Friday

വെണ്ണ

യശോദ ദേഷ്യം ഭാവിച്ചു.
പരാതിയുമായി ചുറ്റും കൂടി നില്‍ക്കുന്ന ഗോപസ്ത്രീകളെ വിശ്വസിപ്പിക്കാന്‍ വെണ്ടി എങ്കിലും, അങ്ങനെ ചെയ്യാതെ തരമില്ലല്ലോ.

"പറയൂ കണ്ണാ, നീയല്ലേ വെണ്ണ കട്ടത് ?"
"ഞാനോ?! ഞാന്‍ വെണ്ണ കട്ടതേ ഇല്ല, അമ്മേ."

വെണ്ണ കട്ടു. അമ്മ അതു കാണുകേം ചെയ്തു.
ഇനി ദേഷ്യം ഭാവിക്കാം.
അമ്മയെ സമ്മതിപ്പിക്കാന്‍ അതേ നിവര്‍ത്തിയുള്ളൂ.


"ഇങ്ങനെ എന്നോട് പറയാന്‍ അമ്മക്ക് എങ്ങനെ മനസ്സു വരണു ?
എനിക്കു എവിടെയാ സമയം, വെണ്ണ എടുക്കാന്‍? "

മുഖം കണ്ടാല്‍ അറിയാം, അമ്മ വിശ്വസിച്ചിട്ടില്ല.
എന്നാല്‍ പിന്നെ അടവു മാറ്റാം


"അമ്മേ, ഞാനിത്ര കൊച്ചു കുട്ടി.
മുകളില്‍ ഉറിയില്‍ തൂക്കിയ വെണ്ണ, ഈ കുഞ്ഞിക്കൈകള്‍ക്കു എത്തുമോ ?"

കൊഞ്ചിക്കുഴഞ്ഞു കണ്ണന്‍.ഏന്തി വലിഞ്ഞു ഉറിയിലെ വെണ്ണ കക്കുന്ന കണ്ണന്‍.
ഇല്ല, ഇവന്റെ ലീലകളില്‍ ഞാന്‍ ഇനി മയങ്ങില്ല.


"കണ്ണാ, വേണ്ടാ. എന്നെ പറ്റിക്കേണ്ട." ഭാവം മാറ്റാതെ അമ്മ.

അമ്മ വിടുന്ന മട്ടില്ല. ഇനി അമ്മയെ തഞ്ചപ്പെടുത്തുകയേ തരമുള്ളൂ.
അടുത്തെത്തി കണ്ണന്‍. കെട്ടിപ്പിടിച്ചു. അമ്മയുടെ കവിളില്‍ തലോടി.


"എന്റെ ചക്കര അമ്മയല്ലേ. ചുന്ദരി അമ്മയല്ലേ. എന്റെ പാവം അമ്മയല്ലേ"രണ്ടു കവിളിലും മുത്തവും കൊടുത്തു
"ഞാന്‍ എടുത്തില്ല അമ്മേ, വെണ്ണ "

"വേണ്ട കണ്ണാ‍ എന്നെ മയക്കണ്ട."

അമ്മ അലിയണ മട്ടില്ല.എന്നാല്‍ അതു അറിഞ്ഞിട്ടു തന്നെ കാര്യം.പരിഭവം ഭാവിച്ചു കണ്ണന്‍

"അതി രാവിലേ തന്നെ ഒരു വടിയും തന്ന് എന്നെ പറഞ്ഞു വിടും ,കാട്ടിലേക്കു. കാലികളെ മേയ്ക്കാന്‍.
നാളെ മുതല്‍ എന്നെ കൊണ്ടാവില്ല കേട്ടൊ ഈ ജോലി."

കയ്യിലിരുന്ന, വടി ദൂരേക്കെറിഞ്ഞു കണ്ണന്‍.

കണ്ണന്റെ ചുണ്ടിലെ വെണ്ണ അപ്പോളാണു യശോദ കണ്ടതു.


"അപ്പോള്‍ ഇതോ കണ്ണാ ?" കയ്യോടെ പിടികൂടി യശോദ.

ചുവടു മാറ്റി കണ്ണന്‍.മക്കളെ സ്നേഹിക്കുന്ന ഒരമ്മയ്കും, താങ്ങാന്‍ വയ്യാത്ത വാക്കുകള്‍ പറഞ്ഞു.

