"ഗുഡ് മോര്‍ണിംഗ് സര്"
ഈ ഗ്രാമത്തില്‍ ആംഗലെയത്തില്‍ ഉള്ള സുപ്രഭാതം നേരുന്നതു ആരണവൊ? ഞാന്‍ പതിയെ ഉമ്മറത്തേക്കു ചെന്നു.
കാലത്തെ ഗൊദാ യില്‍ ഇറങ്ങിയ ഗുസ്തിക്കാരന്റെ ഭാവത്തില്‍ , tie ഒക്കെ കെട്ടി ഒരു ചെറുപ്പക്കാരന്, എതൊ പ്രോഡക്ട് ,എന്റെ ഭര്ത്രു പിതാവിനെ ക്കൊണ്ടു വാങ്ങിപ്പികുവാന്‍ ഉള്ള ശ്രമത്തിലാണ്......(അതിനു ഒരു ഗുസ്തി തന്നെ വേണ്ടി വരും എന്നു മനസ്സില്‍ ചിരിച്ചു, ഞാന്‍ പതിയെ ഉള്ളിലേക്കു വലിയാന്‍ ശ്രമിച്ചു. പക്ഷെ അതിനു മുന്‍പെ..)
"ആഹ് വരൂ madam ഞാന്‍ ഒരു പ്രോഡക്ട് sir നു പരിചയപ്പെടുത്തുവാന്‍ പൊകുകയായിരുന്നു.."
ഈശ്വരാ... പെട്ടു പൊയല്ലൊ ...
അവന്റെ കത്തിക്കു സ്വന്തം തല വെച്ചു കൊടുത്തു , അഛനൊടു ഐക്യദാര്ട്യം പ്രഖ്യാപിച്ചു ഞാന്‍ അവിടെ തന്നെ നിന്നു...
ബാഗ് തുറന്നു പയ്യന് ഒരു ബോക്സ് എടുത്തു..
എന്നിട്ടു അതിന്റെ 'ഗുണഗണങ്ങള്‍' വര്‍ണ്ണിച്ചു തുടങ്ങി..."
സര് ഇതു ഒരു വേപൊറൈസര്‍ ആണു..
ഇപ്പൊള്‍.. സര് നു ഒരു ജലദോഷം വന്നാല്‍.. ഏറ്റവും എളുപ്പം ഉള്ള ഒരു മരുന്നു, ആവി പിടിക്കുകയാണു..."(ജലദൊഷം വന്നാലത്തെ മുഖഭാവവു മായി ഇരിക്കുന്ന അഛന്റെ മുഖത്തു നോക്കി,വളരെ പ്രധാനപ്പെട്ട ഒരു അറിവു ഞങ്ങള്‍ക്കു പകര്‍ന്നു തന്ന സന്തൊഷത്തൊടെ പയ്യന് തുടര്‍ന്നു )
"അതിനു എറ്റവും നല്ല ഉപകരണം ആണു ഇതു .(വേപൊറൈസര്‍ എടുത്തു പൊതി തുറന്നു വെളിയില്‍ വെക്കുന്നു..)
"ദാ ഇതില്‍ വെള്ളം ഒഴിച്ചു, അല്പനേരം പ്ലുഗില്‍ കുത്തി വെച്ചാല്‍, നന്നായി ആവി ഇതു വഴി വരും.."
"അല്ല.. ഇനി ഇപ്പൊള്‍ സര് നു നടുവിനു വേദന വന്നു എന്നു വിചാരിക്കൂ.."(അഛന്റെ മുഖത്തു ജലദോഷക്കാരനില്‍ നിന്നും നടുവിനു വേദന വന്ന ആളിലെക്കുള്ള ഭാവമാറ്റം..)
"കുഴമ്പൊക്കെ പുരട്ടി യ ശേഷം ഇതു കൊണ്ടു ആവി പിടിക്കാം.."
അപ്പൊള്‍ ആണു ഇതൊക്കെ ശ്രദ്ധയൊടെ കെള്‍ക്കുന്ന എന്റെ സാന്നിധ്യം ഓര്‍ത്തു, ഇനി എങ്ങാനും വേപൊറൈസര്‍ വാങ്ങിക്കാന്‍ ഞാന്‍ ശുപാര്‍സ ചെയ്തലൊ എന്നു ആലൊചിച്ചു, ടാര്‍ജെറ്റ് എന്നെ ആക്കി...
