Wednesday

“അശകൊശലേ പെണ്ണുണ്ടോ...?”

എന്റെ പുന്നാര അനിയന്‍. അവനിപ്പോള്‍ പെണ്ണു കെട്ടണം പോലും !.

"സുന്ദരികളായ എത്ര പെണ്‍പിള്ളേരെ കാണിച്ചു കൊടുത്തതാ
ഒരുത്തിക്കു നിറം പോര ! .
പിന്നെ ഒന്നിന്റെ മൂക്കു തുമ്പപ്പൂ പോലെ അല്ല !
ചുണ്ട് ചെന്തൊണ്ടിപ്പഴം പോലെ അല്ല!
ചിരിക്കുമ്പൊള്‍ പല്ലു കാണുന്നു.
എത്ര നാളായി ഈ അന്വേഷണം തുടങ്ങിട്ടു .ആരെക്കൊണ്ടു പറ്റും ഇവനു പെണ്ണന്വേഷിക്കാന്‍."

ഇന്നു രാവിലെ അവന്‍ എന്നൊട് പറയുകയാ “ ഇപ്പോ ദേ , എനിക്കു ഒരു ഡിമാന്റുംമില്ല.“ എന്ന്

ഇന്നലെ ഞങ്ങടെ വീട്ടില്‍ കണ്ണാടി വാങ്ങിച്ചു.

38 comments:

മുല്ലപ്പൂ said...

“അശകൊശലേ പെണ്ണുണ്ടോ...?”

Sreejith K. said...

അല്ല ഒരു ഡൌട്ട്, എന്റെ വിവരമില്ലാത്ത അറിവ് വച്ച് നോക്കുകയാണെങ്കില്‍ എന്റെ ഓര്‍മ്മകളുടെ കണാക്കുപുസ്തകത്തിലെ ഫോണ്‍നമ്പര്‍ ലിസ്റ്റ് പറയുന്നത് മുല്ലപ്പൂവിന് അനിയനില്ല, പകരം ഒരു പാവം ചേട്ടന്‍ മാത്രമേ ഉള്ളൂ എന്നാണല്ലോ. അപ്പൊ ആക്ച്വലി ആരാ എന്താ ഇവിടെ പ്രശ്നം?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എവിടേലും പെണ്ണ് എന്ന് കണ്ടാല്‍ ചാടിപ്പുറപ്പെട്ടോളും...
ബാച്ചിലേര്‍സ് ക്ലബ്ബിനു വേണ്ടി..
”നീ തിരക്കിടല്ലാ..ഞങ്ങളു തന്നെ നിന്നെ കെട്ടിച്ചു വിടാം”

Sreejith K. said...

ചാത്തനെ പിടിച്ചു കെട്ടാന്‍ പറ്റിയ മന്ത്രവാദികള്‍ ഇഷ്ടം പോലെ നമ്മുടെ നാട്ടില്‍ ഉണ്ടെന്ന് മറക്കണ്ട.

Rasheed Chalil said...

ചുമ്മാ പ്രേമിക്കാന്‍ പെണ്‍കുട്ടികളെ ആവശ്യമുണ്ട്. എത്രയും പെട്ടെന്ന് എന്നോട് ഐ ലവ് യൂ പറഞ്ഞ് റെജിസ്റ്റര്‍ ചെയ്യുക... ഇത് എവിടെയോ കണ്ടല്ലോ ശ്രീജിത്തേ...


മുല്ലപ്പൂവേ ആ കണ്ണാടി കണ്ട അനിയന്റെ പേരിന്റെ ക്ലൂവില്‍ മണ്ടന്‍ എന്നുണ്ടോ... ?

ഒടോ : ബാച്ചികളേ ഒരു ആജീവനാന്ത മെമ്പര്‍ നഷ്ടമാവുന്നു...

Haree said...