"അമ്മേ, ഇതു ഇത്തിരി വെണ്ണയുടെ കാര്യം അല്ല.
വഴക്കു പറയാന്‍ മാത്രം, ഒരു കാര്യം ഉണ്ടാക്കിയതാണു അമ്മ.
കാര്യം എന്താണു എന്നു എല്ലാര്‍ക്കും അറിയാം .
എനിക്കും അറിയാം.
ഞാന്‍..., ഞാന്‍... അമ്മയുടെ സ്വന്തം മകന്‍ അല്ലല്ലോ?"

ഇത്തിരി വെണ്ണയുടെ പേരില്‍, എന്‍െ കണ്ണന്‍ ... ഇത്രയും പറയുന്നുവൊ?
യശോദയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.


ഓടി വന്നു കണ്ണന്‍.ഇറുകെ പുണര്‍ന്നു അമ്മയെ.
കവിളില്‍ മുത്തമിട്ടു. മാറില്‍ തലചായ്ച്ചു. എന്നിട്ട് പറഞ്ഞു.

“അതെ. അമ്മേ. വെണ്ണ കട്ടതു ഞാന്‍ തന്നെ. അമ്മയുടെ കണ്ണന്‍ തന്നെ.
പാഴ് വാക്കുകള്‍ പറഞ്ഞത് ഈ സ്സ്നേഹം എല്ലാ‍ാരും അറിയാന്‍ മാത്രം.
എനിക്കറിയില്ലേ എന്റെ അമ്മയെ.“



(ക്രിഷ്ന്ണാഷ്ടമിക്കായി എഴുതിയത്.
ഇതിലെ വരികള്‍, അനൂപ് ജലോഠ യുടെ ‘മെം നഹി മാഘന്‍ ഖയോ‘ എന്ന ക്രിഷ്ണ ഭജനിന്റെ തര്‍ജ്ജമ.എനിക്കേറെ പ്രിയപ്പെട്ട ഒന്നു.
ആ പാട്ടിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താനായില്ല. എങ്കിലും പോസ്റ്റ് ചെയ്യുന്നു.)

31 comments:

Durga said...

ഹായ്! ശരിക്കും നേരില്‍ കണ്ടു ഞാനിത്! നന്ദി മുല്ലപ്പൂ‍! :)

അരവിന്ദ് :: aravind said...

സൂപ്പര്‍ പോസ്റ്റ്.
ലോകത്തിലെ എല്ലാ ഹിന്ദു സ്ത്രീകളുടേയും ഓമനയാണല്ലോ കുഞ്ഞുകൃഷ്ണന്‍
കാമുകനാണല്ലോ കൃഷ്ണന്‍.
മകനാണല്ലോ ശ്രീകൃഷ്ണന്‍.

കൃഷ്ണകൃഷ്ണാ...
നടക്കട്ടെ.
:-)

sreeni sreedharan said...

കൊള്ളാട്ടോ!
ഇഷ്ടപ്പെട്ടൂ...

Rajeev said...

കൊള്ളാം നന്നായി തികച്ചും ഹ്രദയ സ്പര്‍‍ശി

മനോജ് കുമാർ വട്ടക്കാട്ട് said...

വികൃതിയെ കുറിച്ചു പറയുമ്പോള്‍ കണ്ണന്‍...
സ്നേഹത്തെക്കുറിച്ച്‌ പറയുമ്പോള്‍ കണ്ണന്‍...
പ്രണയത്തെക്കുറിച്ച്‌ പറയുമ്പോള്‍ കണ്ണന്‍...
വിരഹത്തെക്കുറിച്ച്‌ പറയുമ്പോള്‍ കണ്ണന്‍...
ധര്‍മ്മത്തെക്കുറിച്ച്‌ പറയുമ്പോള്‍ കണ്ണന്‍...

'ഓമനത്തത്തോടെയുള്ള' വായന.

സു | Su said...

കള്ളകൃഷ്ണന്‍. എന്നാലും അമ്മയെ സ്നേഹിക്കുന്നവന്‍.
നന്നായിരിക്കുന്നു മുല്ലപ്പൂ. അനൂപ് ജലോട്ടയുടെ ഒരു പരിപാടി ശനിയാഴ്ച രാവിലെ സ്റ്റാര്‍ പ്ലസ്സില്‍ ഉണ്ട്. ഞായറും ഉണ്ടെന്ന് തോന്നുന്നു.

