Thursday

ഉത്തരം

"കഴിഞ്ഞില്ലേ?"

അതേ ചോദ്യം. എന്നെങ്കിലും ഉത്തരം പറയാന്‍ ശ്രമിച്ചിട്ടുണ്ടോ?അറിയാതെ ഓര്‍ത്തു...
കുരവയിടലിനും താളമേളങ്ങള്‍ക്കുമൊടുവില്‍ കൈ പിടിച്ചു കാറിലേക്ക് കയറും മുന്‍പ് എല്ലാവരോടും യാത്ര പറയുമ്പോള്‍?...
ജീവന്‍റെ പാതി ആയ മകളെ സുരക്ഷിതമായ് കൈകളില്‍ ഏൽപ്പിക്കും മുന്‍പ് ഒന്നു കൂടി അടുക്കി പിടിച്ചപ്പോള്‍?...
കുഞ്ഞു സ്വപ്നങ്ങളും ചെറിയ സമ്പാദ്യവും കൊണ്ട് ജീവന്‍ കൊടുത്ത വീടിന്റെ പടിയിറങ്ങുമ്പോള്‍?...

"കഴിഞ്ഞു."
അടക്കി പിടിച്ച സംസാരത്തിനും, ഉയര്‍ന്ന തേങ്ങലുകള്‍ക്കും ഇടയില്‍, ആരോ എനിക്കായി ഉത്തരം പറഞ്ഞു

28 comments:

വല്യമ്മായി said...

:)

ശ്രീനാഥ്‌ | അഹം said...

ഹോ ഭാഗ്യം! കഴിഞ്ഞല്ലോ.

ഉപാസന || Upasana said...

വേറേം ചിലതൊക്കെ പറയാന്‍ ശ്രമിച്ച പോലെ.
അടക്കി നിര്‍ത്താന്‍ തീരുമാനിച്ചു അല്ലേ..?
:)
ഉപാസന

Rejesh Keloth said...

എനിക്ക് ഒരു സംശയം...
മകളെ അടക്കിപ്പിടിക്കുന്ന അഛന്റെ ആത്മഗതമോ, അതോ പടിയിറങ്ങുന്ന മകളുടേതോ, അതോ രണ്ടാം കെട്ട് കെട്ടുന്നയാരുടേതോ? :-)
ഒരു ഡൌട്ട്...

Areekkodan | അരീക്കോടന്‍ said...

What? Kazhinjoe??

ബഷീർ said...

വിവരിക്കനാവാത്ത വികാരം..
വില പേശുന്നവര്‍ മനസ്സിലാക്കുമോ

ഇഷ്ടമായി

OT :better to remove word verification

സു | Su said...

കഴിഞ്ഞോ? ഒന്നും കഴിയില്ല. തുടര്‍ന്നുപോകും. ജന്മം പോലും. അതുകൊണ്ട് കഴിഞ്ഞില്ലേന്ന് ചോദിക്കുമ്പോള്‍, കഴിയാന്‍ സാദ്ധ്യതയില്ല എന്നു പറയാം. ;)

Umesh::ഉമേഷ് said...

കഴിഞ്ഞു. ഒന്നോ രണ്ടോ ദിവസം ആളുകള്‍ നിന്നെപ്പറ്റി പറഞ്ഞേക്കാം. ചിലപ്പോള്‍ പത്രത്തില്‍ ഒരു മൂന്നു വരി വാര്‍ത്തയും. അത്രേ ഉള്ളൂ.

പിന്നെ ലോകാവസാനം വരെ വിസ്മൃതിയിലേക്കു്...

:-(

നന്നായി.

നിലാവര്‍ നിസ said...

എത്ര മാത്രം ആഴമുണ്ട് കഴിഞ്ഞു എന്ന വാക്കിന്‍..

നവരുചിയന്‍ said...

അതെ . കഴിഞ്ഞു .. തീരുന്നു ... കഥം ഹൊ ഗയ ... എല്ലാം വളരെ പെട്ടെന്ന് ആരുന്നു .

ശ്രീ said...

ചില സമയങ്ങളില്‍ ചില വാക്കുകള്‍ക്ക് അങ്ങനെ ഒരുപാട് അര്‍‌ത്ഥമുണ്ടാകും.

ഡാലി said...

മുല്ലേ, ഒത്തിരി ഒത്തിരി ഇഷ്ടായി ഈ കുഞ്ഞു കഥ.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ “കഴിഞ്ഞില്ലേ കഴിഞ്ഞില്ലേ” ചോദ്യം തെല്ലൊന്നുമല്ല ഈര്‍ഷ്യ ഉണ്ടാക്കിയിരിക്കുന്നത്. ചില ജീവിതങ്ങളുടെ താളം അപ്പാടെ മാറുന്ന സമയത്ത് നടത്തിപ്പുകാര്‍ക്ക് എന്തൊരു ധൃതിയാണ്, എന്തൊരു വെപ്രാളമാണ്!

