വൈകുന്നേരം ഓഫീസില്‍ നിന്നു തിരക്കിട്ടിറങ്ങി. മഴക്കോളുണ്ട്. വേഗം വീടെത്തണം.
വണ്ടിയോടിക്കുന്നതിനിടയില്‍, വീട്ടിലേക്ക് വാങ്ങാനുള്ള സാധനങ്ങളുടെ , മനസ്സിലെ ചെറിയ ലിസ്റ്റില്‍ ഒന്നുകൂടി കണ്ണോടിച്ചു.ഇടക്കു കണ്ട കടയുടെ മുന്പില് വണ്ടി നിര്‍ത്തി. സാധനം വാങ്ങി പതിയെ വണ്ടിയെടുക്കുമ്പോള്‍, ഒരു നിമിഷ നേരം. എതിരേ വന്ന ബൈക്ക് സവാരിക്കാരന്, എന്റെ കാറില്‍ തട്ടി താഴേക്ക്.
അശ്രദ്ധ. മനസ്സു പഴിച്ചു.
വീണയാള്‍ എഴുന്നേല്ക്കാന് താമസിച്ചപ്പോള്‍, മനസ്സും ശരീരവും, തലച്ചോറിനെ വകവെക്കാതെ ആയി. വൈകുന്നേരം വീടണയാന്‍ ധൃതിപ്പെടുന്ന, ആളുകളെയും പേറിയുള്ള വാഹനങ്ങളുടെ വഴി മുടക്കി, എന്റെ ശകടം നടുറോഡില്‍.
എന്നിലേക്കു വരുന്ന നോട്ടങ്ങളുടെ എണ്ണവും , വണ്ടികളുടെ ഹോണടികളും കൂടിവന്നു. നല്ലപാതി ഒഫീഷ്യല്‍ ടൂറില്‍ എന്ന ചിന്ത, മൊബിലിലെക്കു നീണ്ട എന്റെ കയ്യിനെ പിന്തിരിപ്പിച്ചു. കയ്യുടെ വിറയല്‍, വണ്ടി നടുറോഡില്‍ നിന്നു മാറ്റി ഇടാന്‍ പറ്റാത്തതു പോലെ. അതു കണ്ടാകാം ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരു പയ്യന് പതിയെ അടുത്തേക്കു വന്നു.
“എന്തു പറ്റി ചേച്ചി ?”
വിറയല്‍ ശബ്ദത്തേയും ബാധിക്കുമോ എന്നോര്‍ത്തു ഞാന്‍ മിണ്ടാതെ ഇരുന്നു.
“പേടിച്ചു പോയോ ?സാരമില്ല. പാസ്സെഞ്ചര്‍ സീറ്റിലെക്കിരിക്കൂ. ഞാന്‍ വണ്ടി ഒതുക്കി ഇടാം.“
പതിയെ കാര്‍ ഒതിക്കിയിടുമ്പോള് അവന് പറഞ്ഞു.
“സാരമില്ല. അയാള്‍ക്കൊന്നും പറ്റിയില്ല .”
അവന്റെയൊപ്പം കാറില്‍ നിന്നിറങ്ങി, വീണയാളുടെ അടുത്തെത്തി. താങ്ക് ഗോഡ്. അധികം ഒന്നും പറ്റിയിട്ടില്ല. എന്റെ നേര്‍ക്കുള്ള എല്ലാവരുടേയും നോട്ടത്തെ കൂസാതെ അവന് പറഞ്ഞു.
വണ്ടിയോടിക്കുന്നതിനിടയില്‍, വീട്ടിലേക്ക് വാങ്ങാനുള്ള സാധനങ്ങളുടെ , മനസ്സിലെ ചെറിയ ലിസ്റ്റില്‍ ഒന്നുകൂടി കണ്ണോടിച്ചു.ഇടക്കു കണ്ട കടയുടെ മുന്പില് വണ്ടി നിര്‍ത്തി. സാധനം വാങ്ങി പതിയെ വണ്ടിയെടുക്കുമ്പോള്‍, ഒരു നിമിഷ നേരം. എതിരേ വന്ന ബൈക്ക് സവാരിക്കാരന്, എന്റെ കാറില്‍ തട്ടി താഴേക്ക്.
അശ്രദ്ധ. മനസ്സു പഴിച്ചു.
വീണയാള്‍ എഴുന്നേല്ക്കാന് താമസിച്ചപ്പോള്‍, മനസ്സും ശരീരവും, തലച്ചോറിനെ വകവെക്കാതെ ആയി. വൈകുന്നേരം വീടണയാന്‍ ധൃതിപ്പെടുന്ന, ആളുകളെയും പേറിയുള്ള വാഹനങ്ങളുടെ വഴി മുടക്കി, എന്റെ ശകടം നടുറോഡില്‍.
എന്നിലേക്കു വരുന്ന നോട്ടങ്ങളുടെ എണ്ണവും , വണ്ടികളുടെ ഹോണടികളും കൂടിവന്നു. നല്ലപാതി ഒഫീഷ്യല്‍ ടൂറില്‍ എന്ന ചിന്ത, മൊബിലിലെക്കു നീണ്ട എന്റെ കയ്യിനെ പിന്തിരിപ്പിച്ചു. കയ്യുടെ വിറയല്‍, വണ്ടി നടുറോഡില്‍ നിന്നു മാറ്റി ഇടാന്‍ പറ്റാത്തതു പോലെ. അതു കണ്ടാകാം ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരു പയ്യന് പതിയെ അടുത്തേക്കു വന്നു.