ലിഡിയ said...

ചാതുര്യത്തിന്റെ കളികളില്‍ തേര്‍ തെളിക്കുന്ന കൃഷ്ണനെക്കാളും,ആരെയും ആത്മാര്‍ത്ഥമായി സ്നേഹിച്ചിട്ടില്ലാത്ത കള്ളക്കൃഷണെക്കാളും എനിക്കെന്നും ഇഷ്ടം ഉണ്ണിക്കണ്ണനെ ആണ്.കുസൃതികുടുക്ക.

ഭജന്റെ കഥാവിഷ്ക്കാരം നന്നായിരിക്കുന്നു.

-പാര്‍വതി.

bodhappayi said...

ആഹാ മനോഹരം.. ആ പറഞ പാട്ടു ഇന്‍റെര്‍നെറ്റില്‍ കിട്ടുമോ?

Kumar Neelakandan © (Kumar NM) said...

20 വര്‍ഷം മുന്‍പ് എന്റെ വല്യേട്ടന്‍ ഡല്‍ഹിയില്‍ നിന്നും തന്റെ ആദ്യ വരവില്‍ കൊണ്ടു വന്ന ഓഡിയോ ടേപ്പുകളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നതാണ്
“മെം നഹി മാഘന്‍ ഖയോ“ എന്ന ഈ അനൂപ് ജലോട്ട ഭജന്‍.
ഈ ഗാനം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസിലുണ്ട്, ചേട്ടന്‍ ഉപയോഗിച്ചിരുന്ന ഓള്‍ഡ് സ്പൈസ് അഫ്റ്റര്‍ ഷേവ് ലോഷന്റെ മണം.
ഈ ഗാനവും പിന്നെ “ചാന്ദി ജൈസാ രംഗ് ഹേ തേരാ” എന്ന പങ്കജ് ഉധാസ് ഗാനവും, ഗുലാം അലിയുടെ “ചുപ്കേ ചുപ്കേ രാത്ത് ദിന്‍” എന്നീ ഗാനങ്ങളും ഒക്കെ അന്നു ചേട്ടന്റെ പെട്ടിയില്‍ ഉണ്ടായിരുന്നു. ഈ ഗാനങ്ങളും ആഫ്റ്റര്‍ ഷേവിന്റെ മണവും, കയ്യില്‍ കിട്ടിയപ്പോള്‍ ഓഡോണിലിനിന്റെ മണം ഉണ്ടായിരുന്ന ചാരനിറത്തിലുള്ള ഒരു പാന്റിന്റെ തുണിയും ഒരു ചെക്ക് ഷര്‍ട്ടും, എന്റെ കൂട്ടുകാര്‍ക്കൊന്നുമില്ലാതിരുന്ന ഡീപ് റെഡ് പേനയും ആദ്യമായി കാണുന്ന ലെറ്റര്‍ പാഡും ഒക്കെ ഇപ്പോഴും മനസില്‍ പരസ്പര പൂരകങ്ങളാണ്.‍ ചേട്ടന്‍ ഇല്ലാത്തപ്പോള്‍ ആഫ്റ്റര്‍ ഷേവ് ലോഷന്‍ എടുത്ത് മുഖത്തും കഴുത്തിലും ഒക്കെ പൂശി സ്കൂളില്‍ പോയതൊക്കെ ഓര്‍മ്മ വരുന്നു, ഈ ഒരു ഒറ്റഗാനത്തിനു പിന്നാലെ.

നന്ദി, മുല്ലപ്പൂവേ

aneel kumar said...

‘മയ്യാ മോരി‘ ഇവിടെ ഉണ്ടെന്നു പറയുന്നു. എനിക്ക് കേള്‍ക്കാന്‍ പറ്റിയില്ല.
http://www.bhaktisangeet.com/bhajan/anup/aj2/aj2.html

myexperimentsandme said...

വളരെ നന്നായിരിക്കുന്നു, മുല്ലപ്പൂ. ദുര്‍ഗ്ഗ പറഞ്ഞതുപോലെ നേരില്‍ കണ്ട പ്രതീതി. നല്ലപോലെ വിവരിച്ചിരിക്കുന്നു.

