കോളേജു പഠനം കഴിഞ്ഞു വീടെത്തിയതോടെ , അലമാരയുടെ സൈഡില് നിന്നും മേശ വിരിപ്പിനടിയില് നിന്നും മാത്രുഭൂമി ഞായര്‍ സപ്പ്ലിമെന്റ് തല നീട്ടാന്‍ തുടങ്ങി . അന്നു ഇന്ത്യയെ മൊത്തം കെട്ടിച്ചോളാം എന്നു വാഗ്ദാനം ചെയ്യുന്ന മാട്രിമോണിക്കാരെ പറ്റി കേട്ടു കേള്വി പോലുമില്ല. ഡയറിയും കക്ഷത്തില് വെച്ചു വരുന്ന മൂന്നാമനോട് എന്റെ നയം വ്യക്തമാക്കാന് ഒരു ചാന്സ് കൊടുക്കണ്ട എന്നു കരുതിയാവണം അച്ഛന് മാതൃഭൂമി സപ്ലിമെന്റിനെ സൂക്ഷിച്ചത്.
ഇപ്പോ കല്യാണം വേണ്ട . ഇനിം എനിക്കു പഠിക്കണം എന്നൊക്കെ പറഞ്ഞപ്പോള് ഒക്കെം തലകുലുക്കി സമ്മതിച്ചവര് , " എന്നാലും വെര്തെ, നിനക്കല്ല നിന്റെ കസിനു വേണ്ടി നോക്കാമല്ലൊ" എന്നൊക്കെ പറഞ്ഞു , അവരുടെ തിരച്ചില് നിര്ബാധം തുടര്ന്നു .
ഞാനാണെങ്കില്‍ വീടിനടുത്ത് ഒരു കൊച്ചു ജോലിയുമൊക്കെ ആയി അങ്ങനെ സന്തോഷമായി കഴിയുന്ന കാലം . രാവിലെ അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണവും കഴിച്ചു ഹോസ്റ്റലില് ഇത്രയും നാള് കഴിച്ചതിന്റെ ക്ഷീണം തീര്ത്ത്, സസുഖം ജോലിം ജോളിം ആയി പോകുന്നു .
ഇപ്പോ കല്യാണം വേണ്ട . ഇനിം എനിക്കു പഠിക്കണം എന്നൊക്കെ പറഞ്ഞപ്പോള് ഒക്കെം തലകുലുക്കി സമ്മതിച്ചവര് , " എന്നാലും വെര്തെ, നിനക്കല്ല നിന്റെ കസിനു വേണ്ടി നോക്കാമല്ലൊ" എന്നൊക്കെ പറഞ്ഞു , അവരുടെ തിരച്ചില് നിര്ബാധം തുടര്ന്നു .
ഞാനാണെങ്കില്‍ വീടിനടുത്ത് ഒരു കൊച്ചു ജോലിയുമൊക്കെ ആയി അങ്ങനെ സന്തോഷമായി കഴിയുന്ന കാലം . രാവിലെ അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണവും കഴിച്ചു ഹോസ്റ്റലില് ഇത്രയും നാള് കഴിച്ചതിന്റെ ക്ഷീണം തീര്ത്ത്, സസുഖം ജോലിം ജോളിം ആയി പോകുന്നു .
ഒരു ദിവസം ജോലിക്കു ശേഷം വീടെത്തിയപ്പൊള് , അമ്മക്ക് പതിവിലധികം സ്നേഹം. "ഇന്നെന്താ മണീയമ്മെ പതിവിലധികം സ്നേഹം ", എന്നൊന്നുന്നും ചോദിച്ചില്ല . അങ്ങനെ ചോദിച്ചു ഇങ്ങോട്ടു പ്രതിസന്ധി വിവരിക്കാനുള്ള ഒരു പാലം നമ്മാളായി എന്തിനാ ഇട്ടു കൊടുക്കുന്നെ. വരാനുള്ളതു ഒരു തൊണ്ട അടപ്പിലും നിക്കില്ലല്ലൊ . ഇത്തിരി കഴിഞ്ഞപ്പോള് അമ്മ അടുത്തു കൂടി .