“എന്തു പറ്റി ചേച്ചി ?”
വിറയല്‍ ശബ്ദത്തേയും ബാധിക്കുമോ എന്നോര്‍ത്തു ഞാന്‍ മിണ്ടാതെ ഇരുന്നു.
“പേടിച്ചു പോയോ ?സാരമില്ല. പാസ്സെഞ്ചര്‍ സീറ്റിലെക്കിരിക്കൂ. ഞാന്‍ വണ്ടി ഒതുക്കി ഇടാം.“
പതിയെ കാര്‍ ഒതിക്കിയിടുമ്പോള് അവന് പറഞ്ഞു.
“സാരമില്ല. അയാള്‍ക്കൊന്നും പറ്റിയില്ല .”
അവന്റെയൊപ്പം കാറില്‍ നിന്നിറങ്ങി, വീണയാളുടെ അടുത്തെത്തി. താങ്ക് ഗോഡ്. അധികം ഒന്നും പറ്റിയിട്ടില്ല. എന്റെ നേര്‍ക്കുള്ള എല്ലാവരുടേയും നോട്ടത്തെ കൂസാതെ അവന് പറഞ്ഞു.
“ചേച്ചി പൊയ്ക്കോള്ളൂ“
അവന്റെ മറുപടിയുടെ ബലത്തില്‍ തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ പരോപകാരത്തിന്റെയും നന്മയുടെയും ഒരു കുഞ്ഞു കാറ്റ് വീശി.
സമര്‍പ്പണം: അജ്ഞാത സുഹൃത്തിന്.
സമര്‍പ്പണം: അജ്ഞാത സുഹൃത്തിന്.
46 comments:
ഈ നന്മയും പരോപകാരവും ഇപ്പോ കാണാന്‍ വളരെ ബുദ്ധിമുട്ടാ മുല്ലപ്പൂ. ആക്സിഡന്റുണ്ടായാല്‍ ഡ്രൈവര്‍ പുരുഷനാണെങ്കില്‍ (കുറ്റം ആരുടെ ഭാഗത്താലായും)ഓടിച്ചിട്ട് തല്ലുന്ന നാടാ നമ്മുടെ.
എങ്കിലും ആ അജ്ഞാതസുഹ്യത്തിനു നന്മ വരട്ടെ.:)
അമ്മൂ,
ഡ്രൈവ് ചെയ്യുമ്പോ ഇതൊക്കെ സഹജല്ലെ. എന്റെ പൊന്നുമോള് അപ്സെറ്റാവണ്ടാട്ടോ.
ഇന്നലെ കണ്ട കുഞ്ഞനിയന്മാരും അന്യെത്തിമാരുമൊക്കെ ഉള്ളപ്പൊ നമ്മള് ലോകത്തിന്റെ പോക്കിനേം ജീവിതത്തിന്റെ അര്ത്ഥല്ല്യായേനേം ഒക്കെപ്പറ്റി ആലോചിച്ച് വിഷമിക്കണത് വേറുത്യാന്ന് തോന്നും ല്ലേ. നല്ല ഒരു ദിവസം ണ്ടാവട്ടെ.
സ്നേഹം സമാധാനം
നമ്മുടെ മനസ്സില്‍ നന്മയുടെയും സ്നെഹത്തിന്റേയും വിശ്വാസത്തിന്റേയും പ്രകാശമുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയിലും ഒരു കച്ചിതുരുമ്പെങ്കിലും കിട്ടാതിരിക്കില്ല.ആശംസകള്‍.
മുല്ലപ്പൂ...
അടിയന്തിര ഘട്ടങ്ങളില്‍ നമ്മെ സഹായിക്കാന്‍ എത്തുന്ന ദൈവത്തിന്റെ കരങ്ങളല്ലേ ആ അജ്ഞാത സുഹൃത്ത്.
-സുല്‍
സാരമില്ലെന്നേ...,
എന്തായാലും ഒരു കാര്യം ഒറപ്പായില്ലേ..
അയാളൊരു ബ്ലൊഗര്‍ അല്ല.. ആയിരുന്നെങ്കില്‍ മിനിമം ‘ക്ഷമ’ എങ്കിലും പറയിപ്പിച്ചേ വിടത്തൊള്ളു..
:)
അചിന്ത്യേടത്തി പറഞ്ഞ പോലെ, നല്ലൊരു ദിവസം ആയിരിക്കട്ടെ..
നല്ലൊരു മനസ്സുണ്ടെങ്കില്‍ നമ്മേ സഹായം പ്രതീക്ഷിക്കാത്തിടത്ത് നിന്ന് എത്തും. എന്ന വല്ല്യമ്മായിയുടെ കമന്റ് ഞാനും ആവര്‍ത്തിക്കുന്നു.
നല്ലൊരു ദിവസം ആയിരിക്കട്ടേ...
അജ്ഞാതസുഹൃത്തിന് നന്മ നേരുന്നു.
ഉമേച്ചി പറയണ പോലെ ‘ഡ്രൈവ് ചെയ്യുമ്പോ ഇതൊക്കെ സഹജല്ലെ’ എന്ന് കരുതാതെ, ശ്രദ്ധിച്ച് വണ്ടിയോടിയ്ക്കൂ :).
കാര്‍ ഏത് കമ്പനിയുടെ? ഏത് മോഡല്‍? എത്ര കൊടുത്തു? എന്ന് കൂടെയെഴുതിയിരുന്നെങ്കില് കഥ കുറച്ചൂടെ ഗംഭീരമാവുമായിരുന്നു :). എന്നാലും ആ പേടിയൊക്കെ ശരിയ്ക്കും പ്രതിഫലിപ്പിയ്ക്കാന്‍ പറ്റി.