ഒരു തമാശയാണ് എനിക്കിതുവായിച്ചപ്പോള്‍ ഓര്‍മ്മവരുന്നത്. ഇതെവിടെയോ ഞാന്‍ വായിച്ചതോ,സിനിമയില്‍ കണ്ടതോ, ആരെങ്കിലും പറഞ്ഞതോ ആവാം. എങ്ങിനെയാണ് ഇത് എനിക്ക് കിട്ടിയതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല, കോപ്പിറൈറ്റ് ഇതിന്റെ യഥാര്‍ത്ഥ സൃഷ്ടാവിന്.
--
മുല്ലപ്പൂവിന്റെ അനിയനെപ്പോലെ ഒരുവന്‍. പുള്ളിക്കും ധാരാളം ഡിമാന്റുകളാണ്. സുഹൃത്തിനെ പെണ്ണന്വേഷിക്കുവാന്‍ ഏല്‍പ്പിക്കുന്നു. സുഹൃത്ത് പറയുന്നു, “എനിക്കൊരു കൂട്ടുകാരിയുണ്ട്. അവളും ഒരു ചെറുക്കനെ അന്വേഷിക്കുകയാണ്”. നമ്മുടെ നായകന്‍, ഇരുത്തിയൊന്നു മൂളുന്നു. എന്നിട്ട് ചോദിക്കുന്നു “ഉം... ഞാനൊന്നു കാണട്ടെ, പക്ഷെ നിന്റെ കൂട്ടുകാരിയല്ലേ. എനിക്കിഷ്ടമായില്ലെങ്കില്‍ പിന്നെ ഞാനെങ്ങിനെ ഇതില്‍ നിന്നും ഊരിപ്പോരും?”. സുഹൃത്ത്: “അതിനൊരു വഴിയുണ്ട്. പെണ്ണിനെ കണ്ടിട്ട് ഇഷ്ട്മാവുന്നില്ലെങ്കില്‍ ആ നിമിഷം അപസ്മാരം അഭിനയിക്കുക, പെണ്ണ് നിന്നെപ്പിന്നെ അന്വേഷിക്കുകപോലുമില്ല”. ആ ബുദ്ധി ഇഷ്ടപ്പെട്ട നായകന്‍ പറഞ്ഞ ദിവസം ഒരുങ്ങിച്ചമഞ്ഞ് സുഹൃത്തുമൊത്ത് ഒരു അണ്‍-ഒഫീഷ്യല്‍ പെണ്ണുകാണലിന് പെണ്ണിന്റെ വീട്ടിലെത്തുന്നു. കോളിംഗ് ബെല്‍ അമര്‍ത്തി, വാതില്‍ തുറന്നത് പെണ്‍‌കുട്ടി തന്നെയായിരുന്നു. നായകനെക്കണ്ടതും പെണ്‍കുട്ടി അപ്‌സ്മാരം വന്ന് സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ കൈകാലിട്ടടിക്കുമ്പോലെ തറയില്‍ വീണുരുളാന്‍ തുടങ്ങി... :)
--
കണ്ണാടി ഇപ്പോഴെങ്കിലും മേടിച്ചതു നന്നായി...
--

Sreejith K. said...

ഇത്തിരീ, നമുക്ക് കോമ്പ്ലിമെന്റ്സ് ആകാം. നാണം കെടുത്തരുത്, പ്ലീസ്. എന്നെ വെറുതേ ബാച്ചികളുടെ അടി മേടിപ്പിക്കരുത്. ഞാന്‍ ലവന്മാരുടെ ആളാ, സത്യായിട്ടും

Rasheed Chalil said...

ശ്രീ ഞാന്‍ അംഗീകരിക്കാം... പക്ഷേ ആ ദില്‍ബനും സന്‍ഡോയും പച്ചാളവും അംഗീകരിക്കണ്ടേ... ? യേത്.

അതുല്യ said...

എന്റെ മകന്റെ കല്ല്യാണ ബ്ലോഗിന്റെ കമന്റുകളു 450 കടന്നപ്പോ, ഞാന്‍ മരുമോളോട്‌ പറഞ്ഞു, നോക്കടി... എന്താ കൂട്ടായ്മ, എത്രകാലമായിട്ട്‌ ഇവരൊക്കെ എന്റെ കൂടെ....