"മോളെ , അമ്മ നിന്റെ അലമാരി ഒക്കെം അടുക്കി പെറുക്കി . അന്നെരം വെറുതേ നിന്റെ പഴയ ഡയറി കണ്ടു. (ഡയറി എഴുതുന്ന ഒരു ശീലം അച്ഛനായിട്ടു ഞങ്ങള്ക്കു ഉണ്ടാക്കി എടുത്തിരുന്നു.) ഞാന് ആ ഡയറി വെറുതെ ഒന്നു മറിച്ചു നോക്കി . അതില് ചിലതൊക്കെ വെറുതേ വായിച്ചു ."
" ഈ വെറുതെ അല്പം കൂടുതലല്ലേ " എന്നു ഞാന് കണ്ണിറുക്കി.
"മോളെ അതിലെ ഒരു എഴുത്തു എന്തൊ എഴുതി നോക്കിയിരിക്കുന്നല്ലോ ? ഞാന് അച്ഛനോടു പറഞ്ഞു നിനക്കങ്ങനെ എന്തേലും ഉണ്ടെങ്കില്‍ അതു പറഞ്ഞെനെം എന്നു . എന്നാലും അച്ഛനു ഒരു സം ശയം . കല്യാണക്കാര്യം പറയുമ്പൊ നിനക്കുള്ള അനിഷ്ടം ഇനി അതു കൊണ്ടെങ്ങാനും ആണോ ? എനിക്കങ്ങനെ സം ശയം ഒന്നുമില്ല കേട്ടൊ . എന്നാലും ഒന്നു ചോദിച്ചെന്നെ ഉള്ളു."
"അമ്പടി കള്ളിപെണ്ണെ .എന്റെ അമ്മക്കുട്ടീ , മക്കളുടെ മനസ്സിലെ രഹസ്യം പിടിച്ചെടുക്കാനുള്ള കഴിവു ദൈവം ഹോള്സെയിലായി അമ്മമ്മാര്ക്കു കൊടുത്തേക്കുവാണല്ലോ " എന്നു മനസ്സിലും "എതു ഡയറി അമ്മേ ഞാന് ഒന്നു നോക്കട്ടെ . ഒന്നു കാണിച്ചെ "എന്നു ഉറക്കെയും പറഞ്ഞു.
എഞ്ചിനീയറിങ്ങ് കോളേജിലെ ഡയറി അമ്മ എനിക്കു മുന്നില് തുറന്നു വെച്ചു . ശെരിയാണല്ലോ ഈശ്വരാ ദേ ഒരു പ്ര്.. പ്ര.. പ്രണയ ലേഖനം . അതും എന്റെ കൈപ്പടയില് ! ഞാന് ഒന്നു ഞെട്ടി . ഉണരും മുതല് ഉറങ്ങും വരെ ഉള്ള സകല കാര്യവും വള്ളി പുള്ളിവിടാതെ അമ്മയോടു പറയാറുണ്ടു എന്ന വിശ്വാസം ആണ് ഇപ്പൊള് നൂല്‍പ്പാലത്തില്‍. ഞാന് ഒന്നു കൂടി സൂക്ഷിച്ചു നോക്കി . ചിരിയും ആശ്വാസവും എന്നെ എഞ്ജിനീയറിങ്ങിന്റെ മൂന്നാം കൊല്ലത്തിലേക്കു കൊണ്ടു പോയി.
ഞങ്ങളുടെ സീനിയര് ആയി പടിച്ച ഒരു മഹാന് ഉണ്ടായിരുന്നു . മെക്കാനിക്കല് ഡിപ്പാര്ട്ടു മെന്റില് . ദോഷം പറയരുതല്ലോ . സ്വഭാവ ഗുണം കൊണ്ടു ആളു പെണ്കുട്ടികളുടെ ഇടയില് ഭയങ്കര ഫെയിമസ്സായിരുന്നു . നാലാളു കൂടുന്ന കോളെജിലെ എതു പരിപാടിക്കും ഇയാളുടെ ഫിങ്ങര് പ്രിന്റ് ഏതേലും പെങ്കൊച്ചിന്റെ ദേഹത്തുന്നു കണ്ടു കിട്ടാറുണ്ടായിരുന്നു. പൂച്ചകളായ പെണ് പിള്ളെര് കരഞ്ഞും , പുലികള് ചീറിയും പ്രതിഷേധിച്ചെങ്കിലും അയാളുടെ സ്വഭാവം മെച്ചപ്പെട്ടില്ല.
