കുറെ പിള്ളേരെല്ലാം കരച്ചില് ആയിരുന്നു. ഞാന്‍ കരഞ്ഞില്ല. അമ്മ പറഞ്ഞു ട്ടോ ക്ലാസ്സില്‍ ചെല്ലുമ്പൊ കുറെ കുട്ടികളു കരയണുണ്ടാവും മോളു കരയല്ലെ എന്നു . അതൊണ്ടു ഞാന്‍ കരഞ്ഞില്ല. പക്ഷെ കുറെ നേരം കഴിഞ്ഞപ്പൊ, എല്ലാരും കരയണ കണപ്പൊള് എനിക്കും കരച്ചില് വന്നു . ഞാനും കരഞ്ഞാലൊ എന്നോര്‍ത്തു. അമ്മയെ നൊക്കി. അമ്മ വെളിയില്‍ നിക്കണ കണ്ട കൊണ്ട് ഞാന്‍ കരഞ്ഞില്ല.
എന്റെ ടീച്ചറിന് നല്ല ശക്തിയാ. അമ്മേക്കഴിഞ്ഞും! രണ്ടും മൂന്നും പിള്ളേരെ എടുത്തൊണ്ടു നിക്കണുണ്ടായിരുന്നു. ഇത്തിരി കഴിഞ്ഞപ്പൊള്‍ ടീച്ചര്‍, ക്ലാസ്സിലെ കളിപ്പാട്ടം കൂട്ടി ഇട്ടിരിക്കണ സ്ഥലം കാണിച്ച്, പോയി കളിച്ചൊളാന് പറഞ്ഞു. ഞാന്‍ അവിടെ ഒക്കെ പോയി ഇത്തിരി നേരം നിന്നതെ ഉള്ളൂ.
അടുത്തിരിക്കുന്ന് കുട്ടി എന്നെ നോക്കി ചിരിച്ചൊക്കെ കാണിച്ചു. പക്ഷെ, പുറകില്‍ ഇരുന്ന വാവ അമ്മയെ കെട്ടിപ്പിടിച്ചു വിടാതെ കരച്ചിലായിരുന്നു. ഞാന്‍ ചിരിച്ചു കാണിച്ചിട്ട് ,വേണ്ട എന്നും പറഞ്ഞു കരയുവാരുന്നു.
ഇത്തിരി കഴിഞ്ഞപ്പോള്‍ റ്റീച്ചര്‍ ഒരൊരുത്തരെയായി വിളിച്ചു മിഠായി ഒക്കെ തന്ന് പൊക്കോളാന്‍ പറഞ്ഞു. അമ്മ വാതില്ക്കല് വന്നു എന്നെ കൂട്ടി വീട്ടിലെക്കു കൊണ്ടു പോയി.
ഇതു ആദ്യ ദിവസം സ്കൂളില്‍ പോകാന്‍ നേരം, അമ്മ എടുത്ത ഫോട്ടയാ. കണ്ടോ, ചേട്ടയും ഉണ്ട്.
18 comments:
മിടുക്കീ.........
പഠിച്ച് മിടുമിടുക്കി ആവണം ട്ടാ മോളു. :-)
ലക്ഷ്മി, ചേട്ടനെക്കാളും മിടുക്കിയാവും.
(ലക്ഷ്മി കരഞ്ഞില്ലെന്നേ ഒള്ളു..അമ്മ പുറത്തു നിന്ന് കരച്ചിലായിരുന്നു)
നല്ല മിടുക്കി കുട്ടിയായി പഠിക്കൂ..
ലക്ഷ്മി മോള് മിടുക്കിയായി പഠിക്കണം ട്ടോ...
നന്നായിയ്ഇരിക്കുന്നു.
മിടുക്കി..
കുട്ടികളായാല്‍ ഇങ്ങിനെ വേണം. ഇനിയും സ്കൂള്‍ വിശേഷങ്ങള്‍ പറയണോട്ടൊ..
നന്നായി പഠിക്കുകയും നന്നായി കളിക്കുകയും ചെയ്യണോട്ടൊ.
മോളൂട്ടിയുടെ സ്ക്കൂള് വിശേഷങ്ങള്‍ കേള്‍ക്കാന്‍ ഇനിയും വരാംട്ടോ...
മിടുക്കിയായി പഠിക്കൂ..
പരീക്ഷയും മാര്‍ക്കും ഒന്നും നോക്കാതെ അറിവിനായി പഠിച്ച് മിടുക്കിയാകണം :)
:) മോളൂ, സ്കൂളില്‍ പോകാന്‍ തുടങ്ങിയല്ലേ?
അഭിനന്ദനംസ് നേരുന്നൂ..
അജ്ജോടാ കുഞ്ഞുമണി ഇത്രേം വല്ല്യേ കുട്ട്യായോ.
ഇനി നാളേ ചേട്ടങ്കുട്ട്യേ ക്ലാസ്സിൽ കൊണ്ടോയാക്കണം ട്ട്വോ.
ചുന്ദരിക്കുട്ടിക്കും അർജ്ജുഞ്ചേട്ടനും ഇഷ്ടുമ്മ.
എന്നും ഇങ്ങനെ കൂട്ടായി, ഇഷ്ടായി...
പടമെടുത്ത അമ്മയ്ക്കും ഇവടിട്ട കുമാറങ്കിളിനും നന്ദ്യുമ്മ
മോള് വിദ്യാവിദഗ്ധയായി വളരട്ടെ.
സന്തോഷത്തൊടെ പഠിക്കട്ടെ രണ്ടുപേരും... പിന്നേയ്, എന്നും അമ്മ പുറത്ത് വെയ്റ്റ് ചെയ്യുമൊ ആവോ? ;-)
മോളൂട്ട്യെ, പടോം പോസ്റ്റും ഇഷ്ടായി ട്ടാ.
ആട്ടെ ടീച്ചര്‍ എത്ര മുട്ടായി തന്നു . ?
മോളൂട്ടീടെ ടീച്ചര്‍ ആള് കൊള്ളാലോ,
ഇനി അമ്മേനേം ഒന്നെടുക്കാന്‍ പറയണം ട്ടാ.
നോക്കാലോ പറ്റോന്ന്.. :)
ലക്ഷ്മിമോള് പഠിച്ച് മിടുക്കി
ആകട്ടെ ....
നന്നായി പഠിക്കുകയും
നന്നായി കളിക്കുകയും
ചെയ്യണോട്ടൊ...............
നന്മകള് നേരുന്നു....
സസ്നേഹം ചെമ്പകം..!!!
:)
മോളും ചേട്ടയും പഠിച്ച് മിടുക്കരായി സാന്റോസങ്കിളിനെ പോലെ വല്യ ആളാവാണം..
കേട്ടാ പറഞ്ഞത്...
മോളു പഠിച്ച് മിടുമിടുക്കി ആവണം ട്ടാ...
പക്ഷെ, ഈ സാന്ഡോസങ്കിളിന്റത്രേം ആവണ്ടാ ട്ടോ :)
എങ്കില്‍ പിന്നെ ഞാന്‍ വിട്ടു...
മോളൂ...ഈ അഗ്രജന് അങ്കിളിന്റെ പോലെ വല്യ ആളാവണം കേട്ടാ...
Post a Comment