അവളു അപ്പോ പറഞ്ഞു,

അമ്മേ.. എന്റെ അച്ഛനും ഇത്‌ പോലെ ബ്ലോഗ്ഗുണ്ടായിരുന്നു, ഗന്ധര്‍വ്വന്‍ എന്നോ മറ്റോ ഉള്ള ഒരു പേരിലു.!!

ഗന്ധര്‍വ്വാ... :) സ്മെയിലി വരവു വച്ചേക്കണേ...

കുട്ടിച്ചാത്തന്‍ said...

ഇത്തിരിച്ചേട്ടോ അപ്പോള്‍ ഉറങ്ങിക്കിടക്കുന്ന ശ്രീജിത്തിനെ പോയി കുത്തിപ്പൊക്കിക്കൊണ്ടുവന്ന ചാത്തന്‍ ബാച്ചി ലിസ്റ്റില്‍ ഇല്ലേ??? ഞാനും അംഗീകരിക്കൂലാ..

അഭയാര്‍ത്ഥി said...

അതെന്റെ കൊയിലാണ്ടിക്കാരിന്റെ മോളല്ലെ.
അതന്നെ- കൊയിലാണ്ടി സെന്ററീന്ന്‌ പടിഞ്ഞാട്ട്‌ള്ള അണ്ടിവച്ച പൊനത്തില്‍ക്കൂടെ കുത്തനെ കീച്ച്യാ ഫസ്റ്റില്‌ കാണ്ണെ ഓട്ടേലിട്ട വീടാ കൗസുന്റെ. (കൊയിലാണ്ടി സെന്ററില്‍ നിന്നും പടിഞ്ഞാട്ടു പോകുന്ന കശുമാവിന്തോപ്പ്പ്പിലൂടെ നേരേ പോയാല്‍ കാണൂന്ന ആദ്യത്തെ ഓടിട്ട വീടെന്ന്‌ മറ്റു തഹ്സില്‍കാര്‍ക്കു വേണ്ടി തര്‍ജ്ജമ ചെയ്യുന്നു)

അങ്ങിനെ ആയാല്‍ അതുല്യയെ ഞാന്‍ എന്തു വിളിക്കും. എങ്ങിനെ ഞാന്‍ നാവെടുത്തു പേരു വിളിക്കും
തന്നെയുമല്ല ഒരു പക്ഷെ ഒരു കൂരക്കു കീഴില്‍ ഉണ്ണേണ്ടിയും ..... വരില്ലെ.

ഒരോട്ടൊ മകളുടെ അമ്മായി അമ്മയെ എന്തു വിളിക്കും- ഹെല്‍പ്പ്‌.
ഈ ബന്ധത്തെ പരസ്പരം എങ്ങിനെ സംബോധന(അക്ഷരതെറ്റില്ലല്ലൊ- തെറ്റ്യാല്‍ കാര്യം കട്ടപ്പൊഹ) ചെയ്യാം

ഇട്ടിമാളു അഗ്നിമിത്ര said...

മുല്ലപ്പൂവെ.. നല്ല മണം ... അനിയനും കൊള്ളാം ..അനിയന്റെ കഥയെഴുതിയ ഏട്ടത്തിയും കൊള്ളാം

വേണു venu said...

ഹരിയുടെ കമന്‍റും പിന്നെ അതുല്യാജിയുടെ ഭാവനയും,ഹാ...ഹാ.
മുല്ലപ്പൂ, നന്നായി.

സുല്‍ |Sul said...

മുല്ലപ്പൂവേ ഞാനൊരു പാര പണിഞ്ഞു നോക്കിയിട്ടുണ്ടെ. പാകമാവുമെങ്കില്‍ എടുത്തൊ
http://soonyabindu.blogspot.com/2007/03/blog-post_07.html

അപ്പു ആദ്യാക്ഷരി said...

ആ കണ്ണാ‍ടി ഇങ്ങോട്ടൊന്ന് പോസ്റ്റ് ചെയ്യണേ.പലര്‍ക്കും നോക്കാമല്ലോ.