കണ്ണൂസ്‌ said...

കുട്ടപ്പായീ, മയ്യാ മോരി ഒരു സൂര്‍ദാസ്‌ ഭജന്‍ ആണ്‌. ജലോട്ടയുടെ ശബ്ദത്തിലുള്ളത്‌ നോക്കിയിട്ട്‌ കിട്ടിയില്ല. എം.എസ്‌.സുബ്ബലക്ഷ്മി പാടിയത്‌ ഇവിടെയുണ്ട്‌

മുല്ലപ്പൂ said...

എന്തിനാ കണ്ണാ നീ അമ്മയെ വിഷമിപ്പിച്ചെ ?

ഈ പാട്ട് ,ഒരോ തവണ കേള്‍ക്കുമ്പോഴും ഞാന്‍ മനസ്സില്‍ ചോദിച്ച ചോദ്യം.
പാട്ടില്‍ നിന്നും എനിക്കു കാരണം വ്യക്തമായില്ല (മന‍സ്സിലായില്ല എന്നതാവും കൂടുതല്‍ ശരി)
അതിനാല്‍ എന്റെതായ ഒരു കാരണം നിരത്തിയാണ് , പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

കണ്ണന്‍ അങ്ങനെ ആണത്രേ. സ്നേഹിക്കുന്നവരെ, ഒരുപാടു വേദനിപ്പിക്കും.
‘സ്നേഹം ഉറപ്പുള്ളതൊ ?’ എന്നറിയാനാണ് എന്നാണ് , എന്റെ അമ്മ പറഞ്ഞു കേട്ടിരിക്കുന്നത്.

Anonymous said...

മോളൂട്ടീ,
മനോഹരം! അനുപ് ഝലോട്ടയെ ഒരു ഭജന്‍ ഗായകന്‍ എന്നതിലപ്പുറം കാണാനൊരികലും കഴിഞ്ഞിട്ടില്ല്യെങ്കിലും ഇങ്ങനെ ചില പാട്ടുകള്‍ വരികളുടെ ഭംഗി കൊണ്ട് ഏറെ ഇഷ്ടം.അതിലെ ഭംഗിയും സ്നേഹവും ഒട്ടും കുറയാണ്ടെ വീവര്‍ത്തനം ചെയ്തിരിക്കുണു. നന്നായിണ്ടെട്ടോ.
സ്നേഹം

Anonymous said...

മോളൂട്ടീ,
മനോഹരം! അനുപ് ഝലോട്ടയെ ഒരു ഭജന്‍ ഗായകന്‍ എന്നതിലപ്പുറം കാണാനൊരികലും കഴിഞ്ഞിട്ടില്ല്യെങ്കിലും ഇങ്ങനെ ചില പാട്ടുകള്‍ വരികളുടെ ഭംഗി കൊണ്ട് ഏറെ ഇഷ്ടം.അതിലെ ഭംഗിയും സ്നേഹവും ഒട്ടും കുറയാണ്ടെ വീവര്‍ത്തനം ചെയ്തിരിക്കുണു. നന്നായിണ്ടെട്ടോ.
ഈരേഴു ഭുവനങ്കള്‍ പടൈത്തവനെ
കയ്യിലേന്തി താലാട്ടി പാലൂട്ടി സീരാട്ട
എന്നാ തവം സെയ്തേനേ യശോദാ...
സ്നേഹം

Anonymous said...

മോളൂട്ടീ,
മനോഹരം! അനുപ് ഝലോട്ടയെ ഒരു ഭജന്‍ ഗായകന്‍ എന്നതിലപ്പുറം കാണാനൊരികലും കഴിഞ്ഞിട്ടില്ല്യെങ്കിലും ഇങ്ങനെ ചില പാട്ടുകള്‍ വരികളുടെ ഭംഗി കൊണ്ട് ഏറെ ഇഷ്ടം.അതിലെ ഭംഗിയും സ്നേഹവും ഒട്ടും കുറയാണ്ടെ വീവര്‍ത്തനം ചെയ്തിരിക്കുണു. നന്നായിണ്ടെട്ടോ.
ഈരേഴു ഭുവനങ്കള്‍ പടൈത്തവനെ
കയ്യിലേന്തി താലാട്ടി പാലൂട്ടി സീരാട്ട
എന്നാ തവം സെയ്തേനേ യശോദാ...
സ്നേഹം

ആനക്കൂടന്‍ said...