അങ്ങനെ ഒരു ദിവസം ഹോസ്റ്റല് മുറിയില് വെറുതെ ഇരിക്കുമ്പോള് ആണു വാലെന്റയിന് ഡെ വരാന് പോകുന്നു എന്നും എന്തെങ്കിലും ക്രിയെറ്റീവായി ചെയ്യണമെന്നും എനിക്കും , സുഹ്രുത്തിനും അരുളപ്പാടുണ്ടാവുന്നതു. ആര്ക്കിട്ടു പണി കൊടുക്കാം എന്നു ആലോചിച്ചതെ നറുക്കു വീണതു , ഈ പറഞ്ഞ കക്ഷിക്ക് തന്നെ.
അങ്ങനെ ഒരു ദിവസം ഹോസ്റ്റല് മുറിയില് വെറുതെ ഇരിക്കുമ്പോള് ആണു വാലെന്റയിന് ഡെ വരാന് പോകുന്നു എന്നും എന്തെങ്കിലും ക്രിയെറ്റീവായി ചെയ്യണമെന്നും എനിക്കും , സുഹ്രുത്തിനും അരുളപ്പാടുണ്ടാവുന്നതു. ആര്ക്കിട്ടു പണി കൊടുക്കാം എന്നു ആലോചിച്ചതെ നറുക്കു വീണതു , ഈ പറഞ്ഞ കക്ഷിക്ക് തന്നെ.
പ്രണയലേഖനം കുത്തി കുറിക്കാന് കയ്യില് കിട്ടിയത് എന്റെ ഡയറി ആയിരുന്നു . മൂന്നു തവണ ഡ്രാഫ്ട് എഴുതി മായ്ചും വരച്ചും വന്നപ്പോള് പുരനിറഞ്ഞു നില്ക്കുന്ന കൊതിപ്പിക്കുന്ന ഒരു പ്രണയലേഖനം.
'അസ്തിക്കു പിടിച്ച പ്രണയം ആണെന്നും , ഉപേക്ഷിക്കല്ലേ എന്നും സ്ഥിരം പല്ലവികളും , പിന്നെ ചേട്ടനു വേറെ ആരെയെങ്കിലും ഇഷ്ടമാണെങ്കിലൊ എന്നറിയാത്തിടത്തോളം എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താന് നിര്‍വാഹമില്ല എന്നും , അതല്ല ചേട്ടന് എനിക്കായി അവതാരമെടുത്തതാണെങ്കില് , ആ നീല പാന്റും നീല ഷര്ട്ടും ഇട്ടു വലന്റയിന് ഡേ യുടെ അന്നു സെക്കണ്ട് ഇയര് ക്ളാസ്സിനു മുന്നിലൂടെ വന്നാല് മതി' എന്നും എഴുതി . ( പൂവാലന്റെയിന്സ് ഡേയില് പൊതുവെ ഇവരെല്ലാം ചുള്ളന്മാരായി വരുമ്പോള് മെക്കാനിക്കല് കാരുടെ വര്ക്ക് ഷോപ്പ് ഡ്രെസ്സ് ആയ, വെള്ളം കാണാത്ത, നീല പാന്റും നീല ഷര്ട്ടും ചേട്ടനെ കാണാനുള്ള ഞങ്ങടെ ആഗ്രഹത്തെ പഴിക്കരുതല്ലോ )
വാലന്റയിന്സ് ഡെ വരാന് ഇനിയും ഒരാഴ്ച കാത്തിരിക്കണം .പ്രണയ ലേഖനം ബൂമേ റാങ്ങ് ആയി രൂപാന്തരപ്പെടുമോ, അതോ നീല ഷര്‍ട്ട് നു വെള്ളം കാണാന്‍ യോഗം ഉണ്ടാവോ എന്ന് കാത്തു ഞങ്ങള്‍ ഇരുന്നു...
( തുടരും )