Anonymous said...

എവട്യോ എവട്യോ എവട്യോ കണ്ട്‌ണ്ടല്ലോ ഞാന്‍ !!!ഈ ഡിസ്ക്രിപ്ഷനൊക്കേം തികഞ്ഞ ഒരു ച്ചുന്ദരി ണ്ടല്ലോ ഭഗോത്യേ...ആ ഓര്‍മ്മ വന്നു. നമ്മടെ കല്ല്യാണരാമനില്‍ ഇല്ല്യേ ചിരിക്കുമ്പോ പല്ലു കാണാത്ത ആ ചേച്ചി???ഈയിട്യായി ചില പരസ്യങ്ങളിലൊക്കെ കാണുണ്ണ്ട് അവരെ.അനിയാ,,അങ്ങട്ടാലോചിച്ചാലോ? അയ്യോ ശ്രീജിത്ത്, നിന്നെയല്ലെട മോനെ. നീയാ റ്റൈപ്പല്ലാന്ന് ചേച്ചിക്കറിഞ്ഞൂടെ? ഇവരൊക്കെ നിന്‍റെ ബാച്ചിപദം തട്ടിത്തെറിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കും. നീ വഴങ്ങിക്കൊടുക്കരുത്.ജീവന്‍ പണയം വെച്ചും പിടിച്ച് നിക്കണം. വേണ്ടി വന്നാ സെമിനാരീല്‍ ചേരണം.ആഹാ...

ഏറനാടന്‍ said...

മാന്യപ്രേക്ഷകര്‍ക്ക്‌.. കണ്ണാടിയിലേക്ക്‌ സ്വാഗതം..
ഇന്നു നമ്മള്‍ കാണാന്‍ പോവുന്നത്‌.. മുല്ലപൂചേച്ചീടെ ഒരു പുന്നാര അനിയന്റെ പെണ്ണന്വേഷണവുമായി ബന്ധപ്പെട്ട കോലാഹലത്തിലേക്കാണ്‌.
അതിനിടയില്‍ ഒരു ചെറിയ കൊമേഴ്‌സ്യല്‍ ബ്രേയ്‌ക്ക്‌..

(കട:- 'കണ്ണാടി' അവതാരകന്‍ ശ്രീ ഗോപകുമാര്‍ സ്വരം)

Kaithamullu said...

കല്യാണിക്കും മുമ്പ് 3 പെണ്ണുകാണലിന് പോയിട്ടുണ്ട്, ഞാന്‍.

മാള വല്യപറമ്പ് എന്ന സ്ഥലത്തൊരു വീട്ടിലെ പെണ്ണിനെ കണ്ട്, ചായ കുടീം കഴിഞ്ഞ് നില്‍ക്കെ ദല്ലാള്‍ മാമന്‍ രഹസ്യായി ചോദിച്ചു: പെണ്ണെങ്ങിനെ, ഇഷ്ടായോ?
ഞാന്‍ പറഞ്ഞു: അയ്യേ, ഈ തടിച്ചിയേയോ?

ജനവാതില്‍ക്കല്‍ ഒരനക്കം, പിന്നെ ഇത്രേം കൂടി കേട്ടു: അല്ലേലും ഈ എല്ലങ്കോരനെ ആര്‍ക്കു വേണം?

മുസ്തഫ|musthapha said...

ഹഹ മുല്ലപ്പൂ :)

ശ്രീജിത്തേ... നിന്‍റെയൊരു കാര്യം :)

മുന്‍പൊരിക്കല്‍, കെട്ടാനുള്ള പ്രായമായെന്ന് തമാശയ്ക്ക് (കാര്യായിട്ടെന്നെന്നേയ്...) ഉമ്മാക്കുള്ള കത്തിലെഴുതി ഒരു പാട്ടിലെ വരികളിലൂടെ‍ ‘കുട്ടനും കെട്ടി... മമ്മതും കെട്ടി... കൂടെ പഠിച്ചോരെല്ലാരും കെട്ടി...’