അരവിന്ദ് :: aravind said...

:-| നന്നായി

ഓ.ടോ: ആരാണ് ഈ ചോദ്യം ചോദിക്കുന്നത് എന്നത് വലിയൊരു ഫാക്റ്ററാണ്. ഇന്നാളില്‍ ഇങ്ങനെ വിഷാദമൂകമായ, കാരണവര്‍ ഊര്‍ദ്ധന്‍ വലിക്കുന്ന ഒരു ബന്ധുവീട്ടില്‍ നിന്നപ്പോള്‍ ഒരുത്തന്‍ വന്ന്‍ ചോദിക്ക്യാ, ഡാ അരേ, മൂപ്പില്‍‌സിന്റെ വെടി തീര്‍ന്നോ ന്ന്. (അതും എല്ലാരും കേള്‍‌ക്കെ).
തീര്‍ന്നു കൊണ്ടേയിരിക്കുന്നു എന്ന് ഞാനവന്റെ ചെവിയില്‍ പറഞ്ഞു, തെറി കഴിഞ്ഞിട്ട്.

Rasheed Chalil said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

ശ്രീലാല്‍ said...

മുല്ലേ, പിടിച്ചു നിര്‍ത്തിക്കളയുന്നല്ലോ, വാക്കുകളില്‍ ... :(

വേണു venu said...

കഴിഞ്ഞോ.?
കഴിഞ്ഞു. ആളിക്കത്തിയ ചിതയണഞ്ഞതിനു ശേഷം വന്ന കാരണവരും പറഞ്ഞു കഴിഞ്ഞു.
മുല്ലപ്പൂ പറഞ്ഞ, മകളെ സുരക്ഷിതമായ് കൈകളില്‍ ഏൽപ്പിക്കും മുന്‍പ് ഒന്നു കൂടി അടുക്കി പിടിച്ചപ്പോള്‍?.
കഴിഞ്ഞു.
ഒന്നും കഴിഞ്ഞിട്ടില്ലെന്നു കരുതാനും കഴിയുന്നില്ലല്ലോ...
:)

നിരക്ഷരൻ said...

വളരെ കുറഞ്ഞ വാക്കുകളില്‍ ഒരുപാട് പറഞ്ഞിരിക്കുന്നല്ലോ ? ഉള്ളിലുള്ള നൊമ്പരമെല്ലാം അടക്കിപ്പിടിച്ച് ‘കഴിഞ്ഞു’എന്ന് പറയുമ്പോളും ഒന്നും കഴിഞ്ഞിട്ടില്ലെന്ന സത്യം മാത്രം അവശേഷിക്കുന്നു.
നന്നായി.

മാണിക്യം said...

"കഴിഞ്ഞില്ലേ?"
....കഴിഞ്ഞു ..
അന്നുവരെ ഉണ്ടായിരുന്ന
വ്യക്തിത്വം, ഇഷ്ടാനിഷ്ടങ്ങള്‍,
ആശകള്‍, ആഗ്രഹങ്ങള്‍,
സ്വപ്നങ്ങള്‍, സ്വന്തങ്ങള്‍,
ബന്ധങ്ങള്‍ ഒക്കെ
ഇതാ കഴിഞ്ഞു....
.....
നല്ല ‘മുല്ലപ്പൂ’ മണം...

siva // ശിവ said...

great....

ഏ.ആര്‍. നജീം said...

കഴിഞ്ഞില്ലെ .. മതീ വാ..ഇറങ്ങ്..

കുറെ നാളായി കേള്‍ക്കുന്നതാ.. ഒരോ തവണയും നാട്ടില്‍ പോയി തിരിച്ചു വരുമ്പോഴും...:)

Anonymous said...

കഴിഞ്ഞോ?
കഴിഞ്ഞില്ലേ?

techs said...
This comment has been removed by a blog administrator.
മഴവില്ലും മയില്‍‌പീലിയും said...

ഒരുപാട് സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന ഒരു ചെറിയ വലിയ വാക്ക്...എല്ലാ പോസ്റ്റുകളും ഇഷ്ടമായി..ആശംസകള്‍..

സുഗതരാജ് പലേരി said...

വളരെ നന്നായിട്ടുണ്ട്.
ഇതുവരെ ഇതിന്‍റെ ഹാങോവര്‍ കഴിഞ്ഞില്ലെ. പുതിയതൊന്നും കാണുന്നില്ല.

Sharu (Ansha Muneer) said...

നന്നായി :)

Readers Dais said...

Hi!

Im getting updates on my blog about ur new posts, but it seems u have blocked me from reading ur posts, i dont see any reason, still if it is so i shall stop following you, would like to know further...

balu said...

Onnum kazhiyinnilla..swayam kazhiyunnathuvare..