Friday

പകര്‍പ്പ്

ബോംബെയില്‍ നിന്നെത്തിയ കൂട്ടുകാരിയെ കാണാന്‍ അവളുടെ വീട്ടിലെത്തി.
എന്നെ കണ്ടതെ വന്നു കെട്ടിപിടിച്ചു . ഞാനും.
"വാ ഒരാളെ കാണിച്ചു തരാം "
കയ്യില്‍ പിടിച്ച് അകത്തേക്ക്.

അകത്ത് ഒരു കുഞ്ഞു തൊട്ടിലില്‍ ,
കൈ കാലുകളിളക്കി ഒരു സുന്ദരിക്കുട്ടി.
അദ്ഭുതവും സന്തോഷവും പുറത്തേക്കെത്തിയത് കണ്ണുകളിലൂടെ.
പിന്നെ ചോദിച്ചു ,
"എന്നാ മോള്‍ ഉണ്ടായെ ? നിന്നെ വിളിച്ചപ്പോളും ഒന്നും പറഞ്ഞതേ ഇല്ലല്ലോ "

അവളെന്നെ അരികില്‍ ചേര്‍ത്തു , പതിയെ പറഞ്ഞു
"കല്യാണം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായില്ലേ
കുട്ടികളുണ്ടാകാന്‍ സാധ്യത തീരെ കുറവു എന്ന് ഡോക്ടര്‍.
വസൂം ഞാനും ഒന്നിച്ചാ പോയതു. അവിടെ ചൈല്ഡ് അഡോപ്ഷന്‍ എന്‍. ജി. ഓ. ഇല്‍ ബുക്ക് ചെയ്യാന്‍.ഒരു വര്‍ഷത്തോളം കാക്കേണ്ടി വന്നു.

അവര്‍ കുട്ടികളെ തരുമ്പൊള്‍ ,അഡോപ്ട് ചെയ്യുന്ന അച്ഛനും അമ്മയുമായി സാമ്യം ഉള്ള കുട്ടികളെ ആണു തരുന്നത്.
എന്തായാലും ആഗ്രഹം പോലെ മോളെ തന്നെ കിട്ടി. " അമ്മയെക്കാളും ഉയരത്തില്‍ അവള്‍.

അയല്‍വക്കത്തെ ചേച്ചി മുറിയിലേക്ക് വന്നു.
"മാളവികയുടെ കുഞ്ഞിനെ കാണാന്‍ വന്നതാ"
തൊട്ടിലില്‍ നിന്നും കുഞ്ഞിനെ എടുത്ത് ചേര്‍ത്തു പിടിച്ചു അവര്‍.
പിന്നെ മാളുവിന്റെ അമ്മയോടായി പറഞ്ഞു

" മാളു കുഞ്ഞിലെ ഇരുന്ന പോലെ തന്നെ .അല്ലേ ചേച്ചി ".

4 comments:

Neema said...

ഒരമ്മക്ക് കുഞ്ഞിനേയും ഒരു കുഞ്ഞിനു അമ്മയെയും കിട്ടിയ സന്തോഷം. . വായിച്ചറിഞ്ഞ എനിക്കും! :-))

priyag said...

കഥയുടെ പേരാണ് ഇഷ്ട്ടമായത്. കഥയും ഇഷ്ട്ടമായി കേട്ടോ.

ലേഖാവിജയ് said...

അത്ര സാമ്യം തോന്നുന്ന കുട്ടിയാണെങ്കിൽ നല്ലതു അല്ലെ .. നാട്ടുകാരെന്തു വേണേൽ പറയട്ടെ..:)

ഗൗരിനാഥന്‍ said...

എനിക്കും വലിയ മോഹാണ് അങ്ങനെ ഒരാളെ കിട്ടാന്‍..