അതിന് ഉമ്മ പറഞ്ഞ മറുപട്യാന്നും പറഞ്ഞ് അനിയന്മാര്‍ തിരിച്ചെഴുതിയത് ഇതായിരുന്നു....

‘ജോര്‍ജ്ജുട്ടിയുണ്ടാക്ക്... എന്നാ... അമ്മതിനും കെട്ടാം...’

:)

sandoz said...

എന്റെ നാട്ടുകാര്‍ക്കു എന്നെ നന്നായി അറിയാം.......അതു കൊണ്ട്‌ പെണ്ണു കിട്ടുമെന്ന പേടി അശ്ശേഷം ഇല്ല.
ഞാന്‍ അതു കൊണ്ട്‌ കണ്ണാടീല്‍ നോക്കാറില്ല...

krish | കൃഷ് said...

ഈ അശകൊശ പെണ്ണൊന്നും ശ്രീജിത്തിന് വേണ്ടാ..
ശ്രീജി already ഒരു പരസ്യം കൊടുത്തുകഴിഞ്ഞു.(സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ.. എന്ന്. വാടകക്കാണോ എന്ന്‌ വ്യക്തമല്ല)

Unknown said...

എനിക്കിപ്പഴൊന്നും കല്ല്യാണം കഴിക്കണ്ട. (2-3 കൊല്ലം കഴിഞ്ഞ് മതി).വേണെങ്കില്‍ ഇപ്പൊ ഒരു പൊറോട്ട കഴിക്കാം.

മുല്ലപ്പൂ said...

ഹഹഹ് ശ്രീജീ, നീ തന്നെ എത്തിയോ ആദ്യം.
ചാത്താ കൊടുകൈ.
ഇത്തിരീ ആ കുളു ഒരു ഒന്നൊന്നര കുളു തന്നെ.
ഹരീ ആ തമാശ ശരിക്കും രസിച്ചു.
തുല്യേച്ചീ :)
ഗന്ധര്‍വ്വാ :)
ഇട്ടിമാളൂ :)
വേണൂ :)
സുല്ലേ :) ‘കപ്പടാ‘ (മീശയല്ല ) ഒക്കെ വെച്ചിട്ടുള്ളറ്റു കൊണ്ടു ഓക്കെ.

അപ്പൂ :) പിന്നെന്താ :)
ചേച്ച്യമ്മേ , കല്യാണരാമന്‍ കലക്കി.
ഏറനാടാ :) ആ കണ്ണാടിയുംകൊള്ളാം.
കൈതമുള്ളേ :) അതു രസിച്ചു.
അഗ്രജാ :) ഉമ്മ സൂപ്പര്‍
സാന്റോസേ :)മറുനാട്ടില്‍ നോക്കാം.

മുല്ലപ്പൂ said...

ക്രിഷേ :) ‘വാടക്കക്കൊരു ഹൃദയം‘, സിനിമ വേണേല്‍ കാണിച്ച്ചു കൊടുക്കാം
ദില്‍ബൂ :) ഈ പൊറോട്ട 2-3 കൊല്ലം കഴിക്കാനോ ? ;)

krish | കൃഷ് said...

ഹൃദയം വാടകക്കു കാണിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടാവാന്‍ പോകുന്നില്ലാന്നാ തോന്നണ്.

Inji Pennu said...

ഹഹഹ്! കണ്ണാടി വാങ്ങിയത് നന്നായി:):)

ബിന്ദു said...

ഇതു കണ്ടിട്ട് ആരൊക്കെ തലയില്‍ തപ്പി നോക്കി?? എവിടെയൊക്കെ കണ്ണാടി പൊട്ടി? :)

മുല്ലപ്പൂ said...

ഇഞ്ചീ ;)
ബിന്ദൂസേ ഹഹഹ ആ‍ ചോദ്യം എനിക്കിഷ്ടപ്പെട്ടു.

ആവനാഴി said...

"ഇന്നലെ ഞങ്ങടെ വീട്ടില്‍ കണ്ണാടി വാങ്ങിച്ചു" എന്തിനതു വാങ്ങി? പറയൂ.

