Monday

ഹിന്ദി

"ഇന്നു എന്താ പഠിപ്പിച്ചേ? .. "

ഉടുപ്പൂരിയിടാന്‍ സഹായിക്കുന്നതിനിടെ ഞാന്‍ മോനോടു ചോദിച്ചു..

"അമ്മേ ഇന്നു ഞങ്ങളെ ഹിന്ദി പാട്ടു പഠിപ്പിച്ചു.. "

എന്റെ പ്രതികരണത്തിനു കാത്തു നില്‍ക്കാതെ അവന്‍ പാടി..

"ഏക്‌ റ്റമാട്ടര്‍ ലാല്‍ ലാല്‍
‍ജൈസെ മേരെ സുന്ദര്‍ ലാല്‍
‍മെം ഭി ഖാവോ
തും ഭി ഖാവോ
ഹോജായെ സബ്‌ ലാല്‍ ലാല്‍"

പാട്ടില്‍ അങ്ങനെ ലയിച്ചു ഞാന്‍ ചോദിച്ചു "എന്താ മോനെ അതിന്റെ അര്‍ഥം.. ?"

"ഒരു റ്റൊമറ്റൊ, നല്ല ചുവപ്പ്‌,
ബേബി കഴിക്കൂ
തുമ്പി കഴിക്കൂ
എല്ലാരും നല്ല ചുവപ്പു ആകും.."

അര്‍ഥം കേട്ടു കണ്ണു മിഴിച്ചു നില്‍ക്കുന്ന എന്നെ ശ്രദ്ധിക്കാതെ അവന്‍ കളിക്കാനോടി..

13 comments:

മുല്ലപ്പൂ said...

"ഹിന്ദി"

കുറുമാന്‍ said...

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം
തല്ലാന്‍ പാടില്ലെന്നാലും.....
മിടുക്കന്‍.....പോയി കളിച്ച് രസിക്കട്ടേന്നെ....

Sreejith K. said...

:)

Kumar Neelakandan © (Kumar NM) said...

എല്ലാവരും മോഹന്‍‘‍ലാല്‍‘ ആകും എന്നവന്‍ പറയാത്തതില്‍ അതിശയിക്കൂ..

അരവിന്ദ് :: aravind said...

നല്ല പോസ്റ്റ്. ഒറിജിനല്‍ തമാശ.

ഹിന്ദി തമാശകളില്‍ എനിക്കിപ്പോഴും പ്രിയപ്പെട്ടത് ഹരിശ്രീ അശോകന്‍ മിമിക്സില്‍ പണ്ട് കാണിച്ചതാണ്.
ബോംബേക്ക് ജൊലിക്കു പോകുന്ന അശോകനെ ഹിന്ദി പഠിപ്പിക്കുകയാണ് ആശാന്‍.
ആശാന്‍ : തും വച്ചാല്‍ നീ എന്തു വെക്കുമെടാ?
അശോകന്‍ : തും വച്ചാല്‍ ഞാന്‍ ഹോ വക്കും.
ആശാന്‍ : മേം വച്ചാല്‍ നീ എന്തു വയ്ക്കും?
അശോകന്‍ : മേം വച്ചാല്‍ ഞാന്‍ ഹും വക്കും.
ആശാന്‍ : ആപ്പ് വച്ചാലോ?
അശോകന്‍ : ആപ്പ് വച്ചാല്‍ ഞാന്‍ തിരിച്ചും വയ്ക്കും..അമ്മച്ചിയാണെ..

ശനിയന്‍ \OvO/ Shaniyan said...

മുല്ലപ്പൂവേ, പഷ്ട്!!

കേട്ട് കഴിഞ്ഞപ്പോള്‍ എന്തു തോന്നി?

മുല്ലപ്പൂ said...

കുറു,ശ്രീജിത്‌ :)

kuma : ഉം..
അരവിന്ദ്‌ : :)
shaniya : ഞാന്‍ പഠിച്ചത്‌ ഹിന്ദി അല്ലാ ന്നു തോന്നി

അഭയാര്‍ത്ഥി said...
This comment has been removed by a blog administrator.
അഭയാര്‍ത്ഥി said...

ഒരു മുല്ലപ്പൂവിതാ വിടറ്‍ന്നു നില്‍ക്കുന്നു വെബ്‌ ലോകമൊക്കേയും സൌരഭ്യമോലുന്നു
പൂമ്പോടി ഏറ്റ ഗന്ധറ്‍വനും ഒരു വേള സൌരഭ്യമുണ്ടായിടാം.

നറുമണമോലുന്ന വാക്കുകള്‍ , ഇളംകാറ്റിലെ മുല്ലവള്ളി ഇനിയും നീ പൂക്കള്‍ വിടറ്‍ത്തു.

മാനസ said...

ഹിഹി....
അമ്മേടെ കുറുമ്പ് മോന് കിട്ടിയോ,മോന്‍റെ കുറുമ്പ് അമ്മക്ക് കിട്ടിയോ??

ചേച്ചിപ്പെണ്ണ്‍ said...

:)

നന്ദന said...

ഇങ്ങനെയൊക്കെയാ നമ്മളും ഹിന്ദി മനസ്സിലാക്കിയത്
എന്തായാലും...
മേരാ മെഹ്ബൂബ് ആയാഹെ!!
മേരാ...

വിപ്ലവകാരി said...

:)