Wednesday

കണ്‍സല്‍ട്ടന്റ്‌

രാവിലെ തന്നെ ആരാണവൊ ഫോണ്‍ വിളിക്കണെ ? മൊബില്‍ നിര്‍ത്താതെ ശബ്ദിക്കുന്നതു കെട്ടാണു ഉണര്‍ന്നതു..

നോക്കിയപ്പൊള്‍ നേരത്തെയും ഒരു "മിസ്സ്‌" വന്നിട്ടുണ്ട്‌. "
"നേരത്തെയും ആരൊ വിളിച്ചു "ചേച്ചി പറഞ്ഞു.

ഓ കസിനാണല്ലൊ.. അവന്റെ കയ്യില്‍ നിന്നും എടുത്ത LIC തുക അടച്ചതാണല്ലൊ.." ഇങ്ങനെ എല്ലാം ഒാര്‍ത്തു ഫോണ്‍ അറ്റെണ്ട്‌ ചെയ്തു..

"ചേച്ചി ഞാനാ.. എന്തൊക്കെ ഉണ്ടു വിശേഷം ?"
"സുഖം തന്നെ.. എന്താടാ കാലത്തെ?"
"എയ്‌ വെറുതെ.... ചേട്ടനില്ലെ...ചേട്ടനോട്‌ ഒരു കാര്യം ചോദിക്കനാ..ഒരു കാര്‍ വാങ്ങിയാലോ എന്നു ഒരു ആലൊചന... അഭിപ്രായം ചോദിക്കനാ"
"ok കൊടുക്കാം.."

കാലത്തെ എനിക്ക്‌ ആരെയാ കത്തി വെയ്കാന്‍ കിട്ടിയതു എന്ന ചോദ്യ ഭാവത്തില്‍ നില്‍ക്കുന്ന ചേട്ടന്റെ കയ്യിലെക്കു ഞാന്‍ ഫോണ്‍ കൊടുത്തു..

പിന്നെ സംഭാഷണം ഇങ്ങനെ
..ഉം.. ഈ കാര്‍ നല്ലതാ....
(മറു തലക്കല്‍ എതൊ അന്വേഷണം)
ഉം.. അതും നല്ലതാ
( പിന്നെ സംഭാഷണം 2 കാര്‍നെക്കുറിച്ചു മാത്രമായി)

ഇതിനു മെയിലേജ്‌ ഇല്ല, പക്ഷെ നല്ല pick up ഉണ്ടു.
......
അതിനു space കുറവാ,..പക്ഷെ അതു ചെറിയ വണ്ടി ആയതു കൊണ്ടു , കൊണ്ടു നടക്കാന്‍ എളുപ്പമാ
.........
ഇതു hucth back ആയതു കൊണ്ടു കയറാനും ഇറങ്ങാനും എളുപ്പമാ..പക്ഷെ വില കൂടുതലാ
.........
ഇതിനു resale വാല്യൂ ഉണ്ട്‌..അതിനും resale വാല്യൂ ഉണ്ടു
..........
ഇത്രയും കേട്ടപ്പൊള്‍ ഞാന്‍ ചേട്ടനെ നൊക്കി ..
ചേട്ടന്‍ ഒരാള്‍ക്കു കൂടി consultancy service (confusion service അല്ലേ കൂടുതല്‍ ചേര്‍ച്ച ) കൊടുക്കുന്ന ഭാവത്തില്‍ സംസാരം തുടര്‍ന്നു..

ഇങ്ങനെ ഒരു അഭിപ്രായത്തില്‍ എങ്ങനെ തീരുമാനം എടുക്കും എന്ന ചിന്തയില്‍ കുഴങ്ങുന്ന cousin നെ ഒാര്‍ത്തു ഞാന്‍ നിന്നു. ചേട്ടന്‍ സംസാരം മതിയാക്കി "നിനക്കൊക്കെ കാറിനെ ക്കുറിച്ചു എന്തു അറിയാം" എന്ന രീതിയില്‍ എന്നെ നോക്കി നടന്നു പോയി..

"ആകാശത്തിനു താഴെ ഭൂമിക്കു മുകളില്‍ ഉള്ള എന്തിനെ ക്കുറിച്ചും അഭിപ്രായം പറയുന്ന ആളാണു കണ്‍സല്‍ട്ടന്റ്‌" എന്ന് ചേട്ടന്റെ നിരവ്വചനം മനസാ സ്മരിച്ചു, cousin ന്റെ തീരുമാനം എന്താവുമൊ എന്നു confused ആയി ഞാനും പുറകെ പൊയി

7 comments:

രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാഗതം സുഹൃത്തേ.

Kalesh Kumar said...

സ്വാ‍ഗതം!!!

Kumar Neelakandan © (Kumar NM) said...

ഇനി ബ്ലോഗില്‍ മുല്ലപ്പൂവിന്റെ മണവും പരക്കട്ടെ. വസന്തത്തിലേക്ക് സ്വാഗതം. (സുസ്വാഗതം അല്ല, ഉമേഷ്)

myexperimentsandme said...

മുല്ലപ്പൂവേ, സ്വാഗതം..

കാറിനേപ്പറ്റി പറഞ്ഞപ്പോഴാ കാറുസംബന്ധമായ കുറേ പി.എസ്.സി ചോദ്യങ്ങള്‍ ഓര്‍മ്മ വന്നത്:

കാര്‍മേഘത്തിന്റെ വിപരീതം - കാര്‍ മേ നോട്ട് കം.

മഴവില്ലിന്റെ വിപരീതം - മഴ വില്‍ നോട്ട്

ശനിയന്‍ \OvO/ Shaniyan said...

നമസ്കാരം മുല്ലപ്പൂവേ!

സ്വാഗതം!

സ്വാഗതം!

സ്വാഗതം!

മുല്ലപ്പൂ said...

നന്ദി.. എല്ലാവര്‍ക്കും..
ബുലോകം തുടങ്ങാന്‍ സഹായിച്ചതിനു, അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ സഹായിച്ചതിനു,

സര്‍വ്വോപരി, ഈ എന്നെ സഹിക്കുന്നതിനു....

ശനിയന്‍ \OvO/ Shaniyan said...

:-) മുല്ലപ്പൂവേ, ഒരു ശനിയനെ സഹിക്കുന്ന ബ്ലോഗുലോകം, മുല്ലപ്പൂവില്‍ സുഗന്ധമേ കാണൂ.. സധൈര്യം എഴുതൂ..