Showing posts with label ഒരു വാക്ക് ഒരുപാട് അര്‍ത്ഥം. Show all posts
Showing posts with label ഒരു വാക്ക് ഒരുപാട് അര്‍ത്ഥം. Show all posts

Thursday

ഉത്തരം

"കഴിഞ്ഞില്ലേ?"

അതേ ചോദ്യം. എന്നെങ്കിലും ഉത്തരം പറയാന്‍ ശ്രമിച്ചിട്ടുണ്ടോ?അറിയാതെ ഓര്‍ത്തു...
കുരവയിടലിനും താളമേളങ്ങള്‍ക്കുമൊടുവില്‍ കൈ പിടിച്ചു കാറിലേക്ക് കയറും മുന്‍പ് എല്ലാവരോടും യാത്ര പറയുമ്പോള്‍?...
ജീവന്‍റെ പാതി ആയ മകളെ സുരക്ഷിതമായ് കൈകളില്‍ ഏൽപ്പിക്കും മുന്‍പ് ഒന്നു കൂടി അടുക്കി പിടിച്ചപ്പോള്‍?...
കുഞ്ഞു സ്വപ്നങ്ങളും ചെറിയ സമ്പാദ്യവും കൊണ്ട് ജീവന്‍ കൊടുത്ത വീടിന്റെ പടിയിറങ്ങുമ്പോള്‍?...

"കഴിഞ്ഞു."
അടക്കി പിടിച്ച സംസാരത്തിനും, ഉയര്‍ന്ന തേങ്ങലുകള്‍ക്കും ഇടയില്‍, ആരോ എനിക്കായി ഉത്തരം പറഞ്ഞു