ചാത്തനേറ്:
ദില്‍ബാ ദേ കണ്ടോടാ, നീ നാട്ടില്‍ വരുന്നു എന്ന ന്യൂസ് പരന്ന് തുടങ്ങീട്ടെയുള്ളൂ..
ഓരോരുത്തരായി ട്രയല്‍ റണ്ണ് എടുത്ത് തുടങ്ങി..
മുല്ലപ്പൂച്ചേച്ചീ ആളു തെറ്റരുതേ... ഇത്തിരി തടീം വണ്ണവുമൊക്കെയുള്ള ആ ആള് തന്നെ..
ഇങ്ങനെ ട്രയല്‍ എടുക്കുന്ന കാര്യോന്നും പുറത്ത് വിടല്ലേ.ദില്ബന് കൊച്ചീല് കാലുകുത്തില്ലാ..
എന്തുകൊണ്ടോ, സഹായിക്കാന്‍ വന്ന ആ കുട്ടിക്ക് നമ്മടെ പച്ചാളത്തിന്റെ രൂപമാണ് ഞാന്‍ കൊടുത്തത്. സാരമില്ല, ഒന്നും പറ്റിയില്ലല്ലൊ. :)
അതങ്ങനെയാണ് മുല്ലപ്പൂവേ..
ആരും സഹായത്തിനില്ല എന്നു തോന്നുമ്പോ, എല്ലാ വഴികളും അടഞ്ഞു കഴിഞ്ഞു എന്നു തേങ്ങുമ്പോ, ഇങ്ങനെ ഓരോ അജ്ഞാത കരങ്ങള്‍ നമ്മളെ താങ്ങാനെത്തും.. ഒരു നന്ദി വാക്കില്‍ ഒതുക്കി തീര്‍ക്കാന്‍ പറ്റാത്ത കടപ്പാട് അവശേഷിപ്പിച്ചു പോവും..സുഗതകുമാരി ടീച്ചറ് പാടിയിട്ടുള്ളതു പോലെ
എത്ര പേര് കാണുമോ ബാക്കി,യീ നമ്മളില്‍
എത്ര പേര് കാണുമോ ബാക്കി, ഹാ നമ്മള് തന്
കൊച്ചു മക്കള്‍ക്കു തുണയാരിനി, സ്വപ്ന-
മസ്ഥിരം, ക്രൂരം, വിശദമെന്നാകിലും
ആശ്വസിയ്ക്കുന്നു ഞാനപ്പൊഴും കാണുമേ
ബാക്കിയൊരു പിടി സജ്ജനങ്ങള്‍, സ്നേഹ-
ബാഷ്പമോടാര്ദ്രമാം മാറത്തു ചേര്‍ത്തവര്‍
കാത്തു കൊണ്ടീടുമേ നമ്മുടെ മക്കളെ..
- by ആദിയില്‍ അനോണി ഉണ്ടായിരുന്നു..:)
ബിന്ദു പറഞ്ഞത് സത്യമാണ്..
ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തില്‍ നമ്മടെ പച്ചാളത്തിന്റെ പേര് ഒന്നു മനസ്സില്‍ സ്മരിച്ചാല്‍ മതിയായിരുന്നു. അവന് അവിടെ തത്സമയം പ്രത്യക്ഷപ്പെട്ട് വേണ്ടത് ചെയ്യും.
(എടൈ പാച്ച്സ് ഇതെഴുതിയതിന് അടുത്ത തവണ എനിയ്ക്ക് ഒരു കുപ്പി മീന്‍പിടിയ്ക്കുന്ന രാജാവ്)
പലപ്പോഴും അജ്ഞാത സത്യ്ങ്ങള് അത്ഭുതങ്ങളായി പല രൂപത്തില്‍ പ്രകടമാകുന്നു.:)
ഓ.ടോ.
അവിടെ പോലീസ്സില്ലാഞ്ഞതും മറ്റൊരു ഭാഗ്യമായി.
പരാതിയൊന്നുമില്ലെങ്കിലും വല്ലതും തടയാന്‍ വകുപ്പുണ്ടോയെന്നു് നോക്കിയേനെ.
നന്മകള് മനസില്‍ സൂക്ഷിക്കുന്ന അനേകരുണ്ട് മുല്ലപ്പൂവേ നമ്മുടെ ഇടയില്‍ ഇന്നും... നമ്മള് കണ്ടെത്തുന്നത് വല്ലപ്പോഴുമേ ഉള്ളൂ എന്നുമാത്ര.
നന്മചെയ്ത ആ അജ്ഞാത സുഹൃത്തിനും, ആ ബൈക്ക് യാത്രക്കാരനും നല്ലതു വരട്ടെ, ആ നന്ദി മനസില്‍ സൂക്ഷിക്കുന്ന മുല്ലപ്പൂവിനും..
കുറിപ്പു നന്നായിട്ടുണ്ട്. കൊടും വേനലില്‍ ഒരു കുളിര്‍കാറ്റുപോലെ ആ വിഷമഘട്ടത്തില്‍ ആശ്വാസമായെത്തിയ ‘അജ്ഞാത സുഹൃത്ത്’-ന് നന്ദി.