"ഇപ്പൊ ചേച്ചി ക്കു..മുഖത്തു ആവി പിടിക്കാനും ഇതു ഈസി ആയി ഉപയോഗിക്കാം... മുഖം നല്ല ക്ലീന്‍ ആകും ,സ്കിന്‍ ക്ലിയര്‍ ആകും..
('അങ്ങനെ എങ്കിലും ഇവളെ ഇനി വെളുപ്പിക്കാന്‍ പറ്റുമൊ' എന്ന ചിന്തയില്‍ അചന് എന്നെ നൊക്കി. ഭാവിയില്‍ ഐശ്വര്യ റായി യുടെ ഗ്ലമര്‍ ആകുമായിരിക്കും എന്നു മനസ്സില്‍ ധ്യാനിചു ഞാന്‍ വിവരണം സശ്രദ്ധം കേട്ടു)
അപ്പൊള്‍ അകത്തു നിന്നും കുഞ്ഞിന്റെ കരച്ചില് കേട്ടു, ഒരു വിവരണതിനു കിട്ടിയ ചാന്‍സ് കളയാതെ.. .
"കുഞ്ഞുങ്ങള്‍ക്കു ഇടക്കിടക്കു വരുന്ന മൂക്കടപ്പു, ചുമ ഇതിനെല്ലാം ആവി പിടിക്കുന്നതു വളരെ നല്ലതാണ്"
...........
ഇതിനു എത്ര യൂണിറ്റ് കറെന്റ് ആകും? , അച്ചന് ചോദിച്ചു (മാസാമാസം വരുന്ന ഇലക്ട്രിസിറ്റി ബില്‍ ഷോക്ക് ട്രീറ്റ് മെന്റ് എല്ക്കുന്ന ഒരു കുടുംബനാഥന്റെ ആധി)
"പിന്നെ ഇതിനു എത്ര രൂപ ആണ്"?
"ഇതു എത്ര നേരം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റും?"
"വെറും വെള്ളം ഒഴിച്ചാല്‍ മതിയൊ?"
ഇങ്ങനെ ഉള്ള അചന്റെ സംശയങ്ങള്‍ എല്ലാം ദുരീകരിച്ചു, തന്റെ മാര്‍ക്കെറ്റിംഗ് കഴിവില്‍ പുളകം കൊണ്ടു.ടാര്‍ജെറ്റ് തികക്കാന്‍ ഇനി ഒരാളെ കുറച്ചു നോക്കിയാല്‍ മതിയല്ലൊ എന്നു ആശ്വസിച്ചു , പതിയെ രസീതു കുറ്റി എടുതു 'റ്റീ പൊയ്' യില്‍ വെച്ചു.
അഛന് പതിയെ എഴുന്നേറ്റു അകത്തേക്കു പൊയി...
ഇതു ദിവസവും ഉപയോഗിച്ചു, എനിക്കു വരാന്‍ പോകുന്ന ഗ്ലാമര്‍ നെ യും സ്വപ്നം കണ്ടു കൊണ്ടു ഞാന്‍ അങ്ങനെ നിന്നു.
അകത്തേക്കു പൊയ അചന് തിരികെ എത്തിയപ്പൊള്‍, ഞാന്‍ ഞെട്ടി...
കൂടെ മര്‍ക്കെറ്റിംഗ് പയ്യനും....
അചന്റെ കയ്യില്‍ അവന് വിശദീകരിച്ചു കാണിച്ചു തന്ന അതേ സാധനം..
"ഇന്നലെ രാത്രി ഇവിടുത്തെ മൂത്തവന് വാങ്ങി ക്കൊണ്ടു വന്നതാ... ഇതിന്റെ വര്‍ക്കിംഗ് ഒക്കെ അറിയാന്‍ വേണ്ടി ഒന്നു ചോദിച്ചതാ"
അഛന്റെ വക വിശദീകരണം..