“ചിരിക്കുമ്പൊള്‍ പല്ലു കാണുന്നു.” അയ്യേ അതും കുറ്റമായോ?

ചിലു ചിലെ ചിരിക്കുമ്പോള്‍ പല്ലുകാണാപ്പെണ്ണുവേണമല്ലേ?

Kumar Neelakandan © (Kumar NM) said...

മുല്ലപ്പുവു ശ്രീജിത്തിനെ അനിയാ എന്നാണ് അല്ലേ വിളിക്കുന്നത്?

ഓ ടോ : കണ്ണാടി വാങ്ങിയ സ്ഥിതിക്ക് മുല്ലപൂവും ഇപ്പോള്‍ മുഖം കാണുന്നുണ്ടാവും അല്ലേ? എന്തു തോന്നുന്നു?

സു | Su said...

ആ അനിയന്‍ ഇപ്പോ എന്തിനാ കണ്ണാടി നോക്കാന്‍ പോയത്. അല്ല ഒരു കണ്ണാടി ആവുമ്പോള്‍ പലര്‍ക്കും നോക്കാമല്ലോ. ;)

അരവിന്ദ് :: aravind said...

മുല്ലേ തകര്‍ത്തു :-)


(നാത്തൂന്റെ ഡയറിക്കുറിപ്പ് കോപ്പിയടിച്ചതാ?)

ഉമേഷ്::Umesh said...

കലക്കി മുല്ലപ്പൂവേ :)

പെണ്ണുകാണല്‍ ഡിമാന്റൊക്കെ പറഞ്ഞാല്‍ കരഞ്ഞുപോകും. അഞ്ചടി ഒരിഞ്ചു പൊക്കമുള്ള ഒരു പെണ്ണിനെ ഞാനും വീട്ടുകാരും കൂടി ഐകകണ്ഠ്യേന ത്യജിച്ചു (കാണാന്‍ പോയില്ല)-“അവളെ ഏതെങ്കിലും ചെറിയ ചെക്കന്മാര്‍ കെട്ടിക്കൊട്ടേ, അവര്‍ക്കും കിട്ടണ്ടേ പെണ്ണു്” എന്നു പറഞ്ഞു്. അവസാനം കിട്ടിയ പെണ്ണിനു പൊക്കം നാലടി പത്തിഞ്ചു്.

സ്കൂളില്‍ കെമിസ്ട്രി പഠിപ്പിച്ച ടീച്ചര്‍ക്കു കണക്കു വട്ടപ്പൂജ്യമായിരുന്നു. അതിനാല്‍ എനിക്കു കെമിസ്ട്രി പഠിച്ചവരെ പണ്ടേ പഥ്യമില്ലായിരുന്നു. ഒര്രു കെമിസ്ട്രി എം. എസ്. സി.-ക്കാരിയെ ഇഷ്ടപ്പെടാഞ്ഞതു് ഈ മുന്‍‌വിധി ഉള്ളില്‍ക്കിടന്നതുകൊണ്ടാവണം. അവസാനം കെട്ടിയതു് അതിലും ഭീകരം-കെമിക്കല്‍ എഞ്ചിനീയര്‍!

എന്തായാലും കവിത, കഥ, മലയാ‍ളസാഹിത്യം ഇവ വായിക്കുന്ന ഒരാ‍ളായിരിക്കണം എന്നു നിര്‍ബന്ധമായിരുന്നു. മലയാളം നന്നായി വായിക്കും. പക്ഷേ, ഈ കവിത എന്ന സാധനം എന്തിനാണു് എന്നു കക്ഷിയ്ക്കു് ഇതുവരെ മനസ്സിലായിട്ടില്ല. വെറുതേ എന്തിനാണു വൃത്തത്തിലും മറ്റുമ് വളച്ചുകെട്ടി പറയുന്നതു് എന്നാണു ചോദ്യം. കഥയും വ്യത്യസ്തമല്ല. ഒരു വിശാലന്‍ കഥ മുഴുവന്‍ വായിച്ചുകൊടുത്തിട്ടു് “ഇതിന്റെ തമാശ എന്താണു് എന്നു പറഞ്ഞുതരൂ” എന്നു പറയുകയുണ്ടായി. ഇനി അരവിന്ദനെ ട്രൈ ചെയ്യണം. പെരിങ്ങോടനെയോ മറ്റോ വായിച്ചുകൊടുത്താല്‍ അന്നു് എന്റെ അവസാനമായിരിക്കും!