മുല്ലപ്പൂ ചേച്ചീ,
നമ്മള് ലോകത്തിനോട് എങ്ങനെ പെരുമാറുന്നുവോ ലോകം നമ്മളോടും അതേ പോലെ പേരുമാറും എന്ന് വിശ്വസിക്കുവാനാണ് എനിക്ക് ഇഷ്ടം.
നന്നായി എന്തായാലും. അയാള്‍ക്ക് നന്മ വരട്ടെ.
വണ്ടി ഒന്ന് ഒതുക്കിയിടാന്‍ സഹായിച്ച അഞ്ജാത സുഹൃത്ത് ചെയ്തത് മഹത്വവല്ക്കരിക്കാന് ശ്രമിക്കുന്നതിന്റെ ലോജിക്ക് മനസ്സിലാകുന്നില്ല. ഇത്രയെങ്കിലുംചെയ്യാന് കഴിഞ്ഞില്ലെങ്കില്‍ പിന്നെ മനുഷ്യനാണെന്ന് പറഞ്ഞ് നടക്കുന്നതില്‍ എന്ത് കാര്യം എന്നേ തോന്നുന്നുള്ളൂ.
എങ്കിലും ഇന്നലെ മുല്ലപ്പൂ അനുഭവിച്ച ടെന്‍ഷനും വിഷമവും ഒക്കെ മനസ്സിലാകുന്നുണ്ട്. ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം. പറ്റിയ തെറ്റ് എന്തെന്ന് മനസ്സിലാക്കി രണ്ടാമത് ഇതേ തെറ്റ് ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. First time its a mistake, second time its foolishness എന്ന് കേട്ടിട്ടില്ലേ.
ചേച്ചീ ആ അജ്ഞാത സുഹൃത്ത് തീര്‍ച്ചയായും ഒരു അനോണി ബ്ലോഗര്‍ ആവാനാണ് പ്രൊബബിലിറ്റി!
ഇത് അനോണിച്ചന് ഡെഡിക്കേറ്റിയോ?
അജ്ഞാത സുഹൃത്തിന് ഇനിയും ഒരുപാട് പേരെ സഹായിക്കാനുള്ള ഭാഗ്യമുണ്ടാവട്ടെ!
മുല്ലപ്പൂവിന് ഇനിയാരെയും തട്ടിയിടാതിരിക്കാനുള്ള യോഗവും!
ഭാഗ്യം!
എനിക്കും ഇതേപോലെ ഒന്ന്..ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ചെറിയ ഒരു വിറ പോലെ.
സന്ധ്യക്ക് അമ്പലത്തില്‍ പോയി വരും വഴി കള്ളുഷാപ്പിന് മുന്പിലെത്തിയപ്പോള് സൈഡില്‍ കൂടെപോയ ഒരു തള്ള ബൈക്കിന് മുന്പില് ചാടി. ഒന്നും നോക്കാതെ നേരെ ഒരു ക്രോസിംഗ്. എത്ര ശ്രമിച്ചിട്ടും ബൈക്ക് വെട്ടിക്കാനോ നിര്‍ത്താനോ കഴിഞ്ഞില്ല. ടയറ് കത്തി, നിരങ്ങി ചെന്ന് തള്ളേടെ കാലില്‍ പോയി ലെഗ് ഗാര്‍ഡിന്റെ ഒരു സൈഡ് ചാമ്പി.
തള്ളക്ക് വയസ്സ് മിനിമം 75-80. കൂനിക്കൂടിയായിരുന്നു നടപ്പ്. ചാവാന്‍ പോലും ജീവനില്ലാത്ത കോലം.
തള്ള മറിഞ്ഞു വീണു.. ബൈക്ക് വേണെങ്കില്‍ എനിക്ക് വിട്ടു പോകാമായിരുന്നു. പക്ഷേ ഞാന്‍ ബൈക്ക് നിര്‍ത്തി ചാടിയിറങ്ങി.
ആള്ക്കാര് (ഷാപ്പില് വന്നവരും മറ്റും) ഓടിക്കൂടി. തള്ള റോട്ടില് മലന്ന് കിടക്കുന്നു.
അടി വങ്ങാന്‍ ഞാന്‍ റെഡിയായി.
............
അല്ലെങ്കില്‍ അതൊരു പോസ്റ്റാക്കാം ല്ലേ?
:-)
ഭാഗ്യം !! ;9 (പുത്യെ സ്മൈലി കണ്ടു പിടിച്ചതാ)
ഒന്നും പറ്റീല്ല്യല്ലോ ..
ഏതെങ്കിലും ആണാണെങ്കില്‍ എപ്പ അടി വീണു ന്നു ചോദിച്ചാ മതി!
ശ്രീജിത്ത് പറഞ്ഞത് കേട്ടില്ലേ..?
“First time its a mistake, second time its foolishness എന്ന് കേട്ടിട്ടില്ലേ. “
...
ആരാ പറഞ്ഞത് അവന് മണ്ടന്‍ ആണെന്ന്..?
;9
ഭാഗ്യം.
നമ്മള് നിസ്സഹായരാകുന്ന ഇത്തറം ഘട്ടങ്ങളില്‍ അഞ്ജാതമായ സഹായങ്ങള്‍ എവിടെ നീന്നെങ്കിലും കിട്ടാതിരിക്കില്ല.
(പുതിയ സ്മൈലി കട്. ഇടിവാള്‍)
ആ അജ്ഞാത സുഹൃത്തിന് നല്ലത് വരട്ടെ.
പരോപകാരികള്ക്ക് ഇപ്പഴും വലിയ പഞ്ഞമുണ്ടെന്ന് തോന്നുന്നില്ല...