മനോഹരമായിരിക്കുന്നു....

പാപ്പാന്‍‌/mahout said...

ഇതേ ഭജന്‍ തന്നെ കെ എല്‍ സൈഗാള്‍ പാടിയും മനോഹരമാക്കിയിട്ടുണ്ട്. ലിങ്കില്ല :-(
കണ്ണൂസിന്റെ ലിങ്കിനു നന്ദി...

Anonymous said...

നന്നായിട്ടുണ്ട് മുല്ലൂസ്സ്..

എനിക്ക് തോന്നണെ, ഈ കുഞ്ഞികൃഷണനെ പോലെ ഒരു മകനെ എല്ല്ല ഇന്ത്യന്‍ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടെന്ന്..ല്ലെ?

Adithyan said...

അത്യുഗ്രന്‍..
നന്നായിരിക്കുന്നു.

bodhappayi said...

കണ്ണൂസ്‍ജീ നന്ദി.. :)

Visala Manaskan said...

വളരെ നന്നായിട്ടുണ്ട്. :)

ബിന്ദു said...

മുല്ലപ്പൂവേ.. നന്ദി:)ഇവിടെയുള്ള ആള്‍ക്ക് ഒരു ദിവസം ഞാനീ കഥയൊക്കെ പറഞ്ഞു കൊടുത്ത് എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ എന്നോടൊരു ചോദ്യം. അമ്പോറ്റികൃഷ്ണന്‍ ഇത്ര നോട്ടിയായിരുന്നോ എന്ന്. ഇതു പറഞ്ഞുകേള്‍പ്പിക്കണം.

രാജ് said...

നന്നായി എഴുതിയിരിക്കുന്നു. ദുര്‍ഗയുടെ വക ഗ്രീറ്റിങ്സ് വന്നപ്പോഴാ ശ്രീകൃഷ്ണജയന്തിയാണെന്നു് ഓര്‍ക്കുന്നതു്, ബിലേറ്റഡ് ആശംസകളും.

അനംഗാരി said...

മുല്ലപ്പൂ, ദാ കണ്ണന്‍ എന്റെ മുന്‍‌പില്‍ നില്‍ക്കുന്നു.
നാട്ടില്‍ ഒരു കൈകൊട്ടി പാട്ടുണ്ട്.
....വീട്ടിലെ പശുവെക്കറന്നമ്മ..
പാലായ പാലൊക്കെ ഉറിയേല്‍വെച്ചു .തക..തക....തൈ..
ഉറിയിന്‍‌മേല്‍ ഉറിക്കലത്തില്‍ അടയാളക്കെട്ടും കെട്ടി.
പാലായ പാലൊക്ക ഉറിയേല്‍ വെച്ചു...
പണ്ട് ഉമ്മ പഠിപ്പിച്ച് തന്നതാണ്..മറന്നു പോയി..
കണ്ണനെ ഓര്‍മ്മിപ്പിച്ചതിന് നന്ദി.

Rasheed Chalil said...

മനോഹരം...

Sudhir KK said...

ഹിന്ദിയിലെ പാണ്ഡിത്യം കാരണം അനൂപ് ജലോട്ടയുടെ ഭജനൊന്നും മനസിലാവില്ല മുല്ലപ്പൂവേ. പക്ഷേ ഈ കഥ വളരെ നന്നായിരിക്കുന്നു.

അഹമീദ് said...

നല്ല ഒഴുക്കുണ്ട്..ഭാഷയും നന്ന്.

Raji Chandrasekhar said...

ഭാഷ വെണ്ണ പോലെയാകണം. അപ്പോഴേ കണ്ണനിഷ്ടമാകൂ. ഇഷ്ടമായാല്‍ അവന്‍ മോഷ്ടിച്ചു കൊണ്ടു പോയ്ക്കോളും.

വേണു venu said...

ഇഷ്ടപ്പെട്ടു.:)

ഗുപ്തന്‍ said...

മനോഹരം.. അഭിനന്ദനങ്ങള്‍... എത്രയാവര്‍ത്തി എഴുതിയാലും വായിച്ചാലും ഈ വെണ്ണ മതിവരാത്തതെന്തേ...