എനിക്കു് ഇത്രയൊക്കെയേ പറയാനുള്ളൂ. ഭാര്യയ്ക്കു് തിരിച്ചു പറയാനുള്ളതു് എഴുതാന്‍ ഒരു വലിയ പോസ്റ്റു വേണം. അതു ഞാന്‍ തന്നെ എഴുതാം. അതൊരു കദനകഥ തന്നെ.

എന്തു ചെയ്യാന്‍! 30 വയസ്സു കഴിഞ്ഞു് അമേരിക്കയില്‍ നിന്നു നാട്ടിലേക്കു വരുന്ന ഒരുത്തന്‍ “എയര്‍പോര്‍ട്ടില്‍ നിന്നിറങ്ങി ആദ്യം കാണുന്ന പെണ്ണിനെ ഞാന്‍ കെട്ടും” എന്നു ശപഥം ചെയ്തതു തെറ്റാണോ? (എയര്‍പോര്‍ട്ടില്‍ നിന്നു വീട്ടിലേക്കു പോകുന്ന വഴിക്കാണു പെണ്ണുകണ്ടതു്) നാലു കൊല്ലത്തെ നിരന്തരകല്യാണാലോചനകള്‍ക്കൊന്നിനും ഒരു അന്തവും കുന്തവും ഇല്ലാതിരുന്ന ഒരു ഇരുപത്താറുകാരി നരയും കുടവയറും ശ്ലോകം ചൊല്ലുന്ന സ്വഭാവവുമുള്ള ഒരുത്തനെ മതി എന്നു പറഞ്ഞതു തെറ്റാണോ?

ശ്രീജിത്തേ, നീ എന്തൊക്കെ കാണാന്‍ കിടക്കുന്നു!

[അരവിന്ദന്റെ കമന്റു കലക്കി. ശ്രീജിത്തിന്റെ ചോദ്യത്തിനു് ഉത്തരമായല്ലോ. മുല്ലപ്പൂവിന്റെ ഭര്‍ത്താവിനു് ഒരു ചേച്ചിയുണ്ടു്, അല്ല്ലേ?]

ഉമേഷ്::Umesh said...

ശ്രീജിത്ത് ഇപ്പോള്‍ കടാപ്പുറത്താണോ താമസം? ഒരു കണാക്കുപുസ്തകത്തിന്റെ കാര്യം കണ്ടു :)

Santhosh said...

പെണ്ണുകാണലിന്‍റെ കഥയൊന്നും പറയേണ്ട... അവസാനം വന്നുവന്ന്, പെണ്ണായാല്‍ മതി എന്നുവരെ എത്തി. (ബാക്കി പറഞ്ഞാല്‍ മുഴുപ്പട്ടിണി.)

ഏറനാടന്‍ said...

മുല്ലപ്പൂവേ, പുന്നാരനിയന്‌ അശകൊശലായുള്ള പെണ്ണുകിട്ടിയോ? അല്ല, അറിയാനുള്ളൊരു ആകാംക്ഷയും ഉല്‍കണ്‍ഠയും ജിക്‌ഞ്ഞാസയും ഉല്‍പ്രേക്ഷയും മിശ്രിതമായിട്ടിവിടെ പലര്‍ക്കും അറിയാനാഗ്രഹമുണ്ടാവാമല്ലോ ല്ലേ?
:)

Siji vyloppilly said...

ശരിക്കും രസിച്ചു.

Jijo said...

അശകൊശലിന്റെ അർത്ഥമെന്നതാ?