നമ്മിലാര്‍ക്കെങ്കിലും കഴിയോ ഞാനൊരാള്‍ക്കും ഒരുപകാരവും ചെയ്യില്ലെന്ന് പറയാന്‍ - ഇല്ല.
ചില ഘട്ടങ്ങളില്‍ തിരിഞ്ഞു നോക്കുന്ന നമ്മള് ചില ഘട്ടങ്ങളില്‍ തിരിഞ്ഞു നോക്കാറില്ല എന്നതും ശരി തന്നെ. പക്ഷെ അതൊക്കെ സാഹചര്യങ്ങള്‍ നിമിത്തമാകാം - അതല്ലേ മനുഷ്യന്!
എല്ലാവരും നല്ലവര്‍ തന്നെ!
മുല്ലപ്പൂ... മറക്കാതിരിക്കുക...
ശ്രദ്ധ... ഡ്രൈവിംഗിലെ സന്തതസഹചാരി.
നല്ലതും മാത്രം നേരുന്നു.
മുല്ലപ്പൂവേ....എന്റെ വക ഒരു രക്ഷകചരിതം ഇവിടെ..പ്ലീസ്...പറയും...ഞാന്‍ പറയും......
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്..എട്ടിലോ ഒന്‍പതിലോ പഠിക്കുന്ന സമയം.ശനിയാഴ്ച ട്യൂഷനു ഞാനും സുഹൃത് നിക്സണും എലൂര്‍ ഉദ്യോഗമണ്ടല്‍ തീയറ്ററിലേക്ക് വച്ച് പിടിപ്പിക്കുന്നു.സൈക്കിളിലാണു സവാരി.ഫാക്ട് ഹൈസ്കൂളിനു സമീപം ഉള്ള റോഡിലൂടെ കുതിക്കുകയായിരുന്ന ഞങ്ങളെ കടന്ന് ഒരു സ്കൂട്ടര്‍[വിജയ് സൂപര്‍ ആണെന്നാണു ഓര്‍മ്മ]പോയി.പിന്നെ പുറകീന്ന് കേട്ടത് ഒരു പടക്കം പൊട്ടുന്ന ശബ്ദം.ഒപ്പം കരച്ചിലും.നിക്സന്റെ കരച്ചിലും കേട്ടോന്ന് ഒരു സംശയം.തിരിഞ്ഞ് നോക്കിയ ഞാന്‍ കണ്ടത്......ഒരു അംബാസഡര്‍ കാര്‍ കിടക്കുന്നു.സ്കൂട്ടര്‍ നിക്സന്റെ സൈക്കിളിന്റെ നെഞ്ചത്ത് റസ്റ്റ് എടുക്കുന്നു.നിക്സണ് കുറച്ച് മാറി ടാറിട്ട് റോട്ടിലും കിടക്കുന്നു.സ്കൂട്ടറില്‍ ഇരിന്നിരുന്ന ചേടത്തി നിസ്കരിക്കുന്ന മോഡലില്‍ റോഡില്‍ തല കുത്തി ഇരിക്കുന്നു.സ്കൂട്ടര്‍ ഓടിച്ചിരുന്ന ചേട്ടനെ കാണാനില്ലാ.
റോഡില്‍ ഉരഞ്ഞ് നിക്സന്റെ പാന്റ് മുട്ടുകാല് തൊട്ട് താഴേക്ക് കീറി......ഒപ്പം തൊലിയും കീറി മൊത്തത്തില്‍ ഒരു ചുവപ്പ് മയം.അഭിമാനി ആയത് കൊണ്ട് ആദ്യകരച്ചിലൊടെ വാ പൊളിക്കലും നിര്‍ത്തി വേദന സഹിച്ച് ഇരിക്കുകയാണു.
അപ്പോള്‍ രക്ഷകര്‍ അവതരിചു.തൊട്ടടുത്തുള്ള ഫാക്ട് ക്വാട്ടേഴ്സില്‍ നിന്ന് ജവാന്മാര് പറന്നിറങ്ങി.രക്ഷകരുടെ ലക്ഷ്യം ചേടത്തി മാത്രം.മുട്ട് കുത്തി..തലമണ്ണില്‍ കുത്തി ഇരിക്കുന്ന ചേടത്തിക്ക് ബോധമില്ല.ഇടിച്ച കാറില്‍ തന്നെ രക്ഷകര്‍ ദുരിതാശ്വസം തുടങ്ങി..ചേടത്തി രക്ഷകരുടെ കയ്യില്‍ ഭദ്രം.ഇവനേം കൂടി അതിനകത്ത് കൊണ്ടുപോ ചേട്ടന്മാരേ എന്ന് ഞാന്‍ കരഞ്ഞ് പറഞ്ഞെങ്കിലും നോ രക്ഷ.സ്കൂട്ടര്‍ ഓടിച്ചിരുന്ന ചേട്ടനെ കാണാനില്ല എന്ന് പറഞ്ഞിട്ടും നോ കാര്യം.രക്ഷകര്‍ തിരക്കിലാണു.കാര്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി കുതിച്ചു.ബാക്കിയുണ്ടായിരുന്ന ചേട്ടന്മാരോട് ഞാന്‍ കാര്യം പറഞ്ഞു.ഒരാള്‍ മിസ്സിംഗ് ആണു.എവിടെ കേള്‍ക്കാന്‍.കാറില്‍ അവര്‍ക്ക് കൂടി കയറാന്‍ പറ്റാത്ത സങ്കടത്തോട് കൂടി കൊച്ചനായ എന്റെ വാക്കുകള്‍ മൈയിന്‍ഡ് ചെയ്യാതെ,അഭിമാനം കെട്ടിപ്പിടിച്ച് കൊണ്ട്..കരയാതെ...ശരീരത്തിലെ 25 ശതമാനം തൊലിയും നഷ്ടപ്പെട്ട നിക്സ്നെ മൈന്‍ഡ് ചെയ്യതെ അവര്‍ പിരിഞ്ഞ് പോയി.
സ്കൂട്ടര്‍ ഓടിച്ചിരുന്ന ചേട്ടന് ഹൈസ്കൂള്‍ ഗ്രൗണ്ടിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ വിശ്രമത്തിലായിരുന്നു....ഞാന്‍ കണ്ടെത്തുമ്പോള്‍.കാര്‍ ഇടിച്ച സമയത്ത് മതിലിന്റെ മുകളിലൂടെ പറന്ന് പോയി..തലയിടിച്ച് വീണു ബോധമില്ലാതെ കിടക്കുകയായിരുന്നു പാവം.
പിന്നെ..അതിലൂടെ വന്ന സി.ഐ.എസ്.എഫ് [ഫാക്ട് സെക്യൂരിറ്റി]കാരെ തടഞ്ഞ് നിര്‍ത്തി അവരുടെ ജീപ്പില്‍ രണ്ടിനേം തൂക്കിയിട്ട് ഹോസ്പിറ്റലില്‍ എത്തിച്ചു.
രക്ഷകര്‍ പലതരം......മുല്ലപ്പൂവിന്റെ രക്ഷകനും അങ്ങനെ ഒരു തരം......ഒരു നല്ല രക്ഷകന്.
[അരവിന്ദന്റെ കമന്റ് ആണു എന്നെ ഇവിടെ ഈ ക്രൂരതക്ക് പ്രേരിപ്പിച്ചത്]
:p
ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം...
മുല്ലപ്പൂവേ..എനിക്ക് പോസ്റ്റിലെ അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റുന്നില്ല.മാത്രമല്ല അക്ഷരങ്ങള്‍ ഇന്റെര്ഫിയറ് ചെയ്തു വരുന്നു.പക്ഷെ കമന്റുകള്‍ വായിക്കാന്‍ കഴിയുന്നുണ്ട്..ഇത് എന്തെങ്കിലും ഫോണ്ട് പ്രോബ്ലം കൊണ്ടാണൊ?..
സാന്‍ഡോസെ,
രക്ഷകര്‍ പല രൂപത്തിലും ഭാവത്തിലും വന്നേക്കും. ജഗ്രതൈ!വന്നയുടനെ പഴ്സും മാലയും മോതിരവുമൊക്കെ കളഞ്ഞുപോകാതെ സൂക്ഷിച്ചു വയ്ക്കുന്ന രക്ഷകര്‍ എത്ര കരുതലുള്ളവര്‍!
മുല്ലപ്പൂവേ, ആ വണ്ടിയുടെ ഫോട്ടോ ഒന്ന് പോസ്റ്റണേ..റോഡീ കണ്ടാലോടിയൊളിക്കാനൊന്നുമല്ല, കേട്ടോ!
നല്ല വിവരണം.
നന്മയുടെ ഉറവകള്‍ വറ്റിയിട്ടില്ലാ എന്നു കാണിക്കുന്ന ഇത്തരം പോസ്റ്റുകള്‍ വായിച്ചാല്‍ ദിവസം ആകെ പ്രസന്നമധുരം.. നന്ദി.
(ഞാനും കൊച്ചിക്കാരനാണ്. “നിങ്ങള്‍ കൊച്ചിക്കാരു“ടെ യൂണിയനില്ച്ചേര്ന്ന് എങ്ങനേയാണ് “നമ്മള് കൊച്ചിക്കാ”രാവാന്‍ പറ്റുക? സഹായിക്കുമല്ലോ?)
സനോജേ,
കൊച്ചി ക്ലബ്ബിന്റെ മോഡറേറ്റര്‍മാര്‍ കുമാര്‍, ഇക്കാസ് ,പച്ചാളം ഇവരൊക്കെയാണ്. ഇതില്‍ ആര്‍ക്കെങ്കിലും മെയില്‍ അയക്കൂ.
മെയില്‍ അഡ്രസ് പബ്ലിക്കായി കണ്ടതു കുമാറിന്റെത്. അതു ഇവിടെ ചേര്‍ക്കുന്നു.
kumarnm@gmail.com
qw_er_ty
കമെന്റുകളെഴുതിയ എല്ലാവര്ക്കും നന്ദി.
ആരുടെ ഭാഗത്തായിരുന്നു അശ്രദ്ധ എന്നു ഒരു സുഹൃത്ത് ചോദിച്ചു. അതറിയില്ല.പക്ഷേ , പകുതിയില്‍ കൂടുതല്‍ റോഡ് ക്രോസ്സ് ചെയ്ത കാറിന്റെ, പിന്നിലൂടെ വാഹനങ്ങള്‍ എല്ലാം പോയപ്പോള്‍, ബൈക്ക് യാത്രക്കാരന് മാത്രം മറിച്ചു ചിന്തിച്ചു. അതിനാലാവണം ആ പയ്യന്റെ വാക്കുകളെ ആരും എതിര്‍ക്കാതിരുന്നത്.
ശ്രീജീ,
മനുഷ്യനായ ആരും അങ്ങനെ ചെയ്യുമെങ്കില്‍, ഒരുപാട് സഹായഹസ്തങ്ങള്‍ അവിടെ ഉണ്ടായേനെ.അത് അവിടെ കണ്ടില്ല.