(ശേഷം ചിന്ത്യം)
14 comments:
ആഹാ കിടു തന്നെ കിടു :-)
അല്ല.. ഇനി ഇപ്പൊള്‍ സര് നു നടുവിനു വേദന വന്നു എന്നു വിചാരിക്കൂ.."(അഛന്റെ മുഖത്തു ജലദോഷക്കാരനില്‍ നിന്നും നടുവിനു വേദന വന്ന ആളിലെക്കുള്ള ഭാവമാറ്റം..)
ഗംഭീരാായിട്ടുണ്ട്.. അലക്കന്‍ പോസ്റ്റിങ്ങ്!
സൂവിന്റെ കഥ വായിക്കുമ്പോലെ തോന്നി.
ഓ. ഒരു വളരെ പ്രധാനപ്പെട്ട കാര്യം പറയാന്‍ മറന്നു:
സ്വാഗതം ണ്ട് ട്ടാ!
മുല്ലപ്പൂവേ, കലക്കന്‍!
മുല്ലപ്പൂ ..
സ്വാഗതം.
രചനാ സുഗന്ധം ബ്ലോഗില്‍ പരന്നൊഴുകട്ടെ.
-ഇബ്രു-
മുല്ലപ്പൂവേ, കൊള്ളാം. പോസ്റ്റുഗ്രന്‍..
ശേഷം ചിന്ത്യമെന്ന് പറഞ്ഞത്..........
പിന്നെ ഇവിടിടുന്ന കമന്റൊന്നും പഞ്ചായത്തില്‍ വരുന്നില്ലാ എന്നു തോന്നുന്നല്ലോ. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചെയ്തോ? അതോ ഇനി ഞാന്‍ കാണാഞ്ഞിട്ടാണോ...
കേമം..!!!
ഇനിയും എഴുതുക, വന്ന് വായിച്ചോളാം. ചില അക്ഷരത്തെറ്റുകള്‍ ഉണ്ടെന്ന് തോന്നുന്നു..
ഹഹാ! ആ പാവത്തിന്റെ കഷ്ടകാലം..
മുല്ലപ്പൂവേ,
നന്നായിട്ടുണ്ടുട്ടോ. ഇതിലെ കമന്റുകളൊന്നും പിന്മൊഴി പഞ്ചായത്തില്‍ വരാന്‍ വേണ്ട സെറ്റപ്പൊന്നും ഇതുവരെ ചെയ്യാത്തതെന്തേ ? അതുകൊണ്ടല്ലേ വേപ്പറൈസറിന്റെ നിരവധിയായ ഗുണഗണങ്ങളറിയാന് ഞാന്‍ വൈകിപ്പോയത്!
ഇനീമെഴുതൂട്ടോ..
;-)
ഒബീ, വിശാലാ,ചില നേരത്തേ, വക്കാരീ, എവുരാനേ ശനിയാ, ജേക്കബേ, കാക്കാ,കുട്ട്യേടത്തേ., എല്ലാവരുടെയും പ്രോല്സാഹനത്തിനു നന്ദി.
പിന്നെ വക്കാരീ : വളം നല്ലതാ.. 'ഫ്യുറിടാന്' ആകാതെ ഇരുന്നാ മതി ;)(പുട്ടു ഫാന്‍ അസ്സോസിയേഷന് ഇല് ഇട്ട കമന്റ്)
എവുരാനേ.. മലയാളം ഗമ്പൂട്ടര് ല്‍ അറിഞ്ഞു കൂടാ :(
മുല്ലപ്പൂവേ, ഇപ്പോഴാ ഇതു വായിച്ചത്. കൊള്ളാം, നല്ല വിവരണം.
ഈ സംഭവം സ്പാറിയിട്ടുണ്ട്... :-)
വിശാലന്റെ കൂടെ കൂടി ഞാനും ഒന്നു സ്വാഗത് പറഞ്ഞോട്ടെ.
ഗുസ്തിക്കാരന്റെ പ്രതീക്ഷകളെ ആകാശത്തോളം കൊണ്ട് ഉയര്ത്തീട്ട് *ഠിം* എന്ന് ഇട്ടുകളഞ്ഞ അച്ഛനും, അച്ഛന്റെ ഭാവഹവാദികള് ചോരാതെ പകര്‍ത്തിയ മുല്ലക്കും ആശംസകള്‍ :-))))))
Post a Comment