ഒരിക്കല്‍ കൂടി നന്ദി. അഭിപ്രായം പറഞ്ഞവര്‍ക്കും , സ്വന്തം അനുഭവം പങ്കു വെച്ചവര്‍ക്കും.
അരവിന്ദ് പറഞ്ഞതു പോലെ ഒരു പോസ്റ്റിനുള്ള വകുപ്പ് എനിക്കുമുണ്ട്.
പണ്ടൊരു അപ്പാപ്പനെ ഇടിപ്പിച്ചതാണ് പ്രശ്നം.
കെളവനെ സ്കൂട്ടറിടിപ്പിച്ച എന്നെ പിന്നിട് കെളവി എന്നാണ് കൂട്ടുകാര്‍ വിളിച്ചുപോന്നിരുന്നത്.ഇപ്പോഴും നാട്ടില്‍ ചെല്ലുമ്പോള്‍ അവിടുന്നും ഇവിടുന്നുമൊക്കെ ആ വിളി കേള്‍ക്കാറുണ്ട്.
അന്ന് നല്ലവരായ നാട്ടുകാര്‍ എന്റെ 500 രൂപ പിടിച്ചുവാങ്ങിയിരുന്നു.
നന്മ നഷ്ടപ്പെടാത്തവരുണ്ടന്ന് ഈ പോസ്റ്റ് കാണിക്കുന്നു.
ഏയ് സതീശെ.. അപ്പൊ അതാണ് കൂട്ടുകാര്‍ വിളിക്കുന്നത് അല്ലെ താങ്ക് യൂ..
മുല്ലപ്പൂ.. പോസ്റ്റ് നന്നായിട്ടുണ്ട്..
ithethu vaakka word veri
utavumon
നഗ്നപാദരായി കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള പള്ളിക്കൂടത്തിലേക്കു പോകുന്ന വേലികെട്ടിയ ഇടവഴികളില്‍ നിന്നു വീണു കിടക്കുന്ന മുള്ളുകള്‍ തിരിച്ചു വേലിയില്‍ തന്നെ പിടിപ്പിച്ചു വെക്കുമ്പോള്‍ എന്റെ ഉമ്മ പറഞ്ഞിരുന്നു.
“കണ്ട മുള്ളു വഴിയില്‍ നിന്നു നീക്കിയില്ലങ്കില്‍
കാണാത്ത മുള്ളു കാലില്‍ കൊള്ളും!“
ഇന്ന് അതൊക്കെ ആര് ഓര്‍ക്കുന്നു.
ഓര്‍ക്കുന്നവരും ഉണ്ടാകും.
അപ്രതീക്ഷിത സഹായവുമായി വല്ലപ്പോഴും അവരുമെത്തും.
ഇത്തവണ നാട്ടില്‍ പോയപ്പൊള്‍ ഇത്തരമൊരു അനുഭവം അമ്മയും പറഞ്ഞിരുന്നു..ഒരു ഇടുങ്ങിയ പാലത്തില്‍ വെച്ചു പെട്ടന്നു കാറു ഓഫായി.. മുന്‍പിലും പിറകിലും വണ്ടികള്‍...
Half clutch- ഇപ്പൊഴും അമ്മക്കു പ്രശ്നമാണു.
എന്തു ചെയ്യണം എന്നറിയതെ അമ്മ കുഴങ്ങിയപ്പോള്‍ പെട്ടെന്നു ഒരു പയ്യന്‍സു വന്നു സഹായിച്ചത്രെ.
നന്മയുടെ തരികള്‍...
മുല്ലേ, ആ അഞ്ജാത സുഹൃത്ത് ചെയ്തത് നല്ല കാര്യം തന്നെ......പക്ഷെ ചേച്ചി പാസ്സഞ്ചര്‍ സീറ്റിലിരിക്ക് എന്നു പറയുമ്പോള്‍ അങ്ങു കയറി ഇരിക്കാതെ അല്പം ഇനി മുതല്‍ ചിന്തിക്ക്....ഇത്തവണ ദൈവം രക്ഷിച്ചു......എപ്പോഴും ഇങ്ങനെ ആവണമെന്നില്ല.....വീണവന്റെ ആരെങ്കിലും ആവാം കാറില്‍ സഹായിക്കാന്‍ വരുന്നത്.....ഇത് ആരേലും കമന്റിട്ടോ എന്നറിയില്ല....കമന്റുകള്‍ വായിക്കാന്‍ സമയമില്ല..വ്യാഴാശ്ചയല്ലെ......പുറത്തു നിന്നു കയറി വന്നതേയുള്ളൂ
നല്ല അനുഭവം മുല്ലപ്പൂ...
സഹായിച്ച ശേഷം അപരിചിതന് അപരിചിതനായിത്തന്നെ ആള്‍ക്കൂത്തില്‍ മറഞ്ഞെങ്കില്‍ അയാള്‍ തീര്‍ച്ചയായും ഒരു നല്ല മനുഷ്യന് തന്നെയാണ്. നമ്മുടെ വര്‍ഗത്തിനു പ്രത്യാഅ ബാക്കിയുണ്ടെന്ന ഒരു അടയാളം.
എങ്കിലും ഇടി കിട്ടിയ ആളിന് കിട്ടാത്ത സഹതാപവും സഹായവും അബദ്ധത്തിലെങ്കിലും ഇടിച്ച ആളിനു കിട്ടുമ്പോള്‍ ആ സഹായിക്കുന്ന ആളിനെ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്.
ആളെക്കൊല്ലാനൊണ്ടായൊരു word veri.. mwsgjwhi ഇതെങ്കിലും ശരിയാവണേ എന്റെ വിഘ്നേശ്വരാ
ആ സമയത്ത് സഹായിക്കാന്‍ മനസ്സുകാണിച്ച ആ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു. അങ്ങിനത്തെ ആള്ക്കാര് കുറഞ്ഞ് കുറഞ്ഞ് വരുന്നു.
എങ്കിലും...എന്റെ കുടിലബുദ്ധി പ്രശ്നമുണ്ടാക്കുന്നു, പിന്നെയും.
ചേച്ചി ആ പാസഞ്ചര്‍ സീറ്റിലിരിക്ക് എന്ന് പറഞ്ഞ് ലെവന് ആ വണ്ടി നൂറിലങ്ങ് ഓടിച്ചുപോയിരുന്നെങ്കിലോ? അങ്ങിനത്തെ മനസ്സുള്ളവരുടെയും, നടത്തുന്നവരുടെയും നാടുമാണല്ലോ. ഒരു പട്ടണവും ആ സംഭവം കാരണം അത്യാവശ്യം ട്രാഫിക് ബ്ലോക്കുമൊക്കെയുണ്ടെങ്കില് അങ്ങിനെ സംഭവിക്കില്ലായിരിക്കാം. പക്ഷേ...
മുല്ലപ്പൂ കാറിനു വെളിയില്‍ നില്ക്കുന്നതായിരുന്നോ ഒന്നുകൂടി ഉചിതം?
(കുറുമാനും അത് തന്നെയാണോ പറഞ്ഞത്?)
വേറിട്ട ചിന്തകള്‍ക്കും കരുതലിനും നന്ദി.
മനൂ, ആക്സിഡന്റുണ്ടാവുമ്പോള്, ആളുകള്‍ മിക്കവാറും ചെറിയ വണ്ടിക്കാരന്റെ കൂടെയേ. നില്ക്കൂ. ഇവിടേയും സ്തിതി വ്യത്യസ്തമായിരുന്നില്ല.അബദ്ധം, അല്ലെങ്കില്‍ അശ്രദ്ധ അയാളുടെ ഭാഗത്തായതു കോണ്ടാകാം ആളുകള്‍ എന്നെ വെറുതെ വിട്ടത്. ശബ്ദം ഉയര്‍ത്താതിരുന്നതും.
വാക്കാരീ, ആ റോഡില്‍ ഒരു ബ്ലൊക്കുമിലാതെ പോയാലും 20-30 കി.മീ സ്പീഡിലേ പോകാന്‍ പറ്റൂ. പിന്നെ ആക്സിഡെന്റായതോടെ അതും നിലച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.വെളിയിലേക്കിറങ്ങാന്‍ പറഞ്ഞെങ്കിലും ഞാന്‍ അനങ്ങാതെ വണ്ടിക്കകത്തു തന്നെ ഇരുന്നേനെ. ചുറ്റും കൂടി നില്ക്കണ ആള്‍ക്കാരുടെ നടുവിലേക്കിറങ്ങി ചെന്നാല്‍, അവര്‍ കൈ വെച്ചാലോ ?
നമ്മുടെ ഈ വേറിട്ട ചിന്തകള്‍,(സഹായിച്ചാല്‍ എന്നെക്കുറിച്ച് അവര്‍ ഇങ്ങനെ ഒക്കെ വിചാരിച്ചാലോ ) നാളെ ഒരാളെ സഹായിക്കുന്നതില്‍ നിന്ന് നമ്മെ പിന്ന്തിരിപ്പിക്കാതിരിക്കട്ടെ.
;7 ഭാഗ്യം, രക്ഷപ്പെട്ടല്ലോ, ആ അജ്ഞാത സുഹൃത്തിന് ആയിരമായിരമാശംസകള്‍.
chechi,
enganeyanu malayalthil blog post cheyyunnathu? sahayikkamo?
kunjoose,
pls see th links below
http://ashwameedham.blogspot.com/2006/07/blog-post_28.html
http://howtostartamalayalamblog.blogspot.com
Hope to see your malayalam blog soon
cheers
qw_er_ty (just in case)
െഹാ സമാധാനമായി എെന്ന േപാെല ഒരാെളങ്കിലും ഇവിെട ഉണ്ടേല്ലാ..:D
എെന്ന അറിയാന്‍ വഴി ഉണ്ട് എന്നു േതന്നുനില്ലാ(I have seen one comment form u)..
അങ്ങനെ വെറുതെ ഇരുന്ന ഞാന്‍ ഒരവാശ്യവും ഇല്ലാതെ വെറുതെ ഒരു പോസ്റ്റ് ഇട്ട്
വായിച്ചു അഭിപ്രായം പറയൂ
എന്റെ വീട് പാലായില്‍ തന്നെ(Proper pala) ആണ്
ÎáÜïMâ , ÈßBæ{ ØÙÞÏßAX ¥Õßæ¿ ÕKÄá ¥WMæÎCßÜᢠÈz ÎÈTßW ØâfßAáK ¯æÄÞ ²øá ÈÜï ÎÈá×cX ¦ÃKÄßW Ø¢ÖÏ¢ §Üï. .
കുറിപ്പു നന്നായിട്ടുണ്ട്.
see my fotoblog and write ur comments
www.viewsnaps.blogspot.com
nice